ശാസ്ത്രം പഠിച്ച കുട്ടിക്ക് ആത്മവിശ്വാസം കുറവും, സാഹിത്യവും കലയും പഠിക്കുന്ന കുട്ടിക്ക് ആത്മവിശ്വാസം കൂടുതലുമുണ്ടെന്നാണ് ഒരു വാദം. പരിണാമം പഠിച്ച കുട്ടി ഡാര്‍വിന്റെ പുസ്തകം വായിക്കുന്നില്ല അതിനാലാണ് അത്മവിശ്വാസം ഉണ്ടാകാത്തതെന്നും പറയുന്നു.
വിദ്യാര്‍ത്ഥികളുടേയോ അദ്ധ്യാപനത്തിന്റേയോ പ്രശ്നമല്ല അത്. ഡാര്‍വിന്റെ പുസ്തകം തന്നെ വായിച്ചാലും തീരുന്നതല്ല അത്. ശാസ്ത്രത്തിന്റെ സ്വഭാവം കൊണ്ടാണങ്ങനെ.
കലയും സാഹിത്യവും വ്യക്തിനിഷ്ഠമാണ്, ശാസ്ത്രം വസ്തുനിഷ്ഠമാണ്. എന്തെങ്ങിലും വ്യത്യാസം തോന്നുന്നുണ്ടെങ്കില്‍ അതിന്റെ കാരണം അതാണ്. അല്ലാതെ വിദ്യാര്ത്ഥിയുടേയോ, അദ്ധ്യാപകന്റേയോ സ്കൂളിന്റേയോ പ്രശ്നമല്ല.
സാഹിത്യ കലാ രംഗം വ്യക്തിനിഷ്ടമായതുകൊണ്ട് അതിന് ശാസ്ത്രത്തെ പോല ഭയമെന്നും ഇല്ല. കറുത്ത സൂര്യന് എന്ന് ഞാന്‍ എഴുതിയാല്‍ അത് കറുത്ത സൂര്യന് തന്നെയാണ്. ആരും അത് ചോദ്യം ചെയ്യില്ല. എന്റെ തീര്‍പ്പായ ആവിഷ്കാര സ്വാതന്ത്ര്യമാണ്. അതുപോലെ കറുത്ത സൂര്യനെ വായനക്കാരന് നീല സൂര്യനായി കണ്ടാലും അതിനേയും ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റില്ല. ഞാന്‍ അങ്ങനെയാണ് കാണുന്നതെന്ന് പറഞ്ഞാല്‍ മതി. നിങ്ങള്‍ക്ക് അവര്‍ഡും ചിലപ്പോള്‍ കിട്ടും. നാം സ്വയം എങ്ങനെ മനസിലാക്കുന്നു എന്നതാണ് കലാ സാഹിത്യ രംഗം.
എന്നാല്‍ അതിന് വിപരീതമാണ് ശാസ്ത്രം. ശാസ്ത്രം വസ്തുനിഷ്ടമായ യാഥാര്‍ത്ഥ്യമാണ്. അത് എപ്പോഴും വികസിച്ചുകൊണ്ടിരിക്കും. കൂടുതല്‍ കൂടുതല്‍ ശരികളിലേക്ക്. ഇന്നലത്തെ ശാസ്ത്രം ഇന്ന് തെറ്റായോ പകുതി തെറ്റായോ ഒക്കെ മാറാം. അതുകൊണ്ട് ശാസ്ത്ര രംഗത്തുള്ളവരാരും കടുത്ത ഉറപ്പോടെ ഒന്നും പറയില്ല. ആരും സ്വയം തെറ്റാണെന്ന് കാണാന്‍ ആഗ്രഹിക്കില്ലല്ലോ. അതുകൊണ്ട് ഒരു മയത്തിനെ അവര്‍ സംസാരിക്കൂ. ഒരുപാട് സംസാരിച്ചാല്‍ പോലും ശാസ്ത്ര ലോകത്ത് ശാസ്ത്രജ്ഞരുടെ അംഗീകാരം നഷ്ടപ്പെടും. കാള്‍ സാഗാന്‍ ഒരു ഉദാഹരണമാണ്. ശാസ്ത്രത്തില്‍ വ്യക്തി സാക്ഷ്യത്തിന് ഒരു വിലയും ഇല്ല. അത് പാടെ തള്ളിക്കളയപ്പെടും.
ശാസ്ത്രം പഠിക്കുന്നവര്‍ക്ക് അവരുടെ മേഖലയില്‍ മുന്നോട്ട് പോകണമെന്നേയുള്ളു. അല്ലാതെ ഒരു പൊതു പ്രശ്നത്തില്‍ ഇടപെടണമെന്ന് ആഗ്രഹമുണ്ടാകില്ല. കാലാവസ്ഥാ ശാസ്ത്രം തന്നെ ഉദാഹരണം. 200 വര്‍ഷമായി കാലാവസ്ഥാ ശാസ്ത്രം കാലാവസ്ഥാ ദുരന്തത്തെക്കുറിച്ചുള്ള മുന്നറീപ്പ് നല്‍കുന്നുണ്ട്. അവരുടെ ജോലി അവരിടെ തീര്‍ന്നു. കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതാണ് അവരുടെ പണി.
എന്നാല്‍ ശാസ്ത്രബോധമുള്ള പൊതുജനമാണ് അവരുടെ കണ്ടെത്തലിനെ എങ്ങനെ സമൂഹത്തിലെ തീരുമാനമെടുക്കലുകളില്‍ ഉപയോഗിക്കണമെന്ന് സ്ഥാപിച്ചെടുക്കേണ്ടത്. ദൌര്‍ഭാഗ്യവശാല്‍ അവരുടെ എണ്ണവും ശക്തിയും തുലോം പരിമിതമായതിനാല്‍ നമുക്ക് വലിയ ദുരന്തങ്ങളെ നേരിടേണ്ടതായി വരുന്നു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.