ഇതുവരെ നടന്നതിലും ഏറ്റവും ക്രൂരമായ സാംസ്കാരിക യുദ്ധത്തില്‍ 20 ലക്ഷം പേര്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചു

നിഷ്ടൂരമായ തര്‍ക്കത്തില്‍ നിന്നുള്ള അത്യാഹിതങ്ങള്‍ തുടര്‍ന്നും വര്‍ദ്ധിക്കുന്നു. രാജ്യത്തെ ഓണ്‍ലൈന്‍ സാംസ്കാരിക യുദ്ധത്തിലെ ഏറ്റവും ക്രൂരമായ കഴിഞ്ഞ ദിവസം 20 ലക്ഷം അമേരിക്കക്കാര്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചു എന്ന് സ്രോതസ്സുകള്‍ ഉറപ്പിച്ചു പറയുന്നു. “വിരുദ്ധ ക്യാമ്പുകള്‍ തമ്മില്‍ തമ്മില്‍ എണ്ണമറ്റ പ്രാവശ്യം വിരസമായ ട്വീറ്റുകളും താഴ്ന്ന ചിന്താ ശകലങ്ങളും, തീവ്രവേദനയുളവാക്കുന്ന വ്ലോഗുകളും വിനിമയം നടത്തുന്നതില്‍ നിന്ന് അമേരിക്കന്‍ പൌരന്‍മാരുടെ നാഡീകോശങ്ങള്‍ അഭൂതപൂര്‍വ്വമായ നിലയില്‍ നശിക്കുകയാണ്,” എന്ന് പാര്‍ട്ടിവ്യത്യാസമില്ലാത്ത Bridgewater Institute ലെ മുതിര്‍ന്ന senior ആയ Sherry Managos പറഞ്ഞു. Facebook, Instagram, TikTok, തുടങ്ങി മറ്റ് അസ്ഥിര രംഗത്തെ വര്‍ഷങ്ങളായുള്ള ബാലിശമായ തമ്മിലടിയുടെ ഫലമായി ഉണ്ടാകുന്ന അവബോധ ശേഷിയുടെ വിനാശകരമായ നഷ്ടത്തെ രേഖപ്പെടുത്തുകയാണ് അവര്‍. “ഇന്നത്തെ ദിവസത്തിന് ശേഷം രണ്ടാഴ്ച കഴിയുമ്പോള്‍ ആരും ഓര്‍ക്കാത്ത വിരസമായ ചെറിയ പ്രശ്നങ്ങളുടെ പേരില്‍ മണിക്കൂറുകളോളമുള്ള അടിപിടിത്ത് ശേഷം വേര്‍തിരിച്ചറിയുന്ന ഒരു മസ്തിഷ്ക പ്രവര്‍ത്തനവും ഈ അമേരിക്കക്കാര്‍ക്ക് കിട്ടുന്നില്ല. ദൌര്‍ഭാഗ്യവശാല്‍ തങ്ങളുടെ ദുര്‍ബലമായ ആത്മാഭിമാനം ശക്തമായി പ്രതിരോധിക്കാനും തങ്ങള്‍ക്കായി സാമൂഹ്യ മൂലധനത്തിന്റെ ഒരു കഷ്ണം പിടിച്ചെടുക്കാനും, ശതകോടിക്കണക്കിന് ന്യൂറോണുകള്‍ നശിച്ച് പോകുന്നത് വരെ നടത്തുന്ന തുടര്‍ച്ചയായുള്ള സദ്ഗുണ-സൂചിപ്പിക്കലിന്റെ (virtue-signaling) ഒരു ശ്രമം അവരുടെ മാനസിക വിഭവങ്ങള്‍ ശോഷിപ്പിക്കുന്നു. അത് അവരെ പൂര്‍ണ്ണമായും ചലനശേഷിയില്ലാത്തവരാക്കുന്നു.” ഹോളിവുഡ് അഭിനേതാവിന്റെ വ്യക്തിപരമായ സ്വാഭാവദാര്‍ഢ്യവും ധാര്‍മ്മിക സത്യസന്ധതയുടേയും പേരില്‍ തമ്മിലടി പൊട്ടിപ്പുറപ്പെട്ടതോടെ ഈ എണ്ണം 30 ലക്ഷം വരെ ആകുമെന്ന റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.

— സ്രോതസ്സ് theonion.com | 6/11/21

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “ഇതുവരെ നടന്നതിലും ഏറ്റവും ക്രൂരമായ സാംസ്കാരിക യുദ്ധത്തില്‍ 20 ലക്ഷം പേര്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചു

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )