നിര്‍വ്യാജമായ നികുതിദായകരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു

ഈ വര്‍ഷം മറ്റ് നികുതിദായകരേ പോലെ ഞാന്‍ കടലാസിലാണ് എന്റെ നികുതി റിട്ടേണ്‍സ് തപാലില്‍ ഇന്‍കംടാക്സ് അധികാരികള്‍ക്ക് അയച്ചുകൊടുത്തത്. ഒരു പകര്‍പ്പ് പരിശോധന ഉദ്യോഗസ്ഥനും അയച്ചുകൊടുത്തു. ധാരാളം ആഴ്ചകള്‍ കഴിഞ്ഞു. ഇപ്പോഴും എനിക്ക് “ഇപ്രാവശ്യം താങ്കളെ നഷ്ടപ്പെട്ടു. താങ്കള്‍ക്ക് ഇനിയും വരുമാന നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യാം (ചെയ്തെങ്കില്‍ മറന്നേക്കു)” എന്ന തലക്കെട്ടോടെ ഇമെയിലുകള്‍ വന്നുകൊണ്ടിരിക്കുന്നു. ആ സന്ദേശത്തില്‍ പറയുന്നത്, “നിങ്ങള്‍ പതിവായി ഫയല് ചെയ്യുന്ന ആളാണ്. ഈ വര്‍ഷം അത് ചെയ്തതായി കാണുന്നില്ല. ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുന്നില്ല. ഇത് ചെറിയ ഒരു ഓര്‍മ്മപ്പെടുത്തലാണ്.”

I-T വകുപ്പ് റോബോട്ട് പോലെ ആയത് ദുഖകരമാണ്.

റോബോട്ടുകള്‍ മനുഷ്യരല്ല. അവക്ക് അവ അയക്കുന്ന എഴുത്തുകള്‍ വായിക്കാനാകില്ല. അവക്ക് നികുതി റിട്ടേണ്‍സിന്റെ ഭൌതിക പകര്‍പ്പുകള്‍ എടുക്കാനാകില്ല. ശരിയായ റിട്ടേണ്‍സും കള്ള റിട്ടേണ്‍സും ഏതെന്ന് തിരിച്ചറിയാന്‍ അവക്കാവില്ല. യഥാര്‍ത്ഥമായത് അയഥാര്‍ത്ഥമായത് എന്നതും. മൗലികമായതും ബിനാമിയും. സത്യസന്ധവും തട്ടിപ്പ് നിറഞ്ഞതും.

ഈ വര്‍ഷം I-T വകുപ്പ് 16-അക്കത്തിന്റെ ആധാര്‍ നമ്പര്‍ ചോദിച്ചു. ആ ഡമോഗ്രാഫിക്കും ബയോമെട്രിക്കും ആയ വിവരങ്ങള്‍ ആരും സാക്ഷ്യപ്പെടുത്തുന്ന ഒന്നല്ല. അത് മാത്രവുമല്ല അത് ആരും പരിശോധിക്കുകയോ ഓഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അതിനെ നികുതിദായകരുടെ തിരിച്ചറിയലായി ഉപയോഗിക്കാന്‍ ഒരിക്കലും കഴിയില്ല.

അവര്‍ തന്നെ കൊടുത്തിട്ടുള്ള ദീര്‍ഘകാലമായി ആദായ നികുതി ഫയല്‍ ചെയ്തിരുന്ന permanent account number (PAN)ല്‍ നിന്ന് കപടമായവയും ശരിയായതുമായ നികുതിദായകരെ തിരിച്ചറിയാന്‍ മതിയാവില്ല എന്ന് അവര്‍ തീരുമാനിച്ചു. ഞാന്‍ സ്ഥിരമായി ആദായനികുതി ഫയല് ചെയ്യുന്ന ആളായി ആദായനികുതി വകുപ്പിന് തിരിച്ചറിയാനാവുന്നെങ്കിലും നികുതി അടച്ചതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എനിക്ക് ഇമെയിലായി അയച്ച് തന്നിട്ടുമാണിത് സംഭവിക്കുന്നത്.

ആദായനികുതി വെബ് സൈറ്റ് ഡാറ്റയില്‍ നിന്ന് 2014 – 2019 കാലത്ത് PAN ന്റെ എണ്ണത്തില്‍ 15.7 മടങ്ങ് വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അത് അസാധാരണമെന്ന് മാത്രമല്ല മുന്നറീപ്പ് നല്‍കുന്നതുമാണ്. കഴിഞ്ഞ 40 വര്‍ഷങ്ങളായുണ്ടായ വര്‍ദ്ധനവിന്റെ 15.7 മടങ്ങ് വെറും 5 വര്‍ഷങ്ങളിലുണ്ടായിരിക്കുന്നു.

ആധാര്‍ ആണ് തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ചതാണ് അസാധാരണമായ ഈ വര്‍ദ്ധനവിനെ നയിച്ചിരിക്കുന്നത്. Central Board of Direct Taxes (CBDT) ല്‍ നിന്ന് വിവരാവകാശ നിയമം അനുസരിച്ച് കിട്ടിയ വിവരങ്ങള്‍ പ്രകാരം ആധാര്‍ തിരിച്ചറിയല്‍ രേഖയായി എടുത്തുകൊണ്ടുള്ള 10,164,835 (1.01 കോടി)PAN കൊടുത്തപ്പോള്‍ മറ്റ് രേഖകളുടെ അടിസ്ഥാനത്തില്‍ 16,298,382 (1.63 കോടി) PAN നല്‍കി എന്ന് അത് വ്യക്തയി. 2015 ല്‍ രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാക്കിയതിന് ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്.

നോട്ട് നിരോധനം നടന്ന നവംബര്‍ 2016 – മാര്‍ച്ച് 2017 കാലത്ത് ആധാര്‍ അടിസ്ഥാന രേഖയായെടുത്തുകൊണ്ട് നല്‍കിയിരിക്കുന്ന പാനിന്റെ എണ്ണം ഒരു കോടിയിലധികമാണ് (10,665,230). ആധാര്‍ അല്ലാത്ത രേഖകളടെ അടിസ്ഥാനത്തില്‍ കൊടുത്ത പാനിന്റെ എണ്ണം 80 ലക്ഷത്തില്‍ അധികവും (8,021,160).

Income-Tax Act നിയമത്തില്‍ ആധാറും പാനും ബന്ധിപ്പിക്കണമെന്ന 139AA വകുപ്പ് ധനകാര്യ മന്ത്രി അരുണ്‍ ജെറ്റ്‌ലി കൂട്ടിച്ചേര്‍ത്ത മാര്‍ച്ച് 2017 മുതല്‍ ആധാര്‍ തിരിച്ചറിയല്‍ രേഖയായി 17.07 കോടി പാന്‍ പുതിയതായി കൊടുത്തു. മറ്റ് രേഖകളുടെ അടിസ്ഥാനത്തില്‍ 2.63 കോടി പാനാണ് കൊടുത്തത്.

ആധാര്‍ ഉപയോഗിച്ച് നല്‍കിയ PANല്‍ മിക്കതിനും ഒരു നികുതി റിട്ടേണ്‍സ് ഫയലുചെയ്തതിന്റെ ഒരു ചരിത്രവും ഇല്ലാത്തതാണ്. അവ ശരിക്കുള്ള വ്യക്തികളുടേതാണെന്ന് ആരെങ്കിലും സാക്ഷ്യപ്പെടുത്തിയതോ പരിശോധിക്കപ്പെട്ടതോ ഓഡിറ്റ് ചെയ്യപ്പെട്ടതോ അല്ല. ഈ PANകള്‍ വ്യക്തികളുടേതോ നികുതിദായകരുടേതോ genuineness സ്ഥാപിച്ചവയല്ല.

ആധാറിനെ PANമായി ബന്ധിപ്പിക്കുന്നത് വഴി I-T വകുപ്പ് യഥാര്‍ത്ഥമായ നികുതിദായകരെ വെറും ആധാര്‍ മാത്രം ഉണ്ടെന്നതിനാല്‍ PAN കിട്ടിയ ബിനാമി നികുതിദായകരില്‍ നിന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു. ഒരു വ്യാജ PAN ഉപയോഗിച്ച് ആധാര്‍ നിര്‍മ്മിച്ചാല്‍ അതിനെ തിരിച്ച് PANമായി ബന്ധിപ്പിച്ചാല്‍ ആ PAN പരിശോധിക്കപ്പെട്ടതോ യഥാര്‍ത്ഥമായതോ ആകില്ല.

ആധാര്‍ കാരണം PAN ഡാറ്റാബേസില്‍ എന്തെങ്കിലും മൂല്യവര്‍ദ്ധനവ് ഉണ്ടാകുമെന്നതിന് സാക്ഷ്യപ്പെടുത്തിയതോ പരിശോധിക്കപ്പെട്ടതോ ഓഡിറ്റ് ചെയ്യപ്പെട്ടതോ ആയ ഒരു ഡാറ്റയും ഇല്ല. സ്ഥിരമായി നികുതി ഫയല്‍ ചെയ്യുന്ന ശരിക്കുള്ള നികുതിദായകരെ കള്ളന്‍മാരായും എന്നാല്‍ ആരും വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടില്ലാത്ത പരിശോധിക്കപ്പെട്ടിട്ടില്ലാത്ത ആളുകളെ ശരിയായതും നല്ലതും ആയി അത് കാണുന്നു.

ഇതിനെക്കുറിച്ച് ജാഗ്രതാസന്ദേശം കൊടുത്തിട്ടും ആധാര്‍-പാന്‍ ബന്ധിപ്പിക്കുന്നതും, സാമ്പത്തിക ഇടപാടുകള്‍ക്ക് ആധാര്‍ ഉപയോഗിക്കുന്നതും നിര്‍ത്തലാക്കുന്നതിലും സാമ്പത്തിക രംഗത്തേയും ഇന്‍ഡ്യന്‍ ജനങ്ങള്‍ക്ക് മേലെയും നടത്തിവരുന്ന ഭീമമായി ത്ട്ടിപ്പുകളില്‍ അന്വേഷണം നടത്തുന്നതിലും CBDT പരാജയപ്പെട്ടു എന്നത് ഞെട്ടിക്കുന്നതാണ്.

2018 മുതല്‍ അവരോട് എഴുതിയിട്ടും ആധാര്‍ ബന്ധിപ്പിക്കല്‍ CBDT നിര്‍ത്തലാക്കാത്തതിനാല്‍ ഞാന്‍ ഒരു തുറന്ന കത്ത് CBDTക്ക് അയച്ചിട്ടുണ്ട്. അതിനാല്‍ മറ്റുള്ളവരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കുമെന്നും നല്ല മാറ്റങ്ങള്‍ക്കായുള്ള ശ്രമത്തിന് നേതൃത്വം കൊടുക്കുമെന്നും കരുതുന്നു.

— സ്രോതസ്സ് moneylife.in | Anupam Saraph | 17 Dec 2019

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )