ഒരു എണ്ണ ചോർച്ച, മെക്സികോ ഉൾക്കടലിന്റെ 933 ചതുരശ്ര കിലോമീറ്റർ തീരകടൽ മലിനമാക്കി. കിഴക്കൻ മെക്സിക്കോയിലെ Veracruz, Tamaulipas, Campeche, Tabasco മെക്സിക്കോ സംസ്ഥാനങ്ങളെ ഇത് ബാധിച്ചു.
എന്തുകൊണ്ട് ചോർച്ച സംഭവിച്ചു എന്നതിന്റെ രണ്ട് മാസത്തെ പരസ്പരവിരുദ്ധമായ സിദ്ധാന്തങ്ങൾക്ക് ശേഷം, തങ്ങളുടെ ഒരു പൈപ്പ് ലൈനിലെ ചോർച്ച കാരണമാണ് ഇതുണ്ടായത് എന്ന് മെക്സിക്കോയുടെ ദേശീയ എണ്ണക്കമ്പനി Pemex സമ്മതിച്ചു.
വെള്ളവുമായി സമ്പർക്കത്തിൽ വന്നാലുണ്ടാകുന്ന അപകടസാദ്ധ്യതകളെ കുറിച്ചുള്ള അധികാരികളിൽ നിന്നുള്ള വിവരങ്ങളുടെ കുറവ് കാരണം പ്രാദേശിക സമൂഹങ്ങൾ അവുരുടെ മീൻപിടുത്തവും ഇക്കോ ടൂറിസവും കുറക്കുയോ നിർത്തുകയോ ചെയ്യേണ്ടി വരുന്നു.
സർക്കാരിന്റെ നേതൃത്വത്തിലെ ശുദ്ധീകരണം ഇല്ലാത്തതിനാൽ താമസക്കാർ പരിസ്ഥിതിക്കുണ്ടായ നാശങ്ങൾ രേഖപ്പെടുത്തുന്നത് തുടരുന്നു.
വംശനാശം നേരിടുന്ന Kemp’s ridley sea turtles ഉൾപ്പടെയുള്ള 1,000 ൽ അധികം സമുദ്ര സ്പീഷീസുകളുടെ സംരക്ഷണത്തിനായി ചോർച്ചയുടെ containment urgent ആണെന്ന് പരിസ്ഥിതി സംരക്ഷകർ പറഞ്ഞു.
— സ്രോതസ്സ് mongabay.com | 22 Apr 2026
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.