അമേരിക്കയില്‍ കാറില്ലാത്ത പരിസ്ഥിതി സൗഹൃദമായ നഗരത്തിന്റെ നിര്‍മ്മാണത്തിന് ശ്രമിച്ചയാള്‍

അരിസോണയിലെ(Arizona) ഫിനിക്സില്‍ (Phoenix) നിന്ന് 112 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് Arcosanti. പരിസ്ഥിതി സൗഹൃദമായ നഗരം എങ്ങനെയിരിക്കുമെന്ന് അവിടെ നമുക്ക് കാണാം. പൗലോ സൊളേരി (Paolo Soleri) എന്ന ഇറ്റലിക്കാരനായ architect ആണ് ഇത് നിര്‍മ്മിച്ചത്. Frank Lloyd Wright പണിചെയ്യാനാണ് അദ്ദേഹം അരിസോണയില്‍ എത്തിയത്. എന്നാല്‍ വേഗം തന്നെ സ്വന്തമായ വഴി തെരഞ്ഞെടുത്തു. Soleri വളരെ കഴിവുള്ള ഒരു architect ആണ്. 1970 കളിലെ അദ്ദേഹം നിര്‍മ്മിച്ച ഡിസൈനുകളും എഴുത്തുകളും അദ്ദേഹത്തേ വളരെ പ്രശസ്ഥനക്കി. പിന്നീട് കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ അദ്ദേഹത്തേക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ലോകം കാലാവസ്ഥാ മാറ്റത്തിന്റേയും peak oil ന്റേയും സുസ്ഥിരതയുടേയും കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ Soleri യുടെ വഴി idiosyncratic അല്ലെന്നു തോന്നുന്നു.

1970 ല്‍ Soleriയും കുറച്ച് വിദ്യാര്‍ത്ഥി സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് Arcosanti എന്ന 5,000 പേര്‍ക്ക് താമസിക്കാവുന്ന നഗരത്തിന്റെ പണി തുടങ്ങി. ആ കുട്ടികള്‍ ചൂടും വിയര്‍പ്പും സഹിച്ച് തറയില്‍ കിടന്നുറങ്ങി ആചാര്യനില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചു.

1950 ല്‍ അദ്ദേഹം Scottsdale ല്‍ ഒരു മരുഭൂമിയിലെ നഗരം പണിതിരുന്നു. അവിടെയാണ് Soleri ഇപ്പോഴും താമസിക്കുന്നത്. Cosanti എന്നാണ് അതിന്റെ പേര്. കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗമുള്ള “earthcasting” പോലുള്ള സാങ്കേതിക വിദ്യകള്‍ അദ്ദേഹം ഈ പരീക്ഷണ നഗരനിര്‍മ്മിതിക്ക് ഉപയോഗിച്ചു. Soleriയുടെ പ്രധാന വരുമാനം വീടുകളായിരുന്നില്ല. windbells ആയിരുന്നു. സിറാമിക്കും ഓടും കൊണ്ട് വാര്‍ത്തെടുക്കുന്ന Soleri wind-bells ഇപ്പോഴും വില്‍ക്കുന്നുണ്ട്. ആ പണവും അദ്ധ്യാപനത്തില്‍ നിന്നുള്ല പണവും ഉപയോഗിച്ചാണ് Arcosanti ക്ക് വേണ്ട സ്ഥലം വാങ്ങിയത്.

എന്നാല്‍ Arcosanti ഒരു വിജയമായിരുന്നില്ല. ആദ്യ ഡിസൈന്റെ 3% മാത്രമേ പണിയാന്‍ കഴിഞ്ഞൊള്ളു. കുറച്ചാളുകളേ അവിടെ താമസിക്കാനും വന്നുള്ളു. 1970 കളുടെ പകുതിയില്‍ അവിടെ 200 ഓളം ആളുകളുണ്ടായിരുന്നു. ഇപ്പോള്‍ 60 ഉം. 1970 കളുടെ പുരോഗമന ആശയങ്ങള്‍ 1980 കളിലെ “me generation” ന് വഴി മാറി. ആളുകളുടെ മുന്‍ഗണനാ ക്രമം “proper jobs” ആയി എന്ന് Tomalty പറയുന്നു. വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് ഇപ്പോഴും സ്ഥിരമായി ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഒരു open-ended ജീവിത രീതി എന്നതിന് പകരം ഒന്ന് രണ്ട് മാസത്തെ തൊഴില്‍ പരിശീലനം എന്നതാണ് ഇപ്പോഴത്തെ തലമുറയുടെ ലക്ഷ്യം.

Soleri യും മന്ദഗതിയിലായി. Arcosanti തുടങ്ങിയപ്പോള്‍ വയസ് 50 കളിലെത്തിയ അദ്ദേഹത്തിന് ഇപ്പോള്‍ 89 വയസ് പ്രായം ഉണ്ട്. ഇപ്പോഴും fit and articulate. എന്നാല്‍ പണ്ടത്തേ ഹിപ്നോട്ടിക്ക് ശബ്ദം മാറി ഒരു പ്രശാന്തമായ മര്‍മരം പോലെയായി. കേള്‍ക്കാന്‍ തന്നെ ബുദ്ധിമുട്ട്. “എന്റെ തന്നെയാണ് പ്രധാന തെറ്റ്. എനിക്ക് proselytising നുള്ള കഴിവ് എനിക്കില്ല. വര്‍ഷങ്ങളോളം അവര്‍ എന്നോട് പറയുന്നത്, ആ ഭ്രാന്തന്‍ എന്താണവിടെ ചെയ്യുന്നതെന്നാണ്?” Arcosanti പൂര്‍ത്തിയാക്കാത്തതിനേക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു.

Arcosanti പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ പ്രഥാന കാരണം പണമാണ്. Visionary ആണെങ്കിലും Soleri സാമ്പത്തികത്തേക്കുറിച്ച് കാര്യമായി ആലോചിച്ചിരുന്നില്ല. wind-bells വിറ്റ് നഗരം പണിയാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നോ? അദ്ദേഹം ചിരിക്കുന്നു. “വികാരങ്ങളായിരുന്നു എന്നെ മുന്നോട്ട് നയിച്ചത്. ഞാന്‍ ഇനി എന്ത് ചെയ്യുമെന്ന് ഒരിക്കലും ആലോചിച്ചിരുന്നില്ല. വലിയ തിരക്കായിരുന്നു. എന്നാല്‍ ഒരു ഉടോപ്യ പണമില്ലാതെ നിര്‍മ്മിക്കാനാവുമോ എന്ന് ഞാന്‍ ചോദിക്കാറുണ്ടായിരുന്നു.”

Arcosanti ലെ നിര്‍മ്മിക്കപ്പെട്ടുള്ള വീടുകള്‍ വെച്ചുനോക്കിയാല്‍ Soleri മഹാനായ ഒരു വാസ്തുശില്‍പ്പിയാണ്. അവ നിര്‍മ്മിക്കാന്‍ ഒരുപാട് സമയം എടുത്തു. തണുപ്പ് കാലത്ത് സൂര്യന്റെ ചൂട് കോണ്‍ക്രീറ്റ് apses സ്വീകരിക്കുകയും വേനല്‍ കാലത്ത് അവ തണല്‍ നല്‍കുകയും ചെയ്യുന്നു.

Soleri യെകുറിച്ച് ആര്‍ക്കും കേള്‍ക്കാന്‍ താല്‍പ്പര്യമില്ല. കാര്‍ കേന്ദ്രീകൃത, ദക്ഷത ഇല്ലാത്ത, തിരശ്ചീന നഗര മാതൃകകള്‍ കാലാവസ്ഥാമാറ്റ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയാതെ പകച്ച് നില്‍ക്കുമ്പോഴാണ് Soleri യുടെ ചിന്തകളുടെ പ്രസക്തി. നാം നാഗരികതയെ പരിഷ്കരിക്കുയല്ല (reform) വേണ്ടത്, പകരം പുനര്‍നിര്‍‌വ്വചനം (reformulate) ചെയ്യുകയാണ് വേണടതെന്ന് Soleri പറയുന്നു.

Arcosanti യുടെ പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് വളരെ മുമ്പ് തന്നെ Soleri ക്ക് അറിയാമായിരുന്നു.അദ്ദേഹത്തിന്റെ മരണത്തിന് ശേഷം എന്ത് എന്നത് ചോദ്യമാണ്. Arcosanti Foundation ന് അദ്ദേഹത്തിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹമുണ്ട്. Soleri പറയുന്നത് ഇത് ഏതെങ്കിലും വാസ്തുശില്‍പ്പ സര്‍‌വ്വകലാശാലക്ക് നല്‍കണമെന്നാണ്. എന്തായാലും ഭാവിയിലെ വാസ്തുശില്‍പികള്‍ക്ക് ഗുണകരമാണ് Soleri യുടെ ആശയങ്ങള്‍.

ചിലപ്പോള്‍ Soleri സമയത്തിന് വളരെ മുമ്പേ ജീവിക്കുന്നതുകൊണ്ടാവാം ഈ കാലത്ത് വിജയിക്കാതെ പോയത്. “ഞാന്‍ ഇതിനായി ഒരുപാട് അദ്ധ്വാനിച്ചു. എന്നുകരുതി അതോര്‍ത്ത് മോങ്ങാനൊന്നും എനിക്ക് നേരമില്ല”, അദ്ദേഹം പറയുന്നു.

— സ്രോതസ്സ് guardian

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )