ഇനി 1411 കടുവകള്‍ മാത്രം ഇന്‍ഡ്യന്‍ കാടുകളില്‍ അവശേഷിക്കുന്നു

ഇന്‍ഡ്യയിലെ സംരക്ഷിത വന ഭൂമിയില്‍ ഇനി 1411 കടുവകള്‍ മാത്രം അവശേഷിക്കുന്നു. ഇത് 2001-2002 ലെ എണ്ണത്തിന്റെ പകുതിയാണ്. National Tiger Conservation Authority യുടെ കണക്കുകള്‍ക്കനുസരിച്ച് ഇന്‍ഡ്യയിലെ കടുവകളുടെ എണ്ണം 1,165 നും 1,657 നും ഇടക്കാണ്. ശരാശരി 1,411. 2001-2002 ള്‍ ഇന്‍ഡ്യയില്‍ 3,642 കടുവകള്‍ ഉണ്ടായിരുന്നു.
നല്ല ആവാസ സ്ഥലങ്ങളുടെ അപര്യാപ്ത്തതയും poaching ഉം കാരണമാണ് ഇവയുടെ എണ്ണം ഇങ്ങനെ കൂറയുന്നത്. എന്നിരുന്നാലും പ്രതീക്ഷയുണ്ടെന്നാണ് Tiger Project ന്റെ സെക്രട്ടറി രാജേഷ് ഗോപാല്‍ പറയുന്നത്.
– from www.earthtimes.org

കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് ചീറ്റപ്പുലികള്‍ നമ്മുടെ കാടുകളില്‍ ഉണ്ടായിരുന്നു. സമ്പന്നരുടെ വിനോദമായ വേട്ടയാടല്‍ കാരണം ആ ജീവിയെ പൂര്‍ണ്ണമായി തുടച്ചുനീക്കി. 1950 ല്‍ ആണ് അവസാനത്തെ 3 ചീറ്റകളേ ഒരു രാജ കുടുംബത്തിലെ വേട്ടക്കാര്‍ വെടിവെച്ച് കൊന്നത് എന്ന് റിക്കോഡുകള്‍ കാണിക്കുന്നു. അങ്ങനെ Asiatic Cheetah എന്നെന്നേക്കുമായി ഇന്‍ഡ്യയില്‍ നിന്ന് (ഭൂമിയില്‍ നിന്ന്) അപ്രത്യക്ഷമായി.
ഇനി കടുവയുടേതാണ് ഊഴം. ഇപ്പോള്‍ പണത്തിന് വേണ്ടി കമ്പോളം അതു ചെയ്യുന്നു. കഷ്ടം.

ദയവു ചെയ്ത് കടുവ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക. ടൈഗര്‍ ബാം ബഹിഷ്കരിക്കുക. കടുവാ തൊലികൊണ്ടുള്ളതും അതേ പോലുള്ള കൃത്രിമ ഉത്പന്നങ്ങളും ബഹിഷ്കരിക്കുക.

 

3 thoughts on “ഇനി 1411 കടുവകള്‍ മാത്രം ഇന്‍ഡ്യന്‍ കാടുകളില്‍ അവശേഷിക്കുന്നു

  1. അതേ
    പരമ്പരാഗത ചൈനീസ് മരുന്നുകള്‍ കടുവയുടെ ഭാഗങ്ങള്‍, കാണ്ടാമൃഗത്തിന്റെ കൊമ്പ് തുടങ്ങിയ ഒരുപാട് വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ചൈനയിലും ടിബറ്റിലും ഒക്കെ കടുവടുടെ തോല് പല്ല് ഇവക്കൊക്കെ മാന്ത്രിക ശക്തിയുണ്ടെന്ന് കരുതുന്നവരാണ്. ടൈഗര്‍ ബാമില്‍ കടുവാഭാഗങ്ങളില്ല എന്ന് അവര്‍ പറയുന്നുണ്ടെങ്കിലും അതിന് തെളിവില്ല. http://en.wikipedia.org/wiki/Tiger_Balm

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )