ഇൻഡ്യയിലെ കോർപ്പറേറ്റ് സാമൂഹ്യ മാധ്യമങ്ങൾ വിദ്വേഷം വിൽക്കുന്നു. ലാഭം നേടുന്നു

വളരെ കുറച്ച് പേർ ശരിക്കും മനോരോഗികളായ വ്യക്തികളായി കാണപ്പെട്ടു. ബഹുഭൂരിപക്ഷമുള്ള മറ്റുള്ളവർ പരുക്കൻ, നിരക്ഷര പാവപ്പെട്ടവർ ടുട്സികളോടുള്ള വിദ്വേഷത്താൽ എളുപ്പത്തിൽ ആവേശഭരിതരായി. ഒരു പക്ഷെ ഞാൻ കണ്ട ഏറ്റവും ദുഷ്ടരായ ആളുകൾ വിദ്യാഭ്യാസമുള്ള രാഷ്ട്രീയ ഉന്നതരാണ്. ആകർഷകത്വവും സങ്കീർണ്ണതയും ഉള്ള പുരുഷൻമാരും സ്ത്രീകളും. അവർ നന്നായി ഫ്രഞ്ച് സംസാരിക്കും. യുദ്ധത്തിന്റേയും ജനാധിപത്യത്തിന്റേയും സ്വഭാവത്തെക്കുറിച്ച് ദൈർഖ്യമുള്ള തത്വചിന്താ സംവാദങ്ങളിൽ ഏർപ്പെടാൻ കഴിയുന്നവർ.

വിറയലുണ്ടാക്കുന്ന ആ വരികൾ Season of Blood: A Rwandan Journey എന്ന പുസ്തകത്തിൽ BBC യുടെ ഒരു മാധ്യമ പ്രവർത്തകനായ Fergal Kane എഴുതിയാതാണ്. 1995 ലെ ഓർവെൽ പുരസ്കാരം ആ പുസ്തകത്തിന് കിട്ടി. റ്വാണ്ടയിലെ സംഘടിതവും ആസൂത്രിതവുമായ കൊലകൾ 20ാം നൂറ്റാണ്ടിലെ ഇരുണ്ട പരമ്പരകളിലൊന്നാണ്. 8 ലക്ഷം ടുട്സികൾ കൊല്ലപ്പെട്ടു.

ഈ നിർഭാഗ്യകരമായ വികാസങ്ങൾക്ക് ഒന്നര വർഷം മുമ്പ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം അതിന്റെ അത്യാപൽക്കരമായ നിമിഷത്തിലൂടെ കടന്ന് പോയി എന്നത് അത് ഒരു വിചിത്രമായ coincidence ആണ്. രക്തരൂക്ഷിതമായ ഒരു പരിപാടിയിലൂടെ ഹിന്ദുത്വ ആധിപത്യ ശക്തികൾ 500 വർഷം പഴക്കമുള്ള ഒരു പള്ളി പൊളിച്ചതാണ് അത്. അത് തകർത്തതിന് ശേഷം ഇൻഡ്യ മുഴുവൻ വൻ തോതിൽ സാമുദായിക ലഹളകൾ നടന്നു. ആയിരക്കണക്കിന് ആളുകൾ മരിച്ചു. ആ മുറിവുകൾ ഉണക്കാൻ ഇപ്പോഴും പാടാണ്.

റ്വാണ്ട കടന്ന് പോയതും 1992 ൽ ഇൻഡ്യ സാക്ഷ്യം വഹിച്ചതും തമ്മിൽ കുറഞ്ഞത് ഒരു കാര്യം പൊതുവായതാണ്: സ്വന്തം ചുറ്റുപാടിൽ കേട്ടിട്ടില്ലാത്ത ദുരുതങ്ങൾ അഴിച്ചുവിടാൻ സാധാരണ മനുഷ്യരെ തയ്യാറാക്കാനും പ്രകോപിപ്പിക്കാനും എങ്ങനെ മാധ്യമങ്ങൾക്ക് കഴിയും എന്നത് രണ്ട് ദുരന്തങ്ങളും പ്രകടിപ്പിച്ചു.

റ്വാണ്ടയിലെ വംശഹത്യക്ക് മുമ്പ് പ്രസിദ്ധ അച്ചടി മാധ്യമങ്ങളും പ്രത്യേകിച്ച് റേഡിയോ ചാനലുകളും നടത്തിയ വിഭജന, ധൃവീകരണ പങ്ക് ചരിത്രത്തിന്റെ ഗവേഷകർ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഹൂടു തീവൃവാദികളെ ആളിക്കത്തിച്ച് ടുട്സി ന്യൂനപക്ഷത്തെ ലക്ഷ്യം വെക്കാനായി “പാറ്റകളെ” കളപറിക്കുക എന്ന ആഹ്വാനം കുപ്രസിദ്ധമായ RTLM റേഡിയോ പ്രക്ഷേപണം ചെയ്തു. Aag musalsal zehan mein lagi hogi, yunhi koi aag me jala nahi hoga— മനസിൽ ഇപ്പോൾ തന്നെ തീയുണ്ട്, അല്ലെങ്കിൽ ആരും ആ തീ സ്വീകരിക്കില്ലായിരുന്നു,” എന്ന് ഒരു കവി പറഞ്ഞു.

80കളുടെ അവസാനവും 90കളുടെ തുടക്കത്തിലും ഇൻഡ്യയിൽ അച്ചടി മാധ്യമങ്ങളിൽ വലിയ വിഭാഗം, പ്രത്യേകിച്ച് പ്രാദേശിക ഭാഷയിലുള്ളത്, ധൃവീകരണ, പ്രകോപന പങ്ക് വഹിക്കുകയും ശിക്ഷാഭയം ഇല്ലാതെ മുഖ്യധാര അജണ്ട മുന്നോട്ട് നീക്കുകയും ചെയ്തു. ഹിന്ദി പത്രങ്ങളുടെ വലിയ ഒരു ഭാഗം ഹിന്ദു പത്രങ്ങളായി രൂപപരിണാമം ചെയ്തത് പ്രസിദ്ധമാണ്. സ്വതന്ത്ര ഇൻഡ്യയിൽ ഇത് ആദ്യമായായിരുന്നു പത്രങ്ങളെ വൻതോതിൽ ആയുധവൽക്കരിച്ചത് ഈ കാലത്ത് ആയിരുന്നു. അക്കാലത്ത് TV കൂടുതലും സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നത് ഒരു ഭാഗ്യമായിരുന്നു. കുറച്ച് സ്വകാര്യ ചാനലുകൾ മാത്രമേയുണ്ടായിരുന്നുള്ളു.

എന്നിരുന്നാലും കാലം മാറി. ഇന്ന് ഇന്റർനെറ്റും സാമൂഹ്യ മാധ്യമങ്ങളുമുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യ അധാർമ്മികമായി ഉപയോഗിച്ചാൽ രാഷ്ട്രീയ അജണ്ടകളെ എളുപ്പം അവ്യക്തമാക്കാൻ കഴിയും എന്നത് വ്യക്തമാണ്. ഏകാധിപത്യ ജനവിരുദ്ധ ഭരണങ്ങളെ പ്രചരിപ്പിക്കാനായി അതിനെ കൗശലപ്പണിചെയ്യാനാകും. അത് ഇൻഡ്യയിൽ മാത്രമല്ല. ഉദാഹണത്തിന്, കെനിയയിലെ 2017 തെരഞ്ഞെടുപ്പ് സമയത്ത് പുതിയ മാധ്യമ സാങ്കേതികവിദ്യളുപയോഗിച്ച് ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യതതിനെക്കുറിച്ച് മാധ്യമ വിശകലനക്കാരനായ Alan MacLeod എഴുതിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വിവാദപരമാണ്. 2019 ൽ പ്രസിദ്ധപ്പെടുത്തിയ, Routledge എഴുതിയ, MacLeod എഡിറ്റ് ചെയ്ത In Propaganda in the Information Age: Still Manufacturing Consent പുസ്തകം, ഓൺലൈൻ മാധ്യമ പ്ലാറ്റ്ഫോമുകളിലെ വ്യാജ വാർത്ത, തെറ്റായവിവരം പ്രചരിപ്പിക്കൽ, സർക്കാർ പ്രചാരവേലയിലൂടെ സമ്മതി നിർമ്മിച്ചെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

സാങ്കേതിക വിദ്യയിലെ മുന്നേറ്റവും ഇന്റർനെറ്റ് എളുപ്പത്തിൽ ലഭ്യമായതിനാലും ദോഷഫലമുള്ള ഏതൊരു വാർത്താശകലത്തെ “വൈറൻ ആകുന്ന”തിലൂടെ ഏതൊരു വ്യക്തിക്കും ഒരു നഗരത്തേയോ പ്രദേശത്തേയോ മുട്ടുകുത്തിക്കാൻ സാധിക്കുന്നു. അത് arson, കലാപം, അക്രമം … എന്നിവയിൽ ഫലിക്കുന്നു. ദോഷം ചെയ്യാനായി മാധ്യമങ്ങളേയും ഡിജിറ്റൽ ഉപകരണങ്ങളേയും ചൂഷണം ചെയ്യാനുള്ള സാദ്ധ്യത കാരണം വൻ ഡാറ്റ കോർപ്പറേറ്റുകൾ കൂടുതൽ ജാഗ്രതയുള്ളവരായി. പ്രത്യേകിച്ചും വിദ്വേഷ പ്രസംഗങ്ങൾ അരിച്ച് മാറ്റുന്നതിൽ.

അവർ ശോച്യമായ രീതിയിൽ പരാജയപ്പെട്ടു എന്നത് വേറെ കാര്യമാണ്.

ന്യൂസിലാന്റിൽ കഴിഞ്ഞ വർഷം നടന്ന Christchurch ആക്രമണം നോക്കുക. അതിൽ 50 പേരോളം മരിച്ചു, വേറൊരു 50 പേർക്ക് മുറിവേറ്റു. അതിന് കാരണക്കാരനായി ആരോപിക്കപ്പെട്ടയാൾ ഒരു സവർണ്ണാധിപത്യക്കാരനാണ്. ഓൺലൈനിൽ മാനിഫെസ്റ്റോയിലൂടെ അയാൾ മുസ്ലീം കുടിയേറ്റക്കാർക്കെതിരായ വിദ്വേഷം പടർത്തി, അയാളുടെ കൂട്ടക്കോല ഫേസ്‍ബുക്കിൽ ലൈവായി കൊടുത്തു. ഈ വിഷ വീഡിയോ ലൈവായി പോകുന്നതിനെ തടയാനായി ഒരു കാര്യവും ഫേസ്‍ബുക്ക് ചെയ്തില്ല.

ഈ സംഭവത്തിന് ശേഷം ഫേസ്‍ബുക്കിനെ പൊരിച്ചു. എന്നാൽ അവരുടെ ലാഭകേന്ദ്രീകൃത മാതൃകയും വ്യവസ്ഥയുടെ നല്ല പുസ്തകത്തിൽ കയറാനുള്ള താൽപ്പര്യം അടുത്തകാലത്ത് കൂടുതൽ രോഷം ആകർഷിച്ചു. വിമതരുടെ അകൗണ്ടുകൾ നിക്കം ചെയ്യാനോ തടയാന്നതിലോ , വ്യവസ്ഥയെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യുന്നതിലോ അവർക്ക് ഒരു പശ്ചാത്താപവുമില്ല. എന്നാൽ സ്വഭാവത്തിലും പാനലിന്റെ പ്രവർത്തി ആവശ്യപ്പാനും മാത്രം “വിവാദപരം” അകാനും മാത്രം അക്രമാസക്തമായതാലും വലതുപക്ഷ പോസ്റ്റുകളോട് കണ്ണടച്ചു.

ലോകം മൊത്തം ഫേസ്‍ബുക്കിന് കിട്ടിയ വിമർശനത്തെ ശക്തിപ്പെടുത്തുന്നതാണ് ഏറ്റവും പുതിയ ഇൻഡ്യ കഥ . വലതുപക്ഷ നേതാക്കൾക്കും ഇൻഡ്യയിലെ അവരുടെ ആശയങ്ങൾക്കും പരിച പിടിക്കുന്നു എന്ന ആരോപണം വാർത്തകളെ ആയുധവൽക്കരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളെ ഓർമ്മപ്പെടുത്തുന്നു. The Wall Street Journal പുറത്തുകൊണ്ടുവന്ന കാര്യങ്ങൾക്ക് നന്ദി. ഒരു പൊട്ടിത്തെറി പോലെയാണ് പുതിയ മാധ്യമം എത്തിച്ചേർന്നത്. എന്നാൽ വലിയ അളവിൽ വ്യാജവാർത്തകൾ, അക്രമാസക്ത പ്രസംഗം, വെറുപ്പിന്റെ വ്യാപനം എന്നിവയുടെ സ്രോതസ്സാണ് അവ എന്ന് ഇത് കൂടുതൽ വ്യക്തമാകുന്നു. സാമൂഹ്യ മാധ്യമ രംഗത്തെ മെഗാ-കോർപ്പറേറ്റുകൾ ജനാധിപത്യ തത്വങ്ങളേക്കാളും അഭിപ്രായ സ്വാതന്ത്ര്യത്തേക്കാളും ലാഭത്തിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്നതിന്റെ ധാരാളം സംഭവങ്ങളുണ്ട്. തീർച്ചയായും അവരിൽ ആരോപിക്കപ്പെട്ടിട്ടുള്ള പക്ഷപാതം അവരുടെ സ്വന്തം ലോക വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണ്.

ഉദാരണത്തിന്, Black Lives Matter പ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിലായിരുന്നപ്പോൾ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്ഥാവനൾ കൊടുക്കുന്നതിന് ഫേസ്‍ബുക്കിനെ വ്യാപകമായി അപലപിച്ചു: “എപ്പോൾ മോഷണം തുടങ്ങുമ്പോൾ വെടിവെപ്പും തുടങ്ങും.” അത് അക്രമത്തിനുള്ള ഒരു പ്രകോപനമായിരുന്നു. ട്വിറ്റ‍ർ ആ സമയത്ത് അയാളുടെ പ്രസ്ഥാവനകൾ അക്രമത്തെ മഹത്വവൽക്കരിക്കുകയാണെന്ന് ഊന്നിപ്പറഞ്ഞു. [editor: എന്നിരുന്നാലും സാമൂഹ്യമാധ്യമങ്ങൾ സമൂഹത്തിന് ദോഷമാണ്] വംശ ബന്ധങ്ങളിലെ ഫേസ്‍ബുക്കിന്റെ അനുരഞ്ജനം കാരണം ജൂലൈയിൽ 1,000 ൽ അധികം കമ്പനികൾ ഫേസ്‍ബുക്കിനെ ഉപേക്ഷിച്ചു.

കഴിഞ്ഞ ജർമ്മൻ തെരഞ്ഞെടുപ്പ് സമയത്തെ ഫേസ്‍ബുക്കിന്റെ സ്ഥാനത്തിൽ നിന്ന് അവരുടെ ലോകവീക്ഷണം അറിയാം. ജർമ്മൻ വോട്ടർമാരെ ഒരു പ്രത്യേക രീതിയിൽ വോട്ട് ചെയ്യിക്കുന്നതിനായി അവരുടെ വിവരങ്ങൾ കിട്ടാനായും പ്രത്യേക വോട്ടർമാരിലേക്ക് സൂഷ്മ-ലക്ഷ്യം വെച്ച പരസ്യങ്ങൾ നൽകാനുമായി ഒരു മാധ്യമ കമ്പനി ഫേസ്‍ബുക്കുമായി പങ്കാളിയായി. ഈ കമ്പനിക്ക് വേണ്ടി ഫേസ‍ബുക്ക് ബർലിനിലെ അവരുടെ സ്വന്തം ഓഫീസ് നൽകി. ഈ പദ്ധതി അമേരിക്കയുടെ guidance ലും ഉപദേശത്താലും ആയിരുന്നു പ്രവർത്തിച്ചത്. നവ ഫാസിസ്റ്റ് പാർട്ടിയായ Alternative für Deutschland ന്റെ പിൻതുണയും ഇവർക്കുണ്ടായിരുന്നു. Alan MacLeod എഡിറ്റ് ചെയ്ത പുസ്തകത്തിൽ ഇതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ കൊടുത്തിട്ടുണ്ട്.

ഫേസ്‍ബുക്കിന് ഇൻഡ്യയിൽ 30 കോടി വരിക്കാരുണ്ട്. എന്നാൽ അവർ അവരുടെ തന്നെ വിദ്വേഷ പ്രസംഗ നിയമങ്ങളെ ലംഘിക്കുന്നു. സാമ്പത്തികമായ നേട്ടത്തിനായി അവർ ഭൂരിപക്ഷവാദത്തെ പിൻതുണക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ടും വ്യാപകമായി Wall Street Journal ലേഖനം മൂന്ന് പ്രധാനപ്പെട്ട പ്രതികരണമാണ് ഉണ്ടാക്കിയത്: ഒന്ന്, ഫേസ്‍ബുക്ക് സ്ഥാപനത്തിനകത്ത് തീർച്ചയായും ഒരു മഥിക്കൽ പ്രക്രിയ നടക്കുന്നുണ്ട്. കമ്പനിയുടെ ഇൻഡ്യയിലെ പ്രവർത്തനങ്ങളെ കുറിച്ച് ചില ചോലിക്കാർ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്. ഫേസ്‍ബുക്ക് ഇൻഡ്യയുടെ മുതിർന്ന ഉദ്യോഗസ്ഥനായ Ankhi Das വലതുപക്ഷ പോസ്റ്റുകൾക്കെതിരായ പ്രവർത്തികളെ തടയുന്നു. കമ്പനിയുടെ നിയമങ്ങൾ അവൾ പിൻതുടരണമെന്നും നടപടി എടുക്കണമെന്നും ജോലിക്കാർ ആവശ്യപ്പെട്ടു. രണ്ടാമതായി, ഇൻഡ്യയിൽ അവരുടെ കമ്പനി നയങ്ങൾ ലംഘിക്കന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് പാർട്ടി ഫേസ്‍ബുക്ക് ഉടമസ്ഥനായ മാർക് സക്കർബർഗിന് എഴുതി. മൂന്നാമതായി, കോൺഗ്രസും, കമ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) ഉം Joint Parliamentary Committee (JPC) അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഡൽഹി സർക്കാറും ഫേസ്‍ബുക്ക് ഇൻഡ്യയുടെ നേതൃത്വത്തിനോട് വിശദീകരണം ആവശ്യപ്പെടാൻ ആലോചിക്കുന്നു.

ഭാവിയിൽ ഫേസ്‍ബുക്കിനെ നിയന്ത്രിക്കുന്നതിന് ചില വലതുപക്ഷ ഘടകങ്ങൾ നിർബന്ധിച്ചേക്കാം എന്നത് സാദ്ധ്യമാണ്. എന്നാൽ അതാണോ കഥയുടെ അവസാനം? തീർച്ചയായും അല്ല. വലതുപക്ഷ ഘടകങ്ങൾ രാഷ്ട്രീയമായി ഇപ്പോൾ പ്രബലമാണ്. അവർ വലിയ ഒരു സാമൂഹ്യ അടിത്തറ നേടും. അത് വഴി അവരുടെ ലോക വീക്ഷണത്തിന് ന്യായീകരണം നേടാനായി ശ്രമിക്കും. ഫേസ്‍ബുക്ക് വാതിൽ അടച്ചാലും സാമൂഹ്യ ജീവിതത്തിൽ വിഷവും വിഷാംശവും കുത്തിവെക്കാനായി അവർ മറ്റ് സ്ഥലങ്ങൾ കണ്ടെത്തും. ഫേസ്ബുക്ക് ഇന്ത്യയിൽ വളരെ സ്വാധീനമുള്ളതും വിപുലമായ ഉപയോക്തൃ അടിത്തറയുള്ളതുമാണെങ്കിൽ പോലും, ഒന്നോ രണ്ടോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതിലൂടെ വലതുപക്ഷ പ്രചാരണം നിയന്ത്രിക്കാൻ കഴിയുമെന്ന് സംശയമാണ്.

യാഥാർത്ഥ്യത്തെ വ്യാജമായതിൽ നിന്ന് തിരിച്ചറിയാൻ പൗരൻമാരെ സഹായിക്കുന്ന ദൃഢമായ സ്ഥിരമായ പൊതു ബോധവൽക്കരത്തെ ഒന്നിനും തോൽപ്പിക്കാനാകില്ല എന്നതാണ് ഇതിൽ നിന്നും മനസിലാക്കേണ്ടത്. ഈ രാജ്യത്തെ രാഷ്ട്രീയ സാക്ഷരതയുള്ളവർ പോലും ഉൾപ്പെടുന്ന വലിയ ഒരു വിഭാഗത്തെ കീഴടക്കുന്ന ഒരു ജഡത്വത്തിന്റെ ഒരു പടിയുണ്ട്. വലതുപക്ഷ പ്രചാരവേലക്ക് ഒരു എതിർ-ആഖ്യാനം നിർമ്മിക്കാനായി വളരെ അത്യന്താപേക്ഷികമായ ആളുകളുടെ വ്യക്തി വ്യക്തിയോടുള്ള ഇടപെടലുകളെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രലോഭിപ്പിക്കുന്ന ഭംഗി മുറിവേൽപ്പിക്കുന്നു. അധികം സഞ്ചരിക്കാത്ത വഴികൾ,അതിൽ നാം ഒറ്റക്കാണെങ്കിലും, എടുക്കണമെന്ന് നമ്മേ പഠിപ്പിച്ചത് സ്വാതന്ത്ര്യ സമര പ്രസ്ഥാനം തന്നെ അല്ലേ.

— സ്രോതസ്സ് newsclick.in | Subhash Gatade | 23 Aug 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ