പത്രപ്രവർത്തകരേയും പൊതുസമൂഹത്തേയും ലക്ഷ്യം വെച്ചുള്ള ഒരു ചാരപ്പണി പരിപാടിയെ തങ്ങൾ തടഞ്ഞു എന്ന് വാട്ട്സാപ്പ് പറയുന്നു

പത്രപ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും ഉൾപ്പെട്ട 90 ആളുകളെ ലക്ഷ്യം വെച്ചുള്ള ഒരു ചാരപ്പണി പരിപാടിയെ തങ്ങൾ തടഞ്ഞു എന്ന് വാട്ട്സാപ്പ് പറഞ്ഞു.

ഈ പരിപാടിയിൽ ബന്ധപ്പെട്ട കമ്പനി ഒരു ഇസ്രായേലി സ്ഥാപനമായ Paragon ആണ്. അവർ കഴിഞ്ഞ ശരൽക്കാലത്ത് $20 ലക്ഷം ഡോളറിന്റെ ഒരു കരാർ Immigration and Customs Enforcement മായി ഒപ്പിട്ടിരുന്നു. അമേരിക്കയിലെ സ്വകാര്യ equity വമ്പനായ AE International അടുത്ത കാലത്ത് അവരെ വിലക്ക് വാങ്ങി.

ചാരപ്പണി പീഡനത്തിനെതിരെ WhatsApp നിയമ യുദ്ധത്തിലാണ്. അടുത്തകാലത്ത് NSO Group ന് എതിരെ വിജയം നേടിയിരുന്നു. Paragon ന് എതിരെ അവർ cease and desist കത്ത് അയച്ചിരുന്നു. എന്നാൽ അതിന് മറുപടി ഒന്നും ലഭിച്ചില്ല.

[ഇത് പുറത്തുവന്ന പീഡനം ആണ്. പുറത്ത് വരാത്ത എത്രയോ ഇത്തരം സംഭവങ്ങളുണ്ടാകും. WhatsApp ന്റെ മുതലാളി മെറ്റയാണ്. എന്ത് തരം സംരക്ഷണമാണ് അവിടെ നിങ്ങൾക്ക് ലഭിക്കുക. ഇത്തരം അസ്വതന്ത്ര പ്ലാറ്റ്ഫോമുകൾ ഉപേക്ഷിക്കുക.]

ഒരു അഭിപ്രായം ഇടൂ