“സാഹിത്യം” എന്ന് പറഞ്ഞാല്‍ കഥ, കവിത, നാടകം, ചിത്രകലാസ്വാദനം, രാഷ്ട്രീയലേഖനം, ഭാഷാവിമര്‍ശം, സഞ്ചാര സാഹിത്യം, സാഹിത്യനിരൂപണം, സിനിമാസ്വാദനം, സംഗീതസാഹിത്യം, ശാസ്ത്ര/വൈജ്ഞാനിക ലേഖനങ്ങള്‍, സാംസ്കാരികവിമര്‍ശം, നരവംശവിശകലനം എന്നിവ മുതല്‍ പാചകസാഹിത്യവും വരെയുള്ള വിശാല പ്രപഞ്ചമാണ് ഉദ്ദേശിക്കാറ്.
എഴുതി വെക്കുന്ന ഭാഷയെ ആണോ സാഹിത്യം എന്ന് വിളിക്കുന്ന്? ദയവ് ചെയ്ത് വിശദീകരിക്കുക.
വിക്കിപീഡിയ പറയുന്നത് – സാഹിത്യം കവിത, ഗദ്യം,നാടകം തുടങ്ങിയ എഴുത്തുകലകളെ ഉള്‍ക്കൊള്ളുന്നു. സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. സംസ്കൃതത്തില്‍ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. എന്നാല്‍ സംസ്കൃതപദത്തിന്റെ അതേ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമല്ലത്ത, ഭാവനാ എഴുത്തായ കവിത, കഥ, നോവല്‍, നാടകം തുടങ്ങിയവക്കാണ് ഈ വാക്ക് സാധാരണ മലയാളത്തിലും ഉപയോഗിക്കുന്നത്. അങ്ങനെയെങ്കില്‍ ഭാവനയല്ലാത്ത സാഹിത്യത്തിന് ഒരു വാക്ക് വേണ്ടേ?
നിര്‍വ്വചനം പ്രധാനപ്പെട്ടതാണ്. അവ്യക്തമാകാന്‍ പാടില്ല. കെട്ട് കഥാ സാഹിത്യവും അല്ലാത്ത ലേഖനങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അതുകൊണ്ട് അവയെ വേര്‍തിരിക്കുന്ന രണ്ട് വാക്ക് ഉണ്ടാകുന്നത് വ്യക്തതക്ക് നല്ലതാണ്.
ഇംഗ്ലീഷിലെ Literature എന്ന വാക്കിന് പകരമായി സാഹിത്യം എന്ന വാക്ക് ഉപയോഗിച്ചതാണ് ഈ പ്രശ്നത്തിന് കാരണം എന്ന് തോന്നുന്നു. എന്നാല്‍ Literature എന്നത് അര്‍ത്ഥവത്താണ്. from Latin litterae is the art of written work. എന്നാല്‍ സാഹിത്യം അങ്ങനെയല്ല. Literature ന്റെ അതേ അര്‍ത്ഥത്തില്‍ സാഹിത്യം എന്ന വാക്ക് ഉപയോഗിക്കുന്നത് തെറ്റാണെന്ന് തോന്നുന്നു. നാം ഇപ്പോള്‍ ഉപയോഗിക്കുന്നത് പോലെ സാഹിത്യത്തെ യാഥാര്‍ത്ഥ്യമല്ലാത്ത ഭാവനാസൃഷ്ടികളായ കഥ, കവിത, നോവല്‍ തുടങ്ങിയവയായും അല്ലാത്തവയെ ഉപന്യാസം എന്നോ പ്രബന്ധം എന്നോ വിളിക്കുന്നതാണ് നല്ലതാണ്. Literature എന്നാല്‍ വരമൊഴി അല്ലേ?
എന്താണ് താങ്കളുടെ അഭിപ്രായം?
***
അനുബന്ധം:
ഭാഷ എന്നാല്‍ സാഹിത്യമല്ല
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
ഭാവന അല്ലാത്ത സാഹിത്യത്തെ വൈജ്ഞാനിക സാഹിത്യം എന്ന് വിളിക്കുന്നുണ്ടല്ലോ. അതു പോരെ ?
>>
ജഗദീശ് says:- അത് പോരാ. സാഹിത്യത്തിന്റേയും ഉപന്യാസങ്ങളുടേയും സ്വഭാവം രണ്ടാണ്. അതിനെ രണ്ടായിത്തന്നെ കാണണം എന്നാണ് എനിക്ക് തോന്നുന്നത്.
MN Karassery
എത്ര വലിയ വിശേഷം.
ഒരു വരി കൊണ്ട് ആര്‍ക്ക് മറുപടി പറയാം. സാഹിത്യം എന്ന വാക്കിന് സഹിതസ്യ ഭാവം എന്നര്‍ത്ഥം. അതായത് വാക്കും അര്‍ത്ഥവും സഹുതമായി, ഒത്തിരിക്കുന്ന അവസ്ഥ എന്നര്‍ത്ഥം.
Manoj K Puthiavila
സഹിതം – എന്നുവച്ചാൽ, ഹിതകരമായത് – ഇഷ്ടപ്പെടുന്നത് – സഹൃദയഹൃദയാഹ്ലാദി ആയത് എന്തും സാഹിത്യം ആകും. പക്ഷെ, അതു വ്യക്തിനിഷ്ഠം ആണ്. സഹൃദയനെ ആഹ്ലാദിപ്പിക്കുന്നത് എന്ന്ന്നേ ഉള്ളൂ. ആരാണു സഹൃദയൻ? നമുക്കു രസിക്കാത്തത് മറ്റൊരാൾക്കു രസിക്കാം. അപ്പോൾ അയാൾക്ക് അതു സാഹിത്യം ആകും. ആഹ്ലാദം എന്ന വികാരം ഉണ്ടാകണം എന്നതാണ് വ്യത്യാസം. ദുഖമായാലും വായിക്കുമ്പോൾ ഒരുതരം ആഹ്ലാദമാണു കിട്ടുന്നത്. അതുകൊണ്ടാണല്ലോ ട്രാജടികൾ വായിക്കപ്പെടുന്നതും സീരിയലുകൾ കാണുന്നതും.
ഭാവനയുള്ള വാചകമാണ് സാഹിത്യം.അത് ഏതെഴുത്തിലും വരാം,എന്നാൽ കണക്കിലും സയൻസിലും അതുപോലെയുള്ള കാര്യങ്ങളിലും അതങ്ങനെ വന്നുകൂടാ.പഠിതാക്കൾക്ക് അതൊരരോചകമായിരിക്കും.സാഹിത്യത്തിൽ സയൻസുണ്ട് സയൻസിൽ സാഹിത്യം ഉണ്ടാകുന്നത് നന്നല്ല.
മോഹനൻ വാരിയത്ത്
ജന്തു ജീവിതത്തെ പ്രകൃതിയുമായി താരതമ്യപ്പെടുത്തി പറയുന്നതാണ് സാഹിത്യം….
ഇതിൽ കഥ, കവിത, നാടകം, സിനിമ, ഉപന്യാനം…….. അങ്ങിനെ എല്ലാം ഉൾപ്പെടുത്താം
തെരഞ്ഞെടുപ്പിന് ബാലറ്റ് നിർബന്ധമായും തിരിച്ച് വരണം
സാഹിത്യം എന്ന് വെച്ചാൽ സംസാരത്തെ കുറക്കുക ധാരാളം സംസാരിക്കുന്നതിന്ലഘൂകരിക്കുക | “കുറച്ചു കാര്യങ്ങളിൽ നിന്നും ധാരാളം ആശയങ്ങൾ ഉൾക്കൊള്ളുക അതാണ് സത്യം “