74-വയസ് പ്രായമുള്ള ഇസ്രായേലി കനേഡിയൻ സാമാധാന പ്രവർത്തകൻ ആയിരുന്നു Vivian Silver. അവർ ജീവിച്ചിരുന്ന Kibbutz Be’eri ൽ ഒക്റ്റോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിൽ അവർ കൊല്ലപ്പെട്ടു. അവരുടെ ശരീര ശേഷിപ്പുകൾ ഇസ്രായേൽ അധികാരികൾ തിരിച്ചറിഞ്ഞതിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് അവർ കൊല്ലപ്പെട്ടതായി പ്രഖ്യാപിച്ചത്. അവരെ ബന്ദിയായി പിടിച്ചുകൊണ്ട് പോയിക്കാണും എന്നായിരുന്നു കഴിഞ്ഞ ആഴ്ച വരെ അവരുടെ കുടുംബം കരുതിയിരുന്നത്. Arab-Jewish Center for Equality, Empowerment, and Cooperation ന്റെ സഹ സ്ഥാപകയും Women Wage Peace ന്റെ അംഗവും ആയിരുന്നു Vivian Silver. ജോർദാൻ നദിയുടെ തീരത്ത്, ഇസ്രായേലിലേയും പാലസ്തീനിലേയും സ്ത്രീകളെ സംഘടിപ്പിച്ച് ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന 2017 ലെ ഒരു പ്രകടനത്തിൽ അവർ പങ്കെടുത്തിരുന്നു.
അന്ന് അവർ ഇങ്ങനെ പറഞ്ഞു: രാജ്യം മൊത്തമുള്ള സ്ത്രീകളെ നാം സംഘടിപ്പിക്കുകയാണ്. രാഷ്ട്രീയത്തിന്റെ എല്ലാ വശത്തുമുള്ള ആളുകൾ. ഇവരെല്ലാം പറയുന്നു “Enough! Maspik”. അറബിയിൽ അത് ”makkafi” — “മതിയാക്കുക. ഇത് ഇനി നമക്ക് അനുവദിക്കാനാവില്ല.” നമുക്ക് ഒരു രാഷ്ട്രീയ കരാറിലെത്തണം. 7 ദശാബ്ദങ്ങൾ പഠിപ്പിച്ച paradigm നമുക്ക് മാറ്റണം. നമ്മേ പഠിപ്പിച്ചത് യുദ്ധം സമാധാനം കൊണ്ടുവരും എന്നാണ്. ഇനി നാം അത് വിശ്വസിക്കില്ല. അത് സത്യമല്ലെന്ന് അത് തെളിയിച്ച് കഴിഞ്ഞു.
— സ്രോതസ്സ് democracynow.org | Nov 20, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.