ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്വമനം കുറക്കുന്ന advanced ഊര്‍ജ്ജ സാങ്കേതിക വിദ്യകള്‍ക്കുള്ള $3050 കോടി ഡോളറിന്റെ ലോണ്‍ guarantees U.S. DOE പ്രഖ്യാപിച്ചു. ഊര്‍ജ്ജ ദക്ഷത, renewable ഊര്‍ജ്ജം, advanced പ്രക്ഷേപണ വിതരരണ സംവിധാനങ്ങള്‍ (transmission and distribution), ആണവോര്‍ജ്ജം, ആണവ ഇന്ധന cycle ന്റെ advanced ആണവോര്‍ജ്ജ സംവിധാനം തുടങ്ങിയവക്കാണ് സഹായം. പുതിയതും നന്നയി പരിഷ്കരിച്ചതും ആയ ഊര്‍ജ്ജ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൈലറ്റ് പ്രൊജക്റ്റില്‍ തുടങ്ങി സാമ്പത്തികമായി അത് ലാഭകരമാക്കുകയും ചെയ്യുന്നവര്‍ക്കാണ് ഇത് ലഭ്യമാകുക എന്ന് ഊര്‍ജ്ജത്തിന്റെ Acting Deputy Secretary ആയ Jeffrey F. Kupfer പറഞ്ഞു.
ലോണ്‍ guarantees ഇങ്ങനെ ആണ് വിഭജിച്ചിട്ടുള്ളത്. ഊര്‍ജ്ജ ദക്ഷത, renewables ഊര്‍ജ്ജം, ഊര്‍ജ്ജ വിതരണം എന്നിവക്ക് $1000 കോടി ഡോളര്‍, ആണവോര്‍ജ്ജത്തിന് $1850 കോടി ഡോളര്‍, so-called advanced nuclear ന് $200 കോടി ഡോളര്‍. കൂടാതെ advanced ഫോസില്‍ ഊര്‍ജ്ജ പ്രൊജക്റ്റുകള്‍ക്ക് DOE $800 കോടി ഡോളര്‍ കൂടി നല്‍കാന്‍ പദ്ധതിയുണ്ട്.
– from www.lgprogram.energy.gov
ലാഭകരമായ ബിസിനസ് പ്ലാന്‍ ഉള്ളതും എന്നാല്‍ security ഇല്ലാത്തതുമായ ചെറിയ ബിസിനസ്‌കാര്‍ക്ക് പണം കടം വാങ്ങാന്‍ സഹായിക്കുന്ന ഒന്നാണ് ലോണ്‍ ഗ്യാരന്റി. ഇത് പുതിയ സാങ്കേതികവിദ്യയുപയോഗിച്ചുള്ള സംരംഭങ്ങള്‍ക്ക് പണമിറക്കുന്ന നിക്ഷേപകര്‍ക്ക് ഒരു വിശ്വാസം നല്‍കുന്നു. എന്നാല്‍ ആണവോര്‍ജ്ജം 50 വര്‍ഷത്തിലധികം പഴക്കമുള്ളതും mature ആയതുമായ ഒരു സാങ്കേതികവിദ്യ ആണ്. ഫോസില്‍ ഊര്‍ജ്ജം അതിലും അധികം പഴക്കമുള്ളതാണ്. എന്നിട്ടും ഇവക്കാണ് ലോകം മുഴുവനും സര്‍ക്കാരുകള്‍ സാമ്പത്തിക സഹായം കൂടുതല്‍ നല്‍കുന്നത്. (ആഗോള ഊര്‍ജ്ജ ഉത്പാദനത്തിന്റെ 16% മാത്രമാണ് ആണവോര്‍ജ്ജം)