ചില ഓപ്പറേറ്റിങ്ങ് സിസ്റ്റംസ് MBR ന് പുറത്ത് അവരുടെ ബൂട്ട് ലോഡര്‍ ഇന്സ്റ്റാള്‍ ചെയ്യുന്നതിനാല്‍ ഗ്നൂ ന്റെ grub എന്ന ബൂട്ട് ലോഡര്‍ നഷ്ടപ്പെടും. തിരികെ അത് കിട്ടാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക.
ഡെബിയന്‍ ഇന്‍സ്റ്റലേഷന്‍ CD ഡ്രൈവില്‍ വെക്കുക.
റീസ്റ്റാര്‍ട്ട് ചെയ്ത കമ്പ്യൂട്ടറില്‍ CD ല്‍ നിന്നുള്ള ബൂട്ട് പ്രോംറ്റ് വരുമ്പോള്‍ rescue ടൈപ്പ് ചെയ്യുക.
root file system തിരഞ്ഞെടുക്കുക. (ഡെബിയന്‍ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്ത പാര്‍ട്ടിഷന്‍)
സ്ക്രീനില്‍ കാണുന്ന സ്റ്റെപ്പുകള്‍ തുടരുക. എല്ലാ സമയവും “rescue” എന്ന് സ്ക്രീനിന്റെ മുകളില്‍ ഇടതു ഭാഗത്ത് എഴുതിയിട്ടുള്ളതായി കാണാം
കുറേ സ്റ്റെപ്പുകള്‍ കഴിഞ്ഞ ശേഷം മെനുവില്‍ reinstalling Grub എന്നു വരും.
reinstall Grub സെലക്റ്റ് ചെയ്യുക.
പാര്‍ട്ടിഷന്റെ പേരും നല്‍കുക. ഉദാ: (hd0)
കമ്പ്യൂട്ടര്‍ റീബൂട്ട് ചെയ്യുക.
NB: To get English version, remove ml from URL and refresh the browser.
ഇതു ഡെബിയനില്‍ മാത്രമല്ലേ നടക്കൂ… ബാക്കി ഉള്ളവയില്‍ അത്ര എളുപ്പമല്ലല്ലോ. റെഡ്‌ഹാറ്റിലും മറ്റും…
നന്ദി ശ്രീ
ഞാന്‍ ഡെബിയനാണ് ഉപയോഗിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ എല്ലാ സവിശേഷതകളും ഉള്ളതാണ് ഡെബിയന്‍. മറ്റുള്ളവ ഞാന്‍ പരീക്ഷിച്ചു നോക്കിയിട്ടില്ല ഇതുവരെ.