ഇന്‍ഡ്യയിലെ ഭക്ഷ്യ എണ്ണയുടെ 40% ഉം ഇറക്കുമതി ചെയ്യുന്നതാണ്. ഇന്‍ഡോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നും എണ്ണ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്‍ഡ്യയാണ്.
Mahathir ന്റെ അഭിപ്രായ പ്രകടനത്തിന് ശേഷം മുംബേ ആസ്ഥാനമാക്കിയുള്ള ഭക്ഷ്യ എണ്ണക്കമ്പനികളുടെ സ്വാധീനിക്കല്‍ സംഘമായ Solvent Extractors Association of India (SEAI) തങ്ങളുടെ അംഗങ്ങള്‍ക്ക് മലേഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണം എന്ന നിര്‍ദ്ദേശം കൊടുത്തു. Adani Wilmar ന്റെ മുമ്പത്തെ CEO ഉം ഇപ്പോഴത്തെ ബോര്‍ഡ് അംഗവുമായ Atul Chaturvedi ആണ് SEAI യുടെ ഇപ്പോഴത്തെ തലവന്‍. ഇന്‍ഡ്യയിലെ രണ്ടാമത്തെ സമ്പന്നനായ ഗൌതം അദാനിയും ലോകത്തെ ഏറ്റവും വലിയ പാം ഓയില്‍ കമ്പനിയായ Wilmar International ഉം 50:50 പങ്കാളിത്തത്തോടെ ചേര്‍ന്ന് രൂപീകരിച്ച കമ്പനിയാണ് Adani Wilmar.
SEAI, മലേഷ്യയുമായി വ്യാപാര തര്‍ക്കം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് Mahathir ന്റെ അഭിപ്രായ പ്രകടനമുണ്ടായത്. ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന പുതിയ നിയന്ത്രിതമായ ഇറക്കുമതി നയം Adani Wilmar, Patanjali Ayurved ന്റെ ഉടമസ്ഥതയിലുള്ള Ruchi Soya, Emami ഉള്‍പ്പടെയുള്ള എല്ലാ എണ്ണ ശുദ്ധീകരണ കമ്പനികളേയും സഹായിക്കുന്നതാണ്.
— സ്രോതസ്സ് newsclick.in | 28 Jan 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.