ശാന്തിവനത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമാഫിയയുടേതാണ്

KSEB യുടെ മന്നം ചെറായി 110 KV ലൈൻ പദ്ധതിക്ക് ശാന്തിവനം സംരക്ഷണ സമിതി എതിരല്ല. പ്രശ്നം പത്താം നമ്പര്‍ ടവറിനെ സംബന്ധച്ചാണ്. 9ഉം, 11ഉം ടവര്‍ നിര്‍മ്മാണം നടന്നു കഴിഞ്ഞു. ഇത് രണ്ടും നേര്‍ രേഖയിലാണ്. ഇതിനിടക്ക് കൂടി ദേശീയപാത കടന്ന് പോകുന്നതുകൊണ്ട് ലൈന്‍ താഴ്ന്ന് ദേശീയപാതയില്‍ പ്രശ്നമുണ്ടാക്കാതിരിക്കാന്‍ ഒരു ടവര്‍ കൂടി വേണം. അതാണ് പത്താം നമ്പര്‍ ടവര്‍. അത് നേര്‍ രേഖയിലുള്ള 9ഉം, 11ഉം ടവറുകള്‍ക്ക് ഇടക്ക് സ്ഥാപിക്കാം. പക്ഷേ എങ്ങനെയോ ഈ ടവര്‍ ശാന്തിവനത്തിന്റെ ഒത്ത നടുക്കേക്ക് കയറി വന്നു. അതും മീനയുടെ 75 വര്‍ഷത്തോളം പഴക്കുമുള്ള വീടിന്റെ തൊട്ടു പിറകല്‍, വെറും 8 മീറ്റര്‍ മാറി. 100 മീറ്റര്‍ മാറി മറ്റൊരാളുടെ പ്ലോട്ടില്‍ ഒരു പെട്രോള്‍ പമ്പും കൂടിയുണ്ട്. നേരേ പോകേണ്ട ലൈന്‍ V ആകൃതിയിലായി.

വികസനം എല്ലാവര്‍ക്കും വേണം. രണ്ട് പ്ലോട്ട് ഉണ്ട്. ടവര്‍ അതിലൊന്നില്‍ സ്ഥാപിക്കണം. ഒരു പ്ലോട്ടില്‍ ഒരു വീടുണ്ട്. രണ്ടാമത്തെ പ്ലോട്ട് തരിശ് ഭൂമിയാണ്. മാപ്പിലെ ഇരുണ്ട പച്ച മരങ്ങളാണ്. ഇളം പച്ച പുല്ലാണ്. മാപ്പില്‍ നിന്ന് തന്നെ രണ്ടാമത്തെ പ്ലോട്ടില്‍ മരങ്ങള്‍ പോലുമില്ലാത്ത വിശാലമായ സ്ഥലം അവിടെയുണ്ടെന്ന് കാണാം. നേരായ വഴി, ദൂരം കുറവ്, ഒരു മരവും മുറിക്കേണ്ട, മനുഷ്യ ജീവനെ ബാധിക്കുന്നില്ല. എന്തുകൊണ്ടും അനുയോജ്യമായ സ്ഥാനം. ആ സ്ഥലത്തിന്റെ ഉടമസ്ഥനോട് ചോദിക്കരുതോ? അവിടെയാണ് രസം. അതിന് ഉടമസ്ഥനില്ല. പഞ്ചായത്ത് രേഖകളില്‍ unknown എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് പുറമ്പോക്ക് സ്ഥലമെന്ന് സാരം. അതിനാല്‍ കഴിഞ്ഞ ആഴ്ച AISF പ്രവര്‍ത്തകര്‍ ഈ പുറമ്പോക്ക് ഭൂമയില്‍ അവരുടെ കൊടി നാട്ടി. ചെറായിലെ 40,000 പേര്‍ക്ക് വികസനം കൊടുക്കാനായി കഴി‍ഞ്ഞ 20 വര്‍ഷമായി വെമ്പുന്ന kseb ക്ക് കണ്ണുമടച്ച് ഞൊടിയിടയില്‍ ടവറ് പണിഞ്ഞ് 110 KV കൊടുത്തുകൂടെ?

കൊടുത്തില്ല. എന്തെന്നാല്‍ മരത്തിനോട് പണ്ടേ kseb പ്രണയമാണ്. എടുത്തോണ്ട് വീട്ടില്‍ പോകാന്‍ തോന്നും. മഴു ആ ശരീരത്തില്‍ വീഴുമ്പോള്‍ ചീളുകള്‍ തെറിക്കുന്നത് കാണാന്‍ എന്താ രസം. മര സ്നേഹം കൊണ്ട് ചെയ്യുന്നതാണ്. അവസാനം ആ ശരീരം ടര്‍..ടര്‍… ശബ്ദം കേള്‍പ്പിച്ച് ഇലകളുടെ ഹുങ്കാരത്തോടെ വീഴുന്നതിന്റെ ശബ്ദം അങ്ങ് തിരുവനന്തപുരത്തിരിക്കുന്ന kseb ചെയര്‍മാനും വൈദ്യുതി മന്ത്രിക്കും രോമാഞ്ചമുണ്ടാകും.

പരിസ്ഥിതി പ്രശ്നം

അതുകൊണ്ട് ടവര്‍ നേരെ തെക്കോട്ട് നീങ്ങി മീനയുടെ വീടിന്റെ പിറകിലുള്ള വലിയ ഒരു വെള്ള പൈന്‍ മരത്തിനടുത്തേക്ക് വന്നു. അവര്‍ അപൂര്‍വ്വമായ ആ മരവും വേറെ 12 മരങ്ങളും മുറിച്ച് തള്ളി പതിനഞ്ച് സെന്റിലധികം തരിശാക്കി. അതോടെ ഇത് ഒരു പരിസ്ഥിതി പ്രശ്നവും കൂടിയായി.

ആഗോളതപനം 1.5°C വര്‍ദ്ധനവില്‍ നിര്‍ത്താനും കാലാവസ്ഥാ ദുരന്തവും പരിധിയില്‍ നിര്‍ത്താനും നമുക്ക് വെറും 11 വര്‍ഷങ്ങള്‍ മാത്രമേയുള്ളു എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അങ്ങനെ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നാം അതിഭീകരമായ കാലാവസ്ഥയിലേക്ക് പോകും. മെയ് 11 ന് National Oceanic & Atmospheric Administration യുടെ Moana Loa observatory രേഖപ്പെടുത്തിയ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ തോത് 415 ppm ആണ്. ലക്ഷക്കണക്കിന് സുനാമികളേക്കാള്‍ ശക്തമാണ് ഈ സംഖ്യ. 10 ലക്ഷം ജീവി വര്‍ഗ്ഗങ്ങളാണ് ഉന്മൂലനത്തിന്റെ പാതയില്‍. 30 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമായിരുന്നു ഇത്ര ഉയര്‍ന്ന തോതിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഭൂമിയുടെ അന്തരീക്ഷത്തിലുണ്ടായിരുന്നത്. ആ ലോകം എങ്ങനെയായിരുന്നു നമുക്ക് അറിയുക തന്നെയില്ല.

ഈ ബ്ലാഗ് തുടങ്ങിയ കാലത്ത് തന്നെ Mauna Loa Observatory യുടെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ തോത് മാപിനി സൈഡ് ബാറില്‍ കൊടുത്തിരുന്നു. അന്ന് തോത് 380കളിലായിരുന്നു. മനുഷ്യന്റെ നിലനില്‍പ്പിന് 350ppm ആണ് സുരക്ഷിതാമായ നില. അതില്‍ കൂടിയാല്‍ കുഴപ്പമാണ്. ഇത് 400 ppm കടക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. എന്നാല്‍ എന്റെ കണ്‍വെട്ടത്താണ് ഈ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. വിശ്വസിക്കാനാകുന്നില്ല. ചാനലുകളില്‍ ഓഹരികമ്പോള സൂചിക എപ്പോഴും കാണിക്കുന്നത് പോലെ കാണിക്കേണ്ട അതി പ്രധാനമായ ഒരു സൂചികയായിരുന്നു ഇത്. എന്നാല്‍ ദാരുണ മുതലാളിത്തത്തിന് ദുരന്തവും ലാഭമുണ്ടാക്കാനുള്ള വഴിയായതിനാല്‍ പൊതുബോധത്തിലിതൊന്നും എത്തില്ല.

ഈ അവസരത്തിലാണ് പാരമ്പര്യമായി കിട്ടിയ ഭൂമി എല്ലാവരും വിറ്റ് വില്‍പ്പന മൂല്യം നേടിയപ്പോള്‍ മീന മാത്രം അതിന്റെ ശരിക്കുള്ള മൂല്യം തിരിച്ചറിഞ്ഞ് അടുത്ത തലമുറക്കായി അത് സംരക്ഷിക്കാന്‍ ശ്രമിച്ചു. ലോകത്തിന് മൊത്തം മാതൃകയാകുന്ന ഈ സ്ത്രീയേയും അവരുടെ പത്താം ക്ലാസില്‍ പഠിക്കുന്ന മകളേയും അഭിനന്ദിക്കുകയും ബഹുമതി കൊടുക്കുകയും ആണ് വേണ്ടത്.

മീന അവരുടെ ജീവിതം കൊണ്ട് ഒരു മാതൃക സൃഷ്ടിക്കുകയാണ്. ഒരു പൊതുബോധം സൃഷ്ടിക്കുകയാണ്. അത് സിനിമ, പരസ്യ സെലിബ്രിറ്റികള്‍ നാടിന് നല്‍കുന്ന ഉപഭോഗ സംസ്കാരത്തിന്റെ പൊതുബോധമല്ല. ഈ ഭൂമി 11 വര്‍ഷം കൂടി ജീവിക്കാനുള്ളതല്ല എന്നും നമുക്ക് എങ്ങനെ കിട്ടിയോ അതിനേക്കാള്‍ മെച്ചപ്പെടുത്തി അടുത്ത തലമുറക്ക് നല്‍കണം എന്ന പൊതുബോധം സൃഷ്ടിക്കുകയാണ് അവര്‍ ചെയ്യുന്നത്.

കേരള മാതൃക

പക്ഷേ അതിന് പകരം, kseb നേരായ വഴിയിലെ പുറമ്പോക്കിനെ ഉപേക്ഷിച്ച് ടവര്‍ വഴി മാറ്റി ഈ പറമ്പില്‍ സ്ഥാപിക്കുകയാണ് ഉണ്ടായത്. ഇനി ഇപ്പോള്‍ അവിടെ കാടില്ല എന്ന് കരുതൂ. എന്നാലും ഇത് ഒരു അനീതിയാണെന്ന് നിങ്ങള്‍ക്ക് അവിടം സന്ദര്‍ശിച്ചാല്‍ മനസിലാകും. ഇതാണ് കേരള മാതൃകയെങ്കില്‍ അത് തരിശായ ഭൂമിക്ക് മൂല്യം കൂടുതലും മരങ്ങള്‍ നിറഞ്ഞ പഴയ വീടുള്ള ഭൂമി കുറഞ്ഞ മൂല്യമുള്ളതുമാണെന്ന തെറ്റായ സൂചനയാണ് സമൂഹത്തിന് നല്‍കുന്നത്. ഇത് എല്ലാ രീതിയിലുമുള്ള അന്യായാണ്. കേരള സര്‍ക്കാര്‍ ലോകം മൊത്തം കറഞ്ഞി ധനസമാഹരണം നടത്തുന്നത് ഭൂമിയെ കൂടുതല്‍ നശിപ്പിക്കാനാണെങ്കില്‍ നമുക്ക് ആ ധനസഹായം വേണ്ട എന്ന് പറയേണ്ടി വരും.

  • അതുകൊണ്ട് പത്താം നമ്പര്‍ ടവര്‍ നിര്‍മ്മാണം kseb ഉടന്‍ നിര്‍ത്തിവെക്കുകയും ആ സ്ഥലം പഴയതുപോലെയാക്കുകയും ചെയ്യുക.
  • അതിന് പകരം ആള്‍ താമസില്ലാത്ത പുറമ്പോക്കില്‍ പുതിയ ടവര്‍ നിര്‍മ്മിക്കുക.
  • മീനക്ക് നഷ്ടപരിഹാരം കൊടുക്കുക.

മീനയുടെ പിന്‍തുണയായി അവിടയെത്തുന്ന വ്യക്തികളും സംഘടനകളും ksebക്ക് പ്രശ്നങ്ങളുണ്ടാക്കുന്നില്ല. അതുകൊണ്ടാണല്ലോ അതിവേഗത്തില്‍ അവര്‍ക്ക് പണി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നത്. kseb യുടെ ഈ അമിതാവേശം കാരണമാണ് ടവര്‍ മാറ്റി പണിയേണ്ടിവന്നാലുണ്ടാവുന്ന നഷ്ടങ്ങളുണ്ടാവുന്നത്. അത് അവരുടെ ദീര്‍ഘവീഷണമില്ലായ്മയാണ്. ആ നഷ്ടം kseb ചെയര്‍മാനും ബോര്‍ഡും മണിക്ക് വേണ്ടി കണ്ണൂരിസ്റ്റ് പാര്‍ട്ടി(മാഫിയ)(CPIM)യും പിന്നെ മര്‍ക്കടമുഷ്ടിക്കാരുടെ സംഘമായ kseb യൂണിയനും തന്നെ വഹിക്കണം. ഒരു കോടി രൂപയാണ് ടവറിന്റെ ചിലവെന്ന് പറയുന്നത് കേട്ടു. അത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതിയുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും വേണം.

ഗ്രറ്റക്ക് കിട്ടിയ സമ്മാനം

ആഗോളതപനം തടയാനുള്ള നടപടി സ്വീഡന്‍ ഉടനേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെള്ളിയാഴ്ച ദിവസങ്ങളില്‍ സ്കൂള്‍ ബഹിഷ്കരിച്ച് പാര്‍ളമെന്റിന് മുമ്പില്‍ ഒറ്റക്ക് സമരം തുടങ്ങിയ 16 വയസുകാരിയാണ് ഗ്രറ്റ തുംന്‍ബര്‍ഗ്ഗ്(Greta Thunberg). ജര്‍മ്മനിയിലെ സിനിമ ടെലിവിഷന്‍ അവാര്‍ഡായ Goldene Kamera ന്റെ 2019 ലെ അവര്‍ഡ് ഗ്രറ്റക്കാണ് കിട്ടിയത്. ജര്‍മ്മനിയിലെ Hambach കാട് സംരക്ഷിക്കാനായി സമരം ചെയ്യുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ലോകം മൊത്തമുള്ള കാലാവസ്ഥാ പ്രവര്‍ത്തകര്‍ക്കും ആ സമ്മാനം സമര്‍പ്പിച്ചുകൊണ്ട് അവള്‍ നടത്തിയ ഈ പ്രസംഗം അതേ സമ്മാനം നല്‍കിയ സിനിമ സെലിബ്രിറ്റികളുടെ മുഖത്ത് അടിക്കുന്നതായിരുന്നു. പൊള്ളിക്കുന്ന ആ വാക്കുകള്‍ കേള്‍ക്കുക.

തീര്‍ച്ചയായും ഗ്രറ്റ പറഞ്ഞ ലോക പരിസ്ഥിതി സംരക്ഷകരില്‍ മീനയും മകളും ഉണ്ട്. അവര്‍ നല്ല ഒരു സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ആ മാതൃകയെ വികസനത്തിന്റെ പേരില്‍ നശിപ്പിച്ചിട്ട് പകരം വലിയ PR പദ്ധതികള്‍ പ്രഖ്യാപിച്ചിട്ട് കാര്യമില്ല. കാരണം നിങ്ങള്‍ ആദ്യം തന്നെ തെറ്റായ സന്ദേശം കൊടുത്തുകഴിഞ്ഞല്ലോ. നീതി വൈകുന്നത് ഈ സമരം അന്തര്‍ദേശീയ തലത്തിലേക്ക് വളരാന്‍ കാരണമായേക്കും. ചിലപ്പോള്‍ അത് കേരളത്തിന് മൊത്തം ഒരു കളങ്കവും ആകും. അത്തരം സങ്കീര്‍ണ്ണതകളിലേക്ക് പോകാതെ kseb ബ്രിട്ടീഷ് കാലത്തെ ധാര്‍ഷ്ട്യം ഉപേക്ഷിച്ച് ജനകീയമായി പ്രവര്‍ത്തിക്കുക.

ഭാഗം 1: ശാന്തിവനത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമാഫിയയുടേതാണ്
ഭാഗം 2: മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്?
ഭാഗം 3: പ്രിവിലേജില്ലാത്തവരുടെ വികസനം
ഭാഗം 4: ശാന്തിവനം എങ്ങനെ ഒരു പരിസ്ഥിതി പ്രശ്നമായി?


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “ശാന്തിവനത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമാഫിയയുടേതാണ്

  1. unknown ഇപ്പോള്‍ പൊങ്ങിയിരിക്കുന്നു. മുന്‍ kseb ചെയര്‍മാനാണ് കക്ഷി. ഇയാളുടെ ഭൂമി സംരക്ഷിക്കാനും മീനയുടെ ഭൂമി ചുളുവില്‍ തട്ടിയെടുക്കാനുമാണ് kseb ഈ കളികളിച്ചിരിക്കുന്നത്. ഏതായാലും AISF ന് നന്ദി. നിങ്ങള്‍ കൊടികുത്തിയതുകൊണ്ടാണ് ഇതുവരെ പുറത്തുവരാതിരുന്ന രേഖകള്‍ പുറത്തുവന്നത്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )