എല്ലാവരും ഇക്കാലത്ത് പറയുന്ന ഒരു പല്ലവിയാണ് സ്വകാര്യവത്കരണം ഇല്ലാതെ രക്ഷയില്ല എന്നത്. ഇടതുപക്ഷക്കാരു പോലും അത് പറയുന്നു. എന്നാല്‍ സ്വകാര്യവത്കരണം എന്നത് വലിയ തട്ടിപ്പാണ്.
കാരണം, സ്വകാര്യ കമ്പനികള്‍ക്ക് –
- വലിയ ലാഭം വേണം.(A)
- അവര്‍ പണം കടം എടുത്താണ് പദ്ധതി തുടങ്ങുന്നത്, അതായത് നിക്ഷേപകര്‍ക്ക് പലിശ കൊടുക്കണം.(B)
- അവര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഭീമന്‍ ശമ്പളം നല്‍കുന്നു.(C)
- ഓഹരിഉടമകള്‍ക്ക് ബോണസ് നല്‍കണം.(D)
- വലിയ പരസ്യ പ്രചരണം നടത്തി ഉത്പന്നങ്ങള്‍ക്ക് കമ്പോളം സൃഷ്ടിക്കണം.(E)
ഒരു ഉത്പന്നത്തിനോ സേവനത്തിനോ 100 രൂപ യഥാര്‍ത്ഥവില വേണ്ടിവരുന്നു എന്ന് കരുതുക.
എങ്കില്‍ സ്വകാര്യ കമ്പനി വില്‍ക്കുമ്പോള്‍ അതിന് – 100 + A + B + C + D + E രൂപ ഉപഭോക്താവ് നല്‍കേണ്ടി വരും.
സര്‍ക്കാരിന് ഈ ചിലവുകളൊന്നും ഇല്ല. എന്നാല്‍ സര്‍ക്കാര്‍ എന്നാല്‍ നാം എല്ലാവരും ഉള്‍പ്പെടും. നാം ശ്രദ്ധയോടെ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ സര്‍ക്കാര്‍ 99% വരുന്ന നമുക്ക് വേണ്ടി പ്രവര്‍ത്തിക്കൂ.
മനുഷ്യരേയും വ്യവസായത്തേയും സംബന്ധിച്ചടത്തോളു സ്വകാര്യവത്കരണം എന്നത് കൂടിയ ജീവിത ചിലവ് എന്നര്‍ത്ഥം.
സ്വകാര്യവത്കരണം തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും മേലുള്ള യുദ്ധമാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
പറഞ്ഞു പഴകിയ മറ്റൊന്നുകൂടി ഇതോടൊപ്പം പറയാം…. കുറേ ചോദ്യങ്ങളുണ്ട്…. സ്വകാര്യമുതലാളിമാര്‍ അവരുടെ പണം മുടക്കി വ്യവസായം തുടങ്ങുന്നു… അതിന് അവര്‍ക്ക് ന്യായമായ ലാഭം എടുത്തുകൂടേ…? സ്വകാര്യനിക്ഷേപത്തിന് എന്താ നിങ്ങള്‍ അയിത്തം കാണുന്നത്…? സംരംഭങ്ങള്‍ തുടങ്ങാനാവശ്യമായ പൊതുപണം ലഭ്യമല്ലാത്തപ്പോള്‍ സ്വകാര്യമൂലധന നിക്ഷേപം എന്തുകൊണ്ട് അനുവദിച്ചുകൂടാ…?
പലപ്പോഴും ഈ ചോദ്യങ്ങളുടെ പിന്നിലേക്ക് നാം നോക്കാറേയില്ല… ഈ സ്വകാര്യ നിക്ഷേപകര്‍ എവിടെ നിന്നാണ് പണം കണ്ടെത്തുന്നത്…? പ്രധാനമായും രണ്ടുവിധം. ബാങ്കുകളില്‍ നിന്നുമുള്ള വായ്പ. ഓഹരികള്‍ വഴി സമാഹരിക്കുന്ന പണം. പിന്നെ ഒട്ടുമിക്ക സംരംഭങ്ങള്‍ക്കും സര്‍ക്കാരിന്റെ സബ്സിഡി, ഗ്രാന്റ്, റിഡക്ഷന്‍, നികുതിയിളവ് തുടങ്ങിയവയും ഉണ്ടാകും….
സത്യത്തില്‍ ഈ പണം ആരുടേതാണ്? രാജ്യത്തെ ലക്ഷക്കണക്കിന് പൊതുജനങ്ങളില്‍ നിന്ന് ബാങ്ക് നിക്ഷേപമായി സമാഹരിച്ച പണത്തില്‍ നിന്നാണല്ലോ ബാങ്കുകള്‍ ഒരു മുതലാളിക്ക് വ്യവസായ വായ്പ അനുവദിക്കുന്നത്… അപ്പോള്‍ ആ പണം പൊതുപണമല്ലേ…? ഓഹരികള്‍ വഴി സ്വകാര്യ സംരംഭകര്‍ സമാഹരിക്കുന്ന പണവും നാട്ടിലെ നിരവധി വ്യക്തികളുടേത്. സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന സബ്സിഡി, ഗ്രാന്റ്, റിഡക്ഷന്‍, നികുതിയിളവ് തുടങ്ങിയവയും പൊതുപണം…
അപ്പോള്‍ മുതലാളിയുടെ മുതല്‍മുടക്ക് ഇതില്‍ എന്നതാ…? മേല്‍പ്പറഞ്ഞ A + B + C + D + E രൂപ ലാഭമായി കൊയ്യാന്‍ അവന് അവകാശം എത്രയാ ഉള്ളത്…?