പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ?

ക്ഷമിക്കണം, ഇത് സംഗീതത്തെക്കുറിച്ചുള്ള ലേഖനമല്ല. National Institute for Health ലെ Pascual-Leone യും സംഘവും ഒരു പരീക്ഷണം നടത്തി.

അവര്‍ പിയാനോ ഉപയോഗിക്കാനറിയാത്ത സന്നദ്ധപ്രവര്‍ത്തകരെ തെരഞ്ഞെടുത്തു. അവരെ മൂന്നു കൂട്ടമായി വിഭജിച്ചു. ദിവസം രണ്ട് മണിക്കൂര്‍ വീതം അഞ്ച് ദിവസത്തേക്ക് അവര്‍ക്ക് ഓരോ ജോലിയും കൊടുത്തു. ദിവസത്തെ ജോലിക്ക് ശേഷം ചെറു കാന്തശക്തി പുറപ്പെടുവിക്കുന്ന കമ്പിച്ചുരുളിന് താഴെ അവര്‍ ഇരിക്കണം. ഉച്ചിയില്‍ നിന്നും ഇരു ചെവികള്‍ വരെയുള്ള തകിടില്‍ ഘടിപ്പിച്ച കമ്പിച്ചുരുളാണ് അവരുടെ തലച്ചോറിലെ motor cortex ലേക്ക് കാന്ത ബല സ്പന്ദനങ്ങള്‍ അയക്കുന്നത്. transcranial-magnetic-stimulation (TMS) എന്ന് വിളിക്കുന്ന ഈ പരീക്ഷ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ക്ക് കമ്പിച്ചുരുളിന് തൊട്ടുതാഴെയുള്ള ന്യൂറോണുകളുടെ ധര്‍മ്മം പരിശോധിക്കാനാവും.

പിയാനോ പരിശീലനത്തിന് വേണ്ടിവരുന്ന വിരല്‍ ചലനങ്ങളെ എങ്ങനെയാണ് motor cortex നിയന്ത്രിക്കുന്നത് എന്ന് പഠിക്കുകയാണ് നമ്മുടെ പരീക്ഷണത്തില്‍ TMS മാപ്പിങ്ങിന്റെ ലക്ഷ്യം.

ആദ്യത്തെ സംഘത്തിന്റെ ജോലി പിയാനോയില്‍ നോക്കിയിരിക്കുകയാണ്. ഇത് control സംഘമാണ്. താങ്കള്‍ പ്രതീക്ഷിക്കുന്നത് പോലെ അവരുടെ തലച്ചോര്‍ സ്കാനില്‍ വലിയ വ്യത്യാസമൊന്നും കാണില്ല. താഴത്തെ ചിത്രത്തില്‍ കാണുന്നതാണ് അവരുടെ ഫലം.

27c

രണ്ടാമത്തെ സംഘത്തെ പിയാനോ പഠിപ്പിച്ചു. അവരുടെ തലച്ചോര്‍ സ്കാനില്‍ വ്യത്യാസങ്ങള്‍ കാണപ്പെട്ടു. അതുഭുതമൊന്നുമില്ലല്ലോ, മാറ്റം ഉണ്ടാകണം. ശരിയല്ലേ? ചിത്രം കാണുക.

27a

ഏറ്റവും രസകരമായ സംഘം മൂന്നമത്തെ സംഘമാണ്. അവരോട് പിയാനോ പരിശീലനം നടത്താന്‍ ആവശ്യപ്പെട്ടില്ല. പകരം അവര്‍ പിയാനോ വായിക്കുന്നതായി സങ്കല്‍പ്പിക്കാന്‍ അവരോട് പറഞ്ഞു. ഫലം എന്താണെന്ന് ഊഹിക്കാമോ? ഇവിടെ ഒരു ശാരീരിക മാറ്റവും സംഭവിക്കുന്നില്ല. അതുകൊണ്ട് തലച്ചോറിലെ ബന്ധങ്ങളില്‍ ഒരു മാറ്റവും ഉണ്ടാകില്ല. ആദ്യത്തെ സംഘത്തെ പോലെ ആകാണം ഇവരുടെ തലച്ചോര്‍ സ്കാനും.

എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. വലിയ മാറ്റങ്ങളുണ്ടായി. താഴത്തെ ചിത്രം കാണുക. ശരിക്കും പിയാനോ വായിച്ച കൂട്ടത്തെ പോലെയായിരുന്നു ഈ കൂട്ടത്തിന്റേയും തലച്ചോര്‍ സ്കാന്‍.

27b

ശരിക്കുള്ള പേശികളുടെ സങ്കോചം മാത്രമല്ല തലച്ചോറിന്റെ ഘടനയെ മാറ്റുന്നത്, അതിനെക്കുറിച്ചുള്ള ചിന്തകളും മാറ്റങ്ങളുണ്ടാക്കുന്നു എന്നതാണ് ഈ പരീക്ഷണത്തിന്റെ ഫലം.

Ref: http://www.ncbi.nlm.nih.gov/pubmed/7500130

ഓര്‍ക്കുക: താങ്കളുടെ ഓരോ ചിന്തയും താങ്കളുടെ തലച്ചോറില്‍ അതിന്റെ അടയാളങ്ങളുണ്ടാക്കുന്നു.

റാക്മനിനോഫ്(Rachmaninoff) നെ പോലെ പിയാനോ വായിക്കാന്‍ വെറുതെ ‌അതിനെ നോക്കിയുന്നാല്‍ മതി എന്നല്ല പറഞ്ഞ‍ത്. വിരലിന്റെ ചലനത്തെ നിയന്ത്രിക്കുന്ന തലച്ചോര്‍ ഭാഗത്തിന്റെ മാറ്റം മാത്രമാണ് ഇവിടെ ചര്‍ച്ച ചെയ്തത്. അല്ലാതെ ചലനത്തിന്റെ ക്രമത്തെക്കുറിച്ചല്ല. അത് നേടിയെടുക്കാന്‍ നിങ്ങള്‍ തീഷ്ണമായി അദ്ധ്വാനിക്കേണ്ടിവരും.

ഭാഗം 1: രോഗം അകറ്റാന്‍‌ മായാവാദമോ?
ഭാഗം 3:താങ്കള്‍ക്കെത്ര ബോധമുണ്ട്?
ഭാഗം 4:താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

2 thoughts on “പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )