ഒരു വശം ഫാസിസമാണെങ്കില്‍ നിങ്ങള്‍ രണ്ട് പക്ഷത്തേയും പ്രസിദ്ധീകരിക്കേണ്ട കാര്യമില്ല

ട്രമ്പ് സര്‍ക്കാരും അതിന്റെ റിപ്പബ്ലിക്കന്‍ സൃഷ്ടാക്കളും അമേരിക്കക്കകത്തുള്ള ലക്ഷ്യസ്ഥാനങ്ങള്‍ക്കെതിരെ ആക്രമണങ്ങളുടെ ഒരു നിര നടത്തുകയാണ്. കുടിയേറ്റക്കാര്‍, കറുത്തവര്‍, യഹൂദര്‍, ദരിദ്രരായ ജനങ്ങള്‍, മദ്ധ്യവര്‍ഗ്ഗ ജനങ്ങള്‍, വിദ്യാര്‍ത്ഥി വായ്പ കടമുള്ളവര്‍, പരിസ്ഥിതി, വോട്ടവകാശം, ന്യായമായ തെരഞ്ഞെടുപ്പ്, നീല-രാഷ്ട്ര നികുതിദായകര്‍, നിയമ വാഴ്ച, സത്യസന്ധമായ തെരഞ്ഞെടുപ്പ്, ഡൊണാള്‍ഡ് ട്രമ്പിനെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്ന എല്ലാ രൂപങ്ങളും, അയാളുടെ കുടുബം, അയാളെ വിജയിക്കാന്‍ സഹായിച്ച എല്ലാ കുറ്റവാളികളും അതിന്റെ ഭാഗികമായ പട്ടികയാണ്. ഇവ കൂടുതലും പ്രചാരമില്ലാത്ത വിഷയങ്ങളാണ്. എന്താണ് നടക്കുന്നത് എന്ന് ആളുകളെ അറിയിക്കുക എന്നത് മാധ്യമങ്ങളുടെ ജോലിയായതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ ഒരു ലക്ഷ്യ സ്ഥാനമാണ്. “ജനങ്ങലുടെ ശത്രുക്കള്‍” എന്ന ട്രമ്പിന്റെ ഇടക്കിടയിലുള്ള പ്രയോഗം അത് വ്യക്തമാക്കുന്നു. ഏകാധിപതികളുടേയും കൂട്ടക്കൊലയാളികളുടേയും കുറ്റാരോപണമാണത്. അതുപോലെയാണ് അയാളുടെ “വ്യാജ വാര്‍ത്ത” എന്ന ആവര്‍ത്തിക്കുന്ന മന്ത്രവും.

രാജ്യത്തെ ഉന്നത മാധ്യമ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ഇത്തരത്തിലുള്ള ഒരു സന്ദര്‍ഭത്തെക്കുറിച്ച് ഒരു പരിചയവും ഇല്ല. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് അറിയുകയുമില്ല. ചരിത്രപരമായി അധികാരത്തിലിരിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ സുഗമമായി നടക്കുന്നത് ഉറപ്പിക്കാനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടൊപ്പം കൂട്ടാളികളാകുന്നവരാണ് മാധ്യമങ്ങള്‍. ഭാഗികമായി, അവര്‍ ആ ലക്ഷ്യത്തില്‍ വിശ്വസിക്കുന്നു, ഭാഗികമായി ലഭ്യത,quotes, പൊതുജനങ്ങളുടെ മുന്നില്‍ ബഹുമാനം കിട്ടാനും വേണ്ടിയാണ് അവര്‍ ഇത് ചെയ്യുന്നത്. 1979 ല്‍ “By Henry Kissinger With James Reston,” എന്ന ഒരു op-ed ലേഖനം New York Times ലെ പ്രമുഖ കോളം എഴുത്തുകാരനായ James Reston എഴുതി. അദ്ദേഹം അത് എഴുതിയത് നാണക്കേടുകൊണ്ടല്ല, അഭിമാനം കൊണ്ടാണ്.

രഹസ്യമായി ഭരണഘടനാവിരുദ്ധമായ യുദ്ധം കംബോഡിയയിലും ലോവേസിലും നടത്തിയ, പത്രപ്രവര്‍ത്തരേയും ആരാണ് വാര്‍ത്ത ചോര്‍ത്തിയതെന്നറിയാന്‍ സ്വന്തം ജോലിക്കാരേയും നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയ ആളിനെതിരെ Reston രൂക്ഷവിമര്‍ശനം നടത്തുകയാണ്. വളരെ കാലമായി ജീവിതത്തേയും മരണത്തേയും കുറിച്ച് പ്രത്യേകിച്ച് Republicans മാത്രമല്ല, അമേരിക്കയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനങ്ങളോട് കള്ളം പറയുകയായിരുന്നു. നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങല്‍ക്ക് മേലെയുള്ള പ്രസിഡന്റ് നിക്സണിന്റെ ആക്രമണങ്ങളില്‍ മുഖ്യധാര മാധ്യമങ്ങള്‍ ആത്യന്തികമായി തങ്ങളെ ശരിയുടെ പക്ഷത്തെത്തിച്ചു. എന്നാല്‍ അമേരിക്കയുടെ ജനാധിപത്യത്തിന് കൂടുതല്‍ ഭീഷണിയായ ട്രമ്പിന്റെ കാലത്ത് അങ്ങനെ ചെയ്യാനുള്ള അതിന്റെ ശേഷി വളരേധികം കുറഞ്ഞിരിക്കുകയാണ്. അതിനുള്ള കാരണം സങ്കീര്‍ണ്ണമാണ്. ചിലത് സാമ്പത്തികമാണ്. മറ്റ് ചിലത് സാങ്കേതികമാണ്. എന്നാല്‍ ട്രമ്പ് ഭരണത്തിലെ അടിസ്ഥാന ചോദ്യമായ: “നിങ്ങള്‍ ഏത് പക്ഷത്താണ്?” എന്നതില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ നേതാക്കള്‍ക്ക് അവരുടെ മനസ് ശരിയാക്കാനാകുന്നില്ല എന്നതാണ് ഇപ്പോഴത്തെ ആപല്‍സന്ധിയുടെ കാലത്ത് ഏറ്റവും വലിയ പ്രശ്നം.

പ്രതിപക്ഷത്തിന്റെ മാധ്യമപ്രവര്‍ത്തനം എന്ന ആശയത്തെ അമേരിക്കയിലെ ഏകദേശം എല്ലാ മുഖ്യധാരാ മാധ്യമങ്ങളുടെ ഉയര്‍ന്ന എഡിറ്റര്‍മാര്‍ തള്ളിക്കളഞ്ഞു. ഉദാഹരണത്തിന്, New York Times ഉം Washington Post ഉം ട്രമ്പന്റെ കള്ളങ്ങള്‍ ലേഖനങ്ങളില്‍ നിന്ന് മാറ്റി ഒത്തു നോക്കുകയും, അതിന് ശേഷം ലേഖനങ്ങളില്‍ അവ അതേ പോലെ ആവര്‍ത്തിക്കുകയും ചെയ്യുന്നു. അവര്‍, റിപ്പബ്ലിക്കന്‍മാരുടെ കള്ളങ്ങള്‍ക്കും ഫാസിസ്റ്റ് ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, സത്യം പറയാനും ജനാധിപത്യത്തെ സംരക്ഷിക്കാനും ഡമോക്രാറ്റുകള്‍ നടത്തുന്ന ശ്രമത്തിനും തുല്യ സ്ഥാനം നല്‍കുന്ന റിപ്പോര്‍ട്ടിങ്ങിലെ ബോധമില്ലാത്ത ഇരുപക്ഷ രീതി പുനര്‍പരിശോധിക്കാനോ ജനാധിപത്യത്തെ പ്രതിരോധിക്കാനോ തയ്യാറായിട്ടില്ല.

പോലീസ് അതിക്രമങ്ങള്‍ക്കെതിരായ പ്രതിഷധത്തെക്കുറിച്ചുള്ള ട്രമ്പിന്റെ പ്രതികരണത്തിന് നന്ദി. മുമ്പത്തേയും ഇപ്പോഴത്തേയും സൈനിക നേതാക്കള്‍ക്കും എന്തിന് കുറച്ച് റിപ്പബ്ലിക്കന്‍മാര്‍ക്കും മതിയായി. നമ്മുടെ സ്വന്തം പൌരന്‍മാര്‍ക്കെതിരെ സൈന്യത്തെ അണിനിരത്തണമെന്ന് ട്രമ്പിന്റെ ആവശ്യം ശരിയല്ല. അങ്ങനെ ചെയ്തിട്ട് പിന്നെ കള്ളം പറയുകയും ചെയ്യുന്നു. എന്നിട്ടും ഈ സമയത്തും, New York Times അഭിപ്രായ എഡിറ്റര്‍മാര്‍ സെനറ്റര്‍ Tom Cotton ന് ട്രമ്പിന്റെ ആക്രമണത്തെ ന്യായീകരിക്കാനുള്ള വിശാലമായ സ്ഥലം കൊടുത്തു.

Cotton ന്റെ op-ed ലെ പ്രധാന കാര്യം അതിന്റെ വ്യക്തമായ ചീത്തസ്ഥിതിയാണ്. കള്ളങ്ങളും, പാതി സത്യങ്ങളും, വ്യക്തിഹത്യയും, ഭയപ്പെടുത്തലും അല്ലാതെ മറ്റൊന്നുമല്ല ആ ലേഖനം. വിമര്‍ശന ബോധത്തോടെ വായിക്കുന്ന ഏതൊരാള്‍ക്കും അദ്ദേഹത്തിന്റെ വാദത്തിലെ ദൌര്‍ബല്യങ്ങളും ഭ്രാന്തുപിടിച്ച ഫാസിസ്റ്റ് പ്രചാരവേലയും തിരിച്ചറിയുകയും അത് തള്ളിക്കളയുകയും ചെയ്യും. ട്രമ്പ് ടീമിന്റെ വാദങ്ങളിലെ മോശംസ്ഥിതി തുറന്ന് കാട്ടാനാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത് എന്ന് പ്രതിരോധത്തിനായി Times പറഞ്ഞിട്ടുണ്ടോ. എങ്കില്‍ അവരുടെ വായനക്കാരുടെ ബോധനിലവാരത്തോടുള്ള ബഹുമാനമെന്ന് പറഞ്ഞെങ്കിലും അവര്‍ക്ക് സ്വയം പ്രതിരോധിക്കാമായിരുന്നു. റഷ്യന്‍ പ്രസിഡന്റ് പുട്ടിനും, താലിബാന്‍ നേതാവ് Sirajuddin Haqqani യും ഒക്കെ op-ed താളില്‍ വന്നത് ഇങ്ങനെയെന്ന് ഊഹിക്കാം.

എന്നാല്‍ അതല്ല സംഭവിച്ചത്. പ്രസാധകനായ A.G. Sulzberger നെ പിന്‍തുടര്‍ന്നുകൊണ്ട് പത്രത്തിന്റെ എഡിറ്റോറിയല്‍ താള് എഡിറ്റര്‍ James Bennet ലേഖനത്തെ op-ed താളിന്റെ പാരമ്പര്യമായ (പരിഹാസ്യമാണ്) അഭിപ്രായ വൈവിദ്ധ്യത്തിനോടുള്ള കടപ്പാടിന്റെ പേരില്‍ ആദ്യം ന്യായീകരിച്ചു. ഈ പ്രസാധനം തങ്ങളുടെ ജീവന്‍ അപകടത്തിലാകും എന്ന് തോന്നിയ കറുത്തവരായ ജോലിക്കാരുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടര്‍മാരുടേയും എഴുത്തുകാരുടേയും അഭൂതപൂര്‍വ്വമായ ഓണ്‍ലൈന്‍ ലഹളയെ തുടര്‍ന്ന് ലേഖനത്തിന്റെ ദൌര്‍ബല്യത്തെ അവര്‍ അംഗീകരിച്ചു. തുടക്കത്തില്‍ ലേഖനം വായിച്ചില്ല എന്ന സമ്മതിച്ച് Bennet രാജിവെച്ചു. deputy ആയ James Dao ന് ചുമതല കൊടുത്തു. ആ ലേഖനം വളരെ മോശമാണെന്നും അപകടസാദ്ധ്യതയുള്ളതുമാണെന്ന് തിരിച്ചറിഞ്ഞ ഫോട്ടോ എഡിറ്ററുടെ എതിര്‍പ്പ് വകവെക്കാതെ അത് എഡിറ്റ് ചെയ്ത് ടൈംസിന്റെ വെബ് സൈറ്റില്‍ ചോര്‍ത്തത് 25-വയസ് പ്രായമുള്ള Adam Rubenstein ആണ്.

Cotton ഏത് പക്ഷത്താണെന്ന് നമുക്കറിയാം. പ്രതിഷേധക്കാരെ പട്ടാളത്തെ ഉപയോഗിച്ച് ആക്രമിക്കണം എന്ന് ട്വിറ്ററില്‍ ആഹ്വാനം ചെയ്യുന്നതിന് ഉപരിയായി പിടിച്ചെടുത്ത പട്ടാളക്കാരെ, അവര്‍ അടിയറവ് സമ്മതിച്ചവരാണെങ്കില്‍ പോലും കൂട്ടക്കൊല ചെയ്യണമെന്ന യുദ്ധക്കുറ്റം ചെയ്യാന്‍ ആഹ്വാനം ചെയ്തു, ഭീകരവാദി സംശയമുള്ള സംഘങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന അമേരിക്കന്‍ സൈനിക രഹസ്യാന്വേഷണ പരിപാടിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് Times ന്റെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയമത്തിന്റെ അങ്ങെ അറ്റം വരെ കേസെടുക്കാന്‍ നിയമ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇയാള്‍ വളരെ കാലം Weekly Standard ന്റെ സ്ഥാപകനായ William Kristol ന്റെ ആശ്രിതന്‍ ആയിരുന്നു. അയാളും Times ന് എതിരെ കേസെടുക്കുന്നതിനെക്കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു. അതിന് Kristol നും സമ്മാനമായി op-ed താളില്‍ എഴുതാന്‍ അവസരം കൊടുത്തു.

വായനക്കാരെ അവര്‍ സാധാരണ അഭിമുഖീകരിക്കാത്ത വീക്ഷണകോണുകള്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിലെ Times എഡിറ്റര്‍മാരുടെ നല്ല വിശ്വാസത്തെ ഞാന്‍ സംശയിക്കുന്നില്ല. എന്നാല്‍ നാം നേരിടുന്ന ഭീഷണികള്‍ വെച്ച്, ട്രമ്പ് പ്രസിഡന്റ് ആയതിന് മൂന്ന് വര്‍ഷത്തിന് ശേഷവും ഫാസിസവും ജനാധിപത്യവും തമ്മിലുള്ള രണ്ടു പക്ഷവും കളി നിര്‍ത്താന്‍ എഡിറ്റര്‍മാര്‍ വളരെ വൈകിയിരിക്കുകയാണ്.

— സ്രോതസ്സ് thenation.com | Eric Alterman | Jun 11, 2020

നോട്ട്: ഫാസിസം എന്നാൽ എന്ത്

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )