ആസ്ട്രേലിയുടെ നെല്ലറയായിലെ വരള്‍ച്ച

ആസ്ട്രേലിയുടെ നെല്ലറയായ Murray-Darling നദീതടത്തിലെ വരള്‍ച്ച കൂടുതല്‍ മോശമായി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

വരള്‍ച്ച നെല്ല്, മുന്തിരി, horticulture തുടങ്ങിയവയുടെ ജലസേചനത്തേ ബാധിക്കും. ഗോതമ്പ് മഴയേ ആശ്രയിച്ചുള്ളതിനാല്‍ അതിനെ ഈ വരള്‍ച്ച ഇപ്രാവശ്യം ബാധിക്കില്ല. രാജ്യത്തേ മൊത്തമായി ബാധിച്ചിരിക്കുന്ന വരള്‍ച്ച തുടങ്ങിയിട്ട് ഒരു ദശാബ്ദമായി. 117 വര്‍ഷങ്ങളുടേ രേഖകളില്‍ ഏറ്റവും വലിയ വരള്‍ച്ചയേയാണ് ആസ്ട്രേലിയ നേരിട്ടുകൊണ്ടിരിക്കുന്നത്. 80% യൂക്കാലിപ്റ്റസ് മരങ്ങള്‍ നശിച്ചു. ഫ്രാന്‍സിന്റേയും ജര്‍മ്മനിയുടേയും ഒന്നിച്ചുള്ള വലിപ്പതിന് തുല്ല്യമായ സ്ഥത്തേ മരങ്ങളാണിത്.

ശരാശരി മഴ ലഭിച്ചതിനാല്‍ ഗോതമ്പ് കര്‍ഷകര്‍ ജൂലൈയില്‍ കൃഷി തുടങ്ങാന്‍ പോകുന്നു. വരണ്ട ശരത്കാലമാണ് പ്രതീക്ഷിക്കുന്നതെന്ന് National Climate Centre ന്റെ തലവനായ Neil Plummer പറയുന്നു. ജീലൈയിലെ മഴ ഗോതമ്പ് കൃഷിക്ക് അനുകൂലമാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ വിളവെടുപ്പിനേക്കാള്‍ ഭേദമായിരിക്കും ഇപ്രാവശ്യമെന്ന് കരുതുന്നു.

Murray-Darling ല്‍ ആണ് ആസ്ട്രേലിയുടെ 41% കൃഷിയും നടക്കുന്നത്. ഏഷ്യയിലേക്കും മദ്ധ്യപൂര്‍‌വ്വേഷ്യയിലേക്കും അവര്‍ $1,780 കോടി അമേരിക്കന്‍ ഡോളറിന്റെ ഭക്ഷ്യോത്പന്ന കയറ്റുമതിയാണ് ചെയ്യുന്നത്. അവിടെ 70% കൃഷിയും ജലസേചനത്തെ ആശ്രയിച്ചാണ് നടക്കുന്നത്.

2002 ന് ശേഷം $1 ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്ഘടനയില്‍ നിന്ന് വരള്‍ച്ച കാരണം A$2000 കോടി ഡോളറാണ് നഷ്ടമായത്. ആഗസ്റ്റില്‍ മഴ ശരാശരിയേക്കാള്‍ കുറവായിരുന്നതിനാല്‍ നദികളിലേക്കും അണക്കെട്ടുകളിലേക്കുമെത്തിയ ജലം വെറും 275 ഗിഗാലിറ്റര്‍ മാത്രമായിരുന്നു. ദീര്‍ഘകാല ശരാശരിയായ 1,550 ഗിഗാലിറ്ററിന്റെ അഞ്ചിലൊന്ന് മാത്രം. ഡാമുകളില്‍ ജലസേചനത്തിനായി വെറും 20% വെള്ളം മാത്രമേയുള്ളു.

പതിയെ കൂടിവരുന്ന താപനില ഓരോ 1.0C കൂടുംപോഴും ഈ വരണ്ട ഭൂഘണ്ഡത്തിലെ നദികളില്‍ ജലത്തിന്റെ 15% എന്ന തോതില്‍ കുറക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറീപ്പ് നല്‍കുന്നത്.

– from reuters

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s