കഴിഞ്ഞ ദിവസം എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഒരു അക്രമ സംഭവം കോതമംഗലത്ത് നടന്നു. സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി ഇരയും കുറ്റവാളിയും ഒന്നിച്ച് ചത്ത് പോയി. അതുകൊണ്ട് എപ്പോഴും കേള്‍ക്കുന്ന ശക്തമായ ശിക്ഷ കൊടുക്കണം എന്ന വാദം ഉന്നയിക്കാന്‍ നമ്മുടെ ആളുകള്‍ക്ക് ആയില്ല. വിഷമിക്കേണ്ട, നമ്മളോടാണോ കളി. നാം ഉടനേ കണ്ടെത്തി, കച്ചിത്തുരുമ്പ്. കുറ്റവാളിയെ വളര്‍ത്തിയതിന്റെ പ്രശ്നമാണ്. കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്താത്ത രക്ഷകര്ത്താള്ക്ക് കടുത്ത ശിക്ഷ കൊടുക്കണം എന്നാകും ഇനി സമൂഹത്തിന്റെ പ്രതികരണം.
ദയവ് ചെയ്ത് ഇത് അവസാനിപ്പിക്കൂ. ഈ ശിക്ഷിക്കല്‍ തട്ടിപ്പ് അവസാനിപ്പിക്കൂ. ആരും ആരേയും ശിക്ഷിക്കാന്‍ യോഗ്യരല്ല. സമൂഹത്തില്‍ പ്രചരിക്കുന്ന ആശയങ്ങള്‍ക്ക് അടിസ്ഥാനമായാണ് ആളുകളുടെ സ്വഭാവം രൂപീകൃതമാകുന്നത്. പ്രത്യേകിച്ച് സ്വയം പഠനം എന്ന പ്രക്രിയ നടത്താത്തവര്‍.
സമൂഹത്തില്‍ ആശയം പ്രചരിപ്പിക്കുന്നത് സിനിമ ഉള്‍പ്പടെയുള്ള മാധ്യമങ്ങളാണ്. സിനിമയിലും ചാനലുകളിലും നിറഞ്ഞൊഴുകുന്നത് സ്ത്രീ വിരുദ്ധതയും അക്രമത്തിന് മാന്യത കൊടുക്കലുമാണ്.
സിനിമക്കാരേയും ചാനലുകാരേയും നിയന്ത്രിക്കുകയും അവര്‍ക്കുള്ള പ്രാധാന്യം കുറക്കുകയും ചെയ്തില്ലെങ്കില്‍ നാം തനി മനുഷ്യമൃഗങ്ങളായി മാറുന്ന കാലം വിദൂരമല്ല.
ഈ പ്രശ്നത്തെക്കുറിച്ച് ഒരുപാട് എഴുതിയിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ എഴുതുന്നില്ല. അവയില്‍ ചിലത് ചുവടെ കൊടുക്കുന്നു.
2021: സ്ത്രീകള്‍ക്ക് അന്തസില്ലാത്ത സമൂഹത്തില്‍ സ്ത്രീകള്‍ അവഹേളിക്കപ്പെടും
2011: മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും
2015: സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം
2010: സ്ത്രീകള്‍ക്കെതിരേയുള്ള അക്രമണം സ്ത്രീ പ്രശ്നമാണോ
2015: സദാചാരഗുണ്ടകള്‍ എങ്ങനെയുണ്ടാകുന്നു?
2013: വൃത്തികെട്ട മലയാളികള്‍
2013: അദൃശ്യനായ സ്ത്രീപീഡകന്
പ്രശ്നത്തെക്കുറിച്ച് എല്ലാവര്ക്കും വ്യക്തതയുണ്ട്. പക്ഷേ പരിഹാരത്തിനുള്ള പ്രവര്‍ത്തനം എങ്ങനെ നടത്തണം എന്നതാണ് കുഴപ്പം പിടിച്ചത്. അതിന് താഴെ പറയുന്നവ അറിയേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.
2019: കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണം
2016: പ്രവര്‍ത്തനത്തിന്റെ ഉദാഹരണം – സ്കൂള്‍ കുട്ടികളെ ലഹരി വിരുദ്ധ പ്രചാരവേലക്കുപയോഗിക്കരുത്
2015: ഏറ്റവും പ്രധാനപ്പെട്ട കാര്യം താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?
Off topic: ഇതുവരെ നടന്നതിലും ഏറ്റവും ക്രൂരമായ സാംസ്കാരിക യുദ്ധത്തില്‍ 20 ലക്ഷം പേര്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചു (ഫലിതം)
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.