ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് എന്തൊക്കെയോ ഒരു ധാരണയുണ്ടാകുന്നില്ലെ? അതാണ് ഭാഷയുടെ ശക്തി.
സത്യത്തില്‍ കള്ളപ്പണം എന്നൊരു പണമില്ല. RBI അച്ചടിച്ച എല്ലാ പണവും നല്ല പണം തന്നെയാണ്. എന്നാല്‍ ചിലര്‍ സ്വന്തമായും നോട്ടുകളച്ചടിക്കും. അതാണ് കള്ളനോട്ട്. നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ അതിന്റെ അളവ് വളരെ കുറവാണെന്നാണ് RBI പറയുന്നത്. എന്നാലും അതിനെ തടയണം. മെച്ചപ്പെട്ട പോലീസിങ്ങും, ഇന്റലിജെന്‍സും ഒക്കെ അതിനുള്ള വഴിയാണ്.
എന്നാല്‍ കള്ളപ്പണമെന്നത് കള്ളനോട്ട് പോലെ പ്രത്യേകം ചുണ്ണാമ്പ് തേച്ച് മാറ്റിവെക്കാവുന്ന ഒന്നല്ല. കള്ളപ്പണമുണ്ടാകുന്നത് കണക്കുപുസ്തകത്തിലാണ്. അല്ലാതെ RBI അച്ചടിച്ച കറന്‍സി കൈവശം വെക്കുന്നതില്‍ നിന്നല്ല. അതായത് നിങ്ങളുടെ കണക്ക് പുസ്തകത്തില്‍ നിയമ പ്രകാരം നികുതി അടക്കാതെ കൈവശം വെച്ചേക്കുന്ന വരുമാനമാണ് കള്ളപ്പണം. നികുതി അടച്ചിട്ട് ആ വിവരം കണക്ക് പുസ്തകത്തിലെഴുതി വെച്ചാല്‍ ആ വരുമാനം നല്ല പണമായി. അത്രയേയുള്ളു. സത്യത്തില്‍ കള്ളപ്പണം എന്നല്ല, കള്ളപ്പണക്കാരന്‍ എന്നാണ് പറയേണ്ടത്. പണം എപ്പോഴും വെള്ള തന്നെയാണ്.
നികുതി അടക്കുന്നതിന് സര്‍ക്കാര്‍ ഒരു കുറവ് പരിധി വെച്ചിട്ടുണ്ട്. അതിന് മുകളില്‍ വരുമാനം വരുന്ന വ്യക്തികളും സ്ഥാപനങ്ങളും കമ്പനികളുമാണ് നികുതി അടക്കേണ്ടത്. ആ പരിധിക്ക് താഴെയുള്ളവര്‍ നികുതി അടക്കേണ്ട. പക്ഷേ ഇതൊക്കെ മനുഷ്യന്‍ എഴുതി വെക്കുന്ന നിയമങ്ങളാണ്. അല്ലാതെ ആകാശത്തു നിന്ന് വരുന്ന അരുളിപ്പാടൊന്നുമല്ല.
ഇനി വേറൊരു കാര്യം. നിങ്ങള്‍ നേരെ ഡല്‍ഹിയില്‍ പോയി അധികാരികളെ കണ്ട് എന്തെങ്കിലും ‘കാര്യങ്ങള്‍’ അവരെ വിശ്വസിപ്പിച്ച് നിങ്ങള്‍ നികുതി അടക്കേണ്ടതില്ല എന്ന് ഉത്തരവിറക്കാന്‍ കഴിഞ്ഞാലും നിങ്ങളുടെ വരുമാനം വെള്ളപ്പണമാകും. സര്‍ക്കാര്‍ ആ നികുതി എഴുതിത്തള്ളും. അതായത് നിയമപ്രകാരം അടക്കേണ്ട നികുതി അടക്കാതെ തന്നെ പണം വളുപ്പിച്ച് കിട്ടും. പക്ഷേ സാധാരണക്കാരായ നമുക്ക് അതിനുള്ള കഴിവില്ല. നമ്മുടെ രാജ്യത്തെ മറ്റു ചിലര്‍ക്ക് അത് സാധിക്കുന്നുണ്ട്.
സത്യത്തില്‍ ആ പണം നികുതിയായി അടക്കേണ്ടതാണ്. എന്നാല്‍ അവര്‍ സര്‍ക്കാരിനെ സ്വാധീനിച്ച് പണം അടക്കുന്നതില്‍ നിന്ന് രക്ഷനേടി. കോര്‍പ്പറേറ്റുകള്‍ എന്ന് വിളിക്കുന്ന വമ്പന്‍ കമ്പനികളാണ് ഇവര്‍. പ്രതിവര്‍ഷം കോര്‍പ്പറേറ്റുകളുടെ 3 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളുന്നത്. അത് കൂടാതെ കോര്‍പ്പറേറ്റുകളുടെ നികുതി നിരക്ക് സര്‍ക്കാരിന് കുറച്ചുകൊണ്ടുവരാം. ചില രാജ്യങ്ങളില്‍ ആ നിരക്ക് 0% ആണ്. ലോകത്തെ വമ്പന്‍മാരായ കമ്പനികളുടെ പണം മുഴുവന്‍ നികുതി അഭയസ്ഥാനം എന്ന് വിളിക്കുന്ന അത്തരം രാജ്യങ്ങളിലാവും സൂക്ഷിക്കുന്നത്. എല്ലാവരുടേയും പ്രീയപ്പെട്ട ആപ്പിള്‍, ഗൂഗിള്‍, ഫേസ്‌ബുക്ക് തുടങ്ങിയ മാന്യന്‍മാരും ഈ കൂട്ടത്തിലുണ്ട് (അവരുടെ സ്വന്തം നാട്ടിലും മറ്റ് രാജ്യങ്ങളിലും). കൂടുതല്‍ വിവരങ്ങള്‍ക്ക് നികുതി വിഭാഗം കാണുക. നികുതി അടച്ചാലും പ്രത്യേകം സബ്സിഡികള്‍ അവര്‍ക്ക് കൊടുക്കാം. അവര്‍ എടുത്ത് വായ്പകള്‍ എഴുതിത്തള്ളാം. 6 ലക്ഷം കോടി രൂപയാണ് ഈ വര്‍ഷം എഴുതിത്തള്ളിയത്.
അതുകൊണ്ട് കള്ളപ്പണക്കാരന്‍ എന്നാല്‍ നികുതി അടക്കേണ്ടവനായിട്ടുകൂടി നികുതി അടക്കാതെയോ, നികുതിയില്‍ നിന്ന് അന്യായമായി ഒഴുവാക്കല്‍ നേടുന്നവനോ ആണ് കള്ളപ്പണക്കാരന്‍. പക്ഷേ ആ രണ്ടാമനെതിരെ ആരും ഒന്നും പറയില്ല, ഒരു നടപടിയും കാണുന്നില്ല. കാരണം അവരാണ് രാജ്യം ഭരിക്കുന്നത്. അവര്‍ക്ക് വേണ്ടിയുള്ള പാവകളെയാണ് ജനാധിപത്യത്തിന്റെ പേരില്‍ നാം തെരഞ്ഞെടുത്ത് വിടുന്നത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.