400 കാലാവസ്ഥാ ശാസ്ത്രജ്ഞർ ഫോസിലിന്ധനങ്ങൾ അവസാനിപ്പിക്കാനുള്ള ആഹ്വാനത്തെ പിൻതുണച്ചു

ഫോസിലിന്ധനങ്ങൾ അവസാനിപ്പിക്കുക എന്ന ആഹ്വാനത്തോടെ ന്യൂയോർക് നഗരത്തിൽ നടത്തിയ ഒരു പ്രധാന ജാഥയിൽ നൂറുകണക്കിന് കാലാവസ്ഥാ പ്രവർത്തകർ മാൻഹാറ്റനിലെ സിറ്റിബാങ്ക് ആസ്ഥാനത്തിന്റെ പ്രവേശനകവാടം തടഞ്ഞു. ഫോസിലിന്ധന വ്യവസായത്തിന് ധനസഹായം കൊടുക്കുന്നത് അവസാനിപ്പിക്കണം എന്ന ആവശ്യമായിരുന്നു അവരുടേത്. Stop the Money Pipeline ന്റെ സഹ സ്ഥാപകനായ Alec Connon ഉൾപ്പടെയുള്ള 25 പേരെ അറസ്റ്റ് ചെയ്തു. March to End Fossil Fuels ന്റെ ആവശ്യങ്ങളെ 400 ശാസ്ത്രജ്ഞർ പിൻതുണച്ചു. കാലാവസ്ഥ പ്രശ്നത്തെ പരിഹരിക്കാനായി താങ്കൾ ശാസ്ത്രം പറയുന്നത് കേൾക്കണമെന്ന് പ്രസിഡന്റ് ബൈഡന് അവർ കൊടുത്ത കത്തിൽ പറയുന്നു.

— സ്രോതസ്സ് democracynow.org | Sep 15, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ