Cop City പണിയാൻ ഉദ്ദേശിക്കുന്ന വിശുദ്ധമായ Weelaunee വനത്തിലെ 400 ൽ അധികം സമാധനപരമായ പ്രതിഷേധക്കാർക്കെതിരെ കണ്ണീർ വാതകവും, കുരുമുളക് ഗോളങ്ങളും, flashbang ഗ്രനേഡുകളുമായി പോലീസ് തിങ്കളാഴ്ച ആക്രമണം നടത്തി. പരിസ്ഥിതി പ്രതിരോധ പ്രവർത്തകനായ Tortuguita എന്ന് വിളിക്കുന്ന Manuel Esteban Terán ന്റെ മാതാപിതാക്കളും സമരത്തിൽ പങ്കെടുത്തിരുന്നു. ജനുവരിയിൽ നടന്ന പ്രതിഷേധത്തിൽ ജോർജിയയിലെ പോലീസ് Tortuguita മാരകമായി വെടിവെച്ചിരുന്നു.
ഇതിനെ തുടർന്ന് നഗരം മൊത്തം പദ്ധതിയെക്കുറിച്ച് ഒരു ഹിതപരിശോധന നടത്താനായി സാമൂഹ്യപ്രവർത്തകർ സംഘം ചേർന്നിരുന്നു. 61 പേർക്കെതിരെ RICO കുറ്റവും, racketeering ഉം, ആഭ്യന്തര ഭീകരവാദ കുറ്റവും ചാർത്തി. ഇവർ സായുധരായ അരാജകവാദികളാണെന്ന് സംസ്ഥാനം വാദിക്കുന്നു.
— സ്രോതസ്സ് democracynow.org | Nov 17, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.