ഫെബ്രുവരി 15 മുതല്‍ അമേരിക്കയില്‍ നിന്നുള്ള ചോളത്തിന്റേയും സോയയുടേയും ഇറക്കുമതി പൂര്‍ണ്ണമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് റഷ്യയുടെ ഭക്ഷ്യ സുരക്ഷാ നിയന്ത്രണാധികാരിയായ Rosselkhoznadzor ഇറക്കി. ജൈവകൃഷിക്കാരേയും GM കൃഷിക്കാരേയും ഒരേ പോലെ ബാധിക്കുന്ന വലിയ ഒരടിയാണ്. റഷ്യയിലേക്കുള്ള അമേരിക്കയുടെ സോയ കയറ്റുമതി വളരെ കുറവാണ്. പ്രതിവര്‍ഷം $15.6 കോടി ഡോളര്‍ മാത്രം. 4,742 ടണ്‍ ചോളമാണ് റഷ്യ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. എന്നാലും നിരോധനം അമേരിക്കയിലെ കര്‍ഷകരെ ബാധിക്കും. GM മലിനീകരണം കാരണം ചൈനയും മുമ്പ് ഇതുപോലെ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി നിരോധനം നടത്തിയിട്ടുണ്ട്.
— തുടര്‍ന്ന് വായിക്കൂ naturalsociety.com