സ്ത്രീകള്‍ക്കെതിരേയുള്ള അക്രമ​ണം സ്ത്രീ പ്രശ്നമാണോ

അല്ല. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമ സ്ത്രീ പ്രശ്നമല്ല. അത് ഒരു ക്രമ സമാധാന പ്രശ്നമാണ്. സ്ത്രീയെന്നല്ല ആരുടെ നേര്‍ക്കുള്ള ആക്രമണമായാലും അത് ഒരു ക്രമ സമാധാന പ്രശ്നമാണ്. എന്നാല്‍ സ്ത്രീകള്‍ ഒരു പ്രത്യേക വര്‍ഗ്ഗമാണെന്നും അവര്‍ക്കെതിരെ പുരുഷന്‍മാര്‍ ആക്രമണം നത്തുന്നു എന്നൊക്കെയുള്ള വര്‍ഗ്ഗീയ നിലപാടാണ് സ്ത്രീ പക്ഷ സംഘടനകള്‍ പോലും വെച്ചുപുലര്‍ത്തുന്നത്. സാധാരണ ഇതിന്റെ പ്രധാന കുറ്റവാളികളെ അവര്‍ കാണാതെ പോകുകയാണ് പതിവ്.

യഥാര്‍ത്ഥ കള്ളന്‍ സിനിമ, ചാനല്‍, പരസ്യങ്ങള്‍ ഇവയാണ്. ഇവരാണ് സഹജീവികളോടുള്ള ആക്രമണത്തിന് അടിമ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. വിദ്യാഭ്യാസം വെറും തൊഴില്‍ നേടാനുള്ള സര്‍ട്ടിഫിക്കേറ്റ് നല്‍കുന്ന സ്ഥലമാകുകയും മനുഷ്യന് അറിവ് നേടാനുള്ള അവസരം ഇല്ലാതാകുകയും, സമൂഹത്തില്‍ അറിവിന് പ്രാധാന്യമില്ലാതാക്കുന്നതും മനുഷ്യനെ നേരത്തേ പറഞ്ഞ സാമൂഹ്യദ്രോഹികളുടെ അടിമയാക്കുന്നു. അവരാണ് മനുഷ്യനെ എന്ത് ചെയ്യണം എന്ന് നിര്‍ബന്ധിക്കുന്നത്. കൂടുതല്‍ ലാഭമുള്ളാക്കുനുള്ള അവരുടെ ശ്രമത്തിന് മൃഗീയതയെ അവര്‍ വളര്‍ത്തുകയാണ്.

കുറഞ്ഞ പക്ഷം സ്ത്രീകളെങ്കിലും ഇതിനൊരു മാറ്റം വരുത്താനാഗ്രഹിന്നുണ്ടെങ്കില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന, അതായത് സ്ത്രീകളെ വെറും ചരക്കായി, ഉപകരണമായി, നായകന്റെ അടിമയയായി അവതരിപ്പിക്കുന്ന, സിനിമ, ചാനല്‍, പരസ്യങ്ങള്‍ തുടങ്ങിയവക്ക് പണം നല്‍കാതിരിക്കുക. അവക്ക് നഷ്ടം സംഭവിച്ചാല്‍ അതിന്റെ മുതലാളിമാര്‍ക്ക് സമൂഹം മൃഗമാകാനാഗ്രഹിക്കില്ലെന്ന് മനസിലാകുകയും അത്തരം സംരംഭങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. അതുകൊണ്ട് മനുഷ്യരുടെ സുരക്ഷിതത്വം ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് സിനിമ, ചാനല്‍, പരസ്യങ്ങള്‍ തുടങ്ങിയവക്ക് പണം നല്‍കാതിക്കലാണ്.

ലോകത്തെ മൊത്തം അധികാരവും സമ്പത്തും കൈയ്യാളുന്നത് പുരുഷനാണ്. സ്ത്രീകള്‍ക്ക് അതില്‍ തുശ്ചമായ പങ്കേ ഉള്ളു. ആ സ്ത്രീകളും, വാക്കാല്‍ എതിര്‍ക്കുന്നുണ്ടെങ്കില്‍ കൂടിയും, പുരുഷാധിപത്യ വ്യവസ്ഥയുടെ കാവല്‍പടയാളികളാണ്. എന്നാല്‍ അവരുടെ അധികാരം നിലനിര്‍ത്താനും കൂടുതല്‍ പണം സമ്പാദിക്കാനുമുള്ള യുദ്ധങ്ങളുടേയും പരിസരമലിനീകരണത്തിന്റേയും കൊടിയ ദുരിതവും വേദനയും സഹിക്കുന്നത് അധികാരവും സമ്പത്തും ഇല്ലാത്ത് സാധാരണക്കാരായ സ്ത്രീകളും കുട്ടികളുമാണ്. ഇതാണ് അടിസ്ഥാന പ്രശ്നം. ആ പ്രശ്നത്തിലേക്ക് മനുഷ്യന്റെ ശ്രദ്ധ പതിയാതിരിക്കാനാണ് ചെറിയ പ്രശ്നങ്ങളെ പര്‍വ്വതീകരിക്കുന്നത്.

സ്ത്രീ ശരിരത്തിന്റെ കച്ചവടവത്കരണമാണ് ഈ അക്രമങ്ങള്‍ക്കെല്ലാം കാരണം. അത് ഇല്ലാതാക്കാതെ ഇതിന് ഒരു കുറവും ഉണ്ടാകാന്‍ പോകുന്നില്ല.

  • നാം സിനിമ, ചാനല്‍, സ്ത്രീയെ ഉപയോഗിക്കുന്ന പരസ്യമുള്ള ഉത്പന്നങ്ങള്‍ ഇവക്ക് നല്‍കുന്ന പണത്തിന്റെ അളവ് കുറക്കുക.
  • സിനിമ കാണ്ടാലും (പണം കൊടുക്കാതെ കോപ്പിചെയ്ത് കാണുക) അതിനെക്കുറിച്ച് സംസാരിക്കാതിരിക്കുക. അതിനെ വിഗ്രവത്കരിക്കാതിരിക്കുക.
  • താരങ്ങളേക്കുറിച്ചും മറ്റ് മോഡലുകളേക്കുറിച്ചും അവരുടെ വ്യക്തി ജീവിതത്തേയും കുറിച്ച് സംസാരിക്കാതിരിക്കുക.
  • ടെലിവിഷന്‍ കാണാതിരിക്കുക.

എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

6 thoughts on “സ്ത്രീകള്‍ക്കെതിരേയുള്ള അക്രമ​ണം സ്ത്രീ പ്രശ്നമാണോ

  1. സിനിമ, ഇന്റര്‍നെറ്റ്‌, പരസ്യങ്ങള്‍ എല്ലാം തന്നെ ലൈംഗിക ഉത്തേജകങ്ങള്‍ ആയി നിലനില്‍ക്കുകയും, അങ്ങിനെ ഉത്തേജിപ്പിക്കപ്പെട്ട മനുഷ്യര്‍ക്ക് അവസരങ്ങള്‍ ഇല്ലാതെ പോകുകയും ചെയ്യുന്നത് ചിലരെയെങ്കിലും അക്രമസ്വഭാവത്തിലെക്ക് തിരിച്ചു വിടാം.
    സഹോദരി-സഹോദരബന്ധം എന്ന ആശയമാണ് കൂടെ പഠിക്കുന്നവര്‍, ജോലി ചെയ്യുന്നവര്‍ എന്നിവരോട് സ്നേഹത്തോടെ പെരുമാറാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. ലൈംഗികത വ്യക്തി ബന്ധങ്ങള്‍ ഇല്ലാതാക്കുകയും പരസ്പര വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
    എന്നാല്‍ ലൈംഗികത ആവശ്യം ആയവര്‍ക്ക് അതിനു അവസരം ഉണ്ടാക്കേണ്ടതും സമൂഹത്തിന്റെ കടമയാണ്. അതിനായി നിയന്ത്രിത രീതിയില്‍ ലൈംഗികതൊഴില്‍ അനുവദിക്കുക തന്നെ വേണം.
    വളരെ വ്യക്തമായ ലൈംഗിക സമീപനം ഉണ്ടെങ്കില്‍ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു സമൂഹം ഉണ്ടാവും.

  2. ഈ പ്രശ്നത്തിന് മറ്റൊരു വശം ഉണ്ടോ എന്നതിനെ പറ്റിയാണ് ഞാന്‍ അന്വേഷിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍.ഡി.എഫുകാര്‍ കൈകാര്യം ചെയ്ത അതെ തെസ്നിബാനു ആണ് ഇത് എന്നാണു അറിയാന്‍ കഴിഞ്ഞത്. ചിലപ്പോള്‍ ഇതൊരു പ്രീ പ്ലാന്‍ഡ് ആക്രമണം ആയിക്കൂടെ?

  3. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ വെറും ക്രമസമാധാന പ്രശ്നമായി കാണാന്‍ കഴിയില്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില ആശാസ്യമല്ലാത്ത പ്രവണതകളുടെ ബഹിര്‍സ്ഫുരണമാണത്. കേരളത്തിനെ സംബന്ധിച്ചിടത്തോളം അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയാണ് അതിന്റെ കാരണം. ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം, അത് ഏതുതരത്തിലുള്ളതായാലും ശരി, അവരുടെ വ്യക്തിപരമായ കാര്യമാണെന്ന് കേരള സമൂഹം കരുതുന്നില്ല. അന്യന്റെ കാര്യത്തില്‍ അനാവശ്യമായി തലയിടാനുള്ള പ്രവണത നമുക്ക് മറ്റു സമൂഹങ്ങളെക്കാള്‍ വളരെക്കൂടുതലാണ്.

    കൊച്ചിയില്‍ നടന്ന തരത്തിലുള്ള മോറല്‍ പൊലീസിങ്ങ് ആക്രമണങ്ങള്‍ക്ക് പിന്നിലുള്ള വികാരം വെറും അസൂയ മാത്രമാണ്. മോറല്‍ പൊലീസിങ്ങ് നടത്തുന്നവര്‍ ഒരു സ്ത്രീയുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള കഴിവ് തീരെയില്ലാത്തവരായിരിക്കും എന്ന് സാമാന്യമായി പറയാം. അതുകൊണ്ടു തന്നെ, മറ്റുള്ളവര്‍ സ്ത്രീകളുമായി അടുത്തിടപഴുകുന്നത് അവര്‍ക്ക് അരോചകമാകുന്നു. എനിക്കില്ലാത്തത് നിനക്കും വേണ്ട എന്ന കുശുമ്പ് തന്നെ. അത് മോറല്‍ പൊലീസിങ്ങും അക്രമവുമെല്ലാം ആയി രൂപം പ്രാപിക്കുന്നു.

  4. @ ഡോ.ആര്‍ .കെ.തിരൂര്‍ :അറിയില്ല സുഹൃത്തേ.

    ക്രമസമാധാന പ്രശ്നം തന്നെയാണ്. നാം പോട്ടകിണറ്റില്‍ കഴിയുന്നതുകൊണ്ടാണ് മറ്റുനാടുകളേക്കുറിച്ച് അറിയാത്തത്. എല്ലായിടത്തും ഇത്തരം പ്രശ്നങ്ങളുണ്ട്.

    സ്ത്രീ ശരിരത്തിന്റെ കച്ചവടവത്കരണമാണ് ഈ അക്രമങ്ങള്‍ക്കെല്ലാം കാരണം. അത് ഇല്ലാതാക്കാതെ ഇതിന് ഒരു കുറവും ഉണ്ടാകാന്‍ പോകുന്നില്ല.

  5. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെ ക്രമസമാധാനപ്രശ്നമായി കാണാനാണെനിക്കുമിഷ്ടം.ആ രീതിയിൽ തന്നെ അക്രമിയെ നേരിടണം.സ്ത്രീക്കെന്തോ നഷ്ടപ്പെടുന്നു എന്ന ഭാവം തന്നെ വേണ്ട.ഒരു അക്രമമായി കണ്ടാൽ മതി.ലൈംഗികത സ്ത്രീക്കുമുണ്ടല്ലോ.അതിന്റെ പൂർത്തീകരണത്തിനായി അവൾ പുരുഷനെ ആക്രമിക്കാറില്ല.പറ്റാത്തതുകൊണ്ടായിരിക്കും.അല്ലേ? അപ്പോൾ പറ്റാത്ത ഒരവസ്ഥ ഇവിടെ പുരുഷനില്ല എന്നതും കാരണമല്ലേ? ആ കാരണം ഇല്ലാത്താക്കണം.

    1. നന്ദി ചേച്ചി, ഇവിടെ വന്നതിനും മറുപടി പറഞ്ഞതിനും.
      ശരിയാണ് നമുക്കത് ഇല്ലാതാക്കണം. ഇവിടെ ശത്രു മാധ്യമങ്ങളാണ്. മുതലാളിക്ക് വേണ്ടിയാണെങ്കിലും അവരാണ് സ്ത്രീ ശരിരത്തിന്റെ കച്ചവടവത്കരിക്കുന്നത്. അവറ്റകളെ ബഹിഷ്കരിക്കു. അവര്‍ പ്രചരിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )