വിയറ്റ്നാം യുദ്ധത്തിന്റെ ആസൂത്രകനായ റോബര്‍ട്ട് മക്‌നമാര ചത്തു

93 ആം വയസില്‍ വീട്ടില്‍ വെച്ച് വിയറ്റ്നാം യുദ്ധത്തിന്റെ ഒരു പ്രധാന ആസൂത്രകനായ റോബര്‍ട്ട് മക്‌നമാര മരിച്ചു. 1961 – 1968 കാലത്ത് ജോണ്‍ F കെന്നഡിയുടേയും ലിന്‍ഡന്‍ ജോണ്‍സണിന്റേയും സര്‍ക്കാരില്‍ Secretary of Defense ആയി മക്‌നമാര ജോലി ചെയ്തു. തെക്ക് കിഴക്കനേഷ്യയിലെ അമേരിക്കന്‍ സൈനിക ആക്രമണങ്ങളുടെ ആദ്യ വര്‍ഷങ്ങളില്‍ അതിന്റെ നേതൃത്വം വഹിച്ചു.

1964 ഓടെ വിയറ്റാനാമിലെ യുദ്ധത്തെ “മക്‌നമാരയുടെ യുദ്ധം” എന്ന പേരില്‍ അറിയപ്പെട്ടു. “അതിന്റെ പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷിക്കുന്നു” എന്ന് മക്‌നമാര പിന്നീട് പറയുകയുണ്ടായി. 5 ലക്ഷത്തിലധികം അമേരിക്കക്കാര്‍ മക്‌നമാരയുടെ നിരീക്ഷണത്തിന് താഴെ യുദ്ധത്തിന് പോയി. ആ യുദ്ധത്തില്‍ 58,000 അമേരിക്കന്‍ പട്ടാളക്കാര്‍ മരിച്ചു. ഒപ്പം 30 ലക്ഷം വിയറ്റ്നാംകാരും മരിച്ചു. വിയറ്റ്നാം യുദ്ധം കഴിഞ്ഞ 20 വര്‍ഷത്തിന് ശേഷം മക്‌നമാര പ്രസിദ്ധീകരിച്ച തന്റെ ഓര്‍മ്മക്കുറിപ്പില്‍ യുദ്ധത്തെ നിലനിറുത്തുകയും ന്യായീകരിക്കുകയും ചെയ്തത് “തെറ്റായിരുന്നു, ഭീകരമായി തെറ്റായിരുന്നു” എന്ന് എഴുതുകയുണ്ടായി. In Retrospect: The Tragedy and Lessons of Vietnam എന്നാണ് ആ പുസ്തകത്തിന്റെ പേര്.

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന സമയത്ത് ജപ്പാനിലെ 67 നഗരങ്ങള്‍ ബോംബിട്ട് നശിപ്പിച്ചതിലെ മക്‌നമാരയുടെ പ്രധാന പങ്കിനെക്കുറിച്ച് അധികം അറിയപ്പെട്ട കാര്യമല്ല. ജപ്പാനിന്റെ 50% – 90% നഗരങ്ങളും അന്ന് തകര്‍ന്നു. General Curtis LeMay ന്റെ കീഴില്‍ നടന്ന ആ ബോംബിടല്‍ പരിപാടിയെക്കുറിച്ച് Errol Morris ന്റെ 2003 ലെ ഡോക്കുമെന്ററിയായ Fog of War ല്‍, മാര്‍ച്ച് 10, 1945 ന്റെ ഒറ്റരാത്രി കൊണ്ട് “സ്ത്രീകളും കുട്ടികളും അടക്കം ഒരു ലക്ഷം ജപ്പാന്‍കാരായ സാധാരണ പൌരന്‍മാരെ ടോക്യോയില്‍ കൊന്നു” എന്ന് Errol Morris നോട് മക്‌നമാര വിശദീകരിച്ചു.

പില്‍ക്കാലത്ത് മക്‌നമാര ആണവ നിര്‍വ്യാപനത്തിന്റെ ശക്തനായ എതിരാളിയായിരുന്നു. എന്നാല്‍ പെന്റഗണില്‍ ജോലി ചെയ്യുന്ന സമയം അയാള്‍ അമേരിക്കന്‍ അണ്വായുധങ്ങളുടെ എണ്ണം കൂട്ടി. ബേ ഓഫ് പിഗ്സ്, ക്യൂബന്‍ മിസൈല്‍ പ്രശ്നം എന്നിവയുടെ പ്രധാന തീരുമാനമെടുക്കലില്‍ ഉള്‍പ്പെട്ടു.

Harvard Business School ല്‍ നിന്ന് ബിരുദം നേടിയ മക്‌നമാര അമേരിക്കയുടേയും ലോകത്തിന്റെ മൊത്തവും സമ്പദ്‌വ്യവസ്ഥ വികസിപ്പിച്ചെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. കെന്നഡി സര്‍ക്കാരില്‍ പ്രവേശിക്കുന്നതിന് മുമ്പ് അയാള്‍ 13 വര്‍ഷം Ford Motor Company യില്‍ ജോലി ചെയ്തു. Henry Ford II ന് ശേഷം ആ കമ്പനിയുടെ പ്രിസിഡന്റ് സ്ഥാനത്ത് വരെ എത്തി. ജോണ്‍സണ്‍ സര്‍ക്കാരില്‍ Defense Secretary ആയി ജോലി ചെയ്തതിന് ശേഷം മക്‌നമാര ലോക ബാങ്കിന്റെ പ്രസിഡന്റായി. ‘68 മുതല്‍ ’81 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. അതിന് ശേഷം മക്‌നമാര, Royal Dutch Shell, Washington Post, Ford Foundation, Brookings Institution, California Institute of Technology ഉള്‍പ്പടെ ഡസന്‍ കണക്കിന് കോര്‍പ്പറേറ്റുകളുടേയും, സര്‍വ്വകലാശാലകളുടേയും, foundations ന്റേയും ഉപദേശിയോ, കണ്‍സള്‍ട്ടന്റോ, ഡയറക്റ്ററോ ആയി ജോലി ചെയ്തു.

brightness, intelligence, education തുടങ്ങിയ നമ്മുടെ സംസ്കാരത്തിലെ ഉപരിപ്ലവമായ എല്ലാ ഗുണങ്ങളും ഒത്തു ചേര്‍ന്ന രൂപമായിരുന്നു മക്‌നമാര എന്ന് എനിക്ക് തോന്നുന്നു.
മാര്‍ക്ക് എത്രയാണ്, എത്ര മിടുക്കരാണ്, എത്രമാത്രം വിവരങ്ങള്‍ അവര്‍ക്ക് കൈകാര്യം ചെയ്യാനാവും, എത്രമാത്രം ഓര്‍ക്കാനാവും തുടങ്ങി ചെറിയ കുട്ടികളെ അളക്കാന്‍ നിങ്ങള്‍ ഇന്ന് ഉപയോഗിക്കുന്ന എല്ലാ ആശയങ്ങളിലും മക്‌നമാര മിടുക്കനായിരുന്നു. അയാള്‍ bright ഉം, smart ഉം ആയിരുന്നെങ്കിലും ധാര്‍മ്മിക ബുദ്ധി (moral intelligence) ഉള്ള ആളായിരുന്നില്ല.

അയാളില്‍ നിന്ന് നമുക്ക് ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ട്. ബുദ്ധപ്രഭാവം (brightness), സമര്‍ത്ഥ്യം (brightness) തുടങ്ങിയ ഉപരിപ്ലവമായ ഗുണങ്ങളെ ആദരിക്കുന്നത് നാം നിര്‍ത്തുകയും ധാര്‍മ്മിക ബുദ്ധിയുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുകയും വേണം എന്നാണ് മക്‌നമാരയില്‍ നിന്ന് പഠിക്കാനുള്ള ഒരു കാര്യം. “നാം ജയിച്ചോ അതോ തോറ്റോ?” എന്ന് ചോദിക്കുന്നതിന് പകരം “ഇത് ശരിയാണോ അതോ തെറ്റാണോ?” എന്ന് ചോദിക്കുന്ന ഒരു തലമുറ. മക്‌നമാര ഒരിക്കലും ഈ ചോദ്യങ്ങള്‍ ചോദിച്ചില്ല. അയാള്‍ സ്ഥാനമൊഴിയുമ്പോള്‍ പോലും. യുദ്ധം തെറ്റാണ് എന്നതിന്റെ അടിസ്ഥാനത്തിലല്ല അയാള്‍ സ്ഥാനമൊഴിഞ്ഞത്, പകരം നാം ജയിക്കാന്‍ പോകുന്നില്ല എന്ന കാരണത്താലായിരുന്നു.

ദൌര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ സര്‍ക്കാരും ആ രീതിയിലുള്ള ചിന്താഗതിയില്‍ അടിമപ്പെട്ടിരിക്കുന്നു. ഒബാമയും മറ്റുള്ളവരുമെല്ലാം അഫ്ഗാനിസ്ഥാനിലെ യുദ്ധം ജയിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. “അഫ്ഗാനിസ്ഥാനില്‍ നാം ഇടപെടുന്നത് ശരിയാണോ?” എന്ന ചോദ്യം അവരാരും ചോദിക്കുന്നില്ല. സത്യത്തില്‍ മക്നമാര എന്ന രൂപത്തിന്റെ ജീവതത്തില്‍ നിന്ന് നാം എന്തെങ്കിലും പഠിക്കാനുണ്ടെങ്കില്‍ അത് ആ ചോദ്യമാണ്.

നാം വിയറ്റ്നാമില്‍ നിന്ന് പിന്‍മാറണം എന്ന് അയാള്‍ തീരുമാനിച്ചതിന് ശേഷം പിന്നീടൊന്നും അയാള്‍ സംസാരിച്ചിട്ടില്ല എന്നതാണ് വേറൊരു ശ്രദ്ധിക്കേണ്ട കാര്യം. അയാള്‍ ഒന്നും പറഞ്ഞില്ല. “നമുക്ക് പുറത്തുകടക്കണെ” എന്ന് രാജ്യത്തോടും പറഞ്ഞില്ല. ജോണ്‍സണിന്റെ കൂടെ നില്‍ക്കുമ്പോഴോ നിക്സണിന്റെ കൂടെ നില്‍ക്കുമ്പോഴോ തുടരുന്ന യുദ്ധത്തെക്കുറിച്ച് അയാള്‍ വിമര്‍ശനമൊന്നും ഉന്നയിച്ചില്ല. യുദ്ധം തുടരുമ്പോള്‍ നിശബ്ദനായി നിന്നു. നാം ശ്രദ്ധിക്കേണ്ട, മാപ്പ് കൊടുക്കരുതാത്ത കാര്യമാണത്.

– ഹൊവാര്‍ഡ് സിന്‍ (HOWARD ZINN)

Secretary of Defense ആയി അയാള്‍ ജോലി ചെയ്യുമ്പോള്‍ അയാളായിരുന്നു ആദ്യത്തെ escalation നടത്തിയത്. 1965 ല്‍ അയാളും Bundy യും ചേര്‍ന്ന് ജോണ്‍സണിന് “fork in the road” memorandum കൊടുത്തു. അതില്‍ ഇങ്ങനെ പറയുന്നു, “നാം അതിനെക്കുറിച്ച് ആലോചിച്ചു. നമ്മുടെ മുമ്പില്‍ ഇനി രണ്ട് വഴിയേയുള്ളു: നാം സൈനികമായ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കണം അല്ലെങ്കില്‍ negotiate ചെയ്യാന്‍ കഴിയണം.” സൈനികമായ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കണം എന്നതിനാണ് അവര്‍ കൂടുതല്‍ ശക്തി കൊടുത്തത്. ജോണ്‍സണ്‍ അതിനൊത്ത് പോയി. അല്‍പ്പം വിസമ്മതമുണ്ടായിരുന്നു, പക്ഷേ അത് വേറെ കാര്യം.

പിന്നീട് ’65, ’66, ’67 ഓടു കൂടി അയാള്‍ക്ക് യുദ്ധത്തിന്റെ കാര്യത്തില്‍ പൂര്‍ണ്ണമായും താല്‍പ്പര്യം നശിച്ചവനായി. ബോംബിടുന്നതിന്റെ ലക്ഷ്യ സ്ഥാനത്തെക്കുറിച്ചുള്ള Senate hearings ല്‍ അയാള്‍ അത് തുറന്ന് പറയുകയും ചെയ്തിരുന്നു. “ഈ ബോംബിടല്‍ പരിപാടി വിജയിക്കില്ല” എന്നാണ് പറഞ്ഞത്. അതിന് ശേഷം സംഭവിച്ച കാര്യം നമുക്കറിയാം, അയാള്‍ പുറത്തുപോയി. തനിക്ക് രാജിവെക്കേണ്ടിവരുമെന്നോ, ജോണ്‍സണ്‍ തന്നെ പിരിച്ചുവിടുമെന്നോ ഒരിക്കലും അറിയാന്‍ കഴിഞ്ഞരുന്നില്ല എന്ന് മക്നമാര പിന്നീട് പറയുകയുണ്ടായി. അതിന് ശേഷം അയാള്‍ പൂര്‍ണ്ണമായും നിശബ്ദനായി.

ആണവായുധങ്ങള്‍ക്കെതിരെയുള്ള അയാളും എതിര്‍പ്പിനോട് നിശബ്ദത പാലിച്ചത് നിങ്ങള്‍ക്ക് ഊഹിക്കാനാവുന്നതാണ്. അത് ആത്മാര്‍ത്ഥമാണ്. ജോണ്‍സണിന് അത് പറയാനാവും. ആണവയുദ്ധത്തിന്റെ അപകടത്തെക്കുറിച്ച് അയാളും Bundyയും ശ്രദ്ധാലുക്കളായിരുന്നു. അത് അവര്‍ തുടങ്ങിവെച്ച യുദ്ധം ഇല്ലാതാക്കുന്ന ഭാവിയിലെ യുദ്ധം തടയാനുള്ള ശ്രമം പോലെ തോന്നുന്നു.

പിന്നീട് 1995 ല്‍ In Retrospect മായി അയാള്‍ മുന്നോട്ട് വന്നു. എല്ലാവരും അതേറ്റ് പറഞ്ഞു. “We were wrong, terribly wrong.” എന്നാല്‍ നിങ്ങള്‍ ഖണ്ഡിക മൊത്തം വായിച്ചു നോക്കിയാല്‍ അതില്‍ പറയുന്നത്, “നമ്മുടെ മൂല്യങ്ങളിലും നമ്മുടെ ഉദ്ദേശങ്ങളിലും നമുക്ക് തെറ്റ് പറ്റിയിട്ടില്ല. നമ്മുടെ കണക്ക് കൂട്ടലിലും കഴിവുകളിലുമായിരുന്നു തെറ്റു പറ്റിയത്.” ആ പുസ്തകം മൊത്തവും ഒരു ന്യായീകരണമാണ്. Fog of War ലും അയാള്‍ അതാണ് ചെയ്യുന്നത്. അയാളുടെ ശേഷകാലവും അയാള്‍ അത് ചെയ്തു. അയാള്‍ക്ക് ഉത്തരവാദിത്തമുള്ള ഒരു നയത്തിനെ നേരിടാന്‍ തയ്യാറാവാതെ തട്ടി തെറിപ്പിച്ചു. അത് വീണ്ടും വീണ്ടും ചെയ്തു.

ഉദാരണത്തിന് അവല്ലാവരും ചെയ്ത എല്ലാ ഭീകരമായ തെറ്റുകളെല്ലാം രേഖപ്പെടുത്തു. പക്ഷേ ഒരിക്കലും “ഞാന്‍” എന്ന് പറഞ്ഞില്ല. പകരം “അവര്‍” എന്നാണ് പറഞ്ഞത്. “വിയറ്റ്നാം എന്നത് ദേശീയതെക്കുറിച്ചുള്ളതാണെന്ന് നാം മനസിലാക്കിയില്ല” എന്ന് അയാള്‍ പറഞ്ഞു. എന്തുകൊണ്ട് അവര്‍ക്ക് മനസിലായില്ല എന്നകാര്യം അയാള്‍ ചോദിക്കുന്നില്ല.

ആഭ്യന്തര വിമര്‍ശനങ്ങളവിടെയുണ്ട്: George Ball, Paul Kattenburg. എന്നാല്‍ അയാള്‍ക്ക് ചുറ്റും ആളുകളായിരുന്നു. നിങ്ങള്‍ പത്രങ്ങള്‍ വായിച്ചാല്‍ Lippmann, Morgenthau, I.F. Stone, George Kahin തുടങ്ങിയ പ്രപ്രവര്‍ത്തകര്‍ വിയറ്റ്നാം യുദ്ധത്തെക്കുറിച്ച് ശക്തമായി എഴുതിയവരാണ്. നിങ്ങള്‍ക്ക് വിയറ്റ്നാമിനെക്കുറിച്ചോ, മുന്നേറ്റത്തെക്കുറിച്ചോ, ഒളിപ്പോരിനെക്കുറിച്ചോ, തെക്കന്‍ വിയറ്റ്നാമിനെക്കുറിച്ചോ അറിയണമെങ്കില്‍ ധാരാളം സ്രോതസ്സുകളുണ്ട്. എന്തുകൊണ്ട് അവയെ ശ്രദ്ധിച്ചില്ല എന്നതിന് അയാള്‍ ഒരു വിശദീകരണവും നല്‍കുന്നില്ല. അതിന് പകരം “എന്റെ ദൈവമേ, അവര്‍ ദേശീയവാദികളായിരുന്നു എന്ന് നാം അറിഞ്ഞില്ല” എന്ന് അയാള്‍ പറയുന്നു. എങ്ങനെ?

– MARILYN YOUNG

1967 ലെ വേനല്‍കാലത്ത് “I Corps” എന്ന തെക്കന്‍ വിയറ്റ്നാമിന്റെ വടക്കന്‍ പ്രവിശ്യകളെക്കുറിച്ച് ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊതു ശ്രദ്ധ ആ സമയത്ത് വടക്കെ[വിയറ്റ്‌നാമിലെ] ബോംബിടലിനെക്കുറിച്ചായിരുന്നു. എന്നാല്‍ തെക്കന്‍ വിയറ്റ്നാമിലെ അമേരിക്കയുടെ ആകാശ യുദ്ധമായിരുന്നു കൂടുതല്‍ ഭീകരം.. അതൊരു യുദ്ധം പോലുമായിരുന്നില്ല. കാരണം അമേരിക്കയെ എതിര്‍ക്കുന്ന ആരും അവിടെയില്ലായിരുന്നു.

forward air control planes എന്ന് വിളിക്കുന്ന വിമാനത്തില്‍ എനിക്ക് പോകാന്‍ കഴിഞ്ഞിട്ടുണ്ട്. റേഡിയോ ഉപയോഗിച്ച് ബോംബിടുന്ന വിമാനങ്ങളെ സഹായിക്കുന്ന, നാശവും തകര്‍ച്ചയും കാണാന്‍ വേണ്ടിയുള്ള ചെറിയ Cessnas ആയിരുന്നു അവ. ആ ഗ്രാമങ്ങളില്‍ നാശം രണ്ടാം ലോക മഹായുദ്ധത്തിന്റെ തോതിലായിരുന്നു. അവരുടെ ഗ്രാമങ്ങള്‍ തകര്‍ക്കും എന്ന മുന്നറീപ്പ് നല്‍കിക്കഴിഞ്ഞ് ഗ്രാമങ്ങളുടെ 70% വും തകര്‍ത്തു. സത്യത്തില്‍ ഇവ യുദ്ധക്കുറ്റകൃത്യങ്ങളാണ്. എനിക്കന്ന് 23 വയസാണ്. യുദ്ധക്കുറ്റകൃത്യം എന്തെന്ന് കേട്ടിട്ടു പോലുമില്ല. ഇപ്പോള്‍ പിന്‍തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത് അവ യുദ്ധക്കുറ്റകൃത്യങ്ങളാണ്.

1967 ലെ ശരല്‍ക്കാലത്ത് മക്നമാരയുടെ സുഹൃത്തായ MIT യിലെ Jerome Wiesner എനിക്ക് മക്നമാരയുമായൊരു അഭിമുഖം തരപ്പെടുത്തി തന്നു. അതില്‍ ഞാന്‍ കണ്ട കാര്യങ്ങള്‍ അയാളോട് പറഞ്ഞു. ഒരു ചെറിയ പുസ്തകം Pentagon Dictaphone പോലെ കേട്ടെഴുതി. അതിന്റെ ഫലമായി ആ ചെറിയ നോട്ട് പുസ്തകത്തെ ഞാന്‍ കണ്ട കാര്യങ്ങളെക്കുറിച്ച് New Yorker ലെ ഒരു വലിയ ലേഖനമായി ഞാന്‍ അയാള്‍ക്ക് തിരിച്ച് കൊടുത്തു.

പിന്നീട് ഞാന്‍ അയാളെക്കുറിച്ച് കേട്ടില്ല. പിന്നീട് അയാളെ കണ്ടിരുന്നു, പക്ഷേ അയാള്‍ ആ സന്ദര്‍ഭത്തെക്കുറിച്ച് ഓര്‍ക്കുന്നില്ലായിരുന്നു. ഒരിക്കല്‍ അതിനെക്കുറിച്ച് ഞാന്‍ അയാളോട് ചോദിച്ചിരുന്നു. എന്റെ ലേഖനം തെക്കെ വിയറ്റ്നാമിലെ അമേരിക്കന്‍ അംബാസിഡറായ Bunker ന് അയാള്‍ അയച്ചുകൊടുത്തതായി എനിക്ക് പിന്നീട് അറിയാന്‍ കഴിഞ്ഞു. Bunker അത് അമേരിക്കന്‍ സൈനിക കമാന്‍ഡറായ General Westmoreland ന് കൊടുത്തു. അവര്‍ ചെറുപ്പക്കാരനായ ഒരു Foreign Service ഉദ്യോഗസ്ഥനെ അയക്കുകയും ഞാന്‍ പറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്തു. എന്നെ അപകീര്‍ത്തിപ്പെടുത്തായിരിക്കാം ആ ശ്രമം. എന്നാല്‍ എന്റെ അംഗീകാരമായി ഞാന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് കണ്ടെത്തി. അങ്ങനെ ആ ശ്രമം പരാജയപ്പെടുകയും ഫലപ്രാപ്തിയിലെത്താതെയായി.

– JONATHAN SCHELL

അയാള്‍ സംസാരിക്കാതിരുന്ന ആ വര്‍ഷങ്ങളില്‍ അയാള്‍ അതിനെക്കുറിച്ച് ബോധവാനായിരുന്നു. കൊസോവോയിലെ യുദ്ധത്തെ അയാള്‍ എതിര്‍ത്തു. ക്യാനഡയില്‍ നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകനുമായുള്ള അഭിമുഖത്തിലാണത് പറഞ്ഞത്. എന്നാല്‍ അമേരിക്കയിലെ ജനത്തോട് അത് പറയുന്നതില്‍ അയാള്‍ക്ക് വലിയ വൈഷമ്യമായിരുന്നു. ഒരു സമയത്ത് അയാള്‍ ഇങ്ങനെ പറഞ്ഞു, “ഞാന്‍ ഔദ്യോഗിക സ്ഥാനം വഹിക്കുന്നില്ല. പ്രസിഡന്റിന് അറിയാവുന്ന എല്ലാ വിവരങ്ങളും എനിക്ക് അറിയില്ല..” അതായത് ഒരു ന്യായീകരണം പറയുന്നു.

Pentagon Papers എന്ന് അറിയപ്പെടുന്നതിനെ അയാള്‍ ആവശ്യപ്പെട്ടിരുന്നു. വിയറ്റ്നാമില്‍ എന്താണ് സംഭവിച്ചതെന്ന് പഠിക്കാനായി Leslie Gelb നോട് അയാള്‍ ആവശ്യപ്പെട്ടു. വൈകിയെങ്കിലും അത് അസാധാരണായ ഒരു നീക്കമായിരുന്നു. ഫ്രഞ്ചുകാരുമായി അമേരിക്കക്കാര്‍ ഒത്തുചേര്‍ന്നതു മുതല്‍ 1967 വരെയുള്ള എല്ലാ കാര്യങ്ങളേയും പഠിക്കാനാണ് അയാള്‍ പറഞ്ഞത്. അയാള്‍ അത് വായിച്ച് തുടങ്ങി. അപ്പോള്‍ പറഞ്ഞത്, “ഇത് അനുസരിച്ച് ആളുകളെ കുറ്റാരോപിതരാക്കുകയാണ് വേണ്ടത്”. അതേ അഭിപ്രായമായിരുന്നു തീബോംബിട്ടതിന് (firebombing) അയാള്‍ക്കെതിരെ LeMay യും പറഞ്ഞത്.

അയാള്‍ മനഃസ്സാക്ഷി ഇല്ലാത്തവനല്ല എന്നല്ല പറഞ്ഞത്. വിയറ്റ്നാമിനെ ഓര്‍ത്ത് അയാള്‍ ദുഖിച്ചിരുന്നു. വിയറ്റ്നാം അയാളിലുണ്ടാക്കിയ വേദനയും അയാളുടെ ധാര്‍മ്മികതയും മനസാക്ഷിയും അയാള്‍ മനസിലാക്കിയുന്നു. അയാള്‍ വിയറ്റ്നാമിലുണ്ടാക്കിയ വേദനയുടെ മറുപുറം.

– MARILYN YOUNG

Jonathan Schell ഉം Marilyn Young ഉം പറയുന്നത് ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു. ഏത് യുദ്ധത്തിലായാലും മക്നമാരയുടെ സ്ഥാനത്തുള്ള ഒരാള്‍ ആ യുദ്ധത്തിനെതിരെ ഒന്നും പറയുകയില്ല. പക്ഷേ അത് എന്താണ് നമ്മോട് പറയുന്നത്?

ഒരിക്കല്‍ നിങ്ങള്‍ സര്‍ക്കാരിന്റെ യന്ത്രത്തിനകത്ത് കയറിക്കൂടിയാല്‍, സാമ്രാജ്യത്തിന്റെ വീട്ടില്‍ കയറിക്കൂടിയാല്‍, നിങ്ങള്‍ക്ക് നിങ്ങളെ നഷ്ടപ്പെടും. നിങ്ങളെ അത് നിശബ്ദരാക്കും. നിങ്ങള്‍ക്ക് തീവ്രവേദന അനുഭവപ്പെടാം. നിങ്ങള്‍ പിച്ചിച്ചീന്തപ്പെടാം, നിങ്ങള്‍ ചിലപ്പോള്‍ കരഞ്ഞെന്നും വരും. എന്നാലും നിങ്ങളൊരിക്കലും സംസാരിക്കുകയില്ല. നമുക്കൊരു പാഠം ഇത് തരുന്നുണ്ട്, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക്. “ഞാന്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും, ഞാന്‍ അവിടെ എത്തിയ ശേഷം മാറ്റങ്ങള്‍ വരുത്തുവാനായി പരിശ്രമിക്കും” എന്ന് അവരില്‍ മിക്കവരും ചിന്തിക്കുന്നുണ്ടാവും.. ഇല്ല, പെന്റഗണില്‍ ജോലി ചെയ്തവരൊരിക്കലും മാറ്റങ്ങളുണ്ടാക്കിയിട്ടില്ല. പെന്റഗണിന് പുറത്തുള്ളവരാണ് മാറ്റങ്ങള്‍ സൃഷ്ടിച്ചത്. പെന്റഗണിനെതിരെ പ്രകടനങ്ങള്‍ നടത്തിയ ജനങ്ങള്‍, തെരുവുകളിലെ ജനങ്ങള്‍, സാമൂഹ്യ പ്രസ്ഥാനങ്ങള്‍. ഒരു നല്ല ലോകത്തിനായി നിങ്ങളുടെ ഊര്‍ജ്ജം ചിലവാക്കാനാഗ്രഹിക്കുന്നുവെങ്കില്‍ മക്നമാരയെപ്പോലുള്ള ആളുകളെ തകര്‍ക്കുകയും നിശബ്ദരാക്കുകയും ചെയ്ത ആ യന്ത്രത്തിലേക്ക് കയറിക്കൂടരുത്.

– HOWARD ZINN

Discussion: Howard Zinn, Marilyn Young, Jonathan Schell

Howard Zinn, historian and author of many books, including the classic work A People’s History of the United States.
Marilyn Young, Professor of history at NYU and specialist on Vietnamese history. Author of The Vietnam Wars: 1945-1990 and, most recently, Bombing Civilians: A Twentieth-Century History.
Jonathan Schell, Harold Willens Peace Fellow at the Nation Institute. In ’66 and ’67, he reported from South Vietnam for The New Yorker. He is the author of two books on Vietnam: The Village of Ben Suc and The Military Half.

— സ്രോതസ്സ് democracynow.org


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s