എളിമയുടെ പേരിൽ അറിയപ്പെട്ടിരുന്ന ഉറുഗ്വേയുടെ ഇടതുപക്ഷ പ്രസിഡന്റ് ഹൊസെ മൊഹിക 89ാം വയസിൽ അന്തരിച്ചു

ലാറ്റിനമേരിക്കയിലെ ഗൊറില്ലാ യോദ്ധാവും ഇടതുപക്ഷത്തിന്റെ അതികായനായ നേതൃത്വം ആയിരുന്ന ഉറുഗ്വേയുടെ മുമ്പത്തെ പ്രസിഡന്റായിരുന്നു José Mujica ചൊവ്വാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 89 വയസ് പ്രായമുണ്ടായിരുന്നു. ഇടതുപക്ഷ ലാറ്റിനമേരിക്കൻ സർക്കാരുകൾക്ക് populist തിളക്കം കുറഞ്ഞ കാലത്ത്, 2009 ൽ തന്റെ 74ാം വയസിൽ ആണ് പെപെ എന്ന് അറിയപ്പെട്ടിരുന്ന Mujica പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

തത്വചിന്തകനായ അരാജകവാദി എന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹത്തെ അദ്ദേഹത്തിന്റെ സാഹസിയായ ഊര്‍ജ്ജിതപ്രഭാവം, മുതലാളിത്തത്തിന്റെ ധാരാളിത്തത്തെക്കുറിച്ചുള്ള അവിശ്വാസം, വിനീതമായ ജീവിത രീതി, ലക്ഷ്യബോധവും എളിമയും സർക്കാരിലേക്ക് കൊണ്ടുവരുന്നത് തുടങ്ങിയവയുടെ പേരിൽ അറിയപ്പെട്ടിരുന്നു. ഉറുഗ്വേയിലെ ഇടതുപക്ഷം ഉദിച്ചുയരുന്ന സമയമായിരുന്നു അത്.

ലോക നേതാക്കൾ അധികാരത്തിന്റെ ചിഹ്നങ്ങൾ ഒഴുവാക്കണമെന്ന് വിശ്വസിച്ച അദ്ദേഹവും ഭാര്യ Lucía Topolansky യും (അവർ അന്ന് ഒരു സെനറ്ററായിരുന്നു) പ്രസിഡൻഷ്യൽ കൊട്ടാരത്തിന് പകരം കൃഷി ഭൂമിയുടെ അരികിലുള്ള ഒറ്റ നില വീട്ടിൽ താമസിക്കുന്നത് തെരഞ്ഞെടുത്തു. 1987 ലെ വോൾക്സ്‍വാഗൺ ഇളം നീല ബീറ്റിലിലായിരുന്ന ചിലപ്പോൾ അദ്ദേഹം ജോലിക്ക് പോയിരുന്നത്.

ഉറുഗ്വേയിലെ അവഗണിക്കപ്പെട്ട നഗരങ്ങളിലെ വീടുകൾ പണിയാനായി തന്റെ ശമ്പളത്തിന്റെ വലിയ ഭാഗം താൻ സംഭാവന ചെയ്യുമെന്ന് പ്രസിഡന്റായ ആദ്യ ദിവസം Mujica പ്രഖ്യാപിച്ചു. “ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ്” എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹം എന്നിരുന്നാലും തന്റെ സ്ഥാനം വ്യത്യസ്ഥമായി കണ്ടിരുന്നു. “ഒന്നും ഇല്ലാത്ത ഒരു മനുഷ്യൻ അല്ല, കൂടുതൽ ആഗ്രഹിക്കുന്ന മനുഷ്യനാണ് ദരിദ്രൻ,” എന്ന് 2013 ൽ അദ്ദേഹം റോമക്കാരനായ തത്വചിന്തകൻ സെനകയെ ഉദ്ധരിച്ചുകൊണ്ട് The New York Times നോട് പറഞ്ഞു.

— സ്രോതസ്സ് nytimes.com | May 13, 2025

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ