കഴിഞ്ഞ വര്‍ഷം മലയാള ഭാഷയെക്കുറിച്ച് ആലുവയിലെ യൂസി കോളേജില്‍ വെച്ച് നടന്ന ഒരു സെമിനാറില്‍ പങ്കെടുത്തു. എല്ലായിപ്പോഴും കേള്‍ക്കുന്നതുപോലെ ഭാഷയെക്കാളേറെ ഭാവനാ സാഹിത്യ പൊങ്ങച്ചപ്രകടനങ്ങളും ഭാഷയുടെ ഔനിത്യം സാഹിത്യ കൃതികളാണെന്നുമുള്ള പ്രചാരവേല അവിടെയും കേട്ടു. സാഹിത്യം എന്നാല്‍ കവിത, ഗദ്യം,നാടകം തുടങ്ങിയ എഴുത്തുകലകളെ ഉള്‍ക്കൊള്ളുന്നതാണെന്നാണ് വിക്കിപീഡിയ പറയുന്നത്. സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. എന്നാല്‍ സംസ്കൃതത്തില്‍ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. സംസ്കൃതപദത്തിന്റെ അതേ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമല്ലത്ത, ഭാവനാ എഴുത്തായ കവിത, കഥ, നോവല്‍, നാടകം തുടങ്ങിയവക്കാണ് ഈ വാക്ക് സാധാരണ മലയാളത്തിലും ഉപയോഗിക്കുന്നത്.
എന്നല്‍ സാഹിത്യ കൃതികള്‍ ഭാഷയുടെ സൗകര്യം ഉപയോഗപ്പെടുത്തുന്നു എന്നതല്ലാതെ എന്തെങ്കിലും അമിത പ്രാധാന്യം ഉണ്ടോ?
ഭാഷ ഒരു മാദ്ധ്യമമാണ്. സംസാരം, പ്രസംഗം, ചിന്ത, ലേഖനങ്ങള്‍, പഠന റിപ്പോര്‍ട്ടുകള്‍ തുടങ്ങി അതിന്റെ പല ഉപയോഗങ്ങളില്‍ ചെറിയ ഒന്നുമാത്രമാണ് സാഹിത്യം. എന്നാല്‍ സാഹിത്യത്തിന് പണ്ട് മുതല്ക്കേ വലിയ പ്രാധാന്യമാണ് സമൂഹത്തിലുള്ളത്. സാഹിത്യത്തിന്റെ വാചാടോപ സ്വഭാവും അയഥാര്‍ത്ഥമായ ആത്മസംതൃപ്തിയുമാണ് അതിന് കാരണം.
സാഹിത്യ പ്രതിഭയുടെ ജന്മവും സൃഷ്ടികളും കേവലം യാദൃശ്ഛികമായ കാര്യമാണ്. എന്നാല്‍ ഭാഷ യാദൃശ്ഛികമല്ല. എഴുത്തുകാര്‍ക്ക് നല്ല ഭാഷാ പ്രാവീണ്യം ഉണ്ടായാല്‍ നല്ല സൃഷ്ടികള്‍ ഉണ്ടാകും. അവരുടെ സംഭാവനകള്‍ ഭാഷയെ സ്വാധീനിക്കുന്നുണ്ട്. ചിലര്‍ ഭാഷക്ക് വലിയ സംഭാവനകള്‍ നല്കിയവരാണ്. ഉദാഹരണത്തിന് ബൈബിള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത വില്യം ടിന്‍ഡില്‍(William Tyndale). ഷേക്പിയറിനേക്കാള് വലിയ സംഭാവനയാണ് ഇംഗ്ലീഷ് ഭാഷക്ക് വേണ്ടി അദ്ദേഹം ചെയ്തത്. പിന്നീട് പള്ളി അദ്ദേഹത്തെ കെട്ടിയിട്ട് ചുട്ടുകൊന്നത് ഇടയന്മാരുടെ ഒരു തീരാ കളങ്കം.
എഴുത്തുകാരെ അവരുടെ സൃഷ്ടികള്ക്കകത്ത് നിന്ന് വേണം സമൂഹം വിലയിരുത്താന്‍. അവക്കകതീതമായി അവര്‍ക്ക് നിലനില്‍പ്പ് ഉണ്ടാവരുത്. പക്ഷേ ഇന്ന് എന്തെങ്കിലും ഒന്ന് എഴുതി കൂട്ടുകയും, ആഭാസമായാല് അത്രയും നല്ലത്, അത് സ്ത്രീകളാണ് എഴുതുന്നതെങ്കില്‍ കെങ്കേമം കൂടുതല്‍ ജനശ്രദ്ധയും വിജയവും, പിന്നീട് അവാര്‍ഡും സമ്പത്തും നേടി സെലിബ്രിറ്റി ആകുന്ന അവര്‍ക്ക് സമൂഹത്തില്‍ വലിയ താരമൂല്യമാണ്. കമ്യൂണിസം ലൈംഗികതയാണെന്നോ, ആദിവാസികള്‍ ആയുധമെടുക്കണമെന്നോ വിളിച്ച് പറഞ്ഞ് സമൂഹ ശ്രദ്ധയെ തെറ്റായി വഴി തിരിച്ച് വിടാനും തെറ്റിധരിപ്പിക്കാനും എളുപ്പം കഴിയുന്നു. (അവര്‍ ഇത് മനപ്പൂര്‍വ്വം ചെയ്യുന്നു എന്നല്ല പറഞ്ഞത്. അത് സാഹിത്യത്തിന്റെ കുഴപ്പവുമല്ല. നമ്മുടെ ചൂഷണവ്യവസ്ഥയില്‍ ആരും മനപ്പൂര്‍വ്വം ഒന്നും ചെയ്യുന്നില്ല. നട്ടുവളര്‍ത്തപ്പെട്ട സ്ഥലത് സ്വാഭാവികമായി ജീവിക്കുകയാണ്. ശുദ്ധന്‍ ദുഷ്ഠന്റെ ഫലം ചെയ്യുന്നത് പോലെ.) മുതലാളിക്ക് അത് ഗുണകരമാണ്.
സാഹിത്യ കൃതികള്‍ മൊത്തമെടുത്താലും ഭാഷയുടെ ഉപയോഗത്തിന്റെ വളരെ ചെറിയ ഭാഗമേ വരൂ. അതുപോലെ സാഹിത്യ കൃതിയിലെ ഭാഷ നല്ലതായതുകൊണ്ട് ആരും അത് സ്വന്തം ഭാഷാ ശൈലി ആക്കുകയുമില്ല. ഞങ്ങള്‍ തെക്കന്‍ ജില്ലക്കാര്‍ ബഷീറിന്റെ കൃതികള്‍ ആസ്വദിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ ഭാഷയില്‍ അത് ഒരു സ്വാധീനവും ചെലുത്താറില്ല. അതുപോലെ ഈ സാഹിത്യ കൃതികളൊന്നും കേട്ടിട്ടില്ലാത്ത അനേക ലക്ഷം ജനങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഇവ വായിക്കാനുള്ള ജീവിത സൗകര്യമില്ലാത്തവരാണ് ഭൂരിഭാഗം ജനങ്ങളും. അപ്പോള്‍ എന്തിനാണ് ഭാഷയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സാഹിത്യത്തിന് അമിത പ്രാധാന്യം കൊടുക്കുന്നു. ജനങ്ങളുടെ ആശയവിനിമയമാണ് പ്രധാനം. അതിന് ഭാഷ ഉതകുന്നോ എന്ന് പരിശോധിക്കുക. എന്തെങ്കിലും പോരായ്മ തോന്നുന്നുവെങ്കില്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുക. അത്രമാത്രം.
ഭാഷയുടെ വളര്‍ച്ചക്കും പുതിയ വാക്കുകള്‍ കണ്ടെത്തി അത് പ്രചരിപ്പിക്കുന്നതിനുമൊക്കെ സാഹിത്യകാര്‍ക്ക് വലിയ സംഭാവനകള്‍ ചെയ്യാനാവും. എന്നാല്‍ കേവലം ചില മഹാത്മാക്കളുടെ യാദൃശ്ഛിക സൃഷ്ടികള്‍ നല്ക്കുന്ന വ്യക്തിപരമായ സംതൃപ്തിവെച്ച് ഭാഷകളെ അളക്കുന്നതും റാങ്കിടുന്നതും തെറ്റായ കാര്യമാണ്. മനുഷ്യനെ വിഭജിക്കാന്‍ വേണ്ടി ഫാസിസം ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണ് ഭാഷ. അതിന് ഈ റാങ്കിങ്ങ് ആവശ്യമാണ്. അതുപോലെ സെലിബ്രിറ്റികളും.
ഏത് ഭാഷയായാലും അത് അതുപോലെ വലിപ്പച്ചെറുപ്പമില്ലാതെ സ്വീകരിക്കുക, അംഗീകരിക്കുക. അതിന് എത്ര പഴക്കമുണ്ട്, എത്ര ആളുകള്‍ സംസാരിക്കുന്നു, എത്ര വാക്കുകളുണ്ട്, അതില്‍ ആരൊക്കെ കഥഎഴുതി, നോവലെഴുതി, കവിത എഴുതി, എത്രണ്ണത്തിന് അവാര്‍ഡ് കിട്ടി എന്നതൊന്നും പ്രസക്തമല്ല.
____
സാഹിത്യം എന്നാല്‍ എന്ത്?
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
i didnt get it.fascisam engane anu bashaye upayogikunnath ?
വിശദീകരിക്കാന്‍ ഇത്തിരി വിഷമമാണത്.
ഈ ലേഖനപരമ്പ നോക്കിയിരുന്നോ – cognitive linguistics
തീവൃമുതലാളിത്തെയാണ് ഫാസിസം എന്ന് വിളിക്കുന്നത്. മുതലാളിത്തം ഭാഷയെ എങ്ങനെ ഫലപ്രദായി ഉപയോഗിക്കുന്നു എന്ന് സംശയമില്ലല്ലോ. അതിന്റെ കൂടിയ പതിപ്പാവും ഫാസിസത്തില്‍.
ഹിറ്റ്ലറുടെ ഒക്കെ പ്രസംഗം. നമ്മുടെ നാട്ടിലുമുണ്ടല്ലോ ധാരാളം.
കള്ളങ്ങള്‍ സത്യമാക്കല്‍.
തത്ത്വചിന്ത സാഹിത്യത്തിൽപ്പെടുമോ?
എന്റെ അഭിപ്രായത്തില്‍ സാഹിത്യം കല്‍പ്പിത കഥയുടെ അടിസ്ഥാനത്തിലുള്ള സൃഷ്ടികളാണ്. തത്ത്വചിന്ത കഥയല്ലല്ലോ. അതുകൊണ്ട് അത് സാഹിത്യമെന്ന് പറയാന്‍ പാടില്ല എന്നാണ് എനിക്ക് തോന്നുന്നത്.
What ?