കിരണിന്റെ ബ്ലോഗില്‍ പണ്ട് വ്യവസായ സെക്രട്ടറി ശ്രീ ബാലകൃഷ്ണന്റെ പ്രസംഗത്തേക്കുറിച്ച് വന്നിരുന്നു. അന്ന് അതിന് മറുപടി എഴുതാന്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇപ്പോള്‍ സ്പെക്ട്രം അഴുമതിയില്‍ ടാറ്റയുടെ പേരും കണ്ടപ്പോള്‍ പണ്ട് ശ്രീ ബാലകൃഷ്ണന്‍ ടാറ്റയെകുറിച്ച് പറഞ്ഞ കമന്റ് ഓര്‍മ്മ വന്നു. അതുകൊണ്ട് ഈ ലേഖനം പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കുന്നു.
“തുടക്കം അഡിഡാസ് ചെരുപ്പിലാണല്ലോ. അഡിഡാസ് ഇവിടെ കമ്പനി തുടങ്ങാന്‍ വന്നുവെന്നും, സ്ഥലവും സൗകര്യവുമില്ലാത്ത കാരണം അവര്‍ ആന്ധ്രയിലേക്ക് പോയി എന്നും ആന്ധ്രപ്രദേശിലുള്ള വെല്ലൂരില്‍ അവര്‍ ഈ ഫാക്‌റ്ററി സ്ഥാപിച്ചു എന്നും കോടി കണക്കിന് രൂപ ടാക്‌സിനത്തില്‍ ആ സംസ്ഥാനത്തിന് കിട്ടുന്നുണ്ട്”, എന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ചില സംശയങ്ങള്‍ ഉണ്ട്.
അഡിഡാസ് അല്ല ഇവിടെ വന്നത്. അഡിഡാസിന് ഷൂ നിര്‍മ്മിച്ചുകൊടുക്കുന്ന സിംഗപ്പൂര്‍ ആസ്ഥാനമായ APACHE Investment Holdings Pte Ltd എന്ന കമ്പനിയാണ് വന്നത്.
ആന്ധ്രപ്രദേശില്‍ വെല്ലൂര്‍ എന്നൊരു സ്ഥലലില്ല. തമിഴ്നാട്ടിലാണ് വെല്ലൂര്‍. ആന്ധ്രയിലുള്ള സ്ഥലമായ നെല്ലൂരിലാണ് APACHE Investment Holdings സ്ഥാപിച്ചത്. http://www.thehindubusinessline.com/2006/01/18/stories/2006011801420800.htm
അത് മാത്രമല്ല പ്രശ്നം. നെല്ലൂരിലെ SEZ ല്‍ ആണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ 315 ഏക്കര്‍ ഏറ്റെടുത്ത് ഒരു രൂപാ വാടകക്ക് 25 വര്‍ഷത്തേക്ക് ആണ് ഈ സ്ഥലം Apache ക്ക് നല്‍കിയിരിക്കുന്നത്.
തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് വേണ്ട നിക്ഷേപം സര്‍ക്കാര്‍ ചെയ്യും.
മറ്റെല്ലാ SEZ പോലെ 10 വര്‍ഷത്തേക്ക് Apache സര്‍ക്കാരിന് നികുതി ഒന്നും നല്‍കേണ്ട.
2006 ല്‍ ആണ് ഇതിന്റെ കരാര്‍ ഒപ്പുവെച്ചത്. എന്നാണ് ശരിക്ക് കയറ്റുമതി തുടങ്ങിയത് എന്ന് അറിയില്ല. എന്തായാലും 2006 എന്ന് കണക്കാക്കിയാലും 2016 വരെ Apache ഒരു പൈസ പോലും നികുതി കൊടുക്കേണ്ട കാര്യമില്ല. പിന്നെ എങ്ങനെയാണ് കോടി കണക്കിന് രൂപ ടാക്‌സിനത്തില്‍ ആ സംസ്ഥാനത്തിന് കിട്ടുന്നുണ്ട് എന്ന് ബാലകൃഷ്ണന്‍ പറയുന്നത്? തൊഴിലാളികളുടെ ആദായ നികുതി ആണെങ്കില്‍ പോലും 25,000 രൂപയിലധികം ശമ്പളമുള്ള എത്ര തൊഴിലാളികള്‍ വേണ്ടിവരും കോടി കണക്കിന് രൂപ ടാക്സായി നല്‍കാന്‍?
“കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പണി പൂര്‍ത്തിയായി. ഈ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തിച്ചുവരുന്നതോടെ ഓരോ മിനിറ്റിലും ആറ് വലിയ കണ്ടെയ്‌നറുകളാണ് ഇറങ്ങാന്‍ പോകുന്നത്. മൂന്നോ നാലോ കണ്ടെയ്‌നര്‍ (40 അടി) ഓരോ മിനിട്ടിലും നമ്മുടെ ഹൈവേയില്‍ ഇറങ്ങാന്‍ പോകുകയാണ്.”
ശ്രീ ബാലകൃഷ്ണന്റെ ചിന്തക്ക് അടിസ്ഥാനമായ പ്രശ്നമുണ്ട്. എന്തുകൊണ്ട് ഇവ ഹൈവേയില്‍ ഇറങ്ങേണ്ടത്? വേറെ വഴിയില്ലേ? പ്രാദേശിക ഉത്പാദനം കൂട്ടി ഇത് ഒഴുവാക്കാനാവില്ലേ? എന്നൊക്കെ ചിന്തിക്കണം.
പക്ഷേ തെരഞ്ഞെടുക്കല്‍ മാത്രം ശീലമുള്ളവര്‍ക്ക് ക്രിയാത്മകമായി ചിന്തിക്കാനാവില്ല. ഇതാ ഒരു ബദല്‍.
കൊക്കകോള
കുപ്പിവെള്ള കമ്പനികളെല്ലാം പരിസ്ഥിതി നാശമാണ് ഉണ്ടാക്കുന്നത്. കമ്പനി സ്ഥാപിക്കാനുള്ള പണം കുപ്പിവെള്ള കമ്പനികള്‍ തദ്ദേശ ബാങ്കുകളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നേടും. വെള്ളം വലിച്ചെടുക്കാനുള്ള പമ്പ് പ്രവര്‍ത്തിച്ചുടങ്ങിയാല്‍ ജലം സൗജന്യമായി കിട്ടും. 100 ml നേ വെറം 50 പൈസപോലും ചിലവില്ലാത്ത വെള്ളം അവര്‍ പിന്നീട് 10-15 രൂപക്ക് വില്‍ക്കും. കുറച്ച് പണം ഉദ്ദ്യോഗസ്ഥര്‍ക്കും മാധ്യമക്കാര്‍ക്കും, സിനിമാ താരങ്ങള്‍ക്കും കോഴയായി നല്‍കും. പിന്നീട് ബാക്കി വരുന്ന ഭീമമായ തുക അവരുടെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകും.
“ലോകത്തില്‍ 200ഓളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ – അവിടെ ഒന്നും ഒരു പ്രശ്‌നവും ഇല്ലാതെ, അവിടെ ഒരു ആക്ഷേപവുമില്ലാതെ ഇന്ത്യയില്‍ മറ്റ് 13 സംസ്ഥാനത്തിലും ഇവര്‍ക്ക് ഒരു പ്രശ്‌നവുമില്ലാതെ ലോക്കല്‍ കമ്യൂണിറ്റിയുമായി സഹകരിക്കുമ്പോള്‍ എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം ഇങ്ങനെ ഒരു പ്രശ്‌നം വന്നത്.” എന്നാണ് ശ്രീ ബാലകൃഷ്ണന്‍ ചോദിക്കുന്നത്. ശരിയാണ് കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ ഒന്നും കാണില്ലല്ലോ.
അമേരിക്ക ഉള്‍പ്പടെ ലോകത്തെ പല രാജ്യങ്ങളിലും കോളക്കും കുപ്പി വെള്ളത്തിനുമെതിരായ സമരങ്ങള്‍ നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പരിശുദ്ധ വിശുദ്ധാത്മാവായ കോളയെക്കുറിച്ചുള്ള ഈ സൈറ്റ് നോക്കൂ.www.killercoke.org. അത്യധികം ഓടോമേഷനിലൂടെ പ്രവര്‍ത്തിക്കുന്ന ഈ കുപ്പിവെള്ള കമ്പനികള്‍ വളരെ കുറവ് തൊഴിലാണ് നല്‍കുന്നത്. വെള്ളത്തിന്റെ സ്വകാര്യവത്കരമെന്ന വലിയ പ്രശ്നവും ഇവ ഉണ്ടാക്കുന്നു. പ്ലാസ്റ്റിക്ക് കുപ്പുയുണ്ടാക്കുന്ന മലിനീകരണവും കുപ്പിവെള്ളത്തിന്റെ കടത്തിന് വേണ്ടി വാഹനങ്ങള്‍ നടത്തുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനവും മറ്റ് പ്രശ്നങ്ങളാണ്.
നമ്മുടെ നാട്ടില്‍ ലഘുപാലീയങ്ങള്‍ക്ക് ഒരു മാനദണ്‌ഡം ഉണ്ടാകാതിരിക്കാന്‍ ലോബി ചെയ്യുന്നവര്‍ ഈ വിദേശ കുപ്പിവെള്ള കമ്പനികളാണ്. പെപ്സിക്കെതിരായ കേസ് സുപ്രീം കോടതി പെപ്സിയെ കുറ്റവിമുക്തരാക്കിയതിന്റെ കാരണം മാനദണ്‌ഡ പരിധികള്‍ ഒന്നും നമ്മുടെ നാട്ടില്‍ ഇല്ലാത്തതുകൊണ്ടാണ്. ഒരു പരമാധികാര രാജ്യത്ത് വന്ന് നിയമങ്ങള്‍ കാറ്റില്‍ പറത്തി, പുതിയ നിയമങ്ങള്‍ ഉണ്ടാകുന്നത് തടഞ്ഞ് നാടുവാഴികളായി വാഴാന്‍ ആരാണ് ഇവര്‍ക്ക് അവകാശം നല്‍കിയത്. തൊഴിലാളികളുടെ പേരുപറഞ്ഞ് പകല്‍ കൊള്ള.
ശ്രീ ബാലകൃഷ്ണന്റെ വിജയിച്ച പ്രൊജക്റ്റുകള്‍ – കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഗോള്‍ഫ് കോഴ്‌സ്, പുതിയ ഹോട്ടലുകള്‍. എത്രയെണ്ണം സുസ്ഥിര വികസനം നല്‍കുന്നു.
കൃഷി നാം ചെയ്യാന്‍ തുടങ്ങിയിട്ട് പതിനായിരത്തിലധികം വര്‍ഷങ്ങളായി. കൃഷിക്കാര്‍ വിത്തു നടുന്നു, വളമിടുന്നു, കൊയ്യുന്നു, നല്ല വിള വിത്തായിമാറ്റിവെക്കുന്നു ബാക്കി ഭക്ഷ്യ ആവശ്യത്തിനുപയോഗിക്കുന്നു. ഇതാണ് നാം സഹസ്രാബ്ദങ്ങളായി ചെയ്തുവരുന്നത്. എന്നാല്‍ ഇത് അവര്‍ക്ക് ലാഭകരമല്ല. പുതിയ പരിപാടി അവര്‍ ആവിഷ്കരിച്ചു. കൃഷിക്കാര്‍ ഇനി വിത്ത് സൃക്ഷിക്കേണ്ട. വിത്ത് കമ്പനി നല്‍കും, വളവും കീടനാശിനിയും. പണം കൊടുത്താല്‍ മതി. മൊണ്‍സാന്റോ പോലുള്ള ജനികത ആഹാര കമ്പനികളും പെപ്സിയുമൊക്കെ ചെയ്യുന്നത്. ഉത്പാദനം കൂട്ടണം എന്ന പേരില്‍ എന്തും അടിച്ചേല്‍പ്പിക്കാനാവില്ല. പട്ടിണിയുടെ കാരണം ജനസംഖ്യാവര്‍ദ്ധനവല്ല. ദാരിദ്ര്യമാണ്. അതിന് കാരണം കോര്‍പ്പറേറ്റുകളുടെ അത്യാര്‍ത്തിയാണ്.
“ഒരുപക്ഷേ, ഈ ഹൈവേ വന്നിരുന്നെങ്കില്‍ അതില്‍ എത്രയോ ജീവന്‍ നമുക്ക് സംരക്ഷിക്കാന്‍ സാധിക്കുമായിരുന്നു.”
31 കോടി ജനസംഖ്യയുള്ള, എക്‌സ്‌പ്രസ് ഹൈവേകള്‍ ധാരാളമുള്ള അമേരിക്കയില്‍ വര്‍ഷംതോറും 42,000 പേരാണ് റോഡ് അപകടത്തില്‍ മരിക്കുന്നത്. എക്‌സ്‌പ്രസ് ഹൈവേ അപകടമരണങ്ങള്‍ക്ക് പരിഹാരമല്ല.
വാഹനങ്ങളുടെ എണ്ണം കൂടുന്നത് ഒരു രോഗ ലക്ഷണമാണ്. അതിന് പരിഹാരം വീതികൂടിയ റോഡല്ല. എക്‌സ്‌പ്രസ് ഹൈവേയെ കുറിച്ച് വിശദമായ ലേഖനങ്ങള്‍ ഇവിടെയുണ്ട്.
എച്ച്.എം.റ്റി ഭൂമി വിവാദത്തേക്കുറിച്ച് ശ്രീ ബാലകൃഷ്ണന്‍ പറഞ്ഞത് ശരിയാണ്. പ്രശ്നമുണ്ടാക്കിയത് തൊഴിലാളി യൂണിനുകളോ പരിസ്ഥിതി പ്രവര്‍ത്തകരോ അല്ല. കോണ്‍ഗ്രസും വലതുപക്ഷവും അനാവശ്യമായ വിവാദമുണ്ടാക്കി മൂന്നു വര്‍ഷം താമസിപ്പിച്ചു. ഹൈക്കോടതിയും സുപ്രീം കോടതിയും സംസ്ഥാന സര്‍ക്കാര്‍ വാദങ്ങളെ അംഗീകരിച്ചു. കേരളത്തിലെ പൊതുമേഖലയുടെ വളര്‍ച്ചയെ ഇപ്പഴത്തെ വ്യവസായ വകുപ്പ് നല്ല സഹായമാണ് ചെയ്യുന്നത്.
“ടാറ്റയുടെ കുടുംബത്തില്‍ ടാറ്റയുടെ ഫാമിയില്‍ വളരെ കുറഞ്ഞ മെംമ്പേഴ്‌സ് മാത്രമേയുള്ളൂ. പ്രായമായ 70 -80 വയസായ കുറച്ച് സ്‌ത്രീകളും, മക്കളില്ലാത്ത രത്തന്‍ ടാറ്റയുമാണുള്ളത്. ഇവര്‍ക്ക് കിട്ടുന്ന ഈ വരുമാനം മുഴുവന്‍ പോകുന്നത് പബ്ലിക് പര്‍പ്പസിനുവേണ്ടിയാണ്. അങ്ങനെയുള്ള ട്രാന്‍സ്‌പരന്‍സിയുടെ കാര്യത്തില്‍ സര്‍ക്കാരിനെപ്പോലും വെല്ലുവിളിക്കാന്‍ സാധിക്കും.”
ഇപ്പോള്‍ നടന്ന സ്പെക്ട്രം അഴുമതിയിലെ ഗുണഭോക്താക്കളില്‍ ഒരാളാണ് ടാറ്റ. ഇന്‍ഡ്യയുടെ നികുതി വരുമാനത്തിന്റെ മൂന്നിലൊന്ന് വരുന്ന തുകയാണ് നമ്മുടെ വ്യവസായികള്‍ ഇല്ലാതാക്കിയത്. ഇപ്പോഴും നമ്മുടെ ഉദ്യോഗസ്ഥര്‍ പറയുന്നത് ലൈസന്‍സ് റദ്ദാക്കാനാവില്ലെന്ന്. കാരണം അവര്‍ ഒരുപാട് നിക്ഷേപം നടത്തി. പക്ഷേ ശ്രീ ബാലകൃഷ്ണന്റെ അഭിപ്രായത്തില്‍ ടാറ്റ ഇതൊക്കെ ചെയ്യുന്നത് ജനസേവനത്തിന് വേണ്ടിയാണ്. എങ്കില്‍ പിന്നെ സര്‍ക്കാരിന്റെ ആവശ്യമെന്താണ്? മുതലാളിയെ രാജാവാക്കി ഒരു രാജഭരണം വരണമെന്ന് ശ്രീ ബാലകൃഷ്ണന്റെ മാത്രമല്ല മിക്ക ഉപരി വര്‍ഗ്ഗത്തിന്റേയും സ്വപ്നമാണ്.
ഭൂമിയിലുള്ള മുഴുവന്‍ ജീവജാലങ്ങള്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശം ഉണ്ട്. അത് ടാറ്റയുടേയോ സുധാമണിയുടേയോ മറ്റാരുടെയെങ്കിലുമോ ഔദാര്യമോ സേവനമോ അല്ല.
Three Gorges Dam നെക്കുറിച്ച് പറയുന്നടത്ത് ശ്രീ ബാലകൃഷ്ണന്റെ ശരിക്കുള്ള സ്വഭാവം വ്യക്തമാകുന്നുണ്ട്.
“green peace ഉം World Bank ഉം Activist groupകളും – ഇതിനെതിരായിട്ട്, എഴുതാത്തവരും സംസാരിക്കാത്തവരും പ്രസംഗിക്കാത്തവരും ആരുമില്ല. ചൈനയ്‌ക്കകത്തല്ല – അവിടെ പറഞ്ഞാല്‍ നല്ല അടി കിട്ടും.”
അതാണ് മുതലാളിത്തത്തിന് വേണ്ടതും. സുസ്ഥിര ഏകാധിപത്യഭരണം. ചൈനക്ക് അതുണ്ട്. അമേരിക്കക്ക് വേണ്ടത് ചൈനീസ് ചാളകളിലെ(Sweatshop) വിലകുറഞ്ഞ തൊഴിലാളികളാണ്. അവിടെ തൊഴിലാളി യൂണിയനില്ല. Chasing the Dragon: Will India Catch Up with China? എന്ന പുസ്തകമെഴുതിയ ഒരു എഴുത്തുകാരനായ മോഹന്‍ ഗുരുസ്വാമി പറയുന്നത്, “നിങ്ങള്‍ക്ക് ചൈനീസ് തൊഴിലാളികളെ ചാട്ടയടിച്ച് പണിചെയ്യിക്കാനാവും”, എന്നാണ്.
വലിയ ഡാമുകള്‍ താല്‍ക്കാലികമായുണ്ടാക്കുന്ന ലാഭത്തേക്കാള്‍ നഷ്ടം ദീര്‍ഘകാലത്തിലുണ്ടാക്കും. അതുകൊണ്ടാണ് ആളുകള്‍ അതിനെ എതിര്‍ക്കുന്നത്.
“നമുക്ക് ചൈനയെയോ മറ്റേതെങ്കിലും രാജ്യത്തേയോ ഓവര്‍കം ചെയ്യാന്‍ സാധിക്കും” എന്ന തോന്നലിലുള്ള വികസനം തെറ്റാണ്. നാം നമ്മുടെ ലഭ്യതകളും നമ്മുടെ ആവശ്യകതകളുമാണ് ശ്രദ്ധിക്കേണ്ടത്. അല്ലാതെ അയല്‍ക്കാരെ നോക്കിയുള്ള വികസനം തകര്‍ച്ചക്കാണ്.
നാം ഇപ്പോള്‍ ഭൂമിയിലെ വിഭവങ്ങള്‍ 140% എന്ന തോതിലാണ് ചൂഷണം ചെയ്യുന്നത്. എന്നിട്ടും 80% ആളുകള്‍ ദിവസം 100 രൂപാ പോലും വരുമാനമില്ലാത്തവരാണ്. മുഴുവന്‍പേര്‍ക്കും നല്ല ജീവിതം ലഭ്യമാകണമെങ്കില്‍ നമുക്ക് അഞ്ചോ ആറോ ഭൂമി വേണ്ടിവരും. അതുകൊണ്ട് കമ്പനികള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കാതെ അധികാരവും പണവും ഉള്ളവരെ സുസ്ഥിര വികസനത്തിന് തയ്യാറെടുപ്പിക്കലാവണം അധികാരികളുടെ കടമ.
“ഡെമോക്രസിയില്‍ പ്രധാനമായിട്ട് നമ്മള്‍ പറയുന്നതാണ് നമ്മള്‍ക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം”, എന്നാണ് ശ്രീ ബാലകൃഷ്ണന്‍ പറയുന്നത്. അത് തെറ്റാണ്. ജനങ്ങള്‍ക്ക്, ഏതെങ്കിലും ഉത്പന്നമോ നേതാവിനേയോ മറ്റോ, വെറും പാവകളെ പോലെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അല്ല ജനാധിപത്യം. ജനങ്ങള്‍ അവര്‍ക്ക് വേണ്ടത് സ്വയം നിര്‍വ്വചിച്ച് അത് നേടിയെടുക്കുന്നതാണ് ജനാധിപത്യം. അല്ലാതെ കോര്‍പ്പറേറ്റിന്റെ ഔദാര്യം കൊണ്ട് വിപണിയില്‍ ലഭ്യമായതില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ കിട്ടുന്ന അവസരമാല്ല അത്. അതത് ജനസമൂഹം സ്വയം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. പക്ഷേ അത് ഇവിടുത്തേ സമ്പന്നര്‍ക്ക് ഗുണമില്ലാത്തതാണ്. അതുകൊണ്ട് അവര്‍ ശരിക്കുള്ള ജനാധിപത്യത്തെ തകര്‍ക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നു. പാവകളെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി ജയിപ്പിക്കുന്നു. അധികാരത്തിലെത്തിയാല്‍ അവര്‍ക്ക് പണം നല്‍കി സ്വന്തം അജണ്ടകള്‍ നടപ്പാക്കുന്നു. ഉദ്യോഗസ്ഥരേയും, മാധ്യമങ്ങളേയും, എന്തിന് കോടതിയേ പോലും സ്വന്തം വരുതിയില്‍ നിര്‍ത്തുന്നു. ഉദ്യോഗസ്ഥരും, മാധ്യമങ്ങളും അരുടെ ശമ്പളക്കാരാണ്.
ജനാധിപ്യത്തിന്റെ ഈ രീതിയിലുള്ള തകര്‍ച്ച ഏകാധിപത്യത്തിലേക്കുള്ള വഴിയാണ്. അപ്പോഴും വിജയിക്കുന്നത് കോര്‍പ്പറേറ്റുകളാണ്. ഫാസിസത്തില്‍ കോര്‍പ്പറേറ്റുകള്‍ ഏറ്റവും സന്തുഷ്ടരാകും. കാരണം എതിര്‍ക്കാന്‍ ആരുമില്ലല്ലോ.
ജനങ്ങളുടെ ബോധവത്കരണവും സ്വയം വിശകലനം ചെയ്യാനും തീരുമാനമെടുക്കാനുമുള്ള കഴിവാണ് നാം വികസിപ്പിക്കേണ്ടത്. അല്ലാതെ കമ്പനികള്‍ക്ക് വേണ്ടി വാചാടോപ പ്രസംഗം നടത്തുന്നത് തെറ്റാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
“അമേരിക്കക്ക് വേണ്ടത് ചൈനീസ് ചാളകളിലെ(Sweatshop) വിലകുറഞ്ഞ തൊഴിലാളികളാണ്. അവിടെ തൊഴിലാളി യൂണിയനില്ല. നിങ്ങള്‍ക്ക് തൊഴിലാളികളെ ചാട്ടയടിച്ച് പണിചെയ്യിക്കാനാവും.”
brother, താങ്കള്‍ പറയുന്നത് എന്താണ്? ഇവിടെ കേരളത്തില്‍ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്നോ? കേരളത്തില്‍ നാല് യൂനിവേഴ്സിടികളില്‍ ബി.എഡ്. കോളേജുകള്‍ നോക്കൂ. കോഴിക്കോട് തന്നെ പന്ത്രണ്ട് ബി.എഡ്. കോളേജുകള്‍ യൂനിവേഴ്സിടി നേരിട്ട് നടത്തുന്ന സ്വാശ്രയ കോളേജുകള്‍ ആയി ഉണ്ട്. പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ കോണ്ട്രാക്റ്റ് അടിസ്ഥാനത്തില്‍ ജോലി. മാസം പന്ദ്രണ്ടായിരം രൂപ ശമ്പളം. മറ്റാനുകൂല്യങ്ങള്‍ ഇല്ല. അതെ സമയം, സ്ഥിരം ജോലിക്കാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും യു.ജി.സി. ശമ്പളവും..
ഇത് പോലെ സര്‍കാര്‍ സ്ഥാപനങ്ങളിലും കോണ്ട്രാക്റ്റ് തൊഴിലാളികള്‍. എല്ലായിടങ്ങളിലും ഇങ്ങനെ ഒക്കെ തന്നെയാണ്. ഇടതു പക്ഷം എന്ത് ചെയ്യുന്നു ഇതിനൊക്കെ ?
പ്രിയ സുഹൃത്തേ,
തീര്‍ച്ചയായും നമ്മുടെ നാട്ടില്‍ ധാരാളം പ്രശ്നങ്ങള്‍ ഉണ്ട്. ഇന്‍ഡ്യയും ചൈനയും തമ്മിലുള്ള താരതമ്യമല്ല ഇവിടെ ഉദ്ദേശിച്ചത്. ശ്രീ ബാലകൃഷ്ണന്റെ പ്രസംഗത്തില്‍ എനിക്ക് സംശയമുള്ള കാര്യങ്ങള്‍ എഴുതിയതാണ്.
ഇടതു പക്ഷത്തിന്റെ കാര്യം ഒന്നും പറയേണ്ട. പുതിയ ഒരു ഇടതു പക്ഷത്തിന്റെ ആവശ്യകത നമുക്കുണ്ട്.
നന്ദി.
“നാം ഇപ്പോള്‍ ഭൂമിയിലെ വിഭവങ്ങള്‍ 140% എന്ന തോതിലാണ് ചൂഷണം ചെയ്യുന്നത്. എന്നിട്ടും 80% ആളുകള്‍ ദിവസം 100 രൂപാ പോലും വരുമാനമില്ലാത്തവരാണ്. മുഴുവന്‍പേര്‍ക്കും നല്ല ജീവിതം ലഭ്യമാകണമെങ്കില്‍ നമുക്ക് അഞ്ചോ ആറോ ഭൂമി വേണ്ടിവരും.”
ഇതിനോട് ശക്തമായ പ്രതിഷേധം
ഇവിടെ ഉള്ള സാധനങ്ങള്‍ ശരിക്കു പങ്കിട്ടാല്‍ എല്ലാവര്‍ക്കും ആവശ്യത്തിനുള്ളതു കഴിഞ്ഞ് കടലില്‍ കലക്കാനും തികയും.
അതല്ലെ അമേരിക്ക പലപ്പോഴും കപ്പല്‍ കണക്കിനു ഗോതമ്പ് കൊണ്ടൂ പോയി അറ്റ്‌ലാന്റിക്കില്‍ തള്ളുന്നത്
ഉള്ള സാധനങ്ങള്‍ എന്ന് ഉദ്ദേശിക്കുന്നത് എവിടെയുള്ളതാണ്?

നമുക്ക് ഭൂമി ഒന്നേയുള്ളു. ഇവിടെയുള്ള സാധനങ്ങള്‍ക്ക് ഒരു പരിധിയുണ്ട്. അനന്തമായ സാമ്പത്തിക വളര്‍ച്ച അസാധ്യമാണ്. ആ കണക്ക് ലഭിച്ചത് http://en.wikipedia.org/wiki/Ecological_footprint ല്‍ നിന്നാണ്.
ഒരു ഉദാഹരണം നോക്കൂ. എണ്ണ. ഈ തോതില്‍ നാം എണ്ണ ഉപയോഗിച്ചാല്‍ അത് വളരെ വേഗം തന്നെ ഇല്ലാതാകും. ശുദ്ധ വായുവിന്റെ കാര്യം നോക്കൂ. കടലിലെ മീനിന്റെ കാര്യം. ഫലഭൂഷ്ടമായ കൃഷിഭൂമിയുടെ അളവോ. എല്ലാം കുറഞ്ഞുവരുകയാണ്.
140% എന്നത് 2006 ലെ കണക്കാണ്. 2010 ല്‍ ഉപഭോഗം 1.5 മടങ്ങാണ്.
ചില പ്രാദേശിക മാര്‍ക്കറ്റില്‍ വില നിയന്ത്രിക്കാന്‍ ഗോതമ്പ് കടലില്‍ തള്ളിയത് ഭൂമിയുടെ വിഭവ സമൃധിക്ക് തെളിവല്ല. ഗോതമ്പിന്റെ വില കഴിഞ്ഞ 50 വര്‍ഷത്തില്‍ എത്ര കൂടി?
IAS karil anupama,rajunarayanaswami muthalayavr janagalku muthalkootaya udyogastharanu