ഹേബിയസ് കോർപ്പസിന്റെ അർത്ഥം DHS സെക്രട്ടറിക്ക് അറിയില്ല

പ്രസിഡന്റ് അധികാരിക്ക് വ്യക്തികളെ നാടുകടത്തുന്നതിനുള്ള നിയമമായി തെറ്റായി വിവരിച്ചതിനാൽ Homeland Security Director ആയ Kristi Noem ഡമോക്രാറ്റുകളായ സെനറ്റർമാരുടെ രൂക്ഷമായ ചോദ്യം ചെയ്യൽ ഏറ്റുവാങ്ങി.

Capitol Hill ൽ 2026 സാമ്പത്തിക വർഷത്തെ Department of Homeland Security യുടെ ബഡ്ജറ്റിനെക്കുറിച്ചുള്ള Senate Homeland Security and Governmental Affairs Committee ക്ക് മുമ്പാകെ testify ആയിരുന്നു Noem.

“ഈ രാജ്യത്ത് നിന്ന് ആളുകളെ നീക്കം ചെയ്യാനായി പ്രസിഡന്റിനുള്ള ഭരണഘടനാപരമായ അവകാശമാണ് Habeas corpus,” എന്നത് സെക്രട്ടറി പറഞ്ഞത്.

എന്നാൽ നിയമവിരുദ്ധമായ തടവ് ശിക്ഷയിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കുന്ന ഭരണഘടനാപരമായ ആധാരലശില നിയമ തത്വമാണ് habeas corpus. തങ്ങളുടെ തടവിന്റെ നിയമസാധുതയെ കോടതി വഴി പരിശോധിക്കാനായി വ്യക്തികളെ അനുവദിക്കുന്നതാണ് അത്.

“അമേരിക്ക പോലുള്ള സ്വതന്ത്ര സമൂഹങ്ങളെയും ഉത്തരകൊറിയ പോലുള്ള പോലീസ് സംസ്ഥാനങ്ങളെയും വേർതിരിക്കുന്ന അടിസ്ഥാന അവകാശമാണ് ഹേബിയസ് കോർപ്പസ്” എന്ന് പറഞ്ഞുകൊണ്ട് സെനറ്റർ ഹസ്സൻ സെക്രട്ടറിയെ തിരുത്തി. തുടർന്ന്, ആരെയെങ്കിലും തടങ്കലിൽ വയ്ക്കാനോ തടവിലാക്കാനോ സർക്കാർ ഒരു പൊതു ന്യായീകരണം അവതരിപ്പിക്കണം എന്ന ഹേബിയസ് കോർപ്പസിന്റെ “പ്രധാന സംരക്ഷണത്തെ” പിന്തുണയ്ക്കുന്നുണ്ടോ എന്ന് അവർ Noem നോട് ചോദിച്ചു.

അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം ഹേബിയസ് കോർപ്പസ് സസ്പെൻഡ് ചെയ്യാൻ കോൺഗ്രസിനെ അനുവദിക്കുന്ന സസ്പെൻഷൻ ക്ലോസ് വളരെ നിയന്ത്രണാത്മകമാണ്. റിട്ട് സസ്പെൻഡ് ചെയ്യാൻ പ്രസിഡന്റിന് കഴിയില്ല.

— സ്രോതസ്സ് npr.org | May 20, 2025

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ