ശാസ്ത്രത്തെ പേടിക്കേണ്ടതുണ്ടോ?

നമുക്കറിയാത്ത കാര്യങ്ങളേക്കുറിച്ച് പേടിയുണ്ടാവുക സ്വാഭാവികം. ഭൂമിയുടെ അരിലേക്ക് പോയാല്‍ അവിടെ നിന്ന് വഴുതി വീഴുമെന്ന് ഒരിക്കല്‍ നാം ഭയപ്പെട്ടു. പക്ഷേ നമ്മുടെ ശാസ്ത്രീയമായ അറിവ് വര്‍ദ്ധിച്ചതോടെ അത്തരം പേടികള്‍ നമുക്കില്ലാതായി. പക്ഷേ ചിലര്‍ ആ ശാസ്ത്രത്തേയും അടിസ്ഥാനമില്ലാതെ പേടിക്കുന്നു. കണികാ പരീക്ഷണം ലോകത്തിന് നാശമുണ്ടാക്കും എന്നൊക്കെ ആളുകള്‍ ഭയപ്പെട്ടു. എന്നാല്‍ അത്തരം ഭയത്തിനൊന്നും കാര്യമായ അടിസ്ഥാനമില്ല.

ജനങ്ങള്‍ക്ക് ഭീതിയുളവാക്കുന്ന വേറൊരു കാര്യമുണ്ട്. അതിനേ ഇപ്പോള്‍ ആളുകള്‍ മുകളില്‍ പറഞ്ഞ തരം ഗവേഷണവുമായി കൂട്ടിക്കുഴച്ച് തെറ്റിധാരണ ഉണ്ടാക്കുകയാണ്.

പരീക്ഷണവും പ്രയോഗവും രണ്ടും രണ്ടാണ്. പരീക്ഷണവും പഠനവും ഗവേഷണ സ്ഥാപനങ്ങളിലാണ് നടക്കുന്നത്. ലോകത്ത് അനേകായിരം ഗവേഷണ സ്ഥാപനങ്ങളുണ്ട്. അവിടെയൊക്കെ എന്താണ് നടക്കുന്നതെന്ന് നമുക്കാര്‍ക്കും അറിയില്ല. പക്ഷേ നാമാരും അതിനേ ഓര്‍ത്ത് ഭയപ്പെടാറുമില്ല. അഥവാ അവിടെ എന്തെങ്കിലും സംഭവിച്ചാലും അത് പ്രാദേശികമായ ഒരു പ്രശ്നമായിരിക്കും. ദേശീയമോ അന്തര്‍ദേശീയമോ ആയി നാം ആ പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്യും. ഇതുവരെ അങ്ങനെ ഒരു വലിയ ഒരു പ്രശ്നം ഉണ്ടായതായി അറിവില്ല.

അതുകൊണ്ട് ഗവേഷണങ്ങള്‍ നടന്നോട്ടെ. ആര്‍ക്കും എതിര്‍പ്പില്ല. ആര്‍ക്കും അതിനേക്കുറിച്ച് പേടിയുമില്ല. (എന്ത് ഗവേഷണമാണ് നടക്കുന്നതെന്നറിഞ്ഞിട്ട് വേണ്ടേ പേടിക്കാന്‍. ഇത് വേറൊരു പ്രശ്നം ആണ്. ലോകത്തെ മൊത്തം ഗവേഷണങ്ങളുടെ സുതാര്യത. പക്ഷേ അത് ഉള്‍ക്കൊള്ളാനുള്ള ശാസ്ത്രബോധം ജനങ്ങള്‍ക്കുണ്ടോ? അതും പ്രശ്നമാണ്.)

എന്നാല്‍ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് ശാസ്ത്ര-സാങ്കേതിക വിദ്യ പുറത്തുവന്ന് സമൂഹത്തില്‍ ഇടപെടുന്ന അവസമാണ് ജനങ്ങള്‍ക്ക് ഭീതിയുളവാക്കുന്ന കാര്യം. ഉദാഹരണം, ഹിരോഷിമ, ചെര്‍ണോബില്‍, 3 മൈല്‍ ഐലന്റ്, ഭോപാല്‍, ബിപി എണ്ണ സ്രാവം തുടങ്ങിയവ.

ശാസ്ത്രത്തിനോ സാങ്കേതികവിദ്യക്കോ വേണ്ടിയല്ല അത് സമൂഹത്തില്‍ ഇടപെടുന്നത്. സമൂഹത്തിന്റെ ഗുണത്തിനെന്ന പേരില്‍ മൂലധന ശക്തികള്‍ക്ക് വേണ്ടിയാണ് അത് ഇടപെടുന്നത്. അവരുടെ ലാഭത്തിന് വേണ്ടിയുമാണ് അതിടപെടുന്നത്.

എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി വികസിപ്പിച്ചെടുക്കുന്നതില്‍ തെറ്റില്ല. അതിന്റെ വികസിപ്പിക്കലിന് വേണ്ടി ഉപയോഗിക്കുന്ന ശാസ്ത്ര-സാങ്കേതികവിദ്യ പരീക്ഷശാലക്കകത്താണ് പ്രവര്‍ത്തിക്കുന്നത്. (അത് അവിടെനിന്ന് നിയന്ത്രണങ്ങള്‍ തകര്‍ത്ത് പുറത്തുകടക്കാതെ സൂക്ഷിക്കണം എന്നു മാത്രം.) എന്നാല്‍ എന്‍ഡോസള്‍ഫാന്‍ വ്യാപകമായി കീടനാശിനി എന്നരീതിയില്‍ ജനങ്ങള്‍ ഉപയോഗിക്കുന്നത് ശാസ്ത്ര-സാങ്കേതികവിദ്യയുടെ സമൂഹ്യ ഇടപെടലാണ്. അതിന് വേണ്ടി വേറൊരു പഠനം നമുക്കുണ്ട്. ഒരു ശാസ്ത്ര-സാങ്കേതികവിദ്യ സമൂഹത്തിലുണ്ടാവുന്ന ഗുണദോഷങ്ങള്‍ പരിശോധിക്കുകയാണ് അതില്‍ ചെയ്യുന്നത്. എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ മൂന്നാമത്തെ ആ പഠനം നടന്നിരുന്നു. പക്ഷേ ഗുണദോഷങ്ങള്‍ നോക്കി തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. അതായത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളേക്കാള്‍ വലുതാണ് മൂലധനത്തിന്റെ ശക്തി.

അതുകൊണ്ട് ശാസ്ത്ര-സാങ്കേതികവിദ്യയുടെ പ്രയോഗത്തിന് മുമ്പ് അതിന്റെ സുരക്ഷിതത്വം ജനപക്ഷത്തുനിന്ന് വിശകലനം ചെയ്ത് ദോഷമില്ലെന്ന് പരിശോധിച്ചതിന് ശേഷമേ അത് പ്രയോഗിക്കാവൂ. പക്ഷേ മിക്കപ്പോഴും മൂലധന ശക്തികളുടെ സ്വാധീനം നിമിത്തം ഏത് പക്ഷമായാലും ജനങ്ങളുടെ നേരെ കണ്ണടക്കുകയാണ് പതിവ്. ആ പ്രവണതയും ജനങ്ങളേ പേടിപ്പിക്കുന്നു.

നേരത്തെ പറഞ്ഞ മൂന്ന് പഠനങ്ങള്‍,

  1. ശുദ്ധ ശാസ്ത്രം,
  2. പ്രയോഗശാസ്ത്രം(സാങ്കേതികവിദ്യ),
  3. സാങ്കേതികവിദ്യയുടെ സമൂഹത്തിലെ ഫലം,

ഇവയെ വേര്‍തിരിച്ച് കാണണം. അവയെ എല്ലാം ശാസ്ത്രം എന്ന് സാമാന്യവത്കരിക്കുന്നത് തെറ്റാണ്. ആദ്യത്തെ രണ്ട് പഠനങ്ങളും linear ആണ്. എന്നാല്‍ മൂന്നാമത്തേ പഠനം multi-dimensional ആകണം. എങ്കിലേ ഫലമുണ്ടാകൂ. എന്നാല്‍ ഇപ്പോള്‍ അത് വെറും linear ആണ്. മിക്കപ്പോഴും സാമ്പത്തിക കാഴ്ച്ചപ്പാടില്‍ മാത്രം നോക്കി ലാഭമോ നഷ്ടമോ എന്ന് തീര്‍ച്ചപ്പെടുത്തി സാങ്കേതികവിദ്യ പ്രയോഗിക്കുന്നു. അത് തെറ്റാണ്.

ഗവേഷണത്തെ ആരും ഭയക്കുന്നില്ല. പ്രയോഗത്തെ ജനം ഭയക്കുന്നുണ്ട്, പ്രത്യേകിച്ച് നാം പ്രകൃതിയെ അതിന്റെ അങ്ങേയറ്റത്തില്‍ പീഡിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍. എല്ലാം ഉള്‍ക്കൊള്ളുന്ന കടലുപോലും പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് പരിണതഫലത്തിന്റെ കാലമാണ്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )