കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ നഗര തോട്ടത്തിൽ കുറച്ച് അസാധാരണമായ കാര്യം ചെയ്യാമെന്ന് തീരുമാനിച്ചു. ഞങ്ങളുടെ സ്വന്തം ഗോതമ്പ് വളർത്തുക. ഒരു രസത്തിനാണ് ആ ആശയം തുടങ്ങിയത്. വാൻകൂവറിലെ ചെറിയ നഗര ഭൂമിയിൽ അത് ചെയ്യാൻ കഴിയമോ എന്ന് നോക്കുക. ഞങ്ങളുടെ yard ലെ ഒരു 10-20 അടി സ്ഥലത്ത് ശീതകാല ഗോതമ്പ് നട്ടു.
തണുപ്പുള്ള മാസങ്ങളിൽ ഗോതമ്പ് സാവധാനം വളർന്നു. വേനൽകാലത്തെിലൂടെ ripened ശരൽകാലത്ത് എത്തി. വിളവെടുപ്പ് സമയം ആയപ്പോൾ, ഞങ്ങൾ അത് കൊയ്തു. പഴയ രീതിയിൽ മെതിച്ചു. കാമ്പ് വിട്ട് പോകാനായി കൈകൊണ്ട് ഉരച്ചു.
അവസാനത്തെ ജോലി ധാന്യത്തെ പൊടിക്കുകയായിരുന്നു. ഒരു KitchenAid ഉപയോഗിച്ച് ധാന്യം പൊടിച്ചു. മൊത്തം സ്ഥലത്ത് നിന്ന് ഞങ്ങൾ രണ്ട് കിലോ ഗോതമ്പ് ഉത്പാദിപ്പിച്ചു. വലിയ വിളവല്ല. പക്ഷെ കുറച്ച് റൊട്ടിയുണ്ടാക്കാൻ അത് മതി.
— സ്രോതസ്സ് cityfarmer.info | Jan 16, 2026
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.