വിക്കിലീക്സ് സ്ഥാപകന്റെ വിടുതലിനായി നൂറുകണക്കിന് ആളുകള്‍ ലണ്ടനില്‍ ഒത്തുചേര്‍ന്നു

"അസാഞ്ജിനെ നാടുകടത്തെരുത് - പത്രപ്രവര്‍ത്തനം കുറ്റമല്ല" എന്നൊക്കെയുള്ള ബോര്‍ഡുകള്‍ പിടിച്ചുകൊണ്ട് Australia House ന് മുമ്പില്‍ കഴിഞ്ഞ ദിവസം വലിയൊരു കൂട്ടം ആളുകള്‍ ഒത്തുചേര്‍ന്നു. ഗ്രീസിലെ മുമ്പത്തെ ധനകാര്യമാന്ത്രി യാനിസ് വറുഫാകിസ്, ഫാഷന്‍ ഡിസൈനര്‍ Vivienne Westwood, വിക്കിലീക്സിന്റെ എഡിറ്റര്‍ തലവന്‍ Kristinn Hrafnsonn, Pink Floyd പാട്ടുകാരന്‍ റോഡര്‍ വാട്ടര്‍സ് തുടങ്ങിയ ഉന്നതരായ ആളുകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രകടനത്തിന് മുമ്പ് പ്രതിഷേധക്കാര്‍ Strand ഒത്തുചേര്‍ന്നു. പിന്നീട് വിക്കിലീക്സ് സ്ഥാപന്റെ പിന്‍തുണക്കായി പാര്‍ളമെന്റ് സ്ക്വയറിലേക്ക് പ്രകടനം നടത്തി. … Continue reading വിക്കിലീക്സ് സ്ഥാപകന്റെ വിടുതലിനായി നൂറുകണക്കിന് ആളുകള്‍ ലണ്ടനില്‍ ഒത്തുചേര്‍ന്നു

രണ്ട് ലക്ഷം അദ്ധ്യാപകര്‍ ക്യാനഡയില്‍ സമരം ചെയ്യുന്നു

ക്യാനഡയില്‍ രണ്ട് ലക്ഷം അദ്ധ്യാപകരും ജോലിക്കാരും സംയുക്തമായി ഒരു ദിവസത്തെ സമരം നടത്തി. Ontarioയുടെ Progressive Conservative സര്‍ക്കാരിന്റെ ചിലവ് ചുരുക്കല്‍ പരിപാടികള്‍ക്കും അതിന്റെ നേതാവായ ട്രമ്പ് സ്നേഹിയും ലക്ഷപ്രഭുവും ആയ Doug Fordന് എതിരെയുമുള്ള അദ്ധ്യാപന തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ സമരം. “Ontarioയെ ബിസിനസ്സിനായി തുറന്നുകൊടുക്കുക,” എന്ന നയത്തിന്റെ ഭാഗമായി Ford സര്‍ക്കാര്‍ പ്രതിവര്‍ഷം 100 കോടി ഡോളര്‍ വിദ്യാഭ്യാസ ചിലവ് കുറക്കാന്‍ പോകുന്നു. അതൊടൊപ്പം ക്ലാസിന്റെ വലിപ്പം വന്‍ തോതില്‍ കൂട്ടുകയും ചെയ്യുന്നു. … Continue reading രണ്ട് ലക്ഷം അദ്ധ്യാപകര്‍ ക്യാനഡയില്‍ സമരം ചെയ്യുന്നു

‘പാലസ്തീന്‍കാരുടെ അടിസ്ഥാന അവകാശങ്ങളെക്കുറിച്ച്’ വ്യാകുലതകളുള്ളതിനാല്‍ സാന്റേഴ്സ് AIPAC സമ്മേളനത്തിന് പോകില്ല

ഡമോക്രാറ്റിക് 2020 പ്രസിഡന്റ് പ്രൈമറികളിലെ മുന്‍നിര സ്ഥാനാര്‍ത്ഥിയായ സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് AIPAC ന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുകയില്ല എന്ന് പ്രഖ്യാപിച്ചു. പാലസ്തീന്‍കാരുടെ മനുഷ്യാവകാശങ്ങളെ തള്ളിക്കളയുന്ന ഈ സംഘത്തിന്റെ ആശയങ്ങള്‍ കാരണമാണ് അത്. "ഇസ്രായേലിലെ ജനങ്ങള്‍ക്ക് സമാധാനപരമായും സുരക്ഷിതത്തോടും ജീവിക്കാനുള്ള അവകാശമുണ്ട്. പാലസ്തീന്‍കാര്‍ക്കും അതേ അവകാശങ്ങളുണ്ട്. പാലസ്തീന്‍കാരുടെ അവകാശങ്ങളെ എതിര്‍ക്കുന്ന മതഭ്രാന്തന്‍മാര്‍ക്ക് AIPAC വേദി ഒരുക്കിക്കൊടുക്കുന്നു. ആ കാരണത്താല്‍ ഞാന്‍ അവരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല," എന്ന് സാന്റേഴ്സ് പറഞ്ഞു. മറ്റൊരു സ്ഥാനാര്‍ത്ഥിയായ സെനറ്റര്‍ എലിസബത്ത് വാറനും AIPAC … Continue reading ‘പാലസ്തീന്‍കാരുടെ അടിസ്ഥാന അവകാശങ്ങളെക്കുറിച്ച്’ വ്യാകുലതകളുള്ളതിനാല്‍ സാന്റേഴ്സ് AIPAC സമ്മേളനത്തിന് പോകില്ല

Coastal GasLink പൈപ്പ് ലൈനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തീവണ്ടി തടയല്‍ തുടരുന്നു

കഴിഞ്ഞ ദിവസം Edmonton, Alberta യില്‍ 20 പേരുടെ ഒരു സംഘം Canadian National Railway തടഞ്ഞു. താല്‍ക്കാലികമായി ഉണ്ടായ തടസം Coastal GasLink നെതിരായ ഏറ്റവും പുതിയ പ്രതിഷേധമായിരുന്നു. അതുപോലുള്ള പ്രതിഷേധങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി ക്യാനഡയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള റയില്‍ ഗതാഗതത്തെ സ്തംഭിപ്പിച്ചു. പൈപ്പ് ലൈനേയും തങ്ങളുടെ സ്വയംഭരണ പ്രദേശത്തേക്ക് പോലീസിന്റെ സഹായത്തോടെ TC Energy നടത്തുന്ന കൈയ്യേറ്റങ്ങള്‍ക്കും എതിരെ Wet’suwet’en First Nation നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഈ പ്രതിഷേധങ്ങള്‍. — സ്രോതസ്സ് … Continue reading Coastal GasLink പൈപ്പ് ലൈനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തീവണ്ടി തടയല്‍ തുടരുന്നു