രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് ഫാസിസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. അതായത് ഫാസിസ്റ്റ് ശരീരം(അണികള്‍). ബിസിനസുകാരുടെ പാര്‍ട്ടിയാണ് ഫാസിസ്റ്റുകളെന്ന് തെളിയിക്കുന്നത് പോലെ ഇവരുടെ പരിപാടികളെല്ലാം തട്ടിപ്പ് പരിപാടികളാണ്. കൈ നനയാതെ മീന്‍പിടിക്കന്നത് പോലെ. ആധാര്‍, മുത്തലാഖ്, ഉജാല തുടങ്ങിയെന്തും നോക്കൂ ഒരു കച്ചവടക്കാരന്റെ ബുദ്ധി അതിലുള്ളതായി കാണാം. അതായത് കൈ നനയാതെ മീന്‍പിടിക്കുന്ന തന്ത്രം.
എന്നാല്‍ ഫാസിസം എന്നത് എന്താണെന്ന് അറിയാത്ത ആളുകള്‍ ഉടന്‍ തന്നെ അവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തി തുടങ്ങും. പക്ഷേ പ്രതിഷേധത്തിനനുസരിച്ച് ഫാസിസ്റ്റുകള്‍ക്ക് ശക്തി കൂടിവരുന്നതായി ചരിത്രത്തില്‍ നിന്ന് അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തീവൃ നിലപാടുകള്‍ പ്രകടിപ്പിക്കുന്ന ഇവരോടെ പ്രതികരിക്കുന്നത് വളരെ ആലോചിച്ച് വേണം ചെയ്യാന്‍. അതിന് ആദ്യം നമുക്ക് അവരുടെ പ്രവര്‍ത്തന രീതിയെക്കുറിച്ച് പഠിക്കണം.
എന്താണ് ഫാസിസ്റ്റ് പ്രവര്‍ത്തന രീതി
സമ്പദ്‌വ്യവസ്ഥ തകര്‍ന്നിരിക്കുമ്പോള്‍ ശരിക്കും രണ്ട് കൂട്ടം ആളുകളാണ് സമൂഹത്തിലുണ്ടായിരിക്കുക. ന്യൂനപക്ഷമായ അതി സമ്പന്നരും ഭൂരിപക്ഷമായ അതി ദരിദ്രരും. ദരിദ്രരുടെ പ്രതിഷേധം ന്യൂനപക്ഷമായ സമ്പന്നരിലേക്ക് എത്താതെ തടയുകയാണ് ഫാസിസ്റ്റുകളുടെ ലക്ഷ്യം.
മിക്കവര്‍ക്കും അറിയാവുന്നത് പോലെ സമൂഹത്തെ ഛിന്നഭിന്നമാക്കുകയാണ് അവരുടെ ആദ്യ പണി. ആളുകളുടെ പരസ്പര വിശ്വാസം തകര്‍ക്കണം. അതിനായി അവര്‍ ന്യൂന പക്ഷങ്ങളെ ലക്ഷ്യം വെക്കുന്നു. അവരില്‍ നിന്ന് ഒരു വില്ലനെ നിര്‍മ്മിച്ചെടുക്കുന്നു. (അവരെ എതിര്‍ക്കുന്ന എല്ലാവരില്‍ നിന്നും അവര്‍ ഒരു വില്ലനെ നിര്‍മ്മിച്ചെടുക്കും.) ഭൂരിപക്ഷം വരുന്ന ജനത്തോട് ഈ ദുഷ്ടന്‍മാരാണ് എല്ലാ കുഴപ്പത്തിനും കാരണം. അതുകൊണ്ട് ആക്രമിക്കാന്‍ നിരന്തരം വിദ്വേഷ പ്രചരണത്തിലൂടെ ആഹ്വാനം നടത്തും. അത് അതുവരെ സമാധാനത്തോടെ ജീവിച്ചിരുന്ന ജനം പരസ്പരം വിശ്വസിക്കാത്ത തമ്മില്‍ തല്ലുന്ന മൃഗങ്ങളായി മാറും.
വഴക്കാളിയായ കള്ളുകടിയന്റെ സ്വഭാവമാണ് അവര്‍ക്ക്. എങ്ങനെയെങ്കിലും ഒരു തര്‍ക്കമോ വഴക്കോ ഉണ്ടാക്കിയെടുത്ത് അക്രമം നടത്തുന്നു. സമൂഹത്തില്‍ എല്ലാവരേയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിന്നുള്ള നല്ല ശ്രദ്ധമാറ്റമാണത്.
സ്വന്തമായി ക്രിയാത്മകമായ ഒരു ഭരണപദ്ധതിയും അവര്‍ക്കുണ്ടാവില്ല. സമ്പദ്‌വ്യവസ്ഥ തകര്‍ന്ന അവസ്ഥയിലല്ലേ. ആ സമയത്ത് എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണമെങ്കില്‍ അത് പണക്കാരില്‍ നിന്ന് കുറച്ച് പണം പിടിച്ചെടുത്തുകൊണ്ട് മാത്രമേ ചെയ്യാനാകൂ. പണക്കാരുടെ ചിലവില്‍ കഴിയുന്ന ഈ സംഘം അതിന് മുതിരുമോ?
ദുര്‍ബല ജനത്തിന്റെ അവസാനത്തെ ആശ്രയമായ ജനാധിപത്യ സ്ഥാപനങ്ങള്‍ അപര്യാപ്തമാണെന്ന തോന്നലുണ്ടാക്കി അവയെല്ലുാം തകര്‍ക്കുകയും ജനങ്ങളെ അവക്കെതിരാക്കുകയും ചെയ്യും.
അന്യരുടെ കുഴപ്പങ്ങളോ വ്യവസ്ഥയിലെ കുഴപ്പങ്ങളോ കണ്ടെത്തി അതിനെ അഭിമുഖീകരിക്കാനുള്ളത് എന്ന് തോന്നുന്ന പരിപാടികള്‍ നടത്തും. ആളുകള്‍ പരസ്പരം കുറ്റം പറഞ്ഞ് ചെളിവാരിയെറിയും. (അതും പരസ്പര വിശ്വാസം തകര്‍ക്കും.) അത് മറ്റുള്ളവര്‍ തെറ്റുകാരാണെന്ന് നേരിട്ടും തങ്ങള്‍ കേമരാണെന്ന് വ്യംഗ്യമായും ജനത്തോടു പറയുന്നു.
മുഖ്യധാരയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാത്ത ഇവര്‍ക്ക് പറയപ്പെടുന്ന പാരമ്പര്യമൊന്നും ഉണ്ടാകില്ല. അതുകൊണ്ട് അവര്‍ മറ്റ് പാരമ്പര്യങ്ങളെ സ്വന്തമാക്കാന്‍ ശ്രമിക്കും. ആശയങ്ങളേയും വ്യക്തികളേയും പ്രസ്ഥാനങ്ങളേയും എല്ലാം. പിന്നീട് അവരുടെ ആശയങ്ങള്‍ കൈയ്യേറിയ ആളുകളിലും പ്രസ്ഥാനങ്ങളുടേയും മേലെ വെച്ച് അവര്‍ തങ്ങളുടെ സ്വന്തമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കും.
നിരന്തരം കള്ളം പറയും. ഒരു മടിയും ഒരു നാണവും ഇല്ലാതെ പച്ചക്കള്ളം എവിടെയും പറയും. പൊതു സമൂഹം സംശയിക്കാത്ത ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ ഇരുന്ന് പോലും ഈ കള്ള പ്രചരണം നടത്തും.
അറിവിനെ എതിര്‍ക്കും. പഠനത്തെ എതിര്‍ക്കും. പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിക്കും. എല്ലാവരേയും ഇരുട്ടില്‍ നിര്‍ത്തുകയാണ് ലക്ഷ്യം. ഒപ്പം തലച്ചോറിന്റെ പ്രവര്‍ത്തന ശേഷി കുറയുകയും ചെയ്യും. മണ്ടനായിക്കഴിഞ്ഞാല്‍ ജനം അധികാരികളോട് വിധേയരാകും.
ഇത്തരം കാര്യങ്ങളാണ് അവരുടെ പ്രധാന കലാപരിപാടികള്‍. അപ്പോള്‍ ഇതുപോലുള്ള ആളുകളോട് എങ്ങനെ മറ്റുള്ളവര്‍ പ്രതികരിക്കും?
ഫാസിസ്റ്റുകളോട് ഒരിക്കലും പ്രതികരിക്കരുത്
ശബരിമല പ്രശ്നത്തില്‍ അവര്‍ അത് വ്യക്തമായി പറഞ്ഞല്ലോ, “നമ്മളൊരുക്കിയ കെണിയില്‍ അവര്‍ ഓരോരുത്തവരായി വീണു.” സത്യത്തില്‍ ഇതിന്റെ അര്‍ത്ഥം എന്തെന്ന് ഈ ഫാസിസ്റ്റ് വിരുദ്ധര്‍ക്ക് പോലും ഒരിക്കലും മനസിലാകില്ല. അതിനാല്‍ അവര്‍ കൂടുതല്‍ കൂടുതല്‍ കെണികളിലേക്ക് വീണുകൊണ്ടിരിക്കുന്ന കാഴ്ച നമുക്ക് കാണാവുന്നതാണ്.
ഫാസിസ്റ്റുകള്‍ ഒരിക്കലും താല്‍ക്കാലിക വിജയത്തില്‍ വിശ്വസിക്കുന്നവരല്ല. ആത്യന്തികമായ വിജയമാണ് അവര്‍ക്ക് വേണ്ടത്. അതുകൊണ്ട് വേണമെങ്കില്‍ താല്‍ക്കാലികമായി തോറ്റുതരുന്നതില്‍ അവര്‍ക്ക് ഒരു മടിയും ഉണ്ടാകില്ല. തര്‍ക്കിച്ച് തര്‍ക്കിച്ച് കയറുമ്പോള്‍ കിട്ടുന്ന കൈയ്യടി നിങ്ങള്‍ക്ക് രോമാഞ്ചമുണ്ടാക്കിയേക്കാം. എന്നാല്‍ നിങ്ങളാണ് ശരിക്കും പരാജയപ്പെട്ടത് എന്ന് അറിയണമെങ്കില്‍ ചിലപ്പോള്‍ വര്‍ഷങ്ങളെടുക്കും. കാരണം നിങ്ങള്‍ പ്രതികരിക്കുന്ന ഫാസിസ്റ്റ് വെറും കെണി (decoy) ആയ അണി മാത്രമാണ്. (1)
അതുകൊണ്ട് ഫാസിസ്റ്റുകളോട് ഒരിക്കലും പ്രതികരിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരിക്കലും അവരോട് പ്രതികരിക്കരുത്, ചര്‍ച്ച ചെയ്യരുത്. അവരോട് തര്‍ക്കിക്കരുത്. അവരെ സാധാരണ മനുഷ്യരായും സാധാരണ രാഷ്ട്രീയ പാര്‍ട്ടിയായും കാണുകയും ചെയ്യരുത്. അവര്‍ വെറും ചാവേറുകള്‍ മാത്രമാണ്. അവരോട് നടത്തുന്ന എല്ലാ തര്‍ക്കങ്ങളില്‍ നിങ്ങള്‍ പറയുന്നത് ശരിയായ കാര്യങ്ങളാണെങ്കില്‍ കൂടിയും ദീര്‍ഘകാലത്തില്‍ അവര്‍ക്കാകും ഗുണകരമായി വരുക.
അതിന്റെ അര്‍ത്ഥം അവര്‍ക്ക് തോറ്റു കൊടുക്കണമെന്നല്ല. വളരെ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കണം. ബിസിനസുകാരാണ് ഇവര്‍ക്ക് പിറകില്‍ എന്ന കാര്യം എപ്പോഴും ഓര്‍ക്കുക. ഒരു കാര്യം എങ്ങനെ ഫലപ്രദമായി എപ്പോഴവതരിപ്പിക്കണമെന്ന് കച്ചവടക്കാര്‍ക്ക് നല്ല ബോധ്യമുണ്ടെന്നറിയാമല്ലോ. മനുഷ്യ മനശാസ്ത്രത്തെക്കുറിച്ച് ആയിരക്കണക്കിന് വര്‍ഷമായുള്ള അറിവുള്ളവരാണ് അവര്‍ അപ്പോള്‍ അവര്‍ പഠിപ്പിച്ച് വിടുന്ന ഈ സംഘം എത്രമാത്രം സമര്‍ത്ഥരായിരിക്കുന്നതില്‍ പ്രത്യേകം പറയേണ്ട കാര്യമുണ്ടോ. അവര്‍ ചെയ്യുന്ന പറയുന്ന എല്ലാ കാര്യങ്ങളും വ്യാജമാണ്. അവയെ മുഖവിലക്ക് പോലും എടുക്കരുത്. GST നല്ലതാണെന്ന് തോമസ് ഐസക്ക് പറഞ്ഞത് ഓര്‍ക്കുക. ഇപ്പോഴെന്തായി?
ഫാസിസ്റ്റുകളെ എന്നല്ല നാം എന്തിനെയെങ്കിലും എതിര്‍ക്കുമ്പോള്‍ സത്യത്തില്‍ നമ്മള്‍ അവരുടെ frame ല്‍ ആകും സംസാരിക്കുന്നത്. അത് അവരുടെ frame നെ ആകും ശക്തിപ്പെടുത്തുന്നത്. തര്‍ക്കത്തിന്റെ അവസാനം തെളിവുകളെല്ലാം പ്രകാരം നാം ജയിച്ചെന്ന് കരുതുമ്പോഴും സത്യത്തില്‍ നാം അവരുടെ ഫ്രെയിമാകും ശക്തമാക്കിക്കൊടുത്തത്. ഉദാഹരണത്തിന് സ്വതന്ത്രഭാരതത്തിന്റെ 75 വര്‍ഷത്തില്‍ ഇത്രയധികം മതത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു കാലം ഉണ്ടായിട്ടുണ്ടോ?
എഴുത്തുകളിലും, പ്രസംഗങ്ങളിലും, ചര്‍ച്ചകളിലും ഒക്കെ ഫാസിസത്തെ എതിര്‍ക്കാന്ന സ്വയം പ്രഖ്യാപിത ഫാസിസ്റ്റ് വിരുദ്ധര്‍ എന്ന പ്രതികരണത്തൊഴിലാളികള്‍ അവരുടെ സമയത്തിന്റേയും സ്ഥലത്തിന്റേയും പകുതിയലധികവും ഫാസിസ്റ്റുകളുടെ ആശയങ്ങള്‍ എന്തെന്ന് വിശദീകരിക്കാനാണ് ചിലവാക്കുന്നത്. ഇതില്‍ പരം സന്തോഷം ഫാസിസ്റ്റുകള്‍ക്കുണ്ടാകുമോ. സൌജന്യമായി അവര്‍ക്ക് പരസ്യവും പ്രാധാന്യവും കിട്ടിയില്ലേ. ഇനി അവര്‍ക്ക് കുറച്ച് മാത്രം അദ്ധ്വാനിച്ചാല്‍ പോരേ. അത് മാത്രമല്ല ഫാസിസ്റ്റുകളുടെ ആശയം രണ്ട് പ്രാവശ്യം ജനത്തിന് കേള്‍ക്കേണ്ടതായി വരും. ആദ്യം അവര്‍ പറയുമ്പോള്‍, പിന്നെ നിങ്ങള്‍ അതിനെ എതിര്‍ക്കാനായി അത് വിശദീകരിക്കുമ്പോഴും.
ആവര്‍ത്തിക്കുന്ന ആശയങ്ങള്‍ക്കും വാക്കുകള്‍ക്കും ശക്തി കൂടുതലായിരിക്കും. അതുകൊണ്ട് ദയവുചെയ്ത് ഫാസിസ്റ്റുകള്‍ക്ക് സൌജന്യ പരസ്യം കൊടുക്കുന്നത് അവസാനിപ്പിക്കുക. അവരുടെ പേരുകളോ വാക്കുകളോ പോലും ഉച്ചരിക്കരുത്. അവരോട് പ്രതികരിക്കുന്നത് ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്ത അവസ്ഥയാണ്.
മാധ്യമങ്ങള്‍ നിഷ്പക്ഷത കാണിക്കാനായി ഏത് കാര്യത്തിലും അവരുടെ അഭിപ്രായം ചോദിക്കും (3). സത്യത്തില്‍ അതൊരു തട്ടിപ്പാണ്. മാധ്യമങ്ങള്‍ ഇവിടെ ഫാസിസ്റ്റ് വിരുദ്ധന്റെ വേഷം കെട്ടി, നിര്‍ദാക്ഷണ്യം ഫാസിസ്റ്റ് വക്താവിനോട് നിരന്തരം ചോദ്യങ്ങള്‍ ചോദിക്കും. ആ വക്താവ് സ്ഥിരം പരിപാടിയ കള്ളം പറച്ചിലും, പഴിചാരലും, ശ്രദ്ധമാറ്റലുമൊക്കെയായി സമയം കളയും. സത്യത്തില്‍ ഫാസിസ്റ്റിന് സംസാരിക്കാന്‍ അവസരം കൊടുക്കുന്ന മാധ്യമങ്ങള്‍ ഫാസിസ്റ്റ് മാധ്യമങ്ങളാണ്. അവരുടെ നിഷ്പക്ഷത കള്ളമാണ്. ശുദ്ധഗതിക്കാരായ മാധ്യമങ്ങളും പ്രബല മാധ്യമങ്ങളുടെ ഈ രീതി അനുകരിക്കുന്നതോടെ അവരും ഈ തട്ടിപ്പിന്റെ പങ്കാളികളായി മാറുകയാണ്.
ഈ മാധ്യമങ്ങള്‍ക്കൊക്കെ പണം കൊടുക്കുന്നത് അതേ പണക്കാരാണ്. ഫാസിസ്റ്റുകള്‍ക്ക് സമൂഹത്തില്‍ പ്രാധാന്യം ഉണ്ടാക്കിക്കൊടുക്കയാണ് അവരുടെ ലക്ഷ്യം. അത്തരം സ്ഥലങ്ങളില്‍ പോയി ചാടരുത്. അഥവാ എത്തിയാലും അവരോട് പ്രതികരിക്കരുത്. എല്ലാവരേയും ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുക. നിങ്ങളുടെ ആശയങ്ങളേക്കുറിച്ചം പരിപാടികളെക്കുറിച്ചും മാത്രം പറയുക.
അവര്‍ ഇല്ല എന്ന നിലയില്‍ തങ്ങളുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുകയും ജനത്തെ യോജിപ്പിക്കുന്ന പ്രവര്‍ത്തികളും ചെയ്യണം.
നോട്ട്: വീണ്ടും പറയുന്നു, ഒരു കാരണവശാലും അവര്‍ എന്താണ് ചെയ്തത് ചെയ്യുന്നത് എന്നൊന്നും വിശദീകരിക്കരുത്. അവരുടെ പേരുകളോ വാക്കുകളോ പോലും ഉച്ചരിക്കരുത്. എന്നാല്‍ അവരുടെ പ്രവര്‍ത്തി അവരുടെ വാക്കുകളില്ലാതെ നമ്മുടെ വാക്കുകളിലേക്ക് തിരിച്ചിട്ട് അവതരിപ്പിക്കണം. അത് എളുപ്പമല്ല എന്നറിയാം. പക്ഷേ നമ്മുടെ വാക്കുകള്‍ നമുക്ക് എതിരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഏറ്റവും എളുപ്പ വഴി സാമ്പത്തികശാസ്ത്രത്തെ ഉപയോഗിക്കുക എന്നതാണ്. പണത്തെ പിന്‍തുടര്‍ന്ന് വിശദീകരിക്കുക. അവരുടെ എല്ലാ വാദങ്ങള്‍ക്കുമുള്ള മറുപടിയല്ല അത്. ഉചിതമാണെന്ന് തോന്നുമ്പോഴേ ഉപയോഗിക്കാവൂ. (ഇത് ഒറ്റമൂലിയായി കണക്കാക്കരുത്. ഒറ്റമൂലി എന്നൊന്നില്ല.)
1. ഫാസിസം എന്നാൽ എന്ത്
2. ഫാസിസത്തിന്റെ ഘടന
3. ഫാസിസ്റ്റുകളോട് പ്രതികരിക്കേണ്ടതെങ്ങനെ
4. എന്തുകൊണ്ട് ഫാസിസം
5. എങ്ങനെയാണ് ഫാസിസത്തെ അമര്‍ച്ച ചെയ്യേണ്ടത്?
അനുബന്ധം:
1. കമ്യൂണിസ്റ്റുകാര്‍ ഫാസിസത്തെ ഒരിക്കലും എതിര്‍ക്കരുത്
2. ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍
3. ഒരു വശം ഫാസിസമാണെങ്കില്‍ നിങ്ങള്‍ രണ്ട് പക്ഷത്തേയും പ്രസിദ്ധീകരിക്കേണ്ട കാര്യമില്ല
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.