ഇണയെ ആകര്‍ഷിക്കാനായി നീല തിമിംഗലം പാട്ടുപാടുന്നതിന്റെ ശബ്ദനില കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി കുറയുന്നതായി UC San Diego യുടെ Scripps Institution of Oceanography യിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. വംശനാശം സംഭവിക്കുന്ന ആ മൃഗത്തിന്റെ നിലനില്‍പ്പിന് ചിലപ്പോള്‍ സഹായകരമായേക്കും ഇതെന്ന് അവര്‍ കരുതുന്നു.
പാട്ടിന്റെ ആവൃത്തിയില്‍ (pitch) താഴേക്കുള്ള ഒരു വളവാണ് Bellvue, Colo. ല്‍ പ്രവര്‍ത്തിക്കുന്ന WhaleAcoustics ലെ Mark McDonald ഉം NOAA Fisheries Southwest Fisheries Science Center ലെ Sarah Mesnick ഉം ലോകം മൊത്തമുള്ള നീലതിമിംഗലത്തിന്റെ പാട്ട് പഠിക്കുന്നവരാണ്. ലോകം മൊത്തം പാട്ടില്‍ ഇത്തരത്തിലൊരു മാറ്റം കണ്ടെതാഇ അവര്‍ പറയുന്നു.
“പാടുന്ന രീതി പഴയതുപോലാണ്. ശബ്ദങ്ങളെല്ലാം പഴയതുപോലുണ്ട്. എന്നാല്‍ ആവൃത്തി അവര്‍ കാലാകാലമായി താഴ്ത്തിക്കൊണ്ട് വരുകയാണ്,” എന്ന് Marine Physical Laboratory ലെ Hildebrand പറയുന്നു. Endangered Species Research ജേണലില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാലാവസ്ഥാ മാറ്റം മുതല്‍ സമൂദ്രത്തിലെ കപ്പലുകളുടേയും ബോട്ടുകളുയും ശബ്ദം വരെ പല കാര്യങ്ങള്‍ ഇതിന്റെ കാരണമാണോ എന്ന് ഗവേഷകര്‍ പരിശോധിച്ചു.
ഈ പാട്ടിനെക്കുറിച്ച് മുഴുവന്‍ കാര്യങ്ങളും ഗവേഷകര്‍ക്ക് ഇപ്പോള്‍ അറിയില്ല. പാട്ടുകാരെല്ലാം ആണ് തിമിംഗലങ്ങളാണ്. ഉയര്‍ന്ന സാന്ദ്രതയുള്ള താഴ്ന്ന ആവര്ത്തിയിലുള്ള ഈ ശബ്ദം കടലില്‍ വളരെ ദീര്‍ഘ ദൂരം സഞ്ചരിക്കുമെന്നും അവര്‍ക്കറിയാം. പ്രജനന കാലം തുടങ്ങുമ്പോള്‍ ഇവ വളരേറെ അകന്നായിരുക്കും കാണപ്പെടുക. പാട്ട് ചിലപ്പോള്‍ മറ്റ് പെണ് തിമിംഗലങ്ങള്‍ക്ക് ആണിനെ കണ്ടെത്താനുള്ള വഴിയായിരിക്കാം.
വാണിജ്യ തിമിംഗലപിടുത്തം കൂടിയ കാലത്ത് ഇവയുടെ എണ്ണം വളരേറെ കുറഞ്ഞിരുന്നു. അപ്പോള്‍ കൂടുതല്‍ ദൂരത്തേക്ക് പാട്ട് എത്തിക്കാനായി അവക്ക് കൂടുതല്‍ ഉയര്‍ന്ന ആവൃത്തിയില്‍ പാട്ടുപാടേണ്ടിവന്നതാവാം. [ഇപ്പോള്‍ വാണിജ്യ തിമിംഗലപിടുത്തം കുറവാണ്.]
1960കളില്‍ ഇവയുടെ എണ്ണം വളരം കുറഞ്ഞിരുന്നു. അക്കാലത്താണ് പാട്ട് റിക്കോഡ്ചെയ്യുന്നത് തുടങ്ങിയത്. അടുത്ത വര്‍ഷങ്ങളില്‍ ഇവയുടെ എണ്ണം വര്‍ദ്ധിച്ചു. ഇപ്പോഴ് പാട്ട്കാര്ക്ക് കുറഞ്ഞ ശബ്ദത്തിലും ആവൃത്തിയിലും പാടിയാല്‍ മതിയായിരക്കാം.
fin, humpbacks തുടങ്ങിയ തിമിംഗലങ്ങളുടേയും പാട്ടിനും ഇതേ മാറ്റം സംഭവിച്ചിരിക്കുകയാണ്. നീലതിമിംഗലത്തിന്റെ പാട്ടാണ് എളുപ്പം വിശകലനം ചെയ്യാന്‍ പറ്റുന്നത്. 10 വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള തിമിംഗല പാട്ടുകള്‍ ഗവേഷകര്‍ പഠനത്തിന് ഉപയോഗിച്ചത്. കഴിഞ്ഞ 45 വര്‍ഷങ്ങളായി ഇവയുടെ പാട്ട് റിക്കോഡ് ചെയ്യപ്പെടുന്നു.
ഗവേഷണത്തിന് പണം മുടക്കിയത് U.S. Navy, NOAA, National Science Foundation എന്നിവരാണ്.
— സ്രോതസ്സ് scrippsnews.ucsd.edu