അറ്റലാന്റയിലെ Fulton County Jail ൽ നിന്ന് വാർത്തയുണ്ട്. ട്രമ്പും അയാളുടെ 18 സഹ കുറ്റവാളികളും RICO കുറ്റം നേരിടുന്നത് അവിടെയാണ്. ട്രമ്പ് എത്തുന്നതിന് മുമ്പ് തന്നെ ആ ജയിൽ വാർത്തയിൽ ഇടം പ്രാപിച്ചതാണ്. Lashawn Thompson എന്ന തടവുകാരന്റെ മരണത്തെക്കുറിച്ച് ഒരു കേന്ദ്ര അന്വേഷണം നടക്കുന്നു. കീടങ്ങളും മൂട്ടകളും തടവറയിൽ കഴിയുന്ന അയാളെ ജീവനോടെ തിന്നുകയായിരുന്നു. കഴിഞ്ഞമാസം Fulton County അയാളുടെ കുടുംബക്കാരുമായി $40 ലക്ഷം ഡോളറിന്റെ ഒത്തുതീർപ്പ് കരാറിലെത്തി.
ഈ വർഷം പത്താമതൊരാളും Fulton County കസ്റ്റഡിയിൽ മരിച്ചു. ശിക്ഷിക്കപ്പെട്ട് 5 മാസം അവിടെ കഴിഞ്ഞതിന് ശേഷം 24 വയസുള്ള Shawndre Delmore നെ ജയിൽ മുറിയിൽ പ്രതികരണമില്ലാതെ കിടക്കുന്നതായി ഓഗസ്റ്റ് 31 ന് കണ്ടെത്തി. ആരോഗ്യമുണ്ടായിരുന്ന Delmore ഹൃദയാഘാതം വന്നാണ് മരിച്ചത്. ഒരു ദിവസം മുമ്പ് ആശുപത്രിയിൽ കൊണ്ടുപോയതിന് ശേഷം അയാൾക്ക് compassionate വിടുതൽ കരാർ കിട്ടിയിരുന്നു. അയാൾ ICU ൽ ആയിരുന്നു എന്നാണ് കുടുംബത്തോട് പോലീസ് പറഞ്ഞത്.
— സ്രോതസ്സ് democracynow.org | Sep 08, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.