അമേരിക്കയിലെ ഏറ്റവും അസാധാരണമായ മത സമൂഹം

നവാഡയിലെ സെനറ്റര്‍ John Ensign, തെക്കന്‍ കരോലിനയുടെ ഗവര്‍ണര്‍ Mark Sanford, മിസിസിപ്പിയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം Chip Pickering — ഇവര്‍ക്ക് പൊതുവായി എന്താണുള്ളത്? അതെ, അവരെല്ലാം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ്. ഇവര്‍ മൂന്ന് പേരും അടുത്തകാലത്ത് നടന്ന ലൈംഗിക അപവാദത്തില്‍ പെടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഈ റിപ്പബ്ലിക്കന്‍കാരുടെ കുടുംബ ദുഖത്തേക്കാളേറെ അവര്‍ക്ക് തമ്മില്‍ ബന്ധമുണ്ട്. ഇവര്‍ മൂന്ന് പേരും ഒരു സമയത്ത് Capitol Hill ലെ C Street എന്ന പേരിലുള്ള മുമ്പത്തെ ഒരു മഠത്തില്‍ താമസിച്ചിട്ടുണ്ട്. ഇവര്‍ മൂന്ന് പേരും Fellowship അല്ലെങ്കില്‍ Family എന്ന് വിളിക്കുന്ന ഒരു രഹസ്യ സംഘടനയില്‍ അംഗങ്ങളാണ്. ആ സംഘത്തെക്കുറിച്ച് മിക്കവാറും നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ അമേരിക്കയിലെ ഏറ്റവും ശക്തമായ ക്രിസ്തുമത മൌലികവാദ സംഘങ്ങളിലൊന്നാണ് അത്.

ഫാമിലിയുടെ അര്‍പ്പണബോധമുള്ള അംഗങ്ങളില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍, കോര്‍പ്പറേറ്റ് നേതാക്കള്‍, ജനറല്‍മാര്‍, വിദേശരാഷ്ട്ര തലവന്‍മാര്‍, ഏകാധിപതികള്‍ ഒക്കെ ഉള്‍പ്പെടുന്നു. അവരുടെ ദീര്‍ഘകാലത്തെ അംഗമായ Doug Coe അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള 25 evangelicals ല്‍ ഒന്നായി Time Magazine’s 2004 കണക്കാക്കിയിരുന്നു.

നാം സംസാരിക്കുന്ന രാഷ്ട്രീയക്കാരില്‍ രണ്ട് പേര്‍ C Street താമസിച്ചവരാണ്. അത് ഒരു ലോബി പോലെയാണ്. അതായത് രാഷ്ട്രീയക്കാരില്‍ സ്വാധീനം ചെയുത്താന്‍ ശ്രമിക്കുക.

ലൈംഗിക അപവാദമല്ല ഇതില്‍ അസ്വസ്ഥയുണ്ടാക്കുന്നത്. അതിനൊക്കെ അതീതമായി അവര്‍ തള്ളുന്ന അജണ്ടയാണ്. മിക്ക ക്രിസ്തുമത വലത് പക്ഷ സംഘങ്ങള്‍ പോലെ Family യും ദേശീയ പ്രശ്നങ്ങള്‍, അന്തര്‍ദേശീയ കാര്യങ്ങള്‍ തുടങ്ങിയവയില്‍ ശ്രദ്ധിക്കുന്നവരല്ല. തീവൃമായ ഉദാരവല്‍ക്കരണമായ “biblical capitalism” എന്ന് അവര്‍ വിളിക്കുന്ന സാമ്പത്തിക ശാസ്ത്രമാണ് അവര്‍ക്ക് പ്രധാനം. അദൃശ്യമായ കരങ്ങളെ[ആദം സ്മിത്ത്] അവര്‍ അതുപോലെ കണക്കാക്കുന്നു.

ഞാന്‍ അബദ്ധത്തിലാണ് ആ സംഘത്തിലെത്തിപ്പെട്ടത്. അമേരിക്കയിലെ അസാധാരണമായ മത സമൂഹങ്ങളെക്കുറിച്ചുള്ളതായിരുന്നു എന്റെ ആദ്യത്തെ പുസ്തകം. അതിന്റെ പണി നടക്കുന്ന സമയത് ഒരു സുഹൃത്ത് അവളുടെ സഹോദരന്‍ ഒരു cult ല്‍ അംഗമായി എന്ന് എന്നോട് പറഞ്ഞു. അവര്‍ക്ക് അതില്‍ വ്യസനമുണ്ടായിരുന്നു. അയാള്‍ ന്യൂയോര്‍ക്കില്‍ വന്ന അവസരത്തില്‍ അയാളോട് എനിക്ക് സംസാരിക്കാന്‍ അവസരം കിട്ടി. അയാള്‍ പറഞ്ഞ ഒരു കാര്യം എന്റെ പ്രത്യേക ശ്രദ്ധയില്‍ പെട്ടു. അയാള്‍ ന്യൂയോര്‍ക്കില്‍ വന്നത് “മതേതരത്തിന്റെ അവശിഷ്ടങ്ങളെക്കുറിച്ച് സര്‍വ്വേ നടത്താനാണ്” വന്നതെന്ന് അയാള്‍ പറഞ്ഞതാണ് ആ കാര്യം. “ഞാന്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെക്കുറിച്ച് അറിയണമെങ്കില്‍ നിങ്ങള്‍ വന്ന് സ്വയം മനസിലാക്കണം” എന്ന് അയാള്‍ പറഞ്ഞു. ഞാന്‍ പോയി. അവരുടെ കൂടെ ഒരു മാസം താമസിച്ചു.

C Street വീട് വാര്‍ത്തയില്‍ വന്നതാണ്. ഈ സംഘത്തിന് വേറൊരു property കൂടി മാത്രമേയുള്ളു. Potomac നദിക്കരയിലുള്ള Cedars എന്ന് വിളിക്കുന്ന മനോഹരമായ ബംഗ്ലാവ് ആയിരുന്നു പ്രധാന headquarters. അതിന് $50 ലക്ഷം ഡോളര്‍ വില വരും. പ്രതിരോധ കരാറു കമ്പനിയായ Raytheon ന്റെ മുമ്പത്തെ CEO ആണ് ആ പണത്തിന്റെ ഒരു ഭാഗം കൊടുത്തത്.

എണ്ണ executives. Tom Phillips എന്ന് പേരുള്ളയാള്‍ ആ ബംഗ്ലാവിന് ചുറ്റും അതിന്റെ പിന്‍തുണക്ക് എന്ന പോലെ തോന്നുന്ന ധാരാളം വീടുകളുണ്ടായിരുന്നു. അതിലൊന്നിന്റെ പേര് Ivanwald എന്നാണ്. നേതൃത്വത്തിലേക്ക് 20കളിലുള്ള ചെറുപ്പക്കാരെ വളര്‍ത്തിക്കൊണ്ട് വരുന്ന സ്ഥലമാണത്. ഞാന്‍ അവിടെയുള്ള സമയത്ത് 30 ഓളം ചെറുപ്പക്കാരവിടെയുണ്ടായിരുന്നു. ഞാന്‍ C Street ലെ വീടും സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെവെച്ച് സെനറ്റര്‍ Ensign നെ ഞാന്‍ കണ്ടിരുന്നു.

Ensign എല്ലായിടത്തും കറങ്ങി എല്ലാവരോടും തന്റെ കാലത്തെക്കുറിച്ച് പൊങ്ങച്ചം പറഞ്ഞ് നടന്നു. Family യില്‍ ആരും അയാളെ ഗൌരവമായി കണക്കാക്കിയില്ല.

വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള രാഷ്ട്രീയക്കാരുടെ ഒരു നിശ്ഛിത കൂട്ടം എപ്പോഴും ഫാമിലിയുടെ ഒപ്പം കാണും. അവര്‍ക്കൊപ്പം പെന്‍സില്‍വാനിയയിലെ Joe Pitts, കന്‍സാസില്‍ നിന്നുള്ള സെനറ്റര്‍ Sam Brownback തുടങ്ങിയവരെ പോലെ രാഷ്ട്രീയ കാര്യങ്ങള്‍ ചെയ്യുന്നവരും കാണും. ഇവര്‍ സംഘടയിലെ കൂടുതലും ideological മനുഷ്യരാണ്. മൂന്ന് നിലയിലുള്ള രാഷ്ട്രീയക്കാരെയാണ് ഫാമിലി വളര്‍ത്തുന്നത്.

എന്താണ് ഈ സംഘടനയുടെ ആശയപരമായ വീക്ഷണം. മറ്റ് ക്രിസ്തുമത വലത് പക്ഷ സംഘടനകളില്‍ നിന്ന് വിഭിന്നമായി, നിങ്ങള്‍ നല്ല മനുഷ്യനായതുകൊണ്ടാണ് നിങ്ങള്‍ അധികാരത്തിലിരിക്കുന്നത് എന്ന വിശ്വസിക്കാത്തവരാണ് അവര്‍. ഈ മനുഷ്യരെക്കുറിച്ച് അവര്‍ക്ക് ഒരു വ്യാമോഹവും ഇല്ല. അവര്‍ “new chosen” ആണെന്ന് അവര്‍ വിശ്വസിക്കുന്നു. അതായത് ദൈവത്താല്‍ നിങ്ങള്‍ അധികാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരല്ല. അങ്ങനെ നിങ്ങള്‍ ആ സ്ഥാനത്തിരിക്കുമ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു എന്നത് പ്രസക്തമല്ല. നിങ്ങള്‍ മോശം കാര്യം ചെയ്യാന്‍ പാടില്ല എന്നവര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ നിങ്ങള്‍ ചെയ്യുന്നത് പ്രസക്തമല്ല. Ensign ഒരു ശക്തനായ മനുഷ്യനാണ്. അയാള്‍ നല്ല സ്വഭാവക്കാരനായതുകൊണ്ടല്ല അത്. പകരം അയാളെ ദൈവം തെരഞ്ഞെടുത്തതിനാലാണ്. അതേ പോലെയാണ് അവരോടൊപ്പം പ്രവര്‍ത്തിക്കുന്ന വിദേശ നേതാക്കള്‍, ഏകാധിപതികള്‍, തുടങ്ങിയവരേയും ദൈവം അതത് രാജ്യങ്ങള്‍ക്കായി തെരഞ്ഞെടുത്തതാണ്. അവര്‍ എത്ര ക്രൂരന്‍മാരായാലും അതില്‍ കാര്യമില്ല.

C Street വീട്ടില്‍ അവര്‍ക്ക് മുറികളുണ്ട്, വേലക്കാരി സേവനം കൊടുക്കുന്നത് ക്രിസ്ത്യന്‍ കോളേ‍ജുകളിലെ സ്ത്രീകളാണ്. പാചകക്കാരനുണ്ട്. നിങ്ങള്‍ എങ്ങനെ നല്ല ഒരു ആത്മീയ ജീവിതം നയിക്കണമെന്നതിനെക്കുറിച്ച് ഒരു പ്രാര്‍ത്ഥന കലണ്ടറുള്ള ഒരു നല്ല അടുക്കള അവിടെയുണ്ട്. “ബുദ്ധമത്തിന്റേയും ഹിന്ദുമതത്തിന്റേയും പൈശാചിക കോട്ട തകരട്ടെ” എന്ന പ്രാര്‍ത്ഥനയായിരുന്നു ഞാനവിടയുണ്ടാരുന്നപ്പോള്‍ നടന്നത്. ഇത് വളരെ വലിയ മൌലികവാദികളായ മതപുരോഹിതസംഘമാണ്. എന്നാല്‍ നാം ടെലിവിഷനില്‍ കാണുന്ന പോലുള്ള തരം മൌലികവാദികളല്ല.

ഒരു വരേണ്യ വര്‍ഗ്ഗത്തെ തെരഞ്ഞെടുക്കുന്നതില്‍ അവര്‍ വിശ്വസിക്കുന്നു. പൊതുജനങ്ങളില്‍ അവര്‍ക്ക് താല്‍പ്പര്യമില്ല. ക്രിസ്തുമതത്തെ ആളുകള്‍ തെറ്റിധരിക്കപ്പെട്ടിരിക്കുന്നു എന്ന് അവര്‍ കരുതുന്നു. ഒരു ചെറിയ കൂട്ടം പ്രധാനപ്പെട്ട ആളുകളെ തെരഞ്ഞെടുക്കാനേ യേശു ആഗ്രഹിച്ചിരുന്നുള്ളു. ക്ഷണം കിട്ടിയെങ്കിലേ നിങ്ങള്‍ക്ക് അവരുടെ സംഘത്തിലെത്താനാവൂ. ജൂതന്‍മാരേയും, മുസ്ലീങ്ങളേയും ഒപ്പം കൂട്ടാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. ഒരു ജൂതനോ മുസ്ലീമോ യേശുവിന്റെ മുന്നില്‍ തലകുനിക്കുനിക്കാന്‍ തയ്യാറാണെങ്കില്‍. അയാള്‍ യേശുവിന്റെ ശക്തിയുടെ “universal inevitable” നെ തെളിയിക്കുകയാണ്.

The Family എന്ന പുസ്തകത്തില്‍ വിദേശ നേതാക്കളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇന്‍ഡോനേഷ്യയില്‍ ദീര്‍ഘകാലം ഏകാധിപത്യ ഭരണം നടത്തിയ സുഹാര്‍തോ (Suharto) അതിലൊരാളാണ്. അയാള്‍ ദശലക്ഷക്കണക്കിന് സ്വന്തം ജനങ്ങളേയും ലക്ഷക്കണക്കിന് കിഴക്കന്‍ തിമോറുകാരേയും കൊന്നൊടുക്കി.

യൂണിയനുകളെ പൊളിക്കാനുള്ള ഒരു സംഘടനയായാണ് 1930 ല്‍ തദ്ദേശീയമായി ഫാമിലി തുടങ്ങിയത്. കമ്പോളത്തിന്റെ അദൃശ്യ കരത്തിന്റെ ഭാഗമാണത്. സംഘടിതരായ തൊഴിലാളികള്‍ എന്നത് ദൈവ വിരുദ്ധമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ലഘുവായി പറഞ്ഞാല്‍ ചെകുത്താന്റെ പണിയാണത്. New Deal ഉം സംഘടിത തൊഴിലാളികളും ചെകുത്താന്റെ ഗൂഢാലോചനയാണ്, അതുകൊണ്ട് അതിനെതിരെ തിരിച്ചടിക്കണം എന്ന ആശയത്തോടെ 1935 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

1950കളിലെ ശീതയുദ്ധ സമയത്ത് അവര്‍ വിദേശ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. കമ്യൂണിസത്തിനെതിരെ യുദ്ധം ചെയ്യാന്‍ കഴിയുമെന്ന് അവര്‍ കരുതുന്ന സ്വതന്ത്ര കമ്പോളത്തിന് വേണ്ടി നിലകൊള്ളുന്ന ശക്തരായ ആളുകളേയും ഏകാധിപതികളേയും അവര്‍ കണ്ടുപിടിച്ചു. സുഹാര്‍തോ അത്തരത്തിലുള്ള ഒരാളായിരുന്നു. അയാളെ അധികാരത്തിലേറ്റിയ പട്ടാള അട്ടിമറി CIA ആസൂത്രണം ചെയ്തതായിരുന്നു. 20 ആം നൂറ്റാണ്ടിലെ ഏറ്റവും നിഷ്ഠൂരമായ കൂട്ടക്കൊലകള്‍ അയാളായിരുന്നു ചെയ്തത്.

ഫാമിലി നേതാക്കള്‍ അതിനെ ഒരു ആത്മീയ വിപ്ലവം എന്നാണ് വിളിച്ചത്. ജനപ്രതിനിധികള്‍, ഉന്നത എണ്ണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സംഘങ്ങളെ അവര്‍ സുഹാര്‍തോയുടെ പക്കലേക്ക് അയച്ചു. പിന്നീട് സുഹാര്‍ത്തോയെ അമേരിക്കയുടെ സെനറ്റില്‍ അവതരിപ്പിച്ചു. അവരുടെ അംഗങ്ങളുമൊത്ത് അയാള്‍ പ്രാതല്‍ കഴിച്ചു. അന്നത്തെ പ്രതിരോധ സെക്രട്ടറിയായ Melvin Laird നേയും Joint Chiefs of Staff ചെയര്‍മാനേയുമൊക്കെ അതിലേക്ക് ക്ഷണിച്ചു വരുത്തി. ആ നിലയിലുള്ള ബന്ധങ്ങളാണ് അവര്‍ക്കുള്ളത്. സുഹാര്‍ത്തോയ്ക്ക് ഇത്തരത്തിലുള്ള അടുപ്പമുണ്ടാക്കിക്കൊടുക്കാന്‍ അവര്‍ സഹായിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിനെ സ്വാധീനിച്ച് അയാളുടെ ഏകാധിപത്യ സൈനിക ഭരണകൂടത്തിന് ശതകോടിക്കണക്കിന് ഡോളര്‍ അമേരിക്ക ഒഴുക്കി.

സോമാലിയിലെ ഏകാധിപതി. സംഭരണിയില്‍ നിന്ന് കണ്ടെത്തിയതില്‍ അതാണ് എന്നെ ഏറ്റവും അധികം പേടിപ്പിക്കുന്ന ഒരു കഥ. Billy Graham archives ലെ 600 പെട്ടി കടലാസുകള്‍ അവര്‍ ഉപേക്ഷിച്ചു. അതില്‍ നിന്ന് എനിക്ക് അഥ് തിരിച്ചെടുക്കാനായി. ക്രിസ്ത്യന്‍ വലത് പക്ഷത്തിന് ഒട്ടും ഇഷ്ടപ്പെടാന്‍ പറ്റാത്ത ഒരു കഥാപാത്രമാകണം സിയാദ് ബാരി(Siad Barre). Koranic Marxist എന്നാണ് അയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ’80കളുടെ തുടക്കത്തില്‍ സോവ്യേറ്റ് യൂണിയന്‍ അയാളെ ഉപേക്ഷിച്ചു. സോമാലിയയും എത്യോപ്യയും തമ്മിലൊരു അധികാര മാറ്റം നടന്നു. ഒരു പുതിയ രക്ഷാധികാരിയുടെ ആവശ്യകതയിലായിരുന്നു അയാള്‍. അയോവയിലെ റിപ്പബ്ലിക്കനായ സെനറ്റര്‍ Chuck Grassley യും Senate Finance Committee യുടെ തലവനായ Max Baucus യും ഒന്നിച്ച് പ്രവര്‍ത്തിച്ചു. Baucus ഡമോക്രാറ്റാണ്.

Grassley വളരെ കാലമായി ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. ’80കള്‍ക്ക് ശേഷം അയാള്‍ സോമാലിയയിലേക്ക് പോകുകയും Siad Barre യെ യേശുവിനുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. Bill Brehm എന്ന ഒരു പ്രതിരോധ കരാറുകാരനേയും അയാള്‍ Barre ക്ക് നല്‍കി.

ഏകാധിപതികളില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ Barre ഒരു മനുഷ്യ വിദ്വേഷിയാണ്. അയാള്‍ അത് വ്യക്തമായി പ്രകടിപ്പിക്കുന്നുണ്ട്. “യേശുവിനെ പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ തയ്യാറാണ്, പക്ഷേ എനിക്ക് ചിലത് തിരിച്ച് വേണം. എന്റെ പ്രതിരോധ ബഡ്ജറ്റ് ഇരട്ടിയാക്കണം. എന്റെ ഉദ്യോഗസ്ഥര്‍ക്ക് വൈറ്റ് ഹൌസില്‍ റെയ്ഗണുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം നല്‍കണം. ഞാന്‍ ചില റിബലുകളെ ഒതുക്കുന്ന സമയത്ത് എന്നെ തടയരുത്,” എന്ന് അയാള്‍ പറഞ്ഞു. സംഘത്തിന്റെ നേതൃത്വം വഹിക്കുന്ന Doug Coe എല്ലാം സമ്മതിക്കുന്നു എന്ന് മറുപടി അയക്കുകയും ചെയ്തു.

നാം ചരിത്രം നോക്കുകയാണെങ്കില്‍ അത് അങ്ങനെയായിരുന്നു. ആ ആയുധങ്ങളുപയോഗിച്ച് Barre ബൈബിളില്‍ പറഞ്ഞമാതിരി പോലുള്ള അക്രമം സ്വന്തം ജനത്തിന് മേലെ അഴിച്ചുവിട്ടു. ഇന്നും സോമാലിയ അതില്‍ നിന്ന് മുക്തി നേടിയിട്ടില്ല. ഫാമിലി അത് ഒരു പരാജയമായി കണക്കാക്കുന്നില്ല. അത് സോമാലിയക്കുള്ള ദൈവത്തിന്റെ വിധിയായി അവര്‍ കണക്കാക്കുന്നു.

ഇത് റിപ്പബ്ലിക്കന്‍മാരുടെ മാത്രം സംഘടയല്ല. ഡമോക്രാറ്റുകളും അതിലുണ്ട്. ഹിലറി ക്ലിന്റണും അവരോടൊപ്പം പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണ്.

അതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു നിരീക്ഷണം. ക്രിസ്ത്യന്‍ വലത് പക്ഷത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഒരു ശാഖയായാണ് പുരോഗമനവാദികള്‍ കണക്കാക്കുന്നത്. എന്നാല്‍ കാലം മാറി. ഏതെങ്കിലും ഒരു faction ന്റെ ഒപ്പം നില്‍ക്കുന്നതുകൊണ്ടല്ല നിങ്ങള്‍ അധികാരത്തില്‍ കയറുന്നത്, പകരം ധാരാളം സുഹൃത്തുക്കളുള്ളതുകൊണ്ടാണ്. ഹിലറി ക്ലിന്റണ്‍, യൂണിയന്‍ പ്രവര്‍ത്തനം എളുപ്പമാക്കാനുള്ള Employee Free Choice Act ന് എതിരെ പ്രവര്‍ത്തിച്ച പ്രധാന വ്യക്തിയായ സെനറ്റര്‍ Mark Pryor of Arkansas തുടങ്ങിയവര്‍. Democratic bipartisanship നെക്കുറിച്ച് ഫാമിലിയുടെ അഭിപ്രായം Mark Pryor എന്നോട് പറഞ്ഞു, “ഏതെങ്കിലും പക്ഷം പിടിക്കാനല്ല യേശു വരുന്നത്. പകരം കൈയ്യടക്കാനാണ് (take over).” ഒരു ഡമോക്രാറ്റാണ് അത് പറയുന്നത്. അതായത് റിപ്പബ്ലിക്കന്‍കാരും ഡമോക്രാറ്റുകളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു.

ഇത്തരം കാര്യത്തില്‍ ദീര്‍ഘകാലമായി ഇടപെടുന്ന ഒരാളാണ് Chuck Grassley. 1980കള്‍ മുതല്‍ Grassley സോമാലിയ പ്രോജക്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നു. Horn of Africa യില്‍ സ്ഥിതിചെയ്യുന്ന തന്ത്രപ്രധാനമായി വളരെ വലിയ പ്രാധാന്യമുള്ള ഒരു രാജ്യമാണ് സോമാലിയ എന്ന് അവര്‍ കരുതുന്നു. അവര്‍ പറയുന്നതനുസരിച്ച് മതപരമായ ഒരു അജണ്ടയാണെങ്കിലും അത് അമേരിക്കയുടെ അധികാര, എണ്ണ അജണ്ടയുടമായി വളരേറെ ഒത്തു പോരുന്ന ഒന്നാണ്.

തകര്‍ന്ന രാഷ്ട്രമായ സോമാലിയയെ അതിന്റെ ചരിത്രത്തത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യപ്പെട്ടിട്ടില്ല. ദശാബ്ദങ്ങളോളം Siad Barre എന്ന ഏകാധിപതിക്ക് അമേരിക്ക പൂര്‍ണ്ണ പിന്‍തുണ നല്‍കിയിരുന്നു.

മിക്ക അമേരിക്കക്കാര്‍ക്കും കഥ തുടങ്ങുന്നത് ജോര്‍ജ് ബുഷ് യുദ്ധപ്ഭുക്കള്‍ക്കെതിരെ സൈന്യത്തെ അയച്ചതുമുതല്‍ക്കാണ്. Black Hawk Down ഉം ആയി അത് തുടങ്ങുന്നു. അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ തികച്ചും കൊലപാതക ഭരണത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സോമാലിയ എന്നകാര്യം നാം തിരിച്ചറിയുന്നില്ല.

ഫാമിലിയുടെ നേതാവായ Doug Coe യുടെ മകന്‍ മരിച്ച അവസരത്തില്‍ Barreക്ക് “എന്റെ മകന്‍ ഇന്ന് മരിച്ചു. അവന്റെ അവസാന നിമിഷങ്ങളില്‍ അവന്‍ താങ്കളെക്കുറിച്ച് സംസാരിച്ചു. താങ്കള്‍ വളരെ പ്രധാനപ്പെട്ട വ്യക്തിയാണെന്ന് അവന്‍ എന്നോട് പറയുകയുണ്ടായി” എന്ന് ഒരു കത്ത് Coe എഴുതി. Barre ആ കളിയോടൊത്ത് കളിച്ചില്ല. വിചിത്രമായ ഒരു പരുക്കന്‍ നീക്കം അയാള്‍ നടത്തി. അയാള്‍ പറഞ്ഞു, “താങ്കള്‍ക്കൊരു മകനുണ്ടായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു. എന്നാലും പണം ഇവിടേക്ക് ഒഴുകിക്കോട്ടെ.” അവര്‍ അത് അനുസരിച്ചു. Doug Coe യുടുള്ള ഈ അപമാനത്തിനു പോലും തനിക്കുള്ള സഹായം നല്‍കുന്നതിനെ തടയാനാവില്ല എന്ന് Barreക്ക് അറിയാമായിരുന്നു.

കന്‍സാസിലെ Wichita യില്‍ നിന്നുള്ള വളരെ വലത് പക്ഷക്കാരനായ റിപ്പബ്ലിക്കനാണ് കോണ്‍ഗ്രസ് അംഗമായ Tiahrt. സെനറ്റര്‍ Sam Brownback ഒരു ഫാമിലി അംഗമാണ്. ഗവര്‍ണ്‍ ആകാം എന്ന പ്രതീക്ഷയില്‍ C Street വീട്ടില്‍ Brownback ഉം കഴിഞ്ഞിരുന്നു. Brownback നെ മാറ്റാന്‍ ശക്തമായി മുന്നേറിയ Tiahrt ശ്രമിച്ചു

House ല്‍ ഒബാമയുടെ അമ്മ ഗര്‍ഭഛിദ്രം നടത്തിയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന ഊഹക്കച്ചവടം നടത്തിയതിന് Tiahrt നെ കുറിച്ച് കുറച്ച് നാള്‍ മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. ഇത് over-the-top ഭാഷയാണെന്ന് ധാരാളം ആളുകള്‍ കരുതി. എനിക്ക് തോന്നുത് ഇത് Todd Tiahrt ന്റെ മൃദുവായ സമീപനമാണ് എന്നാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ Tiahrt നെ C Street വീട്ടില്‍ വെച്ച് കണ്ടിരുന്നു. സംഘത്തിന്റെ നേതാവായ Doug Coe ല്‍ നിന്ന് ആത്മീയ ഉപദേശം നേടാന്‍ വന്നതായിരുന്നു Tiahrt. തന്നെ ഒരു ഗര്‍ഭഛിദ്ര വിരുദ്ധനായി കണക്കാക്കുന്നുവെങ്കിലും മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാവുന്നതിലും ക്രിസ്ത്യാനുകള്‍ കൂടുതല്‍ സ്വന്തം കുട്ടികളെ കൊല്ലുന്നു എന്ന് വ്യകുലത പ്രകടിപ്പിക്കുന്ന ആളാണ്. അങ്ങനെയെങ്കില്‍ മുസ്ലീങ്ങളുമായുള്ള മല്‍സരത്തില്‍ എങ്ങനെ ജയിക്കാനാവും? അതുകൊണ്ട് Tiahrt ന്റെ ഗര്‍ഭഛിദ്ര വിരുദ്ധത ആപേക്ഷികമാണ്. അതായത് മുസ്ലീം രാജ്യങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നല്ലതാണ്.

സംഘത്തിന്റെ നേതാവായ Coe പറഞ്ഞു, “നിങ്ങള്‍ വലുതായി ചിന്തിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാറ്റിനോടും ഞാന്‍ സമ്മതിക്കുന്നു. അത് നല്ലതാണ്. നിങ്ങള്‍ വലുതായി ചിന്തിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നാം ഗര്‍ഭഛിദ്രം പോലുള്ള വിഷയങ്ങളില്‍ മാത്രം ശ്രദ്ധിക്കരുത്. എന്നാല്‍ Social Security യെ കുറിച്ച് യേശു എന്ത് പറയും? റോഡ് പണിയുന്നതിനെക്കുറിച്ച് യേശു എന്ത് പറയും? സര്‍ക്കാര്‍ ഭരണത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും യേശു എന്ത് പറയും?” അതിനെല്ലാം ഉത്തരം സ്വകാര്യവര്‍ക്കരിക്കുക, എല്ലാം ദൈവത്തിന്റെ കൈവശം കൊടുക്കുക എന്നതാണ്.

അയാള്‍ Tiahrt നോട് ഇങ്ങനെ തുടരുന്നു, “‘Jesus plus nothing’ എന്ന് വിളിക്കുന്നത് പോലെയൊന്ന് നമുക്ക് വേണം”. ഫാമിലി ചില സമയങ്ങളില്‍ അതിനെ “ക്രിസ്തുവിന്റെ ഏകാധിപത്യം” എന്നാണ് വിളിക്കുന്നത്. പുതിയ നിയമം പ്രാനമായും അധികാരത്തെ സംബന്ധിച്ചുള്ളതാണെന്ന് അവര്‍ വിശ്വസിക്കുന്നു. അധികാരത്തിന്റെ അനുകരണീയമായ ഒരു കൂട്ടം ചരിത്ര വ്യക്തികളുടെ പട്ടിക ജനപ്രതിനിധി Tiahrt ന് നല്‍കി. അത് ഇവരാണ്, “ഹിറ്റ്‌ലര്‍, പോള്‍ പോട്ട്, ഒസാമ ബിന്‍ ലാദന്‍, ലെനിന്‍”. ഈ പട്ടിക കണ്ടിട്ട്. നിങ്ങള്‍ വാ പൊളിച്ചിച്ചിട്ടുണ്ടാവും.

“നിങ്ങള്‍ക്കറിയാമോ ‘അമ്മ-അച്ഛന്‍-സഹോദരന്‍-സഹോദരി എന്നിവരേക്കാള്‍ മുമ്പില്‍ തന്നെ കണക്കാക്കണം’ എന്ന് യേശു പറഞ്ഞിട്ടുണ്ട്? ഹിറ്റ്‌ലര്‍, ലെനിന്‍, മാവോ തുടങ്ങിയവര്‍ എന്താണ് കുട്ടികളെ പഠിപ്പിച്ചത്. സ്വന്തം അച്ഛനമ്മമരെ കൊല്ലുന്ന കുട്ടികളെ മാവോയ്ക്ക് കിട്ടിയിരുന്നു. എന്നാല്‍ അത് കൊലപാതകമല്ല. അത് പുതിയ ഒരു രാഷ്ട്രത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ചുള്ളതാണ്. പുതിയ ഒരു kingdom.” അതാണ് Doug Coe

നാവിഗേറ്റേഴ്സ്(Navigators) എന്ന മറ്റൊരു ക്രിസ്ത്യന്‍ വലത് പക്ഷ സംഘത്തിന്റെ വെബ് സൈറ്റില്‍ audio sermon ആയി അത് ലഭ്യമാണ്. അവരോടൊപ്പം ചേര്‍ന്ന് ഫാമിലി ദശാബ്ദങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതുപോലെ രാഷ്ട്രീയക്കാര്‍ പിന്‍തുടരേണ്ട fellowship ന്റെ മാതൃകയെക്കുറിച്ച് Coe നടത്തുന്ന പ്രസംഗങ്ങളുടെ വീഡിയോകളും നിങ്ങള്‍ക്ക് വെബ്ബില്‍ നിന്ന് ലഭിക്കും. അയാള്‍ പറയുന്നു, “ഹിറ്റ്‌ലര്‍, ഗീബല്‍സ്, ഹിംലര്‍ ഇവരെ നോക്കൂ, അവരുടെ നേട്ടങ്ങളെക്കുറിച്ച് നോക്കൂ.” ഉടന്‍ തന്നെ അവര്‍ ദുഷ്ടരായ മനുഷ്യരായിരുന്നു എന്ന് അയാള്‍ കൂട്ടിച്ചേര്‍ക്കും. ഇത് ഒരു തരം നവ-നാസി ഗൂഢാലോചനയൊന്നുമല്ല. ഇത് അധികാരത്തോടും ശക്തിയോടുമുള്ള ഒരു fetish ആണ്. അതാണ് മാതൃക. അതുകൊണ്ടാണ് അയാള്‍ ഹിറ്റ്‌ലര്‍, ലെനിന്‍, മാവോ എന്ന് പറയുന്നത്.

“20 ആം നൂറ്റാണ്ടില്‍ പുതിയ നിയമത്തെ എറ്റവും നല്ലവണ്ണം മനസിലാക്കിയ മൂന്നുപേര്‍ ആരായിരുന്നു?” എന്ന ചോദ്യം അമേരിക്കന്‍ കോണ്‍ഗ്രസ് പ്രിതിധികളോട് ചോദിക്കുന്നത് അയാള്‍ ഇഷ്ടപ്പെട്ടിരുന്നു. അതൊരു കുസൃതി ചോദ്യമാണ്. നിങ്ങള്‍ അതിന് മറുപടിയായി മാര്‍ട്ടില്‍ ലൂഥര്‍ കിങ് എന്നോ നിങ്ങള്‍ യാഥാസ്ഥിതികനാണെങ്കില്‍ Billy Graham എന്നോ മറ്റോ മറുപടി പറയും. എന്നാല്‍ അത് ഹിറ്റ്‌ലര്‍, സ്റ്റാലിന്‍, മാവോ എന്നിവരാണ്. അയാളുടെ പ്രസംഗത്തില്‍ ഒരു വ്യതിയാനവുമില്ല. ഇതാണ് അയാളുടെ അദ്ധ്യാപനത്തിന്റെ കാമ്പ്. അതായത് പുതിയ നിയമം എന്നത് അധികാരത്തേയും ശക്തിയേയും കുറിച്ചാണ്.

പോള്‍ പോട്ട്(Pol Pot) പോലുള്ള ശക്തനായ കൊലയാളിയില്‍ അവര്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. സംഘത്തിന്റെ തുടക്ക കാലത്ത് ജനാധിപത്യം തകര്‍ന്നു എന്ന ആശയത്തില്‍ ആണ് തുടങ്ങിയത്. ജനാധിപത്യത്തിന് ഫാസിസത്തേയും കമ്യൂണിസത്തേയും തോല്‍പ്പിക്കാനാവില്ല. അവര്‍ക്ക് കമ്യൂണിസ്റ്റ് ആകാന്‍ താല്‍പ്പര്യമില്ലായിരുന്നു. ഫാസിസം കുഴപ്പമില്ല. ഒരു അതില്‍ വ്യക്തിത്വങ്ങളുടെ cult ഉണ്ട് എന്ന ഒരു പ്രശ്നം മാത്രമേയുള്ളു. യേശു ഇരിക്കേണ്ട സ്ഥാനത്ത് അതിന് പകരം നിങ്ങള്‍ക്ക് ഹിറ്റ്‌ലറോ മുസോളിനിയോ പോലുള്ള വ്യക്തികാണ്. അതുകൊണ്ട് അവര്‍ യേശുവിന് വേണ്ടിയുള്ള ഏകാധിപത്യം എന്ന ആശയം മുന്നോട്ട് കൊണ്ടുവന്നു. എന്നാല്‍ അവര്‍ അതിനെ വ്യാഖ്യാനച്ചത് ചരിത്രത്തിലെ ഈ awful മാതൃകകള്‍ ഉപയോഗിച്ചാണ്.

“The Fellowship ന്റെ ലോക രാജ്യങ്ങളിലെ സ്വാധീനം കണ്ടെത്താനോ മനസിലാക്കാനോ സാദ്ധ്യമല്ല” എന്നാണ് പ്രസിഡന്റ് George W. Bush ന്റെ special assistantഉം White House Office of Faith-Based and Community Initiatives ന്റെ deputy director ഉം ആയിരുന്ന David Kuo പറഞ്ഞത്.

ഈ സംഘത്തെ പിന്‍തുണക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന Kuo തന്റെ പുസ്തകത്തില്‍ സംഘത്തെക്കുറിച്ച് പറയുന്നുണ്ട്. Kuo യെ വൈറ്റ്‌ഹൌസിലെത്തിച്ചതും ഔദ്യോഗികജീവിതം രൂപീകരിക്കാനും സഹായിച്ച ഈ സംഘമാണ് വാഷിങ്ടണിലെ ഏറ്റവും ശക്തവും എന്നാല്‍ ആര്‍ക്കും അറിയാത്തതുമായ സംഘം എന്നാണ് അതില്‍ എഴുതിയിരിക്കുന്നത്. Rice University ലെ യാഥാസ്ഥിതിക ചായ്‌വുള്ള D. Michael Lindsay ആ വാദം ബലപ്പെടുത്തുന്നു. അദ്ദേഹം 360 evangelical രാഷ്ട്രീയക്കാരുടെ സര്‍വ്വേ നടത്തി. ഏത് മത സംഘത്തിനാണ് വാഷിങ്ടണില്‍ ഏറ്റവും സ്വാധീനം എന്നതായിരുന്നു ചോദ്യം. അതില്‍ ഏറ്റവും അധികം വോട്ട് കിട്ടിയ സംഘം ഫാമിലിയായിരുന്നു. അങ്ങനെ ഒരു സംഘം ഇല്ല എന്ന പറയുമ്പോള്‍ ഈ വോട്ട് അത്ഭുതകരമാണ്.

ഒരു റിപ്പോര്‍ട്ടര്‍ അവരെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, “ഏയ്, ഇവിടെ ഒന്നുമില്ല. ഇതേ വെറുമൊരു സൌഹൃദ കൂട്ടായ്മയാണ്” എന്നാണ്. 990s ഉം, നികുതി ഫോമുകളും, പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ഡോളര്‍ ഒഴുകുകയും ചെയ്യുന്ന സൌഹൃദ കൂട്ടായ്മയാണ്. National Prayer Breakfast സംഘടിപ്പിക്കുന്ന സൌഹൃദ കൂട്ടായ്മയാണ് ഇത്. അതില്‍ എല്ലാ വര്‍ഷവും അമേരിക്കയുടെ പ്രസിഡന്റ് പ്രസംഗിക്കും. വിദേശ രാഷ്ട്ര തലവന്‍മാര്‍ക്ക് പണം കൊടുക്കും, അവരെ വൈറ്റ്ഹൌസില്‍ കൊണ്ടുവരും.

Focus on the Family യോ Family Research Council ഓ പോലുള്ള പുറത്തറിയുന്ന മറ്റ് ക്രിസ്ത്യന്‍ വലത്പക്ഷ സംഘങ്ങളോടൊന്നും താരതമ്യം ചെയ്യാന്‍ പറ്റാത്ത വിധം വലുതാണ് ഇത്. മറ്റുള്ള സംഘങ്ങള്‍ കൂടുതല്‍ ജനാധിപത്യപരമാണ്. അവര്‍ അവര്‍ക്ക് പറയാനുള്ളത് പൊതുസ്ഥലത്ത് തുറന്ന് പറയുന്നു. എന്നാല്‍ ഫാമിലി അടഞ്ഞ മുറിക്ക് പിറകിലാണ് കാര്യങ്ങള്‍ നടത്തുന്നത്.

C Street അപവാദം പുറത്തു വന്നതിനാല്‍ നമുക്ക് അവരുടെ പുതിയ ബന്ധങ്ങളെ പിന്‍തുടരാനാവും. ആദ്യമായി, Senator Ensign, Senator James Inhofe തുടങ്ങിയ C Street ആളുകള്‍ ഫാമിലിയുടെ ചിലവില്‍ ലോകം മൊത്തം കറങ്ങുന്നു. ഒരു ലോബി പോലെയാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്.

സുഡാന്‍, ബെലാറസ്, അല്‍ബേനിയ ജനാധിപത്യത്തിന്റെ bastions ആണ്. ലബനോന്‍, അവിടെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സംഘം രൂപീകരിക്കാന്‍ Senator Tom Coburn പോയി. അത് ദീര്‍ഘകാലം മതപരമായ വിവാദത്തിന് കാരണമായി. അവര്‍ അമേരിക്കയുടെ പ്രതിനിധി എന്ന പേരിലാണ് യാത്രകളത്രയും ചെയ്യുന്നത്. സൈന്യത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച പെന്റഗണ്‍ മതസംഘടന(ministry) ആയ Christian Embassy യുടെ നേതാക്കളാകുന്നു. ആ സംഘത്തിന് ധനസഹായം നല്‍കുനന്നത് ഫാമിലിയാണ്.

അതിനെക്കുറിച്ച് ഏറ്റവും മോശമായ കാര്യം എന്താണ്. സൈന്യത്തിലെ മൌലികവാദികളുടെ മുന്‍നിരയും ഫാമിലിയും രണ്ട് വ്യത്യസ്ഥ വഴികളാണ്. എന്നാല്‍ അവ വളരേറെ ഒന്നിച്ചിരിക്കുന്നു. സൈന്യത്തിലെ ഏറ്റവും വലുതും കൂടുതല്‍ militant ആയതുമായ സംഘമായ Officers’ Christian Fellowship ആണ്. 15,000 അംഗങ്ങള്‍ അവര്‍ക്കുണ്ട്. ഞങ്ങള്‍ വരെക്കുറിച്ച് പഠിക്കുയും അവരുടെ ചരിത്രം കണ്ടെത്താനും ശ്രമിച്ചു. അവരുടെ തുടക്കത്തിലെ അടിസ്ഥാന പണം, തുടക്കിലെ ആശയങ്ങള്‍, സംഘടനാ രൂപീകരണ പരിപാടികള്‍ എല്ലാം വന്നിരിക്കുന്നത് ഫാമിലിയില്‍ നിന്നുമാണ്.

അതുകൊണ്ട് ഫലത്തില്‍ ഫാമിലി എല്ലാ തലത്തിലും പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസില്‍ മാത്രമല്ല, വ്യവസായത്തിലും, വിദേശത്തും, എന്തിന് സൈന്യത്തില്‍ പോലും അത് പ്രവര്‍ത്തിക്കുന്നു. ആ ആശയം, അതിനോട് തോക്കുകളും ചേര്‍ത്തുവെക്കുമ്പോള്‍ വളരെ പേടിപ്പിക്കുന്ന ഒരു മിശ്രിതമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.

എറിക് പ്രിന്‍സ്. മുമ്പ് ബ്ലാക്ക്‌വാട്ടര്‍(Blackwater), ഇപ്പോള്‍ Xe എന്ന് അറിയപ്പെടുന്ന കൂലിപ്പട്ടാളത്തിലാണ് ഈ രണ്ട് മനുഷ്യരും ജോലിചെയ്തിരുന്നത്. “മുസ്ലീങ്ങളേയും, ലോകത്തെ ഇസ്ലാമിക വിശ്വാസത്തേയും തുടച്ച് നീക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ക്രിസ്ത്യന്‍ കുരിശുയുദ്ധ പോരാളിയായാണ് അയാള്‍ തന്നെ കാണുന്നത്” എന്ന് അതില്‍ ഒരാളെക്കുറിച്ച് പ്രിന്‍സി പറഞ്ഞു.

ഫാമിലിയുടെ ആവശ്യങ്ങള്‍ക്കായി പ്രിന്‍സിന്റെ കുടുംബം പണം മുമ്പ് കൊടുത്തിട്ടുണ്ട്. ആ ബന്ധം ഞെട്ടിപ്പിക്കുന്ന തരത്തില്‍ ശക്തമല്ല. അമേരിക്കന്‍ ക്രിസ്ത്യന്‍ വലതുപക്ഷത്തില്‍ രണ്ട് വ്യത്യസ്ഥ അധികാര അടിത്തറയുണ്ട്. പ്രിന്‍സ് അതില്‍ ഒരുതരം zealot ആണ്. മുസ്ലീങ്ങളെ ഇല്ലാതാക്കണം എന്ന ആഗ്രഹം ഫാമിലിക്കില്ല. മുസ്ലീങ്ങളുമായി ബിസിനസ് ചെയ്യണമെന്നാണ് അവരുടെ താല്‍പ്പര്യം. എണ്ണ സമ്പന്ന രാജ്യങ്ങളില്‍ എല്ലായിപ്പോഴും അവരാണ് നേതാക്കളെ സ്ഥാപിക്കുന്നത്. അത്തരത്തിലുള്ള ബന്ധങ്ങളുണ്ടാക്കാനാണ് അവര്‍ താല്‍പ്പര്യപ്പെടുന്നത്.

സ്ഥാപകനായ Abraham Vereide ഒരു ആകര്‍ഷകമായ ഒരു കഥാപാത്രമാണ്. നോര്‍വ്വേയില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥിയായിരുന്ന Vereide അമേരിക്കയിലെത്തി. മോചിപ്പിക്കപ്പെട്ട(unchained) ബൈബിളിന്റെ നാടായിട്ടാണ് Vereide അമേരിക്കയെ കണ്ടത്. ആദ്യകാലത്തെ ഒരു മൌലികവാദിയായിരുന്നു അയാള്‍. അയാള്‍ക്ക് സ്വാധീനം വര്‍ദ്ധിച്ചുവന്നു. 1932 ല്‍ അയാള്‍ FDR നെ കാണുകവരെ ചെയ്തു.

US Steel ന്റെ തലവനായ James Farrell ആണ് Vereide യെ FDR മായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. ദൈവത്തിന്റെ നിയമങ്ങള്‍ അനുസരിക്കാതിരിക്കുന്നതിനാലാണ് അമേരിക്കയുടെ ഈ സാമ്പത്തിക പ്രശ്നങ്ങളെന്ന് ആ കൂടിക്കാഴ്ചയില്‍ അയാള്‍ അവകാശപ്പെട്ടു. മഹാമാന്ദ്യത്തിന്(Great Depression) പരിഹാരം New Deal അല്ലെന്നും അതിന് പകരം ദൈവം തെരഞ്ഞെടുത്ത പുരുഷന്‍മാരില്‍ ഇത്തരത്തിലുള്ള സദാചാരനിയമങ്ങള്‍ ചുമത്തുകയാണ് വേണ്ടതെന്നും അയാള്‍ പറഞ്ഞു.

പിന്നീട് അയാളുടെ കാഴ്ചപ്പാട് വ്യക്തമാക്കി. ഒരു ദിവസം രാത്രിയില്‍ ദൈവം അയാളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. “ദരിദ്രര്‍, വേദന അനുഭവിക്കുന്നവര്‍, താഴ്ന്നവര്‍ തുടങ്ങിയവയെക്കുറിച്ചുള്ള ആശയത്തില്‍ ക്രിസ്തുമതം കഴിഞ്ഞ 2,000 വര്‍ങ്ങളായി തെറ്റിധരിക്കപ്പെട്ടിരിക്കുകയാണ് മുകളിലേക്കും പുറത്തേക്കും നോക്കാന്‍ ഞാന്‍ നിന്നോട് ആവശ്യപ്പെടുകയാണ്. നീ ശക്തര്‍ക്ക് വേണ്ടിയുള്ള ഒരു മതപ്രചാരകന്‍ ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. Senator Ensign, Governor Sanford പോലുള്ള ചില തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളിലൂടെ ഞാന്‍ പ്രവര്‍ത്തിക്കും അവരിലൂടെ മറ്റുള്ളവരെ ഞാന്‍ സഹായിക്കും” എന്ന് ദൈവം അയാളോട് പറഞ്ഞു. ഇറ്റുവീഴുന്ന മതം (trickle-down religion) എന്ന രീതിയില്‍ തങ്ങള്‍ ദരിദ്രരെ സഹായിക്കുന്നു എന്നാണ് ഫാമിലി വിശ്വസിക്കുന്നത്. [trickle-down economics എന്ന ആശയം ഓര്‍ക്കുക]

യൂറോപ്പിലെ ഫാസിസത്തിന്റെ വലിയ ആരാധകരായിരുന്നു. ഹിറ്റ്‌ലറും മുസോളിനിയും യേശുവിന്റെ കേന്ദ്ര സ്ഥാനം മാറ്റിയതിനെ അവര്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ യുദ്ധത്തിന് ശേഷം സഖ്യകക്ഷികളുടെ ജയിലുകളില്‍ പോയി യുദ്ധക്കുറ്റവാളികളെ കാണാനും അവരുമായി അഭിമുഖം നടത്താനും അവരില്‍ നിന്ന് പുതിയ ജര്‍മ്മന്‍ സര്‍ക്കാരില്‍ ആരെയൊക്കെ എടുക്കണമെന്ന് തീരുമാനിക്കാനും Vereide ന് അധികാരം കൊടുത്തു. US State Department ഉം ഇതിന്റെ കൂടെയുണ്ടായിരുന്നു. ശരിക്കും പ്രധാന ചോദ്യം ഇതായിരുന്നു, നിങ്ങള്‍ ഫ്യൂററില്‍ നിന്ന് ഫാദറിലേക്ക് മാറാന്‍ തയ്യാറാണോ?

അവരില്‍ ചിലര്‍, പ്രത്യേകിച്ച് ഫാമിലിയുടെ ജര്‍മ്മനിയിലെ വൈസ് പ്രസിഡന്റായ Hermann J. Abs എന്ന മനുഷ്യന്‍, “പശ്ഛിമ ജര്‍മ്മനിയിലെ അത്ഭുതത്തിന്റെ മാന്ത്രികന്‍” എന്നറിയപ്പെട്ടു. അവസാനം ജര്‍മ്മനിയുടെ ബാങ്കുകാരന്‍ എന്ന് അറിയപ്പെടുന്നതിന് മുമ്പ് അയാള്‍ ഹിറ്റ്‌ലറുടെ ബാങ്കുകാരന്‍ എന്നാണ് അറിയപ്പെട്ടിരുന്നത് എന്ന കാര്യം Simon Wiesenthal Center കണ്ടെത്തി. അതോടെ അയാളുടെ പൊതു ജീവിതം നിര്‍ബന്ധിതമായി അവസാനിപ്പിച്ചു.

നാം ഇത് നോക്കുമ്പോള്‍ നമുക്ക് ക്രിസ്ത്യന്‍ വലതുപക്ഷത്തെക്കുറിച്ച് വ്യത്യസ്ഥമായ ഒരു ചിത്രം കിട്ടും. തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്ന പോലെയല്ല അത്. സെനറ്റിലേക്കുള്ള മല്‍സരത്തില്‍ രണ്ട് യാഥാസ്ഥിതികരായ റിപ്പബ്ലിക്കന്‍മാര്‍, C Street House ല്‍ താമസിക്കുന്ന കന്‍സാസില്‍ നിന്നുള്ള Jerry Moran ഉം ഫാമിലിയുമായി ബന്ധമുണ്ടെങ്കിലും അത് സമ്മതിക്കാത്ത Todd Tiahrt ഉം.. ഇവര്‍ വളരെ ശക്തമായ നെറ്റ്‌വര്‍ക്കിലൂടെ പ്രവര്‍ത്തിക്കുകയാണ്. “നിങ്ങള്‍ മതവും രാഷ്ട്രീയവും ആണ് വാഷിങ്ടണില്‍ ചെയ്യാന്‍ പോകുന്നതെങ്കില്‍, Doug Coe is the kosher seal” എന്നാണ് ആ സംഘത്തെക്കുറിച്ച് ഒരു മത അവകാശ നേതാവായ Rob Schenck എന്നയാള്‍ പറഞ്ഞത്.

പ്രസിഡന്റ് ബുഷ് Doug Coe യെക്കുറിച്ച് “നിശ്ബ്ദനായ നയതന്ത്രജ്ഞന്‍” എന്നാണ് വിശേഷിപ്പിച്ചത്. ജനാധിപത്യത്തെ തുറന്ന് എതിര്‍ക്കുന്ന, പൊതുവായി കാര്യങ്ങള്‍ ചെയ്യുന്നതിനെ തുറന്ന് എതിര്‍ക്കുന്ന ഒരു സംഘമാണിത്. “നിങ്ങളുടെ സംഘത്തെ എത്ര രഹസ്യമാക്കിവെക്കാനാവുമോ അത്രയേറെ സ്വാധീനം നിങ്ങള്‍ക്കുണ്ടാകും” എന്നാണ് അവര്‍ വിശ്വസിക്കുന്നത്. Doug Coeയുടെ വാക്യമാണത്. ഒരു ലോബി പോലെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ലോബി പോലെ രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘമല്ല അവര്‍. അവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരാനുള്ള ഒരു വഴി കണ്ടെത്തണം.

Jeff Sharlet talking.

Jeff Sharlet, author of The Family: The Secret Fundamentalism at the Heart of American Power. He is a contributing editor for Harper’s and Rolling Stone and a visiting research scholar at the New York University Center for Religion and Media.

— സ്രോതസ്സ് democracynow.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )