രോഗം അകറ്റാന്‍‌ മായാവാദമോ?

തലച്ചോറിന്റെ ജനിതക തകരാറാല്‍ മദ്ധ്യവയസ്സ് മുതലുണ്ടാകുന്ന രോഗമാണ് Huntington’s disease. രോഗം കൂടും തോറും രോഗിയുടെ മാംസ പേശികള്‍ നിയന്ത്രണമില്ലാതെ നൃത്തം ചെയ്യുന്ന രീതിയില്‍ ചലിക്കും. അതുകൊണ്ട് ഈ രോഗത്തെ Huntington chorea എന്നും വിളിക്കുന്നു. (നൃത്തത്തിന്റെ ഗ്രീക്ക് വാക്കാണ് chorea). അതോടൊപ്പം cognitive decline ഉം സ്വാഭവത്തിലുള്ള വ്യത്യാസവും ഉണ്ടാകും.

തലച്ചോറിനുണ്ടാകുന്ന മറ്റ് രോഗങ്ങളെ അപേക്ഷിച്ച് ഈ രോഗത്തിന് കാരണം ഒരേയൊരു ജീനാണ്.. അതുകൊണ്ട് ഗവേഷകര്‍ക്ക് എലിയുടെ ജീനില്‍ ഇതേ മാറ്റം ഉണ്ടാക്കി Huntington’s രോഗം എലിയില്‍ ഉണ്ടാക്കാന്‍ സാധിച്ചു. എലിയില്‍ പരീക്ഷണം എളുപ്പമാണല്ലോ. എലികളെ ഓരോ ജോലി ചെയ്യിപ്പിച്ച് അവയുടെ പേശീചലനം നിരീക്ഷിക്കുക വഴി ഈ രോഗത്തിന്റെ അവസ്ഥ കണ്ടുപിടിക്കാനാവും.

mouse1

ഒരു കൂട്ടം ശാസ്ത്രജ്ഞര്‍(Tara Spires, Helen E. Grote, Neelash K. Varshney, Patricia M. Cordery, Anton van Dellen, Colin Blakemore, and Anthony J. Hannan) എലികളില്‍ ഇത്തരത്തിലുള്ള പരീക്ഷണം നടത്തി.

mouse2

എലുകളെ മൂന്ന് കൂട്ടമായി വിഭജിച്ചു. സാധാരണ കൂട്ടം, മനുഷ്യരെ പോലെ പ്രായം കൂടുമ്പോള്‍ ഈ രോഗം വരാന്‍ ജനിതക മാറ്റം വരുത്തിയ രണ്ട് കൂട്ടം. എന്നാല്‍ ഈ രണ്ട് കൂട്ടവും വ്യത്യസ്ഥമായ കൂടുകളിലാണ് ജീവിക്കുന്നത്. ഇതില്‍ ആദ്യത്തേത് വേറെ ഒന്നും ഇല്ലാത്ത സാധാരണ കൂടിലും മറ്റേത് സമ്പുഷ്ട പരിസ്ഥിതി (“enriched environment”) എന്ന് വിളിക്കുന്ന ധാരാളം വസ്തുക്കളുള്ള കൂട്ടിലും. ചക്രങ്ങള്‍, കുഴലുകള്‍, ആഹാരം വെക്കുന്ന hoppers, തുറന്ന ചെറു പെട്ടികള്‍, മറ്റ് സംവദിക്കാനുള്ള (interactive) വസ്തുക്കള്‍ എന്നിവയാണ് കൂട്ടില്‍ നിറച്ചിരിക്കുന്നത്. എലികള്‍ ജിജ്ഞാസുക്കളായ ജീവികളായതിനാല്‍ അവ ഇതൊക്കെ എപ്പോഴും പരിശോധിക്കും. രണ്ടു ദിവസത്തെ ഇടവേളയില്‍ ഇവയെക്കെ മാറ്റി പുതിയ തരം വസ്തുക്കള്‍ വെക്കും. (ചിത്രം ൧, ൨.)

mouse 4

കാലക്രമത്തില്‍, ഏകദേശം 160 ദിവസങ്ങള്‍, interesting ഫലം പ്രകടമായി. പേശീ സ്വഭാവം (motor symptoms)പരിശോധിക്കാന്‍ ഗവേഷകര്‍ 5 മാസമായ എലികളെ കറങ്ങുന്ന കുഴലില്‍ വെച്ചു. തുടക്കില്‍ വേഗതകൂറഞ്ഞും പിന്നീട് ക്രമമായി വേഗത കൂടിയുമായിരുന്നു ആ cylinder തിരിഞ്ഞിരുന്നത്. എലി ആ തിരിയുന്ന കുഴലില്‍ എത്ര സമയം വീഴാതെ നില്‍ക്കുന്നു എന്നത് Huntington ന്റെ രോഗവുമായി ബന്ധമുള്ള പേശീ സ്വഭാവത്തിന്റെ അളവാണ്.

mouse3

പരിശീലനത്തിന് പ്രകൃതിയെ തോല്‍പ്പിക്കാനാവും. ജനിതകമാറ്റം വരുത്താത്ത എലികള്‍ യാതെരു മാറ്റവും കൂടാതെ അവരുടെ ജീവിത്തില്‍ മുന്നോട്ട് പോയി. സാധാരണ കൂട്ടില്‍ ജീവിച്ച, ജനിതകമാറ്റം വരുത്തിയ എലികള്‍ പ്രായം കൂടും തോറും രോഗ ലക്ഷണം കാണിച്ചു തുടങ്ങി. എന്നാല്‍ സമ്പുഷ്ട പരിസ്ഥിതി ജീവിച്ച ജനിതക മാറ്റം വരുത്തിയ എലികളില്‍ വലിയ വ്യത്യാസമാണ് കണ്ടത്. അവയും മറ്റേ കൂട്ടത്തെ പോലെ രോഗ ലക്ഷണങ്ങള്‍ കാണിക്കേണ്ടതാണ്. എന്നാല്‍ അവ പ്രായം കൂടും തോറും സാധാരണ കൂട്ടില്‍ താമസിച്ച എലികളുടെ അത്ര അളവില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചില്ല. (ചിത്രം ൩)

കഴിഞ്ഞ 100,000 വര്‍ഷങ്ങളായി മനുഷ്യന്റെ തലച്ചോറിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എന്നാല്‍ 30-40 വര്‍ഷം മുമ്പുള്ള കുട്ടികളെ അപേക്ഷിച്ച് പുതിയ കുട്ടികള്‍ ഉയര്‍ന്ന ബുദ്ധിശക്തി പ്രകടിപ്പിക്കുന്നതായി നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. ഓ ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഭയങ്കര ബുദ്ധിയാണെന്ന് പറയുന്നത് കേട്ടിട്ടുണ്ടാവും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? സമ്പുഷ്ട പരിസ്ഥിതിയിലെ എലികളെ പോലെ നമ്മുടെ പുതു തലമുറ കുട്ടികള്‍ക്ക് പണ്ടത്തേതിനെ അപേക്ഷിച്ച് കൂടുതല്‍ ശ്രദ്ധയും പരിഗണനയും, കമ്പ്യൂട്ടര്‍ മൊബൈല്‍, ധാരാളം കളിപ്പാട്ടങ്ങള്‍ എന്നിവ നിറഞ്ഞ വീടുകളിലാണ് ജീവിക്കുന്നത്. ഈ ഉപകരണങ്ങളുമായി സംവദിക്കുന്നത് (Interacting) കുട്ടികളുടെ തലച്ചോറിനെ കൂടുതല്‍ കൂടുതല്‍ വളരാന്‍ അവസരം നല്‍കുന്നു.

അതായത് തലച്ചോറില്‍ വലിയ സ്വാധീനമാണ് പരിസ്ഥിതി ചെലുത്തുന്നത്. നമ്മുടെ ജീനുകളില്‍ എഴുതി വെച്ച സ്വഭാവത്തേ പോലും വലിയ തോതില്‍ മാറ്റാന്‍ അതിന് കഴിയുന്നു എന്ന് മുമ്പ് പറഞ്ഞ പരീക്ഷണത്തില്‍ നിന്ന് മനസിലായിക്കാണും.

പ്രായം കൂടും തോറും നമ്മുടെ തലച്ചോറ് ശോഷിക്കും. എന്നാല്‍ തലച്ചോറ് സാധാര പേശികളെ പോലുള്ള ഒരു അവയവമാണ്. പേശികള്‍ ശക്തമാക്കാന്‍ നാം വ്യായാമം ചെയ്യുന്നതു പോലെ തലച്ചോറിന് വേണ്ടിയും നാം വ്യായാമം നടത്തണം. നമ്മുടെ പേശികളുടെ എല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. അതായത് പേശികള്‍ക്ക് വ്യായാമം നല്‍കിയാല്‍ നേരിട്ടല്ലാതെ തലച്ചോറിന് വ്യായാമം നല്‍കുന്നതിന് തുല്യമാണ്. നമുക്കറിയാവുന്ന കാര്യങ്ങള്‍ ചെയ്യുന്നതോടൊപ്പം പുതിയ പുതിയ കാര്യങ്ങള്‍ ചെയ്യുന്നത് അതിനെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തിന് വ്യായാമം കിട്ടുന്നതിന് സഹായിക്കും. ഉദാഹരണത്തിന്, ചിത്രരചന നിങ്ങള്‍ക്കറിയില്ലെങ്കില്‍ അത് പരിശീലിക്കുക. നീന്താനറിയില്ലെങ്കില്‍ അത് പരിശീലിക്കുക, മുതലായവ. നിങ്ങളുടെ മുഴുവന്‍ സമയവും സജീവ പ്രവര്‍ത്തി ചെയ്യുക. അലസരായി ഇരിക്കരുത്. നിഷ്ക്രിയത നല്‍കുന്ന ടെലിവിഷന്‍, സിനിമ, സാമൂഹ്യമാധ്യമങ്ങള്‍ പോലുള്ളവയുടെ ഉപയോഗം കുറക്കുക. (updated 27/08/19) ശ്രദ്ധ കേന്ദ്രീകരിച്ച് ജോലി ചെയ്യുക.

ഇത് ഒരു വശം മാത്രമാണ്. പ്രധാന വശം നിങ്ങളുടെ ചിന്തകളാണ്. പുതിയ പുതിയ വിഷയങ്ങള്‍ പഠിക്കൂ. ഗൗരവമുള്ള പ്രബന്ധങ്ങള്‍ വായിക്കൂ. പഠിച്ച കാര്യങ്ങളെ വിമര്‍ശനാത്മകമായി വിശകലനം ചെയ്യണം. ശരി തെറ്റുകള്‍ മനസിലാക്കണം. ചോദ്യങ്ങള്‍ ചോദിക്കണം അവയുടെ ഉത്തരം കൂടുതല്‍ പഠനം നടത്തി സ്വയം കണ്ടെത്തണം. പണ്ട് നമ്മുടെ കച്ചവടക്കാര്‍ ഒരു കാല്‍ക്കുലേറ്ററിന്റേയും സഹായമില്ലാതെ ഒരു മാസത്തേക്ക് നാം വാങ്ങുന്ന സാധനങ്ങളുടെ വില മനക്കണക്കായി കൂട്ടുമായിരുന്നു. ഇന്ന് കാല്‍ക്കുലേറ്ററില്ലാതെ രണ്ടക്കം പോലും കൂട്ടാനാവുന്നില്ല. പരിശീലനം പ്രധാനമാണ്. ശീലിക്കുക.

Ref:
nature.com
ncbi.nlm.nih.gov
sciencedaily.com

ഭാഗം 2:പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ?
ഭാഗം 3:താങ്കള്‍ക്കെത്ര ബോധമുണ്ട്?
ഭാഗം 4:താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

2 thoughts on “രോഗം അകറ്റാന്‍‌ മായാവാദമോ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )