രണ്ട് വർഷം, മലയാളിക്ക് നഷ്ടം 1,578 കോടി രൂപ! 2025-ൽ കേരളത്തിൽ സൈബർ തട്ടിപ്പിനിരയായ 42,500 പേർക്കുണ്ടായ ആകെ നഷ്ടം 814 കോടി രൂപയാണ്. നിക്ഷേപ-ട്രേഡിങ് തട്ടിപ്പിലൂടെ മാത്രം 413 കോടി നഷ്ടപ്പെട്ടു. 2024-ൽ 41,430 പേർ തട്ടിപ്പിനിരയായപ്പോൾ 764 കോടി രൂപയും നഷ്ടപ്പെട്ടു. അതിൽ വെർച്വൽ അറസ്റ്റ് ഇനത്തിൽ 44 കോടി രൂപ തട്ടിയെടുത്തു. രാജ്യത്ത് ഏറ്റവും കൂടുതൽ പണം ഒരാൾക്ക് നഷ്ടമായതും കേരളത്തിൽ തന്നെ. 2023-ൽ കൊച്ചി സ്വദേശിയായ വ്യവസായിക്ക് 24.75 കോടി രൂപ നഷ്ടപ്പെട്ട സംഭവമാണിത്. 2023-മുതൽ 2025-വരെ തൊഴിൽ പരസ്യതട്ടിപ്പിലൂടെ മലയാളികൾക്ക്് 105 കോടി രൂപയും നഷ്ടമായി. രാജ്യത്താകമാനം വെർച്വൽ അറസ്റ്റിലൂടെ 2025-ൽ 3,000 കോടിയാണ് തട്ടിപ്പുസംഘം നേടിയത്. 2025-ൽ രാജ്യത്ത് നിന്ന് 20,000 കോടി രൂപയാണ് സൈബർ തട്ടിപ്പുകാർ കൊണ്ടുപോയത്. ചൈനയിലേക്കാണ് ക്രിപ്‌റ്റോ കറൻസി വഴി കൂടുതൽ പണവും പോയത്. ഇതിൽ 77-ശതമാനവും നിക്ഷേപ തട്ടിപ്പിലൂടെയാണ് നഷ്ടമായത്.
— സ്രോതസ്സ് mathrubhumi.com | 10 May 2026
ഡിജിറ്റൽ സാങ്കേതികവിദ്യകളെ പുകഴ്ത്തുകയും കറൻസിയെ കുറ്റവാളിയാക്കുകയും ചെയ്ത് കേന്ദ്ര സർക്കാർ ഡിജിറ്റൽ സാങ്കേതികവിദ്യ ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയും ചെയ്തതിനാലാണ് ഈ തട്ടിപ്പുകൾക്ക് അരങ്ങ് ഒരുങ്ങിയത്. ഒപ്പം ആധാറും കൂടി ചേർന്നപ്പോൾ തട്ടിപ്പുകാർക്ക് ചാകരയാണ്. ജനങ്ങൾ ഭയപ്പെട്ടാണ് കഴിയുന്നത്. അപരിചതർ ആധാറെന്ന് വാക്ക് പറഞ്ഞാൽ ആളുകൾ അടിവസ്ത്രം കൂടി ഊരിക്കൊടുക്കും. ആളുകൾക്ക് അത്രക്ക് ഭയമാണ് ആധാർ വ്യവസ്ഥയെ.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.