ഗാസയിൽ ഇസ്രായേൽ പുതിയ ആയുധങ്ങൾ പരീക്ഷിക്കുന്നു

വെടിനിർത്തൽ ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രതിഷേധത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരിക്കുന്നത് ഗാസയിലെ ആക്രമണത്തിൽ ഇസ്രായേൽ ഉപയോഗിക്കുന്ന ആയുധങ്ങൾ ആണ്. നൂറുകണക്കിന് പ്രതിഷേധ പ്രകടനങ്ങൾ ബ്രിട്ടണിലെ പ്രധാന ആയുധ നിർമ്മാതാക്കളായ BAE Systems ന് എതിരെ നടന്നു. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി അവസാനിപ്പിക്കാൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു.

ഗാസയിലേക്കുള്ള സൈനിക വസ്തുക്കൾ കയറ്റുമതി ചെയ്യാൻ ബൽജിയം, സ്പെയിൻ എന്നിവിടങ്ങളിലെ യൂണിയനുകൾ വിസമ്മതിച്ചു. അമേരിക്കയിൽ Connecticut ലെ General Dynamics ന്റെ കവാടം തടഞ്ഞ 9 സമാധാനപ്രവർത്തകരെ അറസ്റ്റ് ചെയ്തു. അവിടെയാണ് ആണവ അന്തർവാഹിനികൾ രൂപകൽപ്പന ചെയ്യുന്നത്.

ഇതിനിടക്ക് ആസ്ട്രേലിയയിൽ സിഡ്നിയിലെ Botany തുറമുഖത്ത് നങ്കൂരമിടുന്നതിൽ നിന്ന് Israeli ZIM shipping line നെ നൂറുകണക്കിന് പാലസ്തീൻ അനുകൂലികൾ തടഞ്ഞു. അത് ഇസ്രായേലിലേക്ക് ആയുധങ്ങൾ കൊണ്ടുപോകുന്നതാണെന്ന് അവർ ആരോപിച്ചു.

— സ്രോതസ്സ് democracynow.org | Nov 14, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ