ലോക ആഹാര ദിനം ഒരു ആഗോള പ്രതിസന്ധിയെ ഓര്‍മ്മിപ്പിക്കുന്നു

സാമ്പത്തിക പ്രതിസന്ധി മുഖ്യധാരാ മാധ്യമങ്ങള്‍ പ്രധാനയിടം കണ്ടെത്തുന്ന ഈ അവസരത്തില്‍ ലോകത്തെ ദശലക്ഷക്കണക്കിന് ആള്‍ക്കാരെ ബാധിച്ചുകൊണ്ട് ആഗോള ഭക്ഷ്യ പ്രതിസന്ധി വളര്‍ന്നുകൊണ്ടിരിക്കുന്നു. ആഹാരത്തിന്റേയും ഇന്ധത്തിന്റേയും വിലകൂടിയതു കാരണം ഈ വര്‍ഷം 4.4 കോടി അധികം ആളുകള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുമെന്നാണ് ലോക ബാങ്കിന്റെ കണക്ക്. അങ്ങനെ പോഷകാഹാരക്കുറവുള്ള ആളുകള്‍ മൊത്തം 100 കോടി എത്തും.

ആളുകള്‍ സംസാരിക്കാനിഷ്ടപ്പെടാത്ത ഒരു കാര്യമാണ് പട്ടിണി എന്നത്. എന്നാല്‍ ഈ കണക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പുള്ളതാണ്. സാധന വില മാറിമറിയുന്ന ഈ കാലത്ത് സ്ഥിതി പിന്നെയും മോശമാണ്.

ധാന്യങ്ങളുടെ വില കുതിച്ചുരയുന്നു. പിന്നീട് താഴുന്നു. അത് കാരണം കൃഷിക്കാര്‍ക്ക് പണം അധികമൊന്നും കിട്ടുന്നില്ല. എന്നാല്‍ ഉപഭോക്താക്കളെ സംബന്ധിച്ചടത്തോളം കടകളില്‍ ഭക്ഷ്യ വസ്തുക്കളുടെ വില കുറയുന്നുമില്ല. കൃഷിക്കാര്‍ക്ക് കുറഞ്ഞ പ്രതിഫലവും ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്നവിലയും നല്‍കി സാമ്പത്തിക മാന്ദ്യത്തിലൂടെ മുന്നോട്ടു പോകുമ്പോള്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് കഴിക്കാന്‍ ഒന്നുമുണ്ടാവില്ല. പ്രതിസന്ധി ദീര്‍ഘകാലത്തേക്കാണ്.

ലോകബാങ്കിള്‍പ്പടെയുള്ളവര്‍ പിന്‍തുടരുന്ന തെറ്റായ അന്താരാഷ്ട്ര നയങ്ങള്‍ കൃഷിക്കാരെ അവരുടെ ഭൂമിയില്‍ നിന്ന ആട്ടിപ്പുറത്താക്കിയിരിക്കുകയാണ്. ചെറുകിട കൃഷിയും നിലനില്‍ക്കുന്ന കൃഷിയുമൊക്കെ ദക്ഷതയില്ലാത്തതാണെന്നാണ് (inefficient) അവരുടെ പക്ഷം. കൃഷിയുടെ ദക്ഷത കൂട്ടാനായി അവരെ ചവിട്ടിപ്പുറത്താക്കി നഗരങ്ങളിലെ ചേരികളില്‍ എത്തിച്ചു. തൊഴിലില്ലായ്മ വര്‍ദ്ധിച്ചു. എന്നാല്‍ ഒറ്റപ്പെട്ട ചെറുകിട കൃഷി വളരേറെ ദക്ഷതയുള്ളതാണ് എന്നതാണ് സത്യം. പരസ്ഥിതിയോട് ഇണങ്ങിച്ചേര്‍ന്ന ആ രീതി വന്‍കിട മെഗാ ഫാമുകളെ അപേക്ഷിച്ച് കൂടുതല്‍ തൊഴിലും ആരോഗ്യം നല്‍കുന്ന ജൈവ ആഹാരവും ജനങ്ങള്‍ക്ക് നല്‍കുന്നു.

അമേരിക്കയില്‍ കൃഷിക്കാരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 8 വര്‍ഷമായി കാര്‍ഷിക നിയമം കര്‍ഷക കുടുംബങ്ങളെ തകര്‍ക്കുകയും വന്‍കിട കൃഷിക്കാര്‍ക്ക് സബ്സിഡികള്‍ നല്‍കുകയുമാണ്. ചെറുകിടക്കാര്‍ക്ക് ഈ സബ്സിഡികളൊന്നും ലഭിക്കുന്നില്ല. ധാന്യങ്ങളുടെ വില കുറയുന്ന സമയത്തും കൃഷിയുടെ ചിലവ് കൂടി വരുന്നു. ഇന്ധനത്തിന്റെ വിലകൂടി, വളത്തിന്റെ വിലകൂടി. തൊഴിലാളികളുടെ വേതനം കൂടി. അങ്ങനെ കൃഷിക്കാരുടെ വരുമാനം കുറഞ്ഞുവരുന്നു.

40 ഓളം സംഘങ്ങള്‍ ചേര്‍ന്നുള്ള National Family Farmers Coalition ഈ രീതിക്ക് മാറ്റം വരുത്തുവാന്‍ ശ്രമിക്കുകയാണ്. കൃഷിക്കാര്‍ക്ക് നല്ല വിലയും ലാഭവിഹിതവും ലഭിക്കുന്ന തരത്തില്‍ കാര്‍ഷിക നിയമം ഭേദഗതി ചെയ്യണം. on-farm ധാന്യ ശേഖരവും പുനസ്ഥാപിക്കണം. കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ കാര്‍ഷിക നിയമങ്ങള്‍ on-farm ധാന്യ ശേഖരത്തെ ഇല്ലാതാക്കിയിരിക്കുകയാണ്. അത് ലോകത്തെ മൊത്തം ധാന്യങ്ങളുടെ ലഭ്യതയെ ബാധിക്കുന്നുണ്ട്.

“NAFTA യും CAFTA യും ചെറു കുടുംബ കര്‍ഷകരെ വളരെയേറെ ബാധിച്ചു. ഞാന്‍ എന്റെ സ്ഥലത്ത് പച്ചക്കറികള്‍ കൃഷിചെയ്യാറുണ്ടായിരുന്നു. മദ്ധ്യ അമേരിക്കയില്‍ നിന്നുള്ള പച്ചക്കറികള്‍ വന്നുതുടങ്ങിയതോടെ എനിക്ക് പിടിച്ച് നില്‍ക്കാനായില്ല. NAFTA യും CAFTA യും കുടുംബ കര്‍ഷകരെ തകര്‍ക്കുകയാണ് ചെയ്യുന്നത്. അത് വിലയിടുവിന് കാരണമായി. തൊഴില്‍ അന്യ രാജ്യങ്ങളിലേക്ക് കയറ്റിയയക്കപ്പെട്ടു. ആരേയും ഇത് സഹായിക്കുന്നില്ല. തെക്കുള്ള തക്കാളി കര്‍ഷകരെ അത് ഇല്ലാതാക്കി. ചോളം കൃഷി മെക്സികോയിലേക്ക് പോകുന്നു. എന്നാല്‍ മെക്സിക്കോയിലെ കര്‍ഷകര്‍ക്ക് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ധാന്യങ്ങളുമായി മത്സരിക്കാനാവുന്നില്ല. ഞങ്ങള്‍ ഇതിന് എതിരാണ്. പെറു കരാര്‍ പ്രാദേശിക ജന സമൂഹത്തിന് ഒട്ടും ഗുണകരമല്ല. അതുപോലെതന്നെ അമേരിക്കയിലെ ചെറു കര്‍ഷകര്‍ക്കും. രണ്ട് വശക്കാര്‍ക്കും ഗുണമില്ല.” Ben Burkett പറയുന്നു.

കഴിഞ്ഞ വര്‍ഷം ആഹാരത്തിനായുള്ള കലാപം നൈജീരിയ, ഹെയ്തി തുടങ്ങി ലോകത്ത് പലയിടങ്ങളിലും നടന്നു. ധാരാളം ആളുകള്‍ കൊല്ലപ്പെട്ടു. ഇത്തരം കലാപങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യില്ല.

എന്തിന് വേണ്ടിയാണ് ഹെയ്തിയിലെ ജനങ്ങള്‍ കലാപം നടത്തുന്നത്? അരിക്ക് വേണ്ടി. എന്നാല്‍ അരിച്ചാക്കുകളില്‍ നമുക്ക് അമേരിക്കന്‍ കൊടി അടയാളം കാണാന്‍ കഴിയും. “അമേരിക്കന്‍ ജനതയുടെ സമ്മാനം” എന്നും എഴുതിയിട്ടുണ്ട്. അതില്‍ നിന്നു തന്നെ മനസിലാക്കാം ദീര്‍ഘകാലത്തെ കച്ചവട കരാറുകളുടെ ഫലമാണ് ഈ ഭക്ഷ്യകാലാപമെന്ന്. കൃഷിയെ അമേരിക്ക അവരുടെ വ്യാപാര നയങ്ങളേയും വിദേശകാര്യ നയങ്ങളേയും മുന്നോട്ട് തള്ളാനുള്ള ആയുധമായാണ് ഉപയോഗിക്കുന്നത്.

ഭക്ഷ്യ സഹായം നമുക്ക് വേണം. അത് അതേ പ്രദേശത്തുനിന്ന് വാങ്ങിയതാവണം. സ്വന്തം രാജ്യത്തിന്റെ പതാക പതിപ്പിച്ച് ദരിദ്ര രാജ്യങ്ങള്‍ക്ക് ധാന്യങ്ങള്‍ നല്‍കുന്ന ലോകത്തിലെ ഒരേയെരു രാജ്യം അമേരിക്ക മാത്രമാണ്. വേറെ ആരും അങ്ങനെ ചെയ്യുന്നില്ല. കാരണം അങ്ങനെ ചെയ്താല്‍ അത് പ്രാദേശിക കമ്പോളത്തേയും ചെറു കര്‍ഷകരേയും തുടച്ചുനീക്കുമെന്ന് അവര്‍ക്കറിയാം. ഭക്ഷ്യ സഹായം എന്നത് രാജ്യങ്ങളെ അടിമപ്പെടുത്തുവാന്‍ ദീര്‍ഘകാലമായി ഉപയോഗിക്കുന്ന ശക്തിയുള്ള ആയുധമാണ്. അത് നിര്‍ത്തണം.

അമേരിക്ക മറ്റ് രാജ്യങ്ങളുമായുണ്ടാക്കുന്ന ഭക്ഷ്യ കരാറുകള്‍ രണ്ട് രാജ്യങ്ങളിലേയും കര്‍ഷകരെ സഹായിക്കുന്നില്ല. എന്നാല്‍ പിന്നെ ആരേയാണ് അത് സഹായിക്കുന്നത്? Archer Daniels Midland, കാര്‍ഗില്‍(Cargill). വമ്പന്‍ ബിസിനസ്സുകാരെ മാത്രമാണ് അത് സഹായിക്കുന്നത്. ശതകോടി ഡോളറിന്റെ സബ്സിഡികള്‍ മെഗാഫാമുകളും കാര്‍ഷിക ബിസിനസ്സും നേടുന്നു. കൂടുതല്‍ തെഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സുസ്ഥിര കൃഷിയും ചെറുകിട കര്‍ഷകര്‍ക്കും ഒരു സഹായവും സര്‍ക്കാര്‍ നല്‍കുന്നില്ല.

ലോകത്തെ എല്ലാ രാജ്യങ്ങളിലും സുസ്ഥിര കൃഷി ചെയ്യുന്ന ഒരു കൂട്ടം ആളുകളുണ്ട്. മാലി വലിയ രീതിയില്‍ ആ മാര്‍ഗ്ഗത്തിലേക്ക് പൊയ്കൊണ്ടിരിക്കുകയാണ്. ക്യൂബ മറ്റ് പല കാരണങ്ങള്‍ കൊണ്ടും ചെറുകിട കുടുംബ കൃഷിയേയും നഗര കൃഷിയേയും പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ ഒരുപാട് വലിയ രാജ്യങ്ങള്‍ neoliberals ന്റെ പിടിയിലാണ്. അപ്പോഴും പ്രാദേശിക തലത്തില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ ചെറിയ മുന്നേറ്റങ്ങള്‍ നടത്തുന്നുണ്ട്.

90% ചോളവും, പരുത്തിയും, സോയാബീനും ഇപ്പോള്‍ ജനിതകമാറ്റം വരുത്തിയ വിത്താണ് ഉപയോഗിക്കുന്നത്. ഇക്കാലത്ത് സാധാരണ വിത്ത് കിട്ടുക അസാദ്ധ്യമായിരിക്കുകയാണ്. ഇതിന്റെ പരിസ്ഥിതി ആഘാതമെന്തെന്ന് ആര്‍ക്കും അറിയില്ല.

കൃഷിക്കാരേ സംബന്ധിച്ചടത്തോളം കൃഷിക്ക് ചിലവാകുന്ന പണം കുറച്ചങ്കിലേ ലാഭം ഉണ്ടാകൂ. ജനിതക വിത്തുകള്‍ ഉപയോഗിച്ചാല്‍ കൃഷിയുടെ നിക്ഷേപ തുക കുറക്കാമെന്ന് അവര്‍ പറയും. എന്നാല്‍ അത് തെറ്റാണ്. വിത്തിനും ഇപ്പോള്‍ പണം മുടക്കണം. കൃഷിക്കാര്‍ക്ക് സ്വന്തമായി വിത്ത് ശേഖരിക്കാനും ഇപ്പോള്‍ അവകാശമില്ല. എല്ലാ പ്രാവശ്യവും വിത്ത് കമ്പനിയില്‍ നിന്ന് വിത്ത് വാങ്ങിക്കോളണം. ഫലത്തില്‍ പഴയതിന്റെ അത്ര ചിലവ് കൃഷിക്കാന് വേണ്ടിവരുന്നു.

“ചെറുകിട ആഫ്രിക്കന്‍-അമേരിക്കന്‍ കര്‍ഷകരോടുള്ള അമേരിക്കന്‍ കാര്‍ഷിക വകുപ്പിന്റെ നിലപാട് വ്യക്തമാക്കുന്നതാണ് 9 വര്‍ഷം മുമ്പുള്ള The Pigford v. USDA കേസ്. ആ കേസ് മൂലം 15,000 കര്‍ഷകര്‍ക്ക് നീതി നേടിക്കൊടുക്കാന്‍ ആ കേസ് കൊണ്ട് കഴിഞ്ഞു. അത് വീണ്ടും തുറക്കണം. കൂടുതല്‍ കൃഷിക്കാരെ അതില്‍ ഉള്‍പ്പെടുത്തണം.” Ben Burkett പറയുന്നു.

Raj Patel and Ben Burkett talking with Amy Goodman and Juan Gonzalez

Raj Patel, Writer and activist. He is the author of Stuffed and Starved: The Hidden Battle for the World Food System. He formerly worked for the World Bank, the World Trade Organization and the United Nations.

Ben Burkett, President of the National Family Farm Coalition. He has been farming vegetables in Mississippi since 1973. He is also the director of the Mississippi Association of Cooperatives.

– from democracynow

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )