കുറ്റകൃത്യങ്ങളുടെ സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവരാനും കുറ്റവാളികളെ കണ്ടെത്തി അവര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിനും പൊതു സമൂഹത്തിന് അത്യധികം ഉത്സാഹമുണ്ട്. കുറ്റകൃത്യം സ്ത്രീകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ ആ താല്‍പ്പര്യം വീണ്ടും കൂടും. എന്നാല്‍ ഏതെങ്കിലും ഒരു കുറ്റവാളിയെകണ്ടെത്തി എല്ലാം അവനില്‍ ആരോപിച്ച് പ്രതികാരം വീട്ടുകയാണ് എല്ലായിപ്പോഴും സംഭവിക്കുന്നത്. (അല്ലെങ്കില്‍ കാലം മുന്നോട്ട് നീങ്ങുമ്പോള്‍ പഴയ കേസിലുള്ള താല്‍പ്പര്യം നശിച്ച് പുതിയ പ്രശ്നങ്ങളിലേക്ക് ശ്രദ്ധമാറാം.) എന്നാല്‍ കുറ്റകൃത്യം വലിയൊരു ചങ്ങലയുടെ അവസാനത്തെ അറ്റമാണ്. ധാരാളം സ്വാധീനങ്ങളുടെ ഫലമായാണ് കുറ്റവാളികളെ ആ കൃത്യത്തില്‍ എത്തിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം മാധ്യമങ്ങളാണ്. അതിനെക്കുറിച്ച് വിശദമായി ഇവിടെ എഴുതിയിട്ടുണ്ട്. അതല്ലാത്ത വേറോരു ദ്രോഹവും വാര്‍ത്താ മാധ്യമങ്ങള്‍ ചെയ്യുന്നുണ്ട്. ഈ പ്രശ്നത്തില്‍ ഇടപെട്ട് പ്രതികരിക്കുന്നത് വഴിയാണ് അത്.
ഒരു സംഭവം ഉണ്ടാകുമ്പോള്‍ അതില്‍ ഒരു കുറ്റവാളിയും ഒരു ഇരയും ഉണ്ടാകും. എങ്ങോ നടന്ന ഒരു കുറ്റകൃത്യത്തെ ചൊല്ലി ശീതീകരിച്ച മുറിയിലിരുന്ന് ഇരയോട് സഹാനുഭൂതിയും കുറ്റവാളിയോട് ദേഷ്യവും ക്യാമറക്ക് മുമ്പില്‍ പ്രകടിപ്പിക്കാന്‍ എളുപ്പമാണ്. ആ കൃത്യത്തില്‍ എങ്ങനെയെങ്കിലും ഒരു രാഷ്ട്രീയക്കാരനേയോ ഉന്നത ഉദ്യോഗസ്ഥനേയും കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് പരമ സന്തോഷം. ചാനലിന്റെ റേറ്റിങ് കൂടും!
അതി വൈകാരികതയോടെ ഈ വാര്‍ത്താ നടീനടന്‍മാര്‍ നടത്തുന്ന പ്രകടനത്തിന് ഈ സംഭവുമായി ബന്ധമില്ലാത്ത കോടിക്കണക്കിന് സ്ത്രീകളിലുള്ള സ്വാധീനം എന്താണ്? പോരാത്തതിന് ഇപ്പോള്‍ അവര്‍ സിനിമാക്കാരായ സ്ത്രീകളേയും ചാനല്‍ ചര്‍ച്ചാ പ്രകടനത്തിന് വിളിച്ച് വരുത്തുന്നു. യാതൊരു യാഥാര്‍ത്ഥ്യ ബോധവുമില്ലാതെ അവര്‍ നടത്തുന്ന അഭിപ്രായപ്രകടനം വലിയ സ്വാധീനമാണ് സാധാരണ സ്ത്രീകളിലുണ്ടാക്കുന്നത്.
തീര്‍ച്ചയായും സ്ത്രീകളെ ഈ പ്രകടനം പ്രതിരോധത്തിലാക്കുകയാണ്. പുരുഷന്‍മാര്‍ക്ക് എന്തോ കുഴപ്പമാണ്, തങ്ങളെ അവര്‍ ആക്രമിക്കുന്നു എന്ന തോന്നല്‍ അവരില്‍ ആളിക്കക്തുന്നു. തൊഴില്‍ സ്ഥലത്തും പൊതുയിടങ്ങളിലുമെല്ലാം തങ്ങളെ ആരോ ആക്രമിക്കാന്‍ വരുന്നു എന്ന തോന്നലിലാണ് സ്ത്രീകള്‍ കഴിയുന്നത്. കുടുംബത്തിലെ ചെറിയപ്രശ്നങ്ങള്‍ക്ക് പോലും അവര്‍ ചിലപ്പോള്‍ ഈ മാനം നല്‍കിയേക്കാം. അത് കുടുംബത്തിന്റെ സുസ്ഥിരതയെ തന്നെ ബാധിക്കും. വാര്‍ത്തകള്‍ ലൈവ് ആയി ജനത്തെ കാണിപ്പിക്കുക എന്ന വാചാടോപത്തോടെ ഇവര്‍ നടത്തുന്ന പ്രചരണം Adrenalin rush ഉണ്ടാക്കി കാഴ്ച്ചക്കാരന്റെ ആരോഗ്യം തന്നെ നശിപ്പിക്കുന്നതാണ്.
ഭീതി എന്നത് വളറെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം അത് നിങ്ങളുടെ വ്യക്തിത്വത്തെ തന്നെ മാറ്റിമറിക്കും. സമൂഹത്തിന്റെ നിലനില്‍പ്പ് തന്നെ ആളുകള്‍ തമ്മിലുള്ള പരസ്പര വിശ്വാസമാണ്. അതാണ് ഇവിടെ തകര്‍ക്കപ്പെടുന്നത്. ജനാധിപത്യത്തിന്റെ നാലാം കാല് എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ജനാധിപത്യത്തെ തകര്‍ക്കുന്ന പരിപാടി ചെയ്യരുത്.
നമുക്ക് ചെയ്യാവുന്ന പരിഹാരം ഒന്നേയുള്ളു, ടെലിവിഷന്‍ ഓഫ് ചെയ്യുക. വാര്‍ത്തകള്‍ നിങ്ങള്‍ തനിയെ തെരഞ്ഞ് കണ്ടെത്തുക. (ഓഫ് ചെയ്യുക എന്നത് ഏകാധിപത്യപരമായ പ്രവ൪ത്തിയാണ്. കുടുംബത്തിലെ മറ്റുള്ളവ൪ ആ ആശയത്തോട് യോജിക്കണമെന്നില്ലല്ലോ. അതുകൊണ്ട് നമ്മള്] ടെലിവിഷ൯ കാണാതിരിക്കുകയാണ് ഉചിതം.)
സ്ത്രീകള്‍ക്കെതിരേയുള്ള അക്രമണം യാദൃശ്ഛികമായി ഉണ്ടാവുന്നതുമല്ല. ദീര്‍ഘകാലത്ത പ്രചാരണ പരിപാടികളില്‍ നിന്നുണ്ടാവുന്നതാണ്. അവക്കെതിരെ സ്ഥായിയായ സമരം സ്വന്തം ജീവിതത്തില്‍ നിന്ന് തുടങ്ങുക.
൧. മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും,
൨. സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.