ഇസ്രായേലിന്റെ ബോംബാക്രമണത്തിൽ ഗാസയിലെ ആശുപത്രികൾ തകർന്നു

ഗാസയിലെ രണ്ട് വലിയ ആശുപത്രികളായ Al-Shifa ഉം al-Quds ഉം അവരുടെ പ്രവർത്തനം നിർത്തിവെച്ചു. ഇസ്രായേലിന്റെ നിരന്തരമായ ബോംബാക്രമണവും ഉപരോധവും കാരണം ഗാസയിലെ ആരോഗ്യ വ്യവസ്ഥ തന്നെ തകർന്നു. ശനിയാഴ്ച Al-Shifa ആശുപത്രിയിൽ ഇന്ധനം തീർന്നുപോയി. നേരത്തെ ജനിച്ച ഡസൻ കണക്കിന് കുട്ടികളെ incubators ൽ നിന്ന് നീക്കം ചെയ്യേണ്ടി വന്നു. ആറ് കുട്ടികൾ മരിച്ചു. 30 ൽ അധികം കുട്ടികളെ രക്ഷിക്കാനായി ഡോക്റ്റർമാർ കഷ്ടപ്പെടുകയാണ്.

ആശുപത്രിക്കകത്തെ ആളുകളെ ഉന്നം വെച്ച് വെടിവെച്ച് കൊല്ലാൻ snipers നെ ഇസ്രായേൽ ഉപയോഗിക്കുന്നു എന്ന് പാലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. displaced ആയ ആയിരക്കണക്കിന് പാലസ്തീൻകാർ അഭയം പ്രാപിച്ചിരിക്കുന്നത് ഇവിടെയാണ്. ആശുപത്രിയുടെ അടിയിൽ ഹമാസ് കമാൻഡ് സെന്റർ പ്രവർത്തിപ്പിക്കുന്നു എന്ന് ഇസ്രായേൽ അവകാശപ്പെടുന്നു. ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും ഇതിനെ നിഷേധിച്ചു.

— സ്രോതസ്സ് democracynow.org | Nov 13, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ