സെക്സിന്റെയും വയലന്‍സിന്റെയും അതിപ്രസരം മൂലം കഴിഞ്ഞ വര്‍ഷം 11 സിനിമകള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടു. 395 സിനിമകള്‍ക്കു കടുത്ത സെന്‍സറിംഗിനു ശേഷമാണു പ്രദര്‍ശനത്തിന് അനുമതി നല്കിയത്.
2006-ല്‍ 59 സിനിമകളാണ് ഇതേ കാരണത്താല്‍ വെളിച്ചം കാണാതെ പോയത്. 2005-ല്‍ ഇവയുടെ എണ്ണം 18 ആയിരുന്നു. കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പു മന്ത്രി പ്രിയരഞ്ജന്‍ദാസ് മുന്‍ഷിയാണ് രാജ്യസഭയില്‍ എഴുതി നല്കിയ മറുപടിയില്‍ വ്യക്തമാക്കിയത്.
2006-ല്‍ 453 സിനിമകളും 2005-ല്‍ 473 സിനിമകളും സെന്‍സര്‍ ബോര്‍ഡിന്റെ കടുത്ത കത്രിക പ്രയോഗത്തിനു വിധേയമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് വ്യക്തമാക്കുന്നതനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ സിനിമാ നിര്‍മാണത്തില്‍ പാലിക്കപ്പെടുന്നില്ലെ. ലൈംഗികത, അക്രമം തുടങ്ങിയവയുടെ പരിധി വിട്ടുള്ള ചിത്രീകരണം, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ മഹത്വവത്ക്കരിക്കല്‍, ലൈംഗിക സമീപനങ്ങളെ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവസിനിമകളില്‍ ഒഴിവാക്കണമെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
– from 2006 ലെ ഒരു പത്ര വാര്‍ത്ത.
സ്ത്രീകളാണ് ഈ മൃഗീയതയുടെ ഫലം കൂടുതലും അനുഭവിക്കേണ്ടിവരുക. അതുകൊണ്ട് കുറഞ്ഞ പക്ഷം സ്ത്രീകളെങ്കിലും സിനിമ കാണാതിരിക്കുക. സിനിമക്കാര്‍ക്ക് കിട്ടുന്ന പണത്തിന്റെ അളവ് കുറയുമ്പോള്‍ അവര്‍ തീര്‍ച്ചയാകും ഒരു പുനര്‍ചിന്തക്ക് തയ്യാറാകും. ലൈംഗികതയും അക്രമവും ഉള്ള ഒരു സിനിമയും കാണരുത്. ഒരു ഉയര്‍ന്ന ബോധമുള്ള സമൂഹത്തിന്റെ വിനോദത്തിനാണ് ഇതെന്ന് അവര്‍ക്ക് തോന്നലുണ്ടായാല്‍ അവര്‍ മാറും.
വായിക്കുക: സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍
മൃഗവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണ്. ചിമ്പാന്‍സിയുടേയും മനുഷ്യന്റേയും തമ്മിലുള്ള ജീനുകളുടെ വ്യത്യാസം 2% ല്‍ താഴെ ആണ്. മനുഷ്യന്‍ മനുഷ്യനാക്കിയത് അവന്റെ/അവളുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍ ഇന്ന് അധികാരികള്‍ക്ക് ബോധമുള്ള ജനത പ്രശ്നമാണ് അതുകൊണ്ട് അവര്‍ പല മാദ്ധ്യമങ്ങളിലൂടെ ജനങ്ങളുടെ ബോധ നിലവാരം താഴ്ത്താന്‍ ശ്രമിക്കുന്നു. അധികാരികള്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നു എന്നല്ല പറഞ്ഞത്. നിലനില്‍ക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥക്ക് ലാഭം നേടാനുള്ള ഒരു ജീവന്‍ ഉണ്ട്. അതുകൊണ്ട് അത് സ്വയം ഡ്രൈവ് ചെയ്തോളും.
ഇതിനൊരു മാറ്റം വരുത്താന്‍ ആഗ്രഹിക്കുവെങ്കില്‍ സിനിമ/ചാനല്‍കാര്‍ക്ക് ലഭിക്കുന്ന ലാഭം കുറക്കാനുള്ള ശ്രമം നടത്തണം. സിനിമക്കാര്‍ക്ക് പണം കൊടുക്കാതിരിക്കു. സിനിമകളേക്കുറിച്ചും താരങ്ങളേക്കുറിച്ചും സംസാരിക്കാതിരിക്കുക. സ്ത്രീവിരുദ്ധ പരസ്യങ്ങള്‍ കാണിക്കുന്ന ചാനലുകളും ആ പരസ്യത്തിന്റെ ഉത്പങ്ങളും വാങ്ങാതിരിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
എന്തു ചെയ്യാം അരിച്ചിറങ്ങി വരുന്നതിലും ഇതൊക്കെ വേണ്ടത്രയുണ്ടല്ലൊ.
നല്ല സിനിമയായി ആളുകള്‍ പറയുന്ന തമിഴ് സിനിമയായ ‘സുബ്രഹ്മണ്യപുരം’ കണ്ടു.
എന്റമ്മോ എന്തൊരു വയലന്‍സ്.
യാഥാര്‍ത്ഥ്യത്തെയാവാം അത് പറയുന്നത്. നല്ല ക്യാമറാ ചലനങ്ങളും ലാളിത്യവും ഉണ്ടെങ്കിലും പോലും. എല്ലാറ്റിനേയും നിഷ്‌പ്രഭമാക്കുന്നു അതിലെ വയലന്‍സിന്റെ ചിത്രീകരണം.
എന്തു കൊണ്ടാണ് ആളുകള്‍ ഈ സിനിമയെ ഇഷ്ടപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. കലാമുല്യമാണോ ?
സെന്സര് ബോര്ഡിന്റ്റെ മാത്രമല്ല ജനങ്ങളുടെ മജ്ജയും മരവിച്ചു പോയിരിക്കുന്നു. വര്ത്താച്ചാനലുകള് അതിലും കൂടിയവ പൊലിപ്പിച്ചു കാണിച്ചു കാണിച്ചു സമൂഹത്തിന് ഇപ്പോള്‍ ഇതൊന്നും ഒരു കാര്യമേ അല്ല.സ്ത്രികളുടെ കാര്യത്തില്‍ ആണെന്കില്‍ സമൂഹത്തില്‍ സ്ത്രികളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവും തൊഴില്‍പരവും ആയ സ്ഥാനം ഉയരുന്നതനുസരിച്ച് സിനിമകളില്‍ സ്ത്രികള്‍ക്ക് പ്രാമുഖ്യം ഇല്ലാതാകുന്നു.വെറുതെ കുറെ പെണ്ണുങ്ങള്‍. സമൂഹത്തിന് സ്ത്രിയോടുള്ള മനോഭാവത്തിന്റെ പ്രതിഫലനം അല്ലെ ഇത്?
നല്ല സിനിമ/ചീത്ത സിനിമ എന്നൊന്നില്ല. എല്ലാ സിനിമകളും ചീത്തയാണ്. ഡോക്കുമെന്ററികള്‍ വ്യത്യസ്തമാണ്. അതില്‍ നല്ലതും ചീത്തയും ഉണ്ട്.
മൃഗവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണ്. ചിമ്പാന്‍സിയുടേയും മനുഷ്യന്റേയും തമ്മിലുള്ള ജീനുകളുടെ വ്യത്യാസം 2% ല്‍ താഴെ ആണ്. മനുഷ്യന്‍ മനുഷ്യനാക്കിയത് അവന്റെ/അവളുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളാണ്. എന്നാല്‍ ഇന്ന് അധികാരികള്‍ക്ക് ബോധമുള്ള ജനത പ്രശ്നമാണ് അതുകൊണ്ട് അവര്‍ പല മാദ്ധ്യമങ്ങളിലൂടെ ജനങ്ങളുടെ ബോധ നിലവാരം താഴ്ത്താന്‍ ശ്രമിക്കുന്നു. അധികാരികള്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നു എന്നല്ല പറഞ്ഞത്. നിലനില്‍ക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥക്ക് ലാഭം നേടാനുള്ള ഒരു ജീവന്‍ ഉണ്ട്. അതുകൊണ്ട് അത് സ്വയം ഡ്രൈവ് ചെയ്തോളും.
ഇതിനൊരു മാറ്റം വരുത്താന്‍ ആഗ്രഹിക്കുവെങ്കില്‍ സിനിമ/ചാനല്‍കാര്‍ക്ക് ലഭിക്കുന്ന ലാഭം കുറക്കാനുള്ള ശ്രമം നടത്തണം. സിനിമക്കാര്‍ക്ക് പണം കൊടുക്കാതിരിക്കു. സിനിമകളേക്കുറിച്ചും താരങ്ങളേക്കുറിച്ചും സംസാരിക്കാതിരിക്കുക. സ്ത്രീവിരുദ്ധ പരസ്യങ്ങള്‍ കാണിക്കുന്ന ചാനലുകളും ആ പരസ്യത്തിന്റെ ഉത്പങ്ങളും വാങ്ങാതിരിക്കുക.
“എല്ലാ സിനിമകളും ചീത്തയാണ്.”
Have you seen all films?
കാണാതെ തന്നെ അത് അറിയാന്‍ കഴിയും.
വിശദമായി വേറൊരു പോസ്റ്റിലാകാം അത്.