അതിക്രമിച്ച് കയറുന്ന അന്യ സ്പീഷീസുകൾ ഉണ്ടാക്കുന്ന ഗൗരവമുള്ള ഭീഷണി കണക്കാക്കപ്പെടാത്തതും, മിക്കപ്പോഴും അറിയപ്പെടാത്തതും ആണ്. Intergovernmental Platform on Biodiversity and Ecosystem Services (IPBES) ന്റെ പുതിയ റിപ്പോർട്ട് പ്രകാരം മനുഷ്യന്റെ പ്രവർത്തികളാൽ ലോകത്തെ പ്രദേശങ്ങളിലും biomes ലും 37,000 ൽ അധികം അന്യ സ്പീഷീസുകൾ പ്രവേശിക്കുന്നു. ഈ മിതമായ കണക്ക് ഇപ്പോൾ അഭൂതപൂർവ്വമായി ഉയരുകയാണ്. ഇതിൽ 3,500 ൽ അധികം ദോഷകരമായ കൈയ്യേറുന്ന അന്യ സ്പീഷീസുകളാണ്. അവ പ്രകൃതിയേയും, മനുഷ്യർക്കായുള്ള പ്രകൃതിയുടെ സംഭാവനകളേയും, നല്ല ഗുണമേന്മയുള്ള ജീവിതത്തേയും ഗൗരവകരമായി ഭീഷണിപ്പെടുത്തുന്നു. അധികം വൈകിയാൽ ഈ കൈയ്യേറുന്ന അന്യ സ്പീഷീസുകൾ ആ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വലിയ വെല്ലുവിളിയായി മാറും. ജൈവവൈവിദ്ധ്യത്തിലും ജൈവവ്യവസ്ഥിയും വലിയ മാറ്റങ്ങളുണ്ടാക്കുന്നതിനോടൊപ്പം ആഗോള സമ്പദവ്യവസ്ഥയിൽ കൈയ്യേറുന്ന അന്യ സ്പീഷീസുകൾ 2019 ൽ $42300 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കിയിട്ടുണ്ട് എന്ന് Assessment Report on Invasive Alien Species and their Control കണ്ടെത്തി. 1970 ന് ശേഷം ആ നഷ്ടം ഓരോ ദശാബ്ദത്തിലും നാലിരട്ടിയായി വർദ്ധിക്കുന്നു.
— സ്രോതസ്സ് ipbes.net | 04 Sep 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.