സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ

ജനിതക സാങ്കേതികവിദ്യയെ അനുകൂലിച്ചുകൊണ്ട് സീപിഎം നടത്തിയ പ്രസ്ഥാവനകള്‍ കണ്ടിരിക്കും. അങ്ങനെ സീപിഎം മരത്തലയന്‍മാര്‍ വീണ്ടും ഒരു അനാവശ്യ വിവാദത്തിലേക്ക് എടുത്തു ചാടി. സിന്റിക്കേറ്റ്കാര്‍ക്ക് നല്ല കാലം.

സംവാദങ്ങളിലൂടെയേ ആശയ വ്യക്തത വരുത്താന്‍ കഴിയൂ എന്നും ജനിതക വിത്തിന്റെ ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതം പഠിക്കണമെന്നും ഇവ ആരുടെ നിയന്ത്രണത്തിലാണെന്നും നോക്കി മാത്രമേ അതിനെ അംഗീകരിക്കുകയോ എതിര്‍ക്കുകയോ ചെയ്യാവൂ എന്ന് ചര്‍ച്ചകള്‍ ക്രോഡീകരിച്ച് തോമസ് ഐസക് സംസാരിച്ചു. എന്നാല്‍ കേരളത്തിന്റെ വളര്‍ച്ചാ സ്രോതസില്‍ ഒന്ന് ജനിതക സാങ്കേതിക ആണെന്ന് അദ്ദേഹം പറയുകയുണ്ടായി. പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ഒരു സാങ്കേതിക വിദ്യയെങ്ങനെ വളര്‍ച്ചാ സ്രോതസാവുമെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയും? അവിടെയാണ് സംശയം. സംവാദം വാചാടോപ പ്രസംഗം ആകരുത്. സംവാദം നടത്താതെയും ഐസക് ക്രോഡീകരിച്ച കാര്യങ്ങള്‍ പറയാനാവും. രാഷ്ട്രീയക്കാര്‍ എപ്പോഴും പറയുന്ന കാര്യമാണത്. “അതിനെക്കുറിച്ച് പഠിച്ചിട്ട് പറയാം …”

അതില്‍ കൂടുതല്‍ മുന്‍വിധികളാണ് എസ്സ് രാമചന്ദ്രന്‍ പിള്ള പറയുന്നത്. ഈ വിത്തിനങ്ങളെ എതിര്‍ക്കുന്നത് അന്ധവിശ്വാസമാണ്. ചൈനക്കാര്‍ ഇത് ഉപയോഗിക്കുന്നുണ്ട്. (അതുകൊണ്ട് നമുക്കുമാകാം.) ഇത് കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കും. സ്ത്രീകളെ ബാധിക്കുന്ന വിളര്‍ച്ചക്കും കുട്ടികളുടെ ഭരക്കുറവിനും പരിഹാരമാകും എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. ഇതൊന്നും ഇതുവരെ തെളിയിക്കപ്പെട്ടില്ല. അതുമല്ല ദീര്‍ഘകാലത്തേക്ക് ഇതുണ്ടാക്കുന്ന ദോഷങ്ങള്‍ കണ്ടെത്തിയിട്ടുമില്ല. സ്വകാര്യ കമ്പനികളാണ് ഈ ഗവേഷണങ്ങള്‍ ഒക്കെ നടത്തുന്നത്. (സര്‍ക്കാരിന് റോഡ് പണിയാന്‍ പോലും കാശില്ലന്നല്ലേ പറയുന്നത്.) ഈ കണ്ടുപിടുത്തങ്ങളൊക്കെ രഹസ്യമാണ്. പരീക്ഷണങ്ങള്‍ നടത്തുന്നത് ആ കമ്പനികളുടെ ഏജന്റമാരാണ്.

clinical trials industry എന്നൊരു വിഭാഗം വ്യവസായം ഇപ്പോള്‍ വളര്‍ന്നു വരുന്നുണ്ട്. മരുന്നു കമ്പനികള്‍ ഉണ്ടാക്കുന്ന മരുന്ന ടെസ്റ്റ് ചെയ്ത് നല്ലതാണോ ചീത്തയാണോ എന്ന് മരുന്ന് കമ്പനികളെ അറിയിക്കുകയാണ് അവരുടെ ജോലി. ദരിദ്ര രാജ്യമായ ഇന്‍ഡ്യയും ചൈനയിലുമാണ് ഈ വ്യസായം വലിയ വളര്‍ച്ച നേടിയിട്ടുണ്ട്. കുറച്ച് കാലം മുമ്പ് ഇത്തരം ഒരു മരുന്ന് പരിശോധിച്ച 49 കുട്ടികള്‍ All India Institute of Medical Sciences ല്‍ മരിച്ചു. എന്നാല്‍ അത്തരം വലിയ പ്രശ്നങ്ങളില്ലാത്ത മരുന്നകള്‍ അവര്‍ പാസാക്കി വിടും. കാരണം മരുന്നു വിറ്റങ്കിലല്ലേ ടെസ്റ്റ് ചെയ്തവനും കാശ് കിട്ടൂ.

ജനിതകവിത്തിന്റെ ഇപ്പോഴത്തെ പരിക്ഷണങ്ങള്‍ നടക്കുന്നത് ഇത്തരം കമ്പനി പരിക്ഷണശാലകളിലാണ്. അതല്ലാതെ സ്വന്ത്രമായി പരീക്ഷണം നടത്തിയവരൊക്കെ ഇതിനേക്കുറിച്ച് നല്ല അഭിപ്രായമല്ല പറയുന്നത്.
ചില ലിങ്കുകള്‍ – International Journal of Sociology of Agriculture and Food,
biolsci.org

അതു കൂടാതെ പരപരാഗണം (Cross-pollinate) വഴി ജനിതക മാറ്റം വരുത്തിയ ചെടിയുടെ ബന്ധുക്കളായ മറ്റ് ചെടികളേയും ആ ജനിതക മാറ്റം ബാധിക്കും. ഇതിനെ ജനിതക മലിനീകരണം എന്നാണ് പറയുന്നത്. അതുപോലെ ഇതുമായി ബന്ധമില്ലാത്ത കൃഷിയേയും ബാധിക്കാം. ഉദാഹരണത്തിന് തേന്‍. ജനിതക മാറ്റം വരുത്തിയ ചെടിയുടെ പൂമ്പോടി ശേഖരിച്ച തേനീച്ചകള്‍ നിര്‍മ്മിക്കുന്ന തേനിലും അതേ ജനിതക മാറ്റ ഘടകം ഉണ്ടകും. അതുകൊണ്ട് അത്തരം തേന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പോലെ ശക്തമായി ജനിതകവിത്തിനെ എതിര്‍ക്കുന്ന രാജ്യങ്ങില്‍ വില്‍ക്കാന്‍ കഴിയില്ല. അമേരിക്കയിലേയും ക്യാനഡയിലേയും തേന്‍ കൃഷിക്കാര്‍ ഇത് അനുഭവിച്ചതാണ്.

ആഗോളവത്കരണത്തിന്റെ കാലഘട്ടത്തില്‍ കാര്‍ഷികോത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ല എന്നും എസ്സ് രാമചന്ദ്രന്‍ പിള്ള പറയുന്നത്. അതായത് ആഗോളവത്കരണത്തിന് കമ്യൂണിസ്റ്റ്കാര്‍ക്ക് ബദലുകള്‍ ഇല്ലെന്നും അതിനെ (ദാരുണ മുതലാളിത്തത്തെ) അംഗീകരിച്ച് അതുമായി സാങ്കേതികവിദ്യയെ ഉപയോഗിച്ച് മുന്നോട്ടു പോകാനാണ് അദ്ദേഹം ഉപദേശിക്കുന്നത്. അത് തെറ്റാണ് ആഗോളവത്കരണത്തിന് ബദലുകള്‍ ഉണ്ടാക്കുകയാണ് ഓരോ സാമൂഹ്യ പ്രവര്‍ത്തകനും ഇക്കാലത്ത് ചെയ്യേണ്ടത്.

ജനിതകവിത്തിനെക്കുറിച്ച് ഒരു അടിസ്ഥാന ചോദ്യം

ജീവികളുടെ ജീനുകളോട് മറ്റ് ജീനുകള്‍ കൂട്ടിച്ചേര്‍ത്ത് നാം ആഗ്രഹിക്കുന്ന സ്വഭാവങ്ങള്‍ അവയില്‍ ഉണ്ടാക്കിയെടുക്കുകയാണല്ലോ ജനിതക സാങ്കേതികവിദ്യ ചെയ്യുന്നത്. എന്നാല്‍ ഇവര്‍ ഇപ്പോള്‍ അത് ചെയ്യുന്നത് സസ്യങ്ങളിലാണ്. അതായത്, ജനിതക വിത്ത് വിതച്ച്, വളര്‍ത്തി, കൊയ്ത്, കടത്തി, ഊഹക്കച്ചവടം നടത്തി, ചില്ലറകച്ചവട കമ്പനിക്കാരന്റെ കൈയ്യില്‍ നിന്നും നാം ആഹാരവസ്തുക്കള്‍ വാങ്ങുന്നു. അതോടൊപ്പം ഈ ചെടികള്‍ക്കുണ്ടാവുന്ന മാറ്റം ഭക്ഷ്യ ശൃംഖലയിലെ നിരപരാധികളായ മറ്റ് ജീവജാലങ്ങളേയും ബാധിക്കുന്നു. കാരണം ചെടികള്‍ ഭക്ഷ്യ ശൃംഖലയിലെ ഏറ്റവും അടിത്തട്ടിലുള്ള ജീവികളാണ്. മറ്റുള്ളവയെല്ലാം അവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

എന്തിന് നാം ഈ മിണ്ടാപ്രാണികളായ ചെടികളെ മാറ്റുന്നു. അടിസ്ഥാനപരമായി നമുക്ക് വേണ്ടത് ആഹാരമാണ്. ചെടികളില്‍ മാറ്റം വരുത്താതെ പകരം മനുഷ്യനില്‍ ആ മാറ്റം വരുത്തിക്കൂടേ. ക്ലോറോഫില്‍ ജീന്‍ മനുഷ്യനില്‍ ചേര്‍ക്കുക. പിന്നെ നമുക്ക് കൃഷിയും മറ്റും ചേയ്യേണ്ടല്ലോ. എത്ര ഫലപ്രദമായ സംഭവം. കൂടാതെ നാം ഭക്ഷ്യ ശൃഖലയുടെ ഏറ്റവും മുകളില്‍ ഉള്ള ജീവിയായതിനാല്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ നമുക്ക് മാത്രമേ നാശമുണ്ടാകൂ. കൂടാതെ കുഴപ്പമെന്തെന്ന് വളരെ വേഗം കണ്ടെത്തുകയും ചെയ്യാം.

പരിസ്ഥിതി വാദികള്‍ കള്ളന്‍മാരാണ്. അവര്‍ക്ക് ജനങ്ങളുടെ പട്ടിണിയെക്കുറിച്ച് എന്തറിയാം. എന്തുകൊണ്ട് ഈ ജനിതക ഗവേഷകരും കമ്പനികളും, കമ്പനി ഗുമസ്തന്‍മാരും, കമ്പനി പ്രചാരവേലക്കാരും, രാഷ്ട്രീയക്കാരും അവരുടെ സ്വന്തം മക്കളെ ഇത്തരം പരീക്ഷണത്തിന് വിട്ടുകൊടുത്ത് മാനവരാശിയുടെ ഏറ്റവും വലിയ ദുരിതമായ പട്ടിണിയില്‍ നിന്ന് ജനങ്ങളെ രക്ഷിച്ചുകൂടാ? ശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് ഒരുപാട് മനുഷ്യര്‍ ജീവത്യഗം വരിച്ചിട്ടുണ്ട്.

ഓടോ
വിക്കീലീക്സ്: ജനിതക മാറ്റം വരുത്തിയ (GM)വിളകളുടെ കാര്യത്തില്‍ അമേരിക്ക ഫ്രാന്‍സിനെതിരെ പ്രതികാരനടപടികളെടുത്തു

പുതിയ വിക്കീലീക്സ് വിവരങ്ങളനുസരിച്ച് യൂറോപ്പ് GM വിളകള്‍ ഉപയോഗിക്കാന്‍ തയ്യാറാകാത്തത് ബുഷ് സര്‍ക്കാരിനെ പ്രതികാരനടപടികളെടുക്കാന്‍ പ്രേരിപ്പിച്ചു. മൊണ്‍സാന്റോയുടേയും Pioneer Hi-Bred ന്റേയും ഉത്പന്നങ്ങള്‍ ഫ്രാന്‍സും യൂറോപ്പും വാങ്ങാത്തതു കൊണ്ട് അവര്‍ക്കെതിരെ പ്രതികാരനടപടികളെടുക്കണമെന്ന് 2007 ല്‍ ഫ്രാന്‍സിലെ അമേരിക്കന്‍ അംബാസിഡര്‍ ആവശ്യപ്പെട്ടു. “യൂറോപ്പ് മുന്നോട്ടല്ല, പിന്നോട്ടാണ് പോകുന്നത്. ഫ്രാന്‍സാണ് അവരെ നയിക്കുന്നത്. കൂട്ടത്തില്‍ ആസ്ട്രിയ, ഇറ്റലി പോരാത്തതിന് യൂറോപ്യന്‍ കമ്മീഷനും അവരുടെ കൂടെയാണ് ”, എന്ന് അംബാസിഡര്‍ Craig Roberts പറഞ്ഞു.

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ. സീപിഎം ജനിതകവിത്തിന്റെ പ്രചാരകരായതില്‍ തെറ്റില്ല. മഹാന്‍മാര്‍ ഒരുപോലെ ചിന്തിക്കും.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

3 thoughts on “സീപിഎം, ജനിതക സാങ്കേതിക വിദ്യയേ രക്ഷിക്കൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )