കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് വേണ്ടന്ന് ഇന്‍ഡ്യയിലെ പേറ്റന്റ് ഓഫീസ് പുറത്തിറക്കിയ guidelines ല്‍ പറഞ്ഞു. മുമ്പ് ഇറക്കിയ guidelines ല്‍ വ്യക്തതയില്ലാതെ സോഫ്റ്റ്വെയര് പേറ്റന്റുകള്‍ സാങ്കേതിക വളര്‍ച്ചയെ സഹായിക്കും എന്ന് എഴുതിയിലുന്നു. ഇത് start-ups കളേയും സോഫ്റ്റ്വെയര് ഉല്‍പ്പന്ന ലോബികളേയും വ്യാകുലരാക്കി. അതിനാലാണ് പിന്നീട് ഇറക്കിയ guidelines ല്‍ സോഫ്റ്റ്വെയര് പേറ്റന്റ് ഗുണകരമല്ല എന്ന് വ്യക്തമായി എഴുതിയത്.
ഇടക്കിടക്കിടക്ക് പുതുക്കുന്ന guidelines ന്റെ അടിസ്ഥാനത്തിലാണ് പേറ്റന്റ് ഓഫീസ് പേറ്റന്റുകള്‍ കൊടുക്കുന്നത്. 1970 ലെ ഇന്‍ഡ്യന്‍ പേറ്റന്റ് നിയമ പ്രകാരം “ഒരു ഗണിത സമവാക്യമോ, ബിസിനസ് രീതിയോ, കമ്പ്യൂട്ടര്‍ പ്രോഗ്രാമോ, അള്ഗോരിഥമോ പേറ്റന്റ് ചെയ്യാന്‍ പറ്റില്ല”.
2004 ല്‍ കൊണ്ടുവന്ന “enhanced technology” സോഫ്റ്റ്വര്‍ പേറ്റന്റ് എന്ന ഒരു amendment പാര്‍ളമെന്റ് തള്ളുകയുണ്ടായി. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് (MNCs) മാത്രം ഗുണകരമായി ഭവിക്കും എന്ന് കണ്ടതിലാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തത്.
പരമ്പരാഗതമായി പേറ്റന്റ് അപേക്ഷ കൊടുക്കാനും, പേറ്റന്റ് കൈയ്യേറലിനെതിരെ കേസ് കൊടുക്കാനും ഒക്കെ വേണ്ട സാമ്പത്തികം MNCകള്ക്കാണുള്ളത്. ചെറിയ കമ്പനികള്‍, start-ups തുടങ്ങിയവക്ക് അത് ദോഷകരമായി ആണ് പ്രവര്‍ത്തിക്കുന്നത് എന്ന് Software Freedom Law Center (SFLC) പറഞ്ഞു. ലോകം മൊത്തമുള്ള സ്വതന്ത്ര സോഫ്റ്റ്വെയര് നിര്‍മ്മാതാക്കളെ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനമാണ് SFLC.
മുമ്പ് കൊണ്ടുവന്ന guidelines സോഫ്റ്റ്വെയര് പേറ്റന്റുകളെക്കുറിച്ച് വ്യക്തമായി പറയാത്തത് start-upകളുടെ വളര്‍ച്ചയെ വളരെ മോശമായി ബാധിക്കുന്ന patent trolls ന്റെ ബാഹുല്യത്തിന് കാരണമാകും എന്ന ആരോപണമുണ്ടാക്കി.
സോഫ്റ്റ്വെയറുകളുടെ അടിസ്ഥാനം ഗണിതശാസ്ത്രവും, അള്ഗോരിഥവും, പ്രോഗ്രാമുകളുമായതിനാല് അവ പേറ്റന്റ് ചെയ്യാനാവില്ല. കാരണം അവ അമൂര്‍ത്ത ആശയങ്ങളാണ്. എന്തായാലും സോഫ്റ്റ്വെയറുകളെ പകര്‍പ്പവകാശ നിയമം പ്രകാരം സംരക്ഷിക്കാനാകവേ അവ പേറ്റന്റ് ചെയ്യേണ്ട കാര്യമേയില്ല.
“പുതിയ Guidelines ഇന്‍ഡ്യന്‍ പേറ്റന്റ് നിയമത്തിന് അനുസൃതമാണ്. പരിശോധനക്കാര്‍ക്ക് അത് വ്യക്തത നല്കുന്നു. അതായത് ഇന്‍ഡ്യന്‍ സോഫ്റ്റ്വെയര് വ്യവസായത്തിന് കണ്ടുപിടുത്തങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം തുടര്‍ന്നും ലഭ്യമാകുന്നു” എന്ന് SFLC Indiaയുടെ മിഷി ചൌധരി(Mishi Choudhary) പറഞ്ഞു.
— സ്രോതസ്സ് livemint.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.