5 ലക്ഷം വർഷങ്ങൾക്ക് മുമ്പ് കൽ ഉപകരണങ്ങൾ കൊണ്ട് മുറിച്ച രണ്ട് തടിക്കഷ്ണങ്ങൾ മദ്ധ്യ ആഫ്രിക്കയിലെ വെള്ളച്ചാട്ടത്തിന് സമീപം പുരാവസ്തു ശാസ്ത്രജ്ഞർ കണ്ടെത്തി. അത്ഭുതപ്പെടുത്തുന്ന ഈ കണ്ടെത്തൽ ആദിമ മനുഷ്യവംശങ്ങൾ (hominins) മനുഷ്യൻ പരിണമിക്കുന്നതിന് വളരെ മുമ്പേ തടിപ്പണിയിൽ വിദഗ്ദ്ധരായിരുന്നു എന്ന് വ്യക്തമാക്കുന്നു. വളരെ കുറവ് പുരാതന തടിയുടെ artifacts മാത്രമേ ഇതിന് മുമ്പ് പുറത്തെടുത്തിട്ടുള്ളു. എന്നാൽ അവർ മരത്തിന്റെ trunks വെച്ച് പണിയെടുക്കാനുള്ള കഴിവുണ്ടെന്ന സൂചന മാത്രമേ അവ പറയുന്നുള്ളു. നേച്ചർ ജേണലിലിൽ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധത്തിൽ ഗവേഷകർ അതിനെക്കുറിച്ച് വിവരക്കുന്നുണ്ട്. ഇപ്പോൾ സാംബിയയിലുള്ള അടുത്തുള്ള Kalambo നദിയുടെ ചതുപ്പുതീരത്തിന് മുകളിൽ ഒരു platform ഉണ്ടാക്കാനാണ് ഈ തടികൾ ഒന്നിച്ച് ഉറപ്പിച്ചിരിക്കുന്നത് എന്ന് അവർ കരുതുന്നു.
റേഡിയോ ആക്റ്റീവ് കാർബൺ ഐസോടോപ്പുകളുപയോഗിച്ച് സംഘം തടിയുടെ പ്രായം കണ്ടെത്താൻ ശ്രമിച്ചു. മരങ്ങൾ എപ്പോൾ മുറിച്ചു എന്ന് അത് കാണിക്കുന്നു. എന്നാൽ ആ തടികളിൽ വളരെ കുറവ് അത്തരം ഐസോടോപ്പുകളേയുള്ളു. അതായത് അവ 50,000 വർഷങ്ങൾക്ക് മേലെ പ്രായമുള്ളവയാണ്. ആ നിലയാണ് ഈ സാങ്കേതികവിദ്യയുടെ പരിധി. ഇതിന്റെ അടുത്ത എക്കല്‍ പാളികളിലെ quartz, feldspar കണികകൾ എപ്പോഴാണ് അവസാനമായി സൂര്യപ്രകാശം ഏറ്റതെന്ന് കണ്ടുപിടിക്കാനായി ഗവേഷകർ optically stimulated luminescence എന്ന ഒരു സാങ്കേതികവിദ്യയും ഉപയോഗിച്ചു. 476,000 വർഷങ്ങൾ എന്നാണ് ആ ടെസ്റ്റുകൾ പ്രകാരം മനസിലായത്.
ധാരാളം മനുഷ്യ സ്പീഷീസുകൾ ഈ തടിപ്പണി ചെയ്തിരിക്കാം. ചിലപ്പോൾ ഹോമോ ഇറക്റ്റസ് ആകും. അവർ 20 ലക്ഷം മുതൽ ഒരു ലക്ഷം വരെ വർഷം മുമ്പായിരുന്നു ജീവിച്ചിരുന്നത്. അല്ലെങ്കിൽ Homo heidelbergensis. അവർ 700,000 – 200,000 വർഷം മുമ്പ് ജീവിച്ചിരുന്നു.
— സ്രോതസ്സ് scientificamerican.com | Sep 20, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.