ആയിരക്കണക്കിന് വർഷങ്ങളിൽ അലാസ്കയുടെ വടക്കൻ ചരിവിൽ കാട്ടുതീ അപൂർവ്വമായ കാര്യമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ അലാസ്കയുടെ വടക്കെ ചരുവിൽ കാട്ടുതീ കഴിഞ്ഞ 3,000 വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തമായി എന്ന് Biogeosciences ജേണലിൽ വന്ന പുതിയ പഠനം പറയുന്നു. ആ മാറ്റം 20ാം നൂറ്റാണ്ടിൽ അത് തീവൃമായി മാറി. ചൂടായ താപനില മണ്ണിനെ ഉണക്കുകയും കുറ്റിച്ചെടി പടർപ്പുകൾക്ക് ഇന്ധനമേകുകയും ചെയ്തത് ശക്തമായ തീയ്ക്ക് കളമൊരുക്കി. 1950കൾക്ക് ശേഷമുള്ള തീപിടുത്തങ്ങൾ ഒരു റിക്കോഡ് നിലയിലെത്തി എന്ന് Peat കാമ്പുകളും ഉപഗ്രഹ വിവരങ്ങളും വ്യക്തമാക്കി. ആർക്ടിക് ഒരു പുതിയ കൂടുതൽ അപകടകരമായ അഗ്നിയുഗത്തിലേക്ക് പ്രവേശിക്കുന്നു എന്നതാണ് ഈ കണ്ടുപിടുത്തങ്ങൾ സൂചിപ്പിക്കുന്നത്. തടിയും കൂടുതൽ വരണ്ട മണ്ണും നയിക്കുന്ന അടുത്ത കാലത്തെ തീപിടുത്ത നില റിക്കോഡുകൾ ഭേദിക്കുന്നതാണ്. രണ്ട് ഗതിയും വർദ്ധിക്കുന്ന താപനിലയുമായി ബന്ധപ്പെട്ടതാണ്.
— സ്രോതസ്സ് University of Alaska Fairbanks | Jan 14, 2026
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.