ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല

1995 മുതല്‍ ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. എന്റെ തൊഴിലും കമ്പ്യൂട്ടര്‍ അടിസ്ഥാനമായതും ആണ്. എന്നാല്‍ ഇതുവരെ എനിക്ക് ഒരു ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഇല്ല. എനിക്ക് ചിലപ്പോള്‍ യാത്ര ചെയ്യേണ്ടതായി വരാറുണ്ടെങ്കിലും ലാപ്‌ടോപ്പില്ലാതെ മുന്നോട്ട് പോകാനായിട്ടുണ്ട്.

എന്താണ് ലാപ്‌ടോപ്പിന്റെ കുഴപ്പം? അത് തികച്ചും വ്യക്തിനിഷ്ടമാണ്. താങ്കളുടെ ഉപയോഗത്തെ കൊച്ചാക്കാനോ താങ്കളെ മോശക്കാരനാക്കാനോ അല്ല ഇത് എഴുതുന്നത്. എന്റെ വീക്ഷണം വ്യക്തമാക്കുക മാത്രമാണിവിടെ.

 1. ലാപ്‌ടോപ്പിന് വില കൂടുതലാണ്. ഒരു ലാപ്‌ടോപ്പിന്റെ അതേ വിലക്ക് അതേ configuration ഉള്ള രണ്ട് ഡസ്ക്ടോപ്പ് വാങ്ങാനാകും.
 2. ഡസ്ക്ടോപ്പില്‍ നിങ്ങള്‍ക്ക് നിങ്ങള്‍ക്കിഷ്ടമുള്ള ഹാര്‍ഡ്‌വെയര്‍ ഘടകങ്ങള്‍ തെരഞ്ഞെടുക്കാം. പക്ഷേ ലാപ്‌ടോപ്പില്‍ അവര്‍ തരുന്നത് വാങ്ങേണ്ടി വരും.
 3. ലാപ്‌ടോപ്പ് ഘടകങ്ങള്‍ക്ക് വില കൂടുതലാണ്. ഡസ്ക്ടോപ്പ് ഘടകങ്ങള്‍ക്ക് വില കുറവാണ്.
 4. നിങ്ങള്‍ക്ക് തന്നെ ഡസ്ക്ടോപ്പിന്റെ മിക്ക അഴിച്ചുപണികളും നടത്താനാകും.
 5. ഡസ്ക്ടോപ്പില്‍ കൂടുതല്‍ സ്ഥലമുണ്ടാകും അതിനാല്‍ അതിന്റെ configuration കൂട്ടാന്‍ സൌകര്യമാണ്.
 6. ലാപ്‌ടോപ്പിന് കുറഞ്ഞ ആയുസേയുള്ളു. ശരാശരി ലാപ്‌ടോപ്പിന്റെ ആയുസ് 3 – 5 വര്‍ഷമാണ്. അവക്ക് കൂടുതല്‍ പരിപാലനം ആവശ്യമുണ്ട്. ഞാന്‍ ഇപ്പോഴും 7 വര്‍ഷം പഴകിയ ഡസ്ക്ടോപ്പാണ് ഉപയോഗിക്കുന്നത്. ഒരണ്ണം 10 വര്‍ഷം പഴകിയതാണ്.
 7. ലാപ്‌ടോപ്പ് ഒരു അധിക ലഗ്ഗേജാണ്. എവിടെ പോകുമ്പോഴും നിങ്ങള്‍ക്ക് അതുമായി യാത്ര ചെയ്യേണ്ടിവരുന്നു.
 8. ലാപ്‌ടോപ്പിന് കൂടുതല്‍ സംരക്ഷണം ആവശ്യമുണ്ട്. അതുമായി യാത്രചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് സമാധാനമായി ഉറങ്ങാനാകില്ല. മോഷണത്തേക്കുറിച്ചുള്ള പേടി എപ്പോഴും ഉണ്ടാകും.
 9. ലാപ്‌ടോപ്പ് കൂടുതല്‍ ആരോഗ്യ പ്രശ്നമുണ്ടാക്കും. ചെറുതായതിനാല്‍ അത് എവിടേക്ക് വേണമെങ്കിലും കൊണ്ടുപോകാം. അതിനാല്‍ ergonomics നോക്കാതെ ഇരുന്നും, കട്ടിലില്‍ കിടന്നും, തീവണ്ടിയിലെ ഇടുങ്ങിയ ബര്‍ത്തില്‍ തലകുത്തി നിന്നുമൊക്കെ അത് ഉപയോഗിക്കും. അത് ഉപയോക്താവിന്റെ ആരോഗ്യത്തിന് ദോഷം ഉണ്ടാക്കും. ലാപ്‌ടോപ്പില്‍ സ്ക്രീനും കീബോര്‍ഡും വളരെ അടുത്തായതും ധാരാളം ദോഷം ചെയ്യുന്നുണ്ട്. ഡസ്ക്ടോപ്പ് ഒരു മേശപ്പുറത്ത് സ്ഥിരമായി ഇരിക്കുന്നതാകയാല്‍ അത് ശരിയായ രീതിയിലെ ഇരുപ്പിന് പ്രേരിപ്പിക്കും. അത് ആരോഗ്യത്തെ മെച്ചപ്പെടുത്തും.
 10. ലാപ്‌ടോപ്പിന് കൂടുതല്‍ embedded enegy ഉണ്ട്. അതുകൊണ്ട് അത് കൂടുതല്‍ മലിനീകരണത്തിന് കാരണമാകുന്നു. എല്ലാ വര്‍ഷവും നാം 16 – 20 കോടി ലാപ്‌ടോപ്പുകള്‍ വാങ്ങുന്നു. അതില്‍ കൂടുതലും പകരം വാങ്ങുന്നതാണ്. ഒരു ലാപ്‌ടോപ്പ് നിര്‍മ്മിക്കാന്‍ 3,010 – 4,340 megajoules വേണം. ഖനനം മുതല്‍ നാം വാങ്ങുന്നത് വരെ വേണ്ട ഊര്‍ജ്ജമാണിത്. അപ്പോള്‍ മൊത്തം 480 to 868 petajoules ഊര്‍ജ്ജം വേണം. 2018 ല്‍ ലോകം മൊത്തം സൌരോര്‍ജ്ജ പാനലുകള്‍ ഉത്പാദിപ്പിച്ച 2,023 petajoules ന്റെ പകുതി വരും.
 11. ലാപ്‌ടോപ്പ് അമിതമായി ചൂടാകുകയാണെങ്കില്‍ അതിന്റെ CPU ചിപ്പ് പ്രവര്‍ത്തനം സാവധാനമാക്കി ചൂടാകുന്നത് കുറക്കാന്‍ ശ്രമിക്കും. സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനത്തെ അത് ബാധിക്കും. ചൂടാകുന്നത് ഹാര്‍ഡ്‌വെയറിന് നല്ലതല്ല. കൂടുതല്‍ വായൂ സഞ്ചാരമുള്ളതിനാല്‍ ഡസ്ക്‌ടോപ്പിന് അത്തരം പ്രശ്നങ്ങളില്ല.
 12. ലാപ്‌ടോപ്പുകള്‍ അതിന്റെ കമ്പനികള്‍ custom ആയി നിര്‍മ്മിക്കുന്നതാണ്. driver softwares ഉള്‍പ്പടെ അതിലെ എല്ലാ കാര്യങ്ങളും ആ പ്രത്യേക മോഡലിന് വേണ്ടി നിര്‍മ്മിക്കുന്നതാണ്. അതിനാല്‍ Gnu Osകള്‍ അതില്‍ configure ചെയ്യാന്‍ വളരെ വിഷമമാണ്. എന്നാല്‍ ഡസ്ക്ടോപ്പാണ് പൊതു ലക്ഷ്യത്തോടുള്ള ഉപകരണമായതിനാല്‍ അതില്‍ Gnu Os ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എളുപ്പമാണ്.
 13. ലാപ്‌ടോപ്പിന് കൂടുതല്‍ പരസ്യം മാധ്യമങ്ങളില്‍ വരുന്നു. അതുകൊണ്ട് ആ ചിലവും ഉപഭോക്താവിന് വഹിക്കണം.
 14. ലാപ്‌ടോപ്പ് ഒരു കോര്‍പ്പറേറ്റിന്റെ ഉല്‍പ്പന്നമാകും. അതായത് കൂടുതല്‍ കേന്ദ്രീകരണം. എന്നാല്‍ ഡസ്ക്ടോപ്പുകളുടെ ധാരാളം ഭാഗങ്ങള്‍ പ്രാദേശികമായവയാണ്. അതിനാല്‍ സമ്പത്ത് കൂടുതല്‍ വിതരണം ചെയ്യപ്പെടുന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അധികാരം കിട്ടുന്നു.
 15. ലാപ്‌ടോപ്പ് ഒരാളുടെ സ്വകാര്യ ഉപയോഗത്തിനായി എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ചതാണ്. ഡസ്ക്ടോപ്പ് പങ്കുവെക്കുന്ന ഉപയോഗം. അതുകൊണ്ട് ഡസ്ക്ടോപ്പ് എപ്പോഴും വീട്ടിലെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന പൊതു സ്ഥലത്തായിരിക്കും വെച്ചിരിക്കുക. അത് നല്ലതാണ്.
 16. ലാപ്‌ടോപ്പ് സ്വകാര്യ ഉപയോഗത്തിന് പ്രേരിപ്പിക്കുന്നതിനാല്‍ അത് സ്വാര്‍ത്ഥയേയും വ്യക്തിമാഹാത്മ്യ ബോധത്തേയും പ്രോത്സാഹിപ്പിക്കും. അത് സമൂഹ്യബോധത്തിന് നല്ലതല്ല.
 17. ലാപ്‌ടോപ്പിനേക്കാള്‍ സുരക്ഷിതത്വം ഡസ്ക്ടോപ്പിനാണ്. ആ കാരണത്താല്‍ താന്‍ ഡസ്ക്ടോപ്പാണ് ഉപയോഗിക്കുന്നത് എന്ന എഡ്‌വേര്‍ഡ് സ്നോഡന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
 18. ലാപ്‌ടോപ്പ് രഹസ്യാന്വേഷണത്തെ സഹായിക്കുന്നതാണ്. നിങ്ങളുടെ എല്ലാ ആശയവിനിമയവും നടക്കുന്നത് ഒരു ഉപകരണത്തില്‍ നിന്നാണതില്‍. ഡസ്ക്ടോപ്പ് കൊണ്ടുനടക്കാനാകാത്തതിനാല്‍ നിങ്ങള്‍ പല സ്ഥലത്തെ പല കമ്പ്യൂട്ടറുകള്‍ നിന്ന് ആശയവിനിമയം നടത്തുന്നത് വഴി വല്യമ്മാവന് അമിത ജോലിയുണ്ടാവും. അയാള്‍ അതിനായി കൂടുതല്‍ പണം ചിലവാക്കട്ടേ.
 19. ലാപ്‌ടോപ്പ് ഉപയോഗിക്കുന്ന മിക്ക ആളുകളും അത് സിനിമ കാണാനോ വിനോദത്തിനോ ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് അത് വിലകുറഞ്ഞ ഉപയോഗത്തിന്റെ പ്രതീകമാണ്.
 20. ലാപ്‌ടോപ്പുകള്‍ അധികാരത്തിന്റേയും സമ്പത്തിന്റേയും പ്രദര്‍ശനവസ്തുവാണ്. അതൊരു പൊങ്ങച്ച പ്രകടനമാണ്. നിങ്ങള്‍ക്ക് ആ സ്വഭാവമുണ്ടാകണമെന്നില്ല. പക്ഷെ പൊതുബോധം അതാണ്.

അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് പറയാന്‍ …

ശരിക്കും നമുക്ക് കൊണ്ടുനടക്കാവുന്ന കമ്പ്യൂട്ടര്‍ വേണോ എന്നതാണ് നാം ചോദിക്കേണ്ടത്.
നമുക്ക് നമ്മുടെ schedules ല്‍ മാറ്റം വരുത്താനാകില്ലേ. യാത്ര ചെയ്യുമ്പോള്‍ നമുക്ക് പുസ്തകം വായിക്കാം, പ്രസംഗങ്ങളും വാര്‍ത്തളും മറ്റും കേള്‍ക്കാം. ഓഫീസിലോ വീട്ടിലോ എത്തുമ്പോള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാം.
എനിക്ക് ഒരു usb pen drive ല്‍ OS installation ഉണ്ട്. യാത്ര ചെയ്യുമ്പോള്‍ അത് കരുതും.
കമ്പ്യൂട്ടറിന്റെ ആവശ്യം വരുമ്പോള്‍ സൈബര്‍ കഫെയിലോ മറ്റോ ചെന്ന് അവരുടെ അനുവാദത്തോടെ എന്റെ usb pen drive കുത്തി അതില്‍ നിന്ന് ബൂട്ട് ചെയ്ത് ജോലി ചെയ്യും. എന്നാലും സമൂഹം ലാപ്‌ടോപ്പുകള്‍ക്കായി conditioned ആയതിനാല്‍ ഇത് അത്ര സുഖകരമായ കാര്യമല്ല.

പ്രതിദിനം ഒരു മണിക്കൂറില്‍ കൂടുതല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തവര്‍ സ്വന്തമായി കമ്പ്യൂട്ടര്‍ വാങ്ങരുത്. അവര്‍ സൈബര്‍ കഫേ മറ്റോ ഉപയോഗിക്കുക. വിഭവങ്ങളുടെ മെച്ചപ്പെട്ട ഉപയോഗവും മലിനീകരണം കുറക്കലും അതിനാലാകും. താങ്കള്‍ ലാപ്‌ടോപ്പ് ഉപയോഗിച്ചാലും അത് പൊതു സ്ഥലത്ത് പ്രദര്‍ശിപ്പിച്ച് ഉപയോഗിക്കരുത്. ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയപ്പോള്‍ താന്‍ അവഗണിക്കപ്പെട്ടതായ വേദന സഹിച്ച ഒരു മിടുക്കിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് ഓര്‍ക്കുക. എത്രയോ ദരിദ്രരായവര്‍ കടം വാങ്ങി അനാവശ്യമായി ലാപ്‌ടോപ്പ് വാങ്ങിയിട്ടുണ്ടാകും. അതുപോലെ അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ തന്റെ മുന്നില്‍ വരുന്നവര്‍ക്ക് ലാപ്‌ടോപ്പ് ഇല്ലാത്തവരും ഉണ്ടെന്ന് ബോധത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യണം. ഉപകരണങ്ങള്‍ക്ക് അടിമയാകരുത്.

എന്റെ അഭിപ്രായം മാത്രം പറഞ്ഞന്നേയുള്ളു. പൊതു തത്വം ഒന്നുമല്ല ഇത്. താങ്കള്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്രമുണ്ടല്ലോ. എന്റെ മാറ്റമില്ലാത്ത തീരിമാനവും അല്ല ഇത്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

4 thoughts on “ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല

 1. പണം എടുത്തോളൂ, ഏഴ് വര്‍ഷത്തെ അധ്വാനമാണ്, ആ ലാപ്‌ടോപ് തിരിച്ചു തരൂ: അപേക്ഷിച്ച്‌ ഗവേഷക വിദ്യാര്‍ഥി
  തൃശ്ശൂര്‍: യാത്രാമധ്യേ ഗവേഷക വിദ്യാര്‍ത്ഥിയുടെ ലാപ്‌ടോപ്പ് നഷ്ടമായി. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ചരിത്ര വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ഥിയായ മജീദ് പി.യുടെ ലാപ്‌ടോപ്പ് അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്.

 2. എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പെങ്കിലും ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു.
  എന്തായാലും കമ്പ്യൂട്ടര്‍ നല്‍കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ലാപ്‌ടോപ് വാങ്ങുന്നതിനായി 25 ശതമാനം സബ്‌സിഡിയും ഡസ്ക്ടോപ്പിന് 50% സബ്‌സിഡിയും എന്ന് കൂട്ടിച്ചേര്‍ക്കുക.

 3. ഡിജിറ്റൽ ഡിവൈഡ്‌ എന്ന വിവേചനം അവസാനിക്കുകയെന്ന സാമൂഹിക ആവശ്യം റദ്ദ്‌ ചെയ്യാൻ പറയുന്നത്‌ നീതിനിഷേധമാണ്‌. ലാപ്‌ടോപ്‌ ഒപ്പം കൊണ്ടുപോയി ഉപയോഗിക്കാം എന്ന ഗുണം കൂടിയുണ്ട്‌. ഒരു വസ്തുവിന്റെ പൂർണമായ ഉപയോഗം എന്നതിനാകണം മുൻഗണന. ഈ പദ്ധതി എത്തുന്നത്‌ സമൂഹത്തിൽ പിൻതള്ളപ്പെട്ടവർക്കാണ്‌. ഓൺലൈൻ പഠനം ആവശ്യമായി നിൽക്കുന്ന കാലം കൂടിയാണ്‌. ലാപ്‌ടോപ്പ്‌ കറണ്ട്‌ ഇല്ലാത്ത സമയത്തും ഉപയോഗിക്കാം, സ്ഥലം കുറവ്‌ മതി തുടങ്ങിയ സാധ്യതകൾ കൂടി കണ്ടാണ്‌ ഇത്‌ നടപ്പാക്കുന്നത്‌. ഡെസ്‌ക്‌ ടോപ്‌ വിലകുറവാണ്‌ എന്ന ഒറ്റ കാരണത്താൽ അത്‌ ആവശ്യപ്പെടുന്നത്‌ എന്ത്‌ പിൻതിരിപ്പനാണ്‌ എന്ന്‌ ചിന്തിച്ചാൽ മനസിലാകും.
  മുഴുവൻ സമയം ആവശ്യമായ വസ്‌തുമായി ഇന്റനെറ്റ്‌ മാറിയ കാലത്ത്‌ സൈബർ കഫേ ഉപയോഗമൊക്കെ ബുദ്ധിശൂന്യമാണ്‌. കൂടുതൽ പേരിലേക്ക്‌ പദ്ധതി എത്താൻ വഴിതേടണം–- അത്‌ അത്യാവശ്യമാണ്‌.

  1. പരിപാടിക്ക് എതിരല്ല ഞാന്‍. കമ്പ്യൂട്ടര്‍ എന്ന് പറയുമ്പോള്‍ ഡസ്ക്ടോപ്പ് കമ്പ്യൂട്ടറുകളേയും ജന ശ്രദ്ധയിലേക്ക് കൊണ്ടുവരണം. മുകളില്‍ പറഞ്ഞത് പോലെ ലാപ്‌ടോപ് വാങ്ങുന്നതിനായി 25 ശതമാനം സബ്‌സിഡിയും ഡസ്ക്ടോപ്പിന് 50% സബ്‌സിഡിയും എന്ന് കൂട്ടിച്ചേര്‍ത്താല്‍ ലളിതമായി കാര്യം നടക്കും. പാവപ്പെട്ട സാധാരണക്കാരിലേക്ക് കമ്പ്യൂട്ടറെന്നാല്‍ ലാപ്‌ടോപ് എന്ന തെറ്റിധാരണ ഒഴുവാക്കാനെങ്കിലും അത് സഹായിക്കും. ആളുകള്‍ അവര്‍ക്കിഷ്ടമുള്ളത് വാങ്ങിക്കോട്ടെ. കേടായ ടെലിവിഷന്‍ നന്നാക്കാന്‍ കാശില്ലാത്ത ആളുകളും ഉള്ള നാടാണ് നമ്മുടേത് എന്ന് ഭരണാധികരികള്‍ക്ക് എപ്പോഴും ഓര്‍മ്മ വേണം. ഒരു പക്ഷേ അവരും കമ്പ്യൂട്ടറെന്നാല്‍ ലാപ്‌ടോപ് എന്ന തെറ്റിധാരണയുള്ളവരായിരിക്കും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )