അയോദ്ധ്യയിലെ ദൈവം അവിടുത്തെ ജീവിതങ്ങളിലാണ്

രാമക്ഷേത്രത്തിനോട് ചേർന്നുള്ള ഈ വീടുകളെല്ലാം പൊളിച്ചുകളയാൻ പദ്ധതിയുണ്ടെന്ന് ഞങ്ങൾ കേട്ടു. 2023 ഏപ്രിൽ മേയ് മാസങ്ങളിൽ ഭൂനികുതി വകുപ്പിലെ ഉദ്യോഗസ്ഥർ വന്ന് വീടുകളുടെ അളവുകളെടുത്തിരുന്നു
“രാമനുവേണ്ടി എന്റെ വീടുപേക്ഷിക്കേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല” ഗ്യാൻമതി യാദവ്. പാല് വിറ്റാണ് ആ യാദവ് കുടുംബം ജീവിക്കുന്നത്.

ക്ഷേത്രത്തിന്റെ മുൻഭാഗത്തോട് ചേർന്നായിരുന്നു ആറ് മുറികളുള്ള അവരുടെ അടച്ചുറപ്പുള്ള വീട്. അതാണ് 2023 ഡിസംബറിൽ പൊളിച്ചുമാറ്റിയത്. “അവർ ഒരു ബുൾഡോസർ കൊണ്ടുവന്ന് ഞങ്ങളുടെ വീട് പൊളിച്ചു. വീട്ടുനികുതിയും കറന്റ് ബില്ലും മറ്റ് രേഖകളും കാണിച്ചപ്പോൾ ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്ന് അവർ പറഞ്ഞു” ഗ്യാൻമതിയുടെ മൂത്ത മകൻ രാജൻ പറയുന്നു. ആ രാത്രി നാല് കുട്ടികളും പ്രായമായ ഭർത്തൃപിതാവും ആറ് കന്നുകാലികളുമടങ്ങുന്ന കുടുംബം മുകളിൽ മേൽക്കൂരയില്ലാതെ തണുത്ത് വിറച്ച് വെളിയിൽ കഴിഞ്ഞു. “വീട്ടിൽനിന്ന് ഒന്നും എടുക്കാൻ അവർ സമ്മതിച്ചില്ല” അയാൾ കൂട്ടിച്ചേർത്തു. ഈ താത്ക്കാലിക കൂരയിലേക്ക് മാറുന്നതിന് മുമ്പ് രണ്ടുതവണ അവർ ഇതിനകം കുടിയൊഴിഞ്ഞിരുന്നു.

“ഇത് എന്റെ ഭർത്താവിന്റെ കുടുംബവീടായിരുന്നു അഞ്ച് പതിറ്റാണ്ടുമുമ്പ് എൻറെ ഭർത്താവും സഹോദരങ്ങളും ജനിച്ചുവീണത് ഇവിടെയായിരുന്നു എന്നിട്ടുപോലും ഞങ്ങൾക്ക് ഒരു നഷ്ടപരിഹാരവും കിട്ടിയില്ല. ഉടമസ്ഥാവകാശം തെളിയിച്ചാലും നിങ്ങൾക്ക് നഷ്ടപരിഹാരം ഒന്നും കിട്ടില്ല ഇത് സർക്കാർ ഭൂമിയാണ് എന്നായിരുന്നു അവർ പറഞ്ഞത്”, ഗ്യാൻമതി പറയുന്നു.
“ഞങ്ങളുടെ വിശ്വാസം ഈ പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു ഞങ്ങളെ അകലേക്ക് – 15 കിലോമീറ്റർ അകലേക്ക് – മാറ്റിക്കഴിഞ്ഞാൽ, നിങ്ങൾ ചെയ്യുന്നത് ഞങ്ങളുടെ വിശ്വാസത്തെയും ഞങ്ങളുടെ വ്യാപാരത്തെയും രണ്ടിനേയും ഞങ്ങളിൽനിന്ന് എടുത്തുമാറ്റുകയായിരിക്കും”. അജയ് സൈനി

കേന്ദ്ര റിസർവ് പോലീസ് റോന്ത് ചുറ്റുന്ന സൈനികവത്കരിക്കപ്പെട്ട ഒരു പ്രദേശത്ത് ജീവിക്കേണ്ടിവരുന്നതിന്റെ സമ്മർദ്ദം എല്ലാ കുടുംബങ്ങളും അനുഭവിക്കുന്നു. അവരുടെ വീടുകളുടെ അടുത്ത് ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനകത്ത് ഒരു നിരീക്ഷണ ടവറും കാവൽ നിൽക്കുന്നുണ്ട്. “എല്ലാ മാസവും വിവിധ ഏജൻസികൾ വന്ന് ഇവിടെയുള്ള താമസക്കാരുടെ വിവരങ്ങൾ അന്വേഷിക്കും, ഞങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ രാത്രിയിൽ വീട്ടിൽ താമസിക്കുന്നുണ്ടോ എന്നും അവർ പരിശോധിക്കുന്നുണ്ട്. അവരുടെ വിവരങ്ങളെല്ലാം പോലീസിന് കൃത്യമായി കൈ മാറുകയും ചെയ്യണം”, ഗുഡിയ പറയുന്നു.
അഹിറാന ഗല്ലിയിലും ക്ഷേത്രത്തിന് സമീപത്തുള്ള ചില റോഡുകളിലും യാത്ര ചെയ്യുന്നതിൽനിന്ന് നാട്ടുകാരെ വിലക്കിയിട്ടുണ്ട്. അതിനുപകരം അവർ വളഞ്ഞ വഴിയിലൂടെ സഞ്ചരിച്ചുവേണം കേന്ദ്രഭാഗത്തുള്ള ഹനുമാൻ ഗർഹിയിലേക്കെത്താൻ.

2024 ജനുവരി 22-ലെ ഉദ്ഘാടന മഹാമഹത്തിന് ദുരാഹി കുവാന്റെ മുമ്പിലുള്ള അവരുടെ വീടുകളുടെ വഴികൾ മുഴുവൻ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ള വിഐപികളും മന്ത്രിമാരും പ്രശസ്തരും കയ്യടക്കിയിരുന്നു.
70 ഏക്കർ പ്രദേശത്താണ് ക്ഷേത്രസമുച്ചയം വ്യാപിച്ചുകിടക്കുന്നതെന്ന് പറയപ്പെടുന്നു. പ്രധാന രാമക്ഷേത്രം 2.7 ഏക്കറിൽ പരന്നുകിടക്കുന്നു
ക്ഷേത്രത്തിന്റെ 70 ഏക്കർ ചുറ്റളവിൽ താമസിക്കുന്ന 50 മുസ്ലിം കുടുംബങ്ങളടക്കം 200 കുടുംബങ്ങളെ ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ക്ഷേത്ര ട്രസ്റ്റ് (എസ്.ആർ.ജെ.ടി.കെ.ടി.) കൈവശമാക്കുന്നതോടെ വീടുകളും ഭൂമിയും ഒഴിഞ്ഞുപോകേണ്ടവരായിരുന്നു ആ വീട്ടുകാരെല്ലാം.

‘ഇത് അയോധ്യയാണ് ഇവിടെയുള്ള ഹിന്ദുക്കളെ നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റില്ല. മുസ്ലീങ്ങളെയും. അവർ എത്രമാത്രം അടുത്ത് ഇടപഴകിയവരാണെന്ന് നിങ്ങൾക്ക് മനസ്സിലാവില്ല”.
“അയോദ്ധ്യയ്ക്ക് പുറത്തുനിന്നുള്ളവർ വന്ന് വിവാദങ്ങൾ ഉണ്ടാക്കുമ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്”, ജമാൽ ചൂണ്ടിക്കാട്ടി.

വർഗീയ സംഘർഷങ്ങളുടെ അപകടങ്ങൾ – പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് കാലത്തെ – കുടുംബങ്ങൾക്ക് പരിചയമുണ്ട്. “ഇത്തരം അപകടകരമായ സാഹചര്യങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട് ഇതെല്ലാം രാഷ്ട്രീയ നേട്ടങ്ങൾക്കാണെന്നും ഞങ്ങൾക്കറിയാം. ഡൽഹിയിലും ലക്നൗവിലും ഒരു സീറ്റിനുവേണ്ടിയുള്ള കളികളാണ് ഇതൊക്കെ. പക്ഷേ ഇതൊന്നും ഞങ്ങളുടെ ബന്ധത്തെ തകർക്കില്ല” ദൃഢനിശ്ചയത്തോടെ ഖുറൈശി പറയുന്നു.

— സ്രോതസ്സ് ruralindiaonline.org | |

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ